ശരി വാ അത്താഴം കഴിഞ്ഞു എഴുതാം ഇല്ലെങ്കിൽ അമ്മയുടെന് നല്ലത് കേൾക്കും..
അങ്ങനെ അവർ ഒരുമിച്ചു അത്താഴം കഴിച്ചു.
ലച്ചു വീണ്ടും കുറച്ചു കൂടി ഇരുന്നു പഠിച്ചു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾക് നല്ല ഉറക്കം വന്നു.. അവൾ കട്ടിലിൽ കയറി കൃഷ്ണനെ പ്രാർത്ഥിച്ചു കിടന്നു..
പെട്ടന്നു തന്നെ അവൾ ഉറക്കത്തിലേക്കു വഴുതി വീണു..
അപ്പോഴേക്കും മാധവൻ തമ്പി എത്തിയിരുന്നു. ഇന്നു താമസിച്ചാണ് അയാൾ വീട്ടിൽ എത്തിയത്.. ഇല്ലെങ്കിൽ അപ്പോഴും അത്താഴം കഴിക്കുന്നത് ഒരുമിച്ചു ആയിരിക്കും.. അത് madhavan തമ്പിക്ക് നിർബന്ധം ആണ്..
കോളിംഗ് ബെല്ലിന്റെ സൗണ്ട് കേട്ട് സരസ്വതി പോയി വാതിൽ തുറന്നു..,,
എന്താ ഏട്ടാ താമസിച്ചത്..
ഒന്നും പറയണ്ട കമ്പനിയിൽ ലോഡിങ് സെക്ഷനിൽ തൊഴിലാളി പ്രശനം,, അവരോടൊക്കെ മീറ്റിംഗ് കൂടി നേതാക്കന്മാരുമായി സംസാരിച്ചു അങ്ങനെ സമയം താമസിച്ചു പോയി…
എന്നിട് എല്ലാം ശരി ആയോ ഏട്ടാ..
അത് എല്ലാം ഓക്കേ ആയി..
എല്ലാരും കിടന്നോ..
കിടന്നു,,, സരസ്വതി മറുപടി പറഞ്ഞു..
നീ ഇ പെട്ടി കൊണ്ട് റൂമിൽ വൈകു.. എന്നിട്ട് ചോറ് വിളമ്പു,, ഞാൻ ലച്ചൂനെ ഒന്ന് കണ്ടിട്ടു വരട്ടെ..
അതും പറഞ്ഞു അയാൾ പടികൾ കയറി,,
മുകളിൽ ചെന്നു ലച്ചൂന്റെ മുറിയിൽ കയറി അയാൾ നോക്കി..
പാവം തന്റെ കുട്ടി അയാൾ നെടുവീർപ്പെട്ടു..
ഒരു കുഞ്ഞു നിഷ്കളങ്കമായ മുഖത്തോടെ അവൾ കിടന്നു ഉറങ്ങുക ആയിരുന്നു.. മാധവൻ അവളുടെ അടുത്ത് പോയി പുതപ്പു എടുത്തു പുതച്ചു എന്നിട് നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു..
അപ്പോൾ അവൾ ഒന്നു ഞരങ്ങി എന്നിട്ടു ഉറക്കത്തിൽ പതിയെ” അച്ഛാ ” എന്നു പറഞ്ഞു.. അയാൾ ചിരിച്ചിട്ട് വാതിൽ പതിയെ അടച്ചിട്ടു തിരികെ ഇറങ്ങി..
നല്ല ഉറക്കത്തിൽ ആയിരുന്ന ലച്ചുവിന്റെ അടുത്തേക് ഒരു സുന്ദരനായ പുരുഷൻ നടന്നു വന്നു..
കുറ്റി താടിയും,, നല്ല മീശയും വെളുത്തു സുന്ദരൻ ആയ ഒരാൾ,,
കണ്ടാൽ ആരും നോക്കി നിന്നുപോകുന്ന ഒരു മുഖം..
അയാൾ അവളുടെ അടുത്തേക് വന്നു ലച്ചു നു വിളിച്ചു.. ആ സുന്ദരമായ വിളി കേട്ട് അവൾ കണ്ണുകൾ തുറന്നു അയാളെ നോക്കി,, അവൾക് തന്റെ കണ്ണുകളെ അയാളുടെ മുഖത്തുനിന്നും അടുക്കാൻ ആയില്ല,, അവൾ അയാളെ തന്നെ നോക്കി ഇരുന്നു അത്രക്കു തേജസ് ആയിരുന്നു ആ മുഖത്തിനു, താൻ എന്നും സ്വപ്നം കാണാറുള്ള അതെ മുഖം..
അയാൾ അവളുടെ അടുത്തേക് നടന്നു വന്നു അവളുടെ ചെവിയിൽ പറഞ്ഞു…
ലച്ചു നീ എന്റെ ആണ് എന്റേത് മാത്രം…,,
അവൾ ഒരു മായാ ലോകത്തിൽ ആയിരുന്നു,, അയാളുടെ വാക്കുകൾ കേട്ട് അവൾ നാണത്തോടെ തല താഴ്ത്തി ഇരുന്നു..,,
അയാൾ അവളുടെ അടുത് ബെഡിൽ ഇരുന്നു. എന്നിട്ട് അവളുടെ തടിയിൽ പിടിച്ചു മുഖം ഉയർത്തി..,, അവൾ കണ്ണുകൾ അടച്ചു ഇരുന്നു.., എന്നിട്ടു അയാൾ അവളുടെ പനിനീർ പൂപോലെ ഉള്ള അവളുടെ അധരങ്ങളിൽ അയാൾ ചുംബിച്ചു..,,
അപ്പോഴും അവളുടെ കണ്ണുകൾ അടഞ്ഞു തന്നെ ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾക് ശ്വാസം മുട്ടുന്ന പോലെ തോന്നി,,
അവൾ പെട്ടന്നു കണ്ണുകൾ തുറന്നു,, ശക്തം ആയി ശ്വാസം എടുത്തു.. അവൾ ചുറ്റിലും നോക്കി ഇല്ല ആരും ഇല്ല.. കണ്ടത് സ്വപ്നം ആയിരുന്നോ കൃഷ്ണ…,,
(തുടരും..,, )
