ഒരു ദുബായ് പ്രണയ കഥ 3

 

ഞാൻ : എന്ത് പറ്റി

 

ഫർഹ : ഇന്നലെ നിന്നെ കാണാതെ മോൾ കുറേ കരഞ്ഞു റൂമിൽ പോവാൻ സമ്മതിക്കുന്നുണ്ടായിരുന്നില്ല.. ഇന്നലെ എന്ത് പറ്റി..

 

ഞാൻ : ഇന്നലെ കുറച്ചു എമർജൻസി വർക്ക്‌ വന്നു.. അതോണ്ട് വരാൻ പറ്റിയില്ല..

 

ഫർഹ: നിനക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ നിന്റെ നമ്പർ തരുമോ.. നി വന്നില്ലെങ്കിലും മോൾക്ക് കാണാൻ വീഡിയോ കാൾ ചെയ്യാം..

 

ഞാൻ ഓക്കേ പറഞ്ഞു നമ്പർ കൊടുത്തു.. അപ്പോൾ തന്നെ എനിക്ക് ഫർഹ വാട്സാപ്പിൽ മെസ്സേജ് അയച്ചു..

 

പിന്നീട് ഞങ്ങൾ ഒരുപാട് ചാറ്റ് ചെയ്തു… അങ്ങനെ സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായി ഫർഹയും മോളും ആകെ ഒറ്റപ്പെട്ട അവസ്ഥയിൽ ആണ് എന്ന്.. ക്യാഷ് ഉണ്ട്.. പക്ഷെ അത് മാത്രം പോരല്ലോ…

( ഞങ്ങൾ തമ്മിൽ ഉള്ള സംഭാഷണം മുഴുവൻ പറഞ്ഞാൽ ഈ കഥ എവിടെ നിൽക്കും എന്ന് എനിക്ക് അറിയില്ല.. അത് കൊണ്ട് സംഭാഷണം ഉൾപെടുത്തുന്നില്ല )

 

എന്റെ കെയറും കുട്ടിക്ക് എന്നോടുള്ള ഇഷ്ടവും കണ്ടിട്ടാണോ എന്ന് അറിയില്ല ഫർഹക്ക് എന്നോട് ഒരു പ്രേമം ഉണ്ടോ എന്ന സംശയം എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.. നേരിൽ കാണലും ചാറ്റ് ചെയ്യലും ആയി ഞങ്ങൾ ഒരുപാട് അടുത്തു..

 

അതിനിടയിൽ പനി പിടിച്ചു കിടപ്പിലായി.. ആദ്യത്തെ ദിവസം എന്നെ കാൾ ചെയ്തു ചോദിച്ചു.. എന്ത് പറ്റി എന്നെ… ഞാൻ പറഞ്ഞു ലീവ് ആണ്, പനി പിടിച്ചു കിടപ്പിലാണ് എന്ന്.. പിറ്റേ ദിവസവും ഞാൻ ലീവ് ആയിരുന്നു.. അന്ന് എന്നോട് ലൊക്കേഷൻ അയക്കാൻ പറഞ്ഞു.. ഞാൻ റൂമിന്റെ ലൊക്കേഷൻ അയച്ചു കൊടുത്തു.. .. വന്നിട്ട് എന്നെ വിളിച്ചു…

ഞാൻ താഴെ പോയി.. മോളേം കൊണ്ട് വരും എന്നുള്ള എന്റെ പ്രതീക്ഷ തെറ്റിച്ചു അവൾ ഒറ്റക്കാണ് വന്നത്..കുറച്ച് നേരം സംസാരിച്ചു നിന്നും.. എന്നിട്ട് അവൾ പറഞ്ഞു നമുക്ക് ഒരു കോഫി കുടിച് വരാം എന്ന്. ഞങ്ങൾ ഒരുമിച്ച് കോഫി കുടിക്കാൻ പോയി…

അങ്ങനെ അത് കഴിഞ്ഞു വീണ്ടും കുറച്ച് സംസാരിച്ചു.. അപ്പോളാണ് അവളുടെ ഹസ്ബൻഡ് വിളിച്ചത് മോൾ കരയുന്നുണ്ട് എന്ന് പറഞ്ഞു.. പോവാൻ നേരം വണ്ടിയിൽ നിന്ന് കൊറേ ഫ്രൂട്സ് എടുത്തു തന്നു… അവൾ പോയി..

 

അവിടന്ന് 4 ദിവസം വീഡിയോ കാൾ ആയിരുന്നു.. അന്ന് ഞാൻ ഉറപ്പിച്ചു അവൾക്ക് എന്നോട് പ്രണയം ഉണ്ട് എന്ന്.. കാരണം മോൾക്ക് കാണാൻ ആണ് എന്ന് പറഞ്ഞു എന്നെ വിളിക്കും മോളെ കാണുന്നതിൽ കൂടുതൽ അവൾ ആയിരുന്നു എന്നെ കണ്ടിരുന്നത്.. എനിക്കും എവിടെയോ എന്തോ സ്പാർക് വന്നു.. പിന്നെ എല്ലാ ദിവസവും വീഡിയോ കാൾ ഉണ്ടാവും…

 

അങ്ങനെ ഒരു ദിവസം പതിവില്ലാതെ രാവിലെ എനിക്ക് കാൾ വന്നു… ഉച്ചക്ക് ഫ്രീ ആണെങ്കിൽ ഫുഡ്‌ ഇവിടെ നിന്ന് കഴിക്കാം എന്ന് പറഞ്ഞു.. അവളും മോളും മാത്രം ഉണ്ടാവുള്ളു എന്ന് എനിക്ക് അറിയില്ലാർന്നു അത് കൊണ്ട് ആദ്യം ഒന്ന് ഡിമാൻഡ് ഇട്ടു .. പിന്നെ നിർബന്ധിച്ചപ്പോൾ കിട്ടിയ ചാൻസ് അല്ലെ അത് കൊണ്ട് ഞാൻ ഓക്കേ പറഞ്ഞു..

 

ഉച്ച ആയപ്പോൾ ഞാൻ അവളുടെ ഫ്ലാറ്റിൽ പോയി… ഞാൻ പോയപ്പോൾ മോളും അവളും മാത്രേ ഉണ്ടാർന്നുള്ളു .. വന്നില്ലേൽ മിസ്സ്‌ ആകുമാർന്നു എന്ന് മനസ്സിൽ വിചാരിച്ചു..ഫുഡ്‌ ഒക്കെ കഴിച്ചു ഞാൻ സോഫയിൽ ഫോൺ നോക്കി ഇരുന്നു.. കുറച്ച് കഴിഞ്ഞപ്പോൾ അവളും വന്നു എന്റെ അടുത്ത് ഇരുന്നു സംസാരിക്കാൻ തുടങ്ങി..

 

സംസാരത്തിനിടക്ക് അവൾ എന്റെ മുഖത്തു തന്നെ നോക്കി കൊണ്ടിരുന്നു… പിന്നെ കുറച്ച് നേരം സൈലന്റ് ആയി എന്നിട്ട് എന്നോട് പറഞ്ഞു എനിക്ക് നിന്നെ വല്ലാത്ത ഇഷ്ടം ആണ്, എന്താണ് കാരണം എന്ന് എനിക്ക് അറിയില്ല… എന്നും പറഞ്ഞു എന്നെ കെട്ടിപ്പിടിച്ചു… ഞാൻ ആകെ ഷോക്ക് അടിച്ച പോലെ ആയി… ഒരു 2 മിനിറ്റ് അങ്ങനെ ഇരുന്നു…

അത് കഴിഞ്ഞു ഞാൻ എണീറ്റു ( ആക്രാന്തം കാണിക്കണ്ട എന്ന് വിചാരിച്ചാണ് അല്ലാതെ ആഗ്രഹം ഇല്ലാതെ അല്ല ).. ആ കെട്ടിപ്പിടുത്തത്തിൽ അവൾക്ക് സ്നേഹം ആണെങ്കിൽ എനിക്ക് സ്നേഹവും കാമവും ആയിരുന്നു…ഞാൻ പോവാം പിന്നെ കാണാം എന്ന് പറഞ്ഞു ഞാൻ ഇറങ്ങി…