ഒരു തുടക്കകാരന്‍റെ കഥ – 3

“അയ്യോ എന്നിട് ഞാൻ കണ്ടില്ലല്ലോ … ഞാൻ പോയി നോക്കട്ടെ “

ഉള്ളിൽ അടക്കിവയ്ക്കാൻ പറ്റാത്ത അത്ര സന്തോഷത്തോടെയും, ഒരു പ്രേത്തേകതരം വിങ്ങലോടെയും അവൻ ഉള്ളിലേക് കുതിച്ചു.
മുകളിലേക്കുള്ള പടികൾ അവൻ ഓടി കയറി അവന്റെയും ചെറിയച്ഛന്ടെയും മുറികൂടാതെ മുകളിൽ രണ്ടുമുറകൾ കൂടി ഉണ്ടായിരുന്നു അവൻ അതിലൊന്നിൽ ഓടിക്കയറി നോക്കി അവിടെ അവളില്ല പിന്നീട് അടുത്ത മുറിയിലേക്കും ഓടി പക്ഷെ അവിടെയും അവളെ കണ്ടില്ല പിന്നെ അവൻ നേരെ താഴേക്ക് ഓടി ഇറങ്ങാൻ തുടങ്ങി അപ്പോൾ ആണ് അവൻ അവന്ടെ മുറിയുടെ കാര്യം ഓർത്തത് പെട്ടന്ന് തന്നെ അവൻ തിരിച്ചുകയറി അവന്ടെ മുറിയിലേക്ക് നോക്കുമ്പോൾ അതാ അവൻ കാണാൻ ആഗ്രഹിച്ച കൊതിച്ച കാത്തിരുന്ന അവന്ടെ സ്വന്തം അമ്മു അവനെയും നോക്കി അവന്ടെ ബെഡിൽ ഇരിക്കുന്നു അവൻ നിറഞ്ഞ പുഞ്ചിരിയോടെ

“അമ്മുട്ടീ ………”

എന്നും വിളിച്ച് അവളുടെ അടുത്തേക്ക് കുതിച് അവളെ ചേർത്തു കെട്ടി പിടിച്ചു , പെട്ടന്നു തന്നെ അവൾ അവനെ തള്ളി മാറ്റി അവന്ടെ കവിളിനിട്ടു അത്യാവശ്യം നല്ല രീതിയിൽ “… ട്ടേ…” ന്നും പറഞ്ഞു ഒന്നു പൊട്ടിച്ചു . ഉള്ളിൽ അത്രയധികം സന്തോഷം നിറഞ്ഞിരിക്കുമ്പോൾ പെട്ടന്നൊരു അടികിട്ടിയപ്പോൾ അവനാകെ ഒന്ന് അന്താളിച്ചുപോയി

“ ഇത് എന്നതാടി തെണ്ടി “

അത്രയും പറഞ്ഞ് ചുവന്നു തുടുത്ത കവിളുകളും കാട്ടി അവളുടെ കൈൽ ഉണ്ടായിരുന്നത് അവന്ടെ മുഖത്തേക്ക് ഒരൊറ്റ ഏറ്

അടികിട്ടിയ കവിളിൽ കൈയും ചേർത്ത് പിടിച്ച് മുഖത്തടിച്ചു താഴെവീണ സാധനത്തിലേക്ക് അവൻ തുറിച്ചു നിന്നു പോയി

….മുത്ത്…..

ഉറങ്ങുന്നതിനുമുമ്പ് വായിച്ചിട്ട് കട്ടിലിലിട്ടിട്ടുപോയ മുത്ത്

തേൻ കുടിക്കാൻ പോയവന് നാക്കിൽ തേനിച്ചെടെ കുത്ത് കിട്ടിയ അവസ്ഥ
കലികയറി നിൽക്കുന്ന അമ്മുവിന്റെ മുഖത്തുനോക്കി ഒന്നും പറയാൻ അവന് തോന്നിയില്ല
“ അമ്മുസെ അത്… ഞാൻ.. അറിയാതെ ഇവിടെ വച്ചു പോയതാ”
“ഓഹോ .. അപ്പൊ അറിഞ്ഞിട്ടായിരുന്നേൽ വേറെ എവിടേലും ഒളിപ്പിച്ച് വയ്ക്കായിരുന്നു അല്ലെ “
“അയ്യോ .. അല്ല .. അങ്ങനല്ല “
“ മനസ്സിലായി ഇമ്മാതിരി വൃത്തികേടും വായിച്ച് അതും ചിന്തിച്ചിട്ട് …. ച്ചേ… വൃത്തികെട്ടവൻ”
“ അമ്മു സോറി സോറി ഞാൻ ഇനി വാങ്ങിക്കില്ല സോറി “
“ ഓഹോ അപ്പൊ കാസുകൊടുത് ഇമ്മാതിരി വൃത്തികെട്ട പുസ്തകം വാങ്ങിക്കറാണ് പതിവല്ലേ “
“അയ്യോ അല്ല ഇത് ഞാനല്ല .. ലീവ് ആയതുകൊണ്ട് എന്റെയൊരു ഫ്രണ്ട് തന്നതാ “
“അപ്പൊ സ്കൂളിൽ പോയിട്ട് ഇമ്മാതിരി വൃത്തികെട്ടവന്മാരുമായിട്ടാനല്ലേ കൂട്ട് പൊക്കോണം ന്റടുത്തുന്ന് “
“ അയ്യോ അല്ല എന്ടെ പോന്നമ്മുവല്ലേ എന്നോടൊന്ന് ക്ഷെമിക്ക് പ്ളീസ് പ്ളീസ് “
“ ഉം … ഇനി ഇമ്മാതിരി ചീത്ത ബുക് വായിക്കുവോ “
“ഇല്ല”
“ഉറപ്പാണോ”
“ആ ഉറപ്പ് .. ഞാനാണെ സത്യം “
“ഇനി എങ്ങാനും ഇത് വായിച്ചുന്ന് ഞാൻ അറിഞ്ഞ വല്യച്ഛനോട് പറഞ്ഞു കൊടുക്കും “
“ഇല്ല ഈ ജന്മത്തിൽ ഞാനിതിനി വായിക്കില്ല “
“എന്ന ഇത് ഇപ്പോ കീറിക്കള”
“അയ്യോ കീറണോ..അവന് തിരിച്ചു കൊടുക്കാം എന്ന്‌ വാക്ക് കൊടുത്തിട്ട് വാങ്ങിച്ചതാ “
അത് കേട്ടപ്പോ അമ്മു കണ്ണുരുട്ടി അവനെ നോക്കി
“ വേണ്ട ഞാൻ കീറിക്കോളാം “
അവൻ അത് അവളുടെ മുന്നിൽ നിന്നുതന്നെ കീറി കീറി കുഞ്ഞു കുഞ്ഞു കഷണങ്ങളാക്കി , അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു
“ അമ്മുട്ടീ .. ദേഷ്യപ്പെട്ട് പോകല്ലെടി … ഒന്ന്‌ മിൻഡെഡി.. അമ്മു..”
“നോക്കട്ടെ മിണ്ടാൻ കൊള്ളുമോന്ന്” അത്രയും പറഞ്ഞ് അവൾ താഴേക്കിറങ്ങി പോയി
അണ്ടി കളഞ്ഞ അണ്ണനെ പോലെ അവൻ അവിടെത്തന്നെ ഇരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ അമ്മു മുകളിൽ വന്നു

“ ഡാ ചെക്ക വാ പണിക്കാർക്ക്‌ പാടത്ത് ഊണുകൊണ്ടുപോയി കൊടുക്കാൻ പോകാം “

“ അവൻ ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു “

“ ഡാ …… ഡാ അപ്പുവേട്ടാ ….. ഡാ അപ്പുവേട്ടാ നിന്നോടാ പറഞ്ഞേ വരാൻ “

ഒരു അനക്കവും ഇല്ലാതെ അവൻ അവിടെത്തന്നെ നിന്നപ്പോൾ അമ്മു അവന്ടെ അടുത്തേക്ക് നടന്നു

“ എടാ കൂതറ ചെക്കാ നി എന്നാ മിണ്ടാതിരിക്കുന്നെ നിന്ടെ മുണ്ടണ സാധനം കാണാതെ പോയോ “

“നീ എന്നെ അടിച്ചില്ലേ”

“ഓഹോ അതാണോ എന്നെ കൊരങ്ങച്ചന് വിഷമം ആയെ… സാരമില്ല കൊരങ്ങണ്ടെ അമ്മുട്ടീ അല്ലെ അടിച്ചേ .. അതും കുരുത്തക്കേട് കാണിച്ചതിന്”

“ഞാൻ എന്ത് കുരുത്തക്കേടാ കാണിച്ചേ ,അത് വായിച്ചതോ, അതിലെന്താ ഇത്ര മോശം ആയിട്ടുള്ളെ കല്യാണം കഴിഞ്ഞ് എല്ലാവരും ചെയുന്ന കാര്യമല്ലേ അതിലുള്ളൂ ..”

“കല്യാണം കഴിഞ്ഞതിനു ശേഷം ഉള്ളതല്ലേ , മോന്റെ കല്യാണം കഴിഞ്ഞോ ഇല്ലല്ലോ അപ്പൊ അതൊന്നും വായിക്കാൻ പ്രായം ആയിട്ടില്ല .. അതിനെപറ്റി കൂടുതൽ സംസാരം വേണ്ട ഞാൻ ഇനിയും തല്ലും . അതുകൊണ്ട് എന്ടെ പുന്നാര അപ്പുക്കുട്ടൻ വാ.. ദേ എനിക്ക് വിശക്കുന്നുണ്ട്‌ട്ടോ… അവർക്കുള്ള ഭക്ഷണം കൊടുത്തിട്ടുവേണം നമുക്ക്‌ ഒരുമിച്ചിരുന്നു കഴിക്കാൻ വാ….”

അപ്പു ചെറിയ പിണക്കം അഭിനയിച്ചു അവളുടെ കൂടെ താഴേക്ക് ഇറങ്ങി

അടുക്കളയിൽ നിന്നും പാടത്തെ പണിക്കാർക്കുള്ള ഭക്ഷണവുമായി അവര് രണ്ടുപേരും തൊടിയിലൂടെ നടന്നു . അമ്മു മുന്നിലും അപ്പു പുറകിലും, നീല ധാവണി ആയിരുന്നു അമ്മുവിന്ടെ വേഷം അപ്പു പുറകിലൂടെ അമ്മുവിനെ ഒന്ന് ശ്രെദ്ധിച്ചു , ഒതുക്കി കെട്ടി തുമ്പ് വിടർത്തിയിട്ട മുടി പുറകിലൊരു തുളസി കാതിരും , ആ പുറം മുഴുവൻ മുടികൊണ്ട് മറഞ്ഞിരുന്നു അതിന് താഴെയായി അപ്പം തള്ളിനിൽകുന്ന നിതംബം , അതിന്ടെ പകുതിയോളം മുടി മറച്ചിരിക്കുന്നു പിന്നെ താഴെ വെളുത്ത ഉപ്പൂറ്റി അതിൽ ഒരു വെള്ളി കോലുസ് തൂങ്ങി കിടക്കുന്നു

“നീ നാളെ പോകുന്നുണ്ടോ”

“എന്തേ”
“അല്ല കുറച്ചു ദിവസം ലീവ് ഉണ്ടല്ലോ നിനക്ക് ഇവിടെ നിന്നുടെ “
“അമ്മ ഇന്ന് പോകും “
“അപ്പൊ നീ പോകില്ലല്ലോ അല്ലെ “
“എന്താ പോകണോ”
“എന്ടെ അടുത്ത് നിൽക്കാൻ താല്പര്യം ഇല്ലേൽ പൊക്കോ”
“അയ്യട … പറ്റിയ സാധനം “
“എന്നതാടി എനിക്കൊരു കുഴപ്പം “
“കൂതറ”
“ഓ … കല്യാണം കഴിഞ്ഞ് എന്തൊക്കെ ചെയ്യണം എന്ന് ഇപ്പഴേ പഠിച്ചു വച്ച ഞാൻ ഇപ്പൊ കൂതറ “
“അയ്യട ഒരു പടുത്തക്കാരൻ .. മിണ്ടാതെ നടന്നോ ഇല്ലേൽ ഒരു ചവിട്ട് വച്ചുതരുട്ടോ ഞാൻ , ആദ്യം നേരമണ്ണം പ്രീഡിഗ്രി പഠിച്ചു പാസ്സ് ആകാൻ നോക്ക് , എന്നിട്ട് ഇതൊക്കെ പഠിക്കാൻ നോക്കൂട്ടോ..”
“അല്ല അപ്പുവേട്ടാ എക്സാം എങ്ങാനുണ്ടായിരുന്നു “
“ഓ കണക്കാ”
“അല്ലേലും എന്ടെ അപ്പുവേന് ഏത് എക്സമാ കണക്കല്ലാത്തെ”
“ഓ നമ്മളൊക്കെ പാവങ്ങൾ നിന്നെപോലെ 90% ഒന്നും വാങ്ങാനുള്ള കഴിവില്ലേ”
“അതേ പഠിക്കണം ..അല്ലാതെ കണ്ട വൃത്തികെട്ട പുസ്തകവും വായിച്ച് നടക്കുവല്ല വേണ്ടത് .. അതും വായിച്ചു നടന്ന എക്സാം എഴുതാൻ പറ്റില്ല “
അത് വായിച്ചാൽ സ്കൂളിലെ എക്‌സാമിൽ മാർക് കിട്ടില്ലായിരിക്കും പക്ഷെ ഭാവിയിൽ നമ്മൾ തമ്മിലൊരു എക്സാം നടക്കും അപ്പോൾ ഞാൻ ഫുൾ സ്കോർ ചെയ്യും മോളെ “
“എന്തോന്നാ എന്തോന്നാ “
“ഏയ് ഒന്നുല്ല”
“ദേ .. ചെക്കാ എന്റെന്ന് വാങ്ങിക്കൂട്ടൊ “
അവര് പെട്ടന്ന് ഭക്ഷണം കൊണ്ടേ കൊടുത്ത് വീട്ടിലേക്ക് മടങ്ങി . ഊണും കഴിച്ച് അപ്പു മുറിയിലേക്ക് നടന്നു കൂടെ അമ്മുവും
“അപ്പുവേട്ടാ ഞാൻ ഡ്രെസ്സ് മാറിയിട്ട് വരാം “
“ഉം വേകം വാ”

Leave a Reply

Your email address will not be published. Required fields are marked *