“ചെറിയമ്മേ ….. “
“ ഹരിക്കുട്ട നി ഇതെവിടായിരുന്നു “
“ ഞാൻ ഒന്ന് മയങ്ങി പോയി ചെറിയമ്മേ “
“അരമണിക്കൂറിനുള്ളിൽ വരാം എന്ന് പറഞ്ഞു പോയവനാ എന്നിട് നി പോയി ഉറങ്ങിയല്ലേടാ “
“ഓ … സോറി കുഞ്ഞമ്മേ …. ചെറിയമ്മേ അമ്മുവും ആനിയും വന്നില്ലേ “
“അനി വന്നില്ല അവന് ക്ലാസ് ഉണ്ടായിരുന്നു പെട്ടന്നല്ലേ ഇങ്ങോട് വന്നത് അതുകൊണ്ട് അവനെ കൂട്ടില്ല , അവള് നിന്നെ വിളിക്കാനെന്നും പറഞ്ഞ് ഉള്ളിലേക് പോകുന്നുണ്ടായല്ലോ “
“അയ്യോ എന്നിട് ഞാൻ കണ്ടില്ലല്ലോ … ഞാൻ പോയി നോക്കട്ടെ “
ഉള്ളിൽ അടക്കിവയ്ക്കാൻ പറ്റാത്ത അത്ര സന്തോഷത്തോടെയും, ഒരു പ്രേത്തേകതരം വിങ്ങലോടെയും അവൻ ഉള്ളിലേക് കുതിച്ചു.
മുകളിലേക്കുള്ള പടികൾ അവൻ ഓടി കയറി അവന്റെയും ചെറിയച്ഛന്ടെയും മുറികൂടാതെ മുകളിൽ രണ്ടുമുറകൾ കൂടി ഉണ്ടായിരുന്നു അവൻ അതിലൊന്നിൽ ഓടിക്കയറി നോക്കി അവിടെ അവളില്ല പിന്നീട് അടുത്ത മുറിയിലേക്കും ഓടി പക്ഷെ അവിടെയും അവളെ കണ്ടില്ല പിന്നെ അവൻ നേരെ താഴേക്ക് ഓടി ഇറങ്ങാൻ തുടങ്ങി അപ്പോൾ ആണ് അവൻ അവന്ടെ മുറിയുടെ കാര്യം ഓർത്തത് പെട്ടന്ന് തന്നെ അവൻ തിരിച്ചുകയറി അവന്ടെ മുറിയിലേക്ക് നോക്കുമ്പോൾ അതാ അവൻ കാണാൻ ആഗ്രഹിച്ച കൊതിച്ച കാത്തിരുന്ന അവന്ടെ സ്വന്തം അമ്മു അവനെയും നോക്കി അവന്ടെ ബെഡിൽ ഇരിക്കുന്നു അവൻ നിറഞ്ഞ പുഞ്ചിരിയോടെ
“അമ്മുട്ടീ ………”
എന്നും വിളിച്ച് അവളുടെ അടുത്തേക്ക് കുതിച് അവളെ ചേർത്തു കെട്ടി പിടിച്ചു , പെട്ടന്നു തന്നെ അവൾ അവനെ തള്ളി മാറ്റി അവന്ടെ കവിളിനിട്ടു അത്യാവശ്യം നല്ല രീതിയിൽ “… ട്ടേ…” ന്നും പറഞ്ഞു ഒന്നു പൊട്ടിച്ചു . ഉള്ളിൽ അത്രയധികം സന്തോഷം നിറഞ്ഞിരിക്കുമ്പോൾ പെട്ടന്നൊരു അടികിട്ടിയപ്പോൾ അവനാകെ ഒന്ന് അന്താളിച്ചുപോയി
“ ഇത് എന്നതാടി തെണ്ടി “
അത്രയും പറഞ്ഞ് ചുവന്നു തുടുത്ത കവിളുകളും കാട്ടി അവളുടെ കൈൽ ഉണ്ടായിരുന്നത് അവന്ടെ മുഖത്തേക്ക് ഒരൊറ്റ ഏറ്
അടികിട്ടിയ കവിളിൽ കൈയും ചേർത്ത് പിടിച്ച് മുഖത്തടിച്ചു താഴെവീണ സാധനത്തിലേക്ക് അവൻ തുറിച്ചു നിന്നു പോയി
….മുത്ത്…..
ഉറങ്ങുന്നതിനുമുമ്പ് വായിച്ചിട്ട് കട്ടിലിലിട്ടിട്ടുപോയ മുത്ത്
തേൻ കുടിക്കാൻ പോയവന് നാക്കിൽ തേനിച്ചെടെ കുത്ത് കിട്ടിയ അവസ്ഥ
കലികയറി നിൽക്കുന്ന അമ്മുവിന്റെ മുഖത്തുനോക്കി ഒന്നും പറയാൻ അവന് തോന്നിയില്ല
“ അമ്മുസെ അത്… ഞാൻ.. അറിയാതെ ഇവിടെ വച്ചു പോയതാ”
“ഓഹോ .. അപ്പൊ അറിഞ്ഞിട്ടായിരുന്നേൽ വേറെ എവിടേലും ഒളിപ്പിച്ച് വയ്ക്കായിരുന്നു അല്ലെ “
“അയ്യോ .. അല്ല .. അങ്ങനല്ല “
“ മനസ്സിലായി ഇമ്മാതിരി വൃത്തികേടും വായിച്ച് അതും ചിന്തിച്ചിട്ട് …. ച്ചേ… വൃത്തികെട്ടവൻ”
“ അമ്മു സോറി സോറി ഞാൻ ഇനി വാങ്ങിക്കില്ല സോറി “
“ ഓഹോ അപ്പൊ കാസുകൊടുത് ഇമ്മാതിരി വൃത്തികെട്ട പുസ്തകം വാങ്ങിക്കറാണ് പതിവല്ലേ “
“അയ്യോ അല്ല ഇത് ഞാനല്ല .. ലീവ് ആയതുകൊണ്ട് എന്റെയൊരു ഫ്രണ്ട് തന്നതാ “
“അപ്പൊ സ്കൂളിൽ പോയിട്ട് ഇമ്മാതിരി വൃത്തികെട്ടവന്മാരുമായിട്ടാനല്ലേ കൂട്ട് പൊക്കോണം ന്റടുത്തുന്ന് “
“ അയ്യോ അല്ല എന്ടെ പോന്നമ്മുവല്ലേ എന്നോടൊന്ന് ക്ഷെമിക്ക് പ്ളീസ് പ്ളീസ് “
“ ഉം … ഇനി ഇമ്മാതിരി ചീത്ത ബുക് വായിക്കുവോ “
“ഇല്ല”
“ഉറപ്പാണോ”
“ആ ഉറപ്പ് .. ഞാനാണെ സത്യം “
“ഇനി എങ്ങാനും ഇത് വായിച്ചുന്ന് ഞാൻ അറിഞ്ഞ വല്യച്ഛനോട് പറഞ്ഞു കൊടുക്കും “
“ഇല്ല ഈ ജന്മത്തിൽ ഞാനിതിനി വായിക്കില്ല “
“എന്ന ഇത് ഇപ്പോ കീറിക്കള”
“അയ്യോ കീറണോ..അവന് തിരിച്ചു കൊടുക്കാം എന്ന് വാക്ക് കൊടുത്തിട്ട് വാങ്ങിച്ചതാ “
അത് കേട്ടപ്പോ അമ്മു കണ്ണുരുട്ടി അവനെ നോക്കി
“ വേണ്ട ഞാൻ കീറിക്കോളാം “
അവൻ അത് അവളുടെ മുന്നിൽ നിന്നുതന്നെ കീറി കീറി കുഞ്ഞു കുഞ്ഞു കഷണങ്ങളാക്കി , അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു
“ അമ്മുട്ടീ .. ദേഷ്യപ്പെട്ട് പോകല്ലെടി … ഒന്ന് മിൻഡെഡി.. അമ്മു..”
“നോക്കട്ടെ മിണ്ടാൻ കൊള്ളുമോന്ന്” അത്രയും പറഞ്ഞ് അവൾ താഴേക്കിറങ്ങി പോയി
അണ്ടി കളഞ്ഞ അണ്ണനെ പോലെ അവൻ അവിടെത്തന്നെ ഇരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ അമ്മു മുകളിൽ വന്നു
