ഒരു പനിനീർ പൂവ് – 1

അതിനു ഞാൻ എന്തു ചെയ്യാനാ കാർ വരാൻ ലേറ്റ് ആയി അത്കൊണ്ട് അല്ലെ,, ബസ് ലു വരാൻ സമ്മദിക്കില്ലല്ലോ.. ഒറ്റക് എന്നെ എങ്ങും പോക്കാൻ സമാദിക്കില്ലല്ലോ

അതും പറഞ്ഞു അവൾ അകത്തേക്കു കയറി പോയ്‌

കാർത്തിയാനി ‘അമ്മ അവളെ തന്നെ നോക്കി ഇരുന്നു “പാവം എന്റെ മോൾ ”

അവർ ആത്മഗതം പോലെ പറഞ്ഞു..

സരസു… സരസു,,.. എവിടെ പോയി എന്റെ സരസ്വതി,..
ലച്ചു ഹാളിൽ നിന്നു വിളിച്ചു കൂകി

അപ്പോഴേക്കും അടുക്കളയിൽ നിന്നും ‘അമ്മ ഇറങ്ങി വന്നു

പെണ്ണെ നിനക്കു ഇത്തിരി കൂടുന്നുണ്ട്..,,
സരസ്വതി ‘അമ്മ അവളെ അടയ്ക്കാനായി കയ്യോങ്ങി..

ലച്ചു ചിരിച്ചോണ്ട് അമ്മയുടെ കവിളിൽ ഉമ്മ കൊടുത്തു..

എന്റെ ‘അമ്മ അല്ലെ..

വന്നു കയറിലില്ല പെണ്ണു ബഹളം തുടങ്ങിയോ..
അതും പറഞ്ഞു അരുൺ മുകളിൽ നിന്നും താഴേക്കു വന്നു,,

ആഹാ ഏട്ടൻ ഇവിടെ ഉണ്ടായിരുന്നോ,,

മ്മ്,,, ഇന്നു കമ്പനിനു കുറച്ചു നേരത്തെ ഇറങ്ങി.. എന്താ ഇവിടെ ബഹളം,,

ആ.. അത് മോന്റെ പുന്നാര അനിയത്തിയോട് തന്നെ ചോദിച്ചു നോക്,,

ലച്ചു അമ്മയെ കൊഞ്ഞണം കുത്തി കാണിച്ചിട് അരുണിനോട് പറഞ്ഞു..
ഒന്നുമില്ല ഏട്ടാ അമ്മ ചുമ്മാ ഓരോന്നു പറയുവാ

എന്താ അമ്മെ അവളെ വഴക്കു പറയുന്നേ,, എന്റെ ലച്ചു പാവം അല്ലെ…,,

ഒരു ചേട്ടനും അനിയത്തിയും വന്നിരിക്കുന്നു, നീയും അച്ഛനും കൂടിയ വഷളാകുന്നെ..,,,
അവൾ അമ്മയെ നോക്കി കോക്രി കാണിച്ചിട്ടു,,

ചായ എടുക് അമ്മെ, വിശന്നിട് വയ്യ,,..
നീ പോയി കയ്യും കാലും ഒക്കെ കഴുകി വാ അപ്പോഴേക്കും ഞാൻ എടുകാം..

അതും പറഞ്ഞു സരസ്വതി അടുക്കലേക്കു പോയി

അതൊക്കെ പിന്നെ ‘അമ്മ ചായ എടുക്..,, ഏട്ടൻ ചായ കുടിച്ചോ..

ഞാൻ കുടിച്ചു നീ കുടിക്കൂ..

എന്നാൽ വാ ഇവിടെ ഇരിക്ക് ഒരു കൂട്ടിനു.. അവൾ അരുണിനോട് പറഞ്ഞു..
ശരി വാ..

അവർ രണ്ടുപേരും അവിടെ ഇരുന്നു..
അപ്പോഴേക്കും സരസ്വതി ‘അമ്മ ചായയും ആയി വന്നു,, അവർ ഒരുമിച്ചു ഇരുന്നു ചായ കുടിച്ചു..
അരുൺ ലച്ചുവിനോട് ശരിക്കും ഒരു ഫ്രണ്ട്നെ പോലെ ആയിരുന്നു.. അവളുടെ എന്ത് കാര്യം ഉണ്ടെങ്കിലും അവൾ അരുണിനോട് പറഞ്ഞിരുന്നു.. ഒരു ഏട്ടൻ അനിയത്തി ബന്ധം ആയിരുന്നില്ല അവരുടേത്,,..
എന്തൊക്കെ ഉണ്ട് മോളെ കോളേജിൽ വിശേഷങ്ങൾ, ആരാധകർ ഒക്കെ എന്തു പറയുന്നു.. അരുൺ പ്രിയയോട് ചോദിച്ചു

ഓ ഞാൻ അത് ഒന്നും ശ്രദിക്കാൻ പോകാറില്ല.. ആ പിന്നെ നാളെ സ്ഥലം മാറി പോയ ഞങ്ങളുടെ മിസ് നു പകരം വേറെ ആളു വരുന്നുണ്ട് എന്നു കേട്ടു.. പാവം ആയാൽ മതിയായിരുന്നു..,,

മ്മ് മ്,, അവൻ ഒന്നു മൂളി,, അല്ല എന്നിട്ടു ഇന്നു പുതിയ പ്രേമാഭ്യർത്ഥന ഒന്നും വന്നില്ലേ.., അവൻ അവളെ കളിയാക്കി ചോദിച്ചു..,

അവൾ മുഖം ദേഷ്യത്തിൽ ആക്കി പറഞ്ഞു..
ഒന്നും വന്നില്ല വരുമ്പോ അറിയിക്കാം,, അതും പറഞ്ഞു അവൾ ഉറക്കെ.. അമ്മെ ഈ ചേട്ടനെ എന്താ കെട്ടിച്ചു വിടാത്തേ വയസു ഇരുപത്തിഏഴു ആയി..,,,

അപ്പോ സരസ്വതിയമ്മ ഉള്ളിൽ നിന്നും വിളിച്ചു പറഞ്ഞു..
അവൻ നിന്റെ കഴിയട്ടെ എന്നും പറഞ്ഞു നിൽകുവല്ലേ..,,

അയ്യടാ എനിക്ക് എപ്പോഴെങ്ങും കല്യാണം വേണ്ട,, അല്ലെങ്കിൽ തന്നെ എന്റെ കാര്യങ്ങൾ അറിയാവുന്ന ആരാ എന്നെ കെട്ടുക..,, പെട്ടന്ന് അവൾ അത് പറഞ്ഞിട്ടാണ് ഓർത്തത് അത് പറയാൻ പാടില്ലായി രുനെന്നു..,,
പിന്നെ ആരും കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല

അവസാനം ലച്ചു തന്നെ അരുണിനെ നോക്കി പറഞ്ഞു..
എന്റെ കഴിയട്ടെ എന്നും പറഞ്ഞു മുങ്ങി നടക്കുവാ അല്ലെ.., അല്ലാതെ തേച്ചിട് പോയവളെ ഓര്ത്തിട്ടല്ല ഇങ്ങനെ കെട്ടാണ്ടു നടക്കുന്നത്..,, വിരഹ കാമുകൻ

(അരുണിന് പണ്ട് ഒരു പ്രണയം ഉണ്ടായിരുന്നു പക്ഷെ പെണ്ണ് അവനെ തേച്ചിട് വേറെ ഒരുത്തന്റെ കൂടെ കല്യാണം കഴിച്ചു പോയ്‌,, അത് ഒക്കെ അവൻ ലച്ചനോട് പറഞ്ഞിട്ടുണ്ട് )
ടി എന്നും പറഞ്ഞു അവൻ അവളെ അടിക്കാനായി
കൈ ഓങ്ങി
അവൾ ചിരിച്ചിട് ഓടി മുറിയിലേക്കു പോയി..

നിനക്കു ഞാൻ വച്ചിട്ടുണ്ടടി കാന്താരി.. അവൻ അവളോട് പറഞ്ഞു..

‘അമ്മ ഞാൻ കുളിച്ചിട് വരാമേ,, മുറിയിലേക്കു പോകുന്ന വഴിക്കു അവൾ വിളിച്ചു പറഞ്ഞു..,,,

അങ്ങനെ കുളി ഒക്കെ കഴിഞ്ഞു പൂജ മുറിയിൽ പ്രാർത്ഥിക്കാൻ ആയി പോയി.. മുത്തശ്ശി നാമം ജപിക്കുന്നുണ്ടായിരുന്നു..
അവൾ അവിടെ ഇരിക്കുന്ന കൃഷ്ണ വിഗ്രഹത്തിൽ കൈ കൂപ്പി പ്രാർത്ഥിച്ചു.. എന്നിട്ടു പഠിക്കുവാനായി റൂമിൽ പോയി..,,

അരുൺ അപ്പോൾ പുറത്തേക്കു പോയിരുന്നു..
അവൾ റൂമിൽ കയറി പഠിക്കാനായി ഇരുന്നു.. ഒരു കുഞ്ഞു കൃഷ്ണന്റെ പ്രതിമ ആ ടേബിൾ ളിൽ ഉണ്ടായിരുന്നു,, അവൾ അതിനെ നോക്കി പറഞ്ഞു

എന്റെ കൃഷ്ണ,, നാളെ വരുന്ന ആൾ എങ്ങനത്തെ
ആണോ ആവൊ,, അസൈൻമെന്റ് ഒക്കെ ചെയ്തു തീർകം,,
എന്നും പറഞ്ഞു അവൾ ഓരോന്നും ചെയ്തു തീർത്തുകൊണ്ടിരുന്നു,. സമയം പോയത് അറിഞ്ഞേ ഇല്ല..

അമ്മയുടെ താഴെ നിന്നുള്ള വിളി കേട്ടാണ് അവൾ സമയം നോക്കിയത്.. 9 മണി ആയി..
ടി ലച്ചു നിനക്കു ഭക്ഷണം കഴിക്കണ്ടെ…
ദാ വരുന്നു,, എന്നും പറഞ്ഞു അവൾ എണീക്കാൻ തുടങ്ങിയപ്പോ അരുൺ അവളുടെ റൂമിലേക്ക് വന്നു..

ആഹാ ലച്ചു മോൾ ഇന്ന് ഭയങ്കര പഠിത്തം ആണല്ലോ,,
അത് ഏട്ടാ ഞാൻ പറഞ്ഞില്ലേ നാളെ പുതിയ സർ വരും എന്നു. അങ്ങനത്തെ ആളാണെന്നു എങ്ങനെയാ അറിയുക. അത്കൊണ്ട് അസൈൻമെന്റ് ഒക്കെ തീർത്തു വയ്ക്കുക അര്ന്നു..,,

ശരി വാ അത്താഴം കഴിഞ്ഞു എഴുതാം ഇല്ലെങ്കിൽ അമ്മയുടെന് നല്ലത് കേൾക്കും..

അങ്ങനെ അവർ ഒരുമിച്ചു അത്താഴം കഴിച്ചു.
ലച്ചു വീണ്ടും കുറച്ചു കൂടി ഇരുന്നു പഠിച്ചു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾക് നല്ല ഉറക്കം വന്നു.. അവൾ കട്ടിലിൽ കയറി കൃഷ്ണനെ പ്രാർത്ഥിച്ചു കിടന്നു..
പെട്ടന്നു തന്നെ അവൾ ഉറക്കത്തിലേക്കു വഴുതി വീണു..

അപ്പോഴേക്കും മാധവൻ തമ്പി എത്തിയിരുന്നു. ഇന്നു താമസിച്ചാണ് അയാൾ വീട്ടിൽ എത്തിയത്.. ഇല്ലെങ്കിൽ അപ്പോഴും അത്താഴം കഴിക്കുന്നത് ഒരുമിച്ചു ആയിരിക്കും.. അത് madhavan തമ്പിക്ക് നിർബന്ധം ആണ്..

കോളിംഗ് ബെല്ലിന്റെ സൗണ്ട് കേട്ട് സരസ്വതി പോയി വാതിൽ തുറന്നു..,,

എന്താ ഏട്ടാ താമസിച്ചത്..

ഒന്നും പറയണ്ട കമ്പനിയിൽ ലോഡിങ് സെക്ഷനിൽ തൊഴിലാളി പ്രശനം,, അവരോടൊക്കെ മീറ്റിംഗ് കൂടി നേതാക്കന്മാരുമായി സംസാരിച്ചു അങ്ങനെ സമയം താമസിച്ചു പോയി…
എന്നിട് എല്ലാം ശരി ആയോ ഏട്ടാ..
അത് എല്ലാം ഓക്കേ ആയി..

എല്ലാരും കിടന്നോ..
കിടന്നു,,, സരസ്വതി മറുപടി പറഞ്ഞു..

നീ ഇ പെട്ടി കൊണ്ട് റൂമിൽ വൈകു.. എന്നിട്ട് ചോറ് വിളമ്പു,, ഞാൻ ലച്ചൂനെ ഒന്ന് കണ്ടിട്ടു വരട്ടെ..

അതും പറഞ്ഞു അയാൾ പടികൾ കയറി,,
മുകളിൽ ചെന്നു ലച്ചൂന്റെ മുറിയിൽ കയറി അയാൾ നോക്കി..
പാവം തന്റെ കുട്ടി അയാൾ നെടുവീർപ്പെട്ടു..

Leave a Reply

Your email address will not be published. Required fields are marked *