ഒരു പനിനീർ പൂവ് – 2

എന്താ ചേട്ടായി..

നീ എന്താ ആലോചിക്കുന്നേ??..

അരുൺ അവളോട് ചോദിച്ചു..

ചേട്ടായിക് ഈ സ്വപ്നത്തിലൊക്കെ വിശ്വാസം ഉണ്ടോ..??
പെട്ടന്നുഉള്ള അവളുടെ മറുപടി കേട്ട് അവൻ അത്ഭുതത്തോടെ അവളെ നോക്കി.. എന്നിട്ട് ചോദിച്ചു.
എന്താ എന്റെ മോൾക് ഇപ്പൊ അങ്ങനെ ഒക്കെ തോന്നാൻ..

വിശ്വാസം ഉണ്ടോ പറ..

ഇതും പറഞ്ഞു ലച്ചു അരുണിനെ നോക്കി.

അങ്ങനെ ചോദിച്ചാൽ കുറച്ചൊക്കെ ഉണ്ട്.. അരുൺ പറഞ്ഞു.

ഈ വെളുപ്പിന് കാണുന്ന സ്വപ്നം ഫലിക്കും എന്നല്ലേ ചേട്ടായി..??

ആ അങ്ങനെ ഒക്കെയാ പറയണേ..

ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തുകൊണ്ട് അവൻ പറഞ്ഞു..

മോൾ എന്താ ഇന്നു സ്വപ്നം വല്ലതും കണ്ടോ കാലത്ത്..??

അതെ. അവൾ മറുപടി പറഞ്ഞു..

എന്താ കണ്ടത്.?? അവൻ ചോദിച്ചു

പറഞ്ഞാൽ ചേട്ടായി എന്നെ കളിയാക്കരുത്..

എന്റെ ലച്ചൂനെ ഞാൻ കളിയാകാനോ പറ കേൾക്കട്ടെ എന്താ കണ്ടതെന്ന്..

അവൾ സ്വപ്നത്തിൽ കണ്ട ആളെ കുറിച്ച് അവനോട് പറഞ്ഞു… !!
അതുകേട്ടു അവൻ ചിരിച്ചു..

അതൊക്കെ സ്വപ്നം അല്ലെ മോളെ അത് വിട്ടുകള.. അരുൺ ലച്ചൂനെ നോക്കി പറഞ്ഞു.

അല്ല ചേട്ടായി ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് സ്വപ്നത്തിൽ ആ മുഖം..

ലച്ചു നാണത്തോടെ അവനോട് പറഞ്ഞു

ആഹാ അങ്ങനെ ആണോ.. എന്നാൽ എന്റെ ലച്ചൂനെ സ്വപ്നത്തിലെ രാജകുമാരനെകൊണ്ട് ഇ ചേട്ടായി കെട്ടിക്കും..

അതും പറഞ്ഞു അവൻ ചിരിച്ചു..

അപ്പോഴേക്കും അവർ കോളേജിൽ എത്തിയിരുന്നു..

ഡോർ തുറന്നു പുറത്തേക് ഇറങ്ങി ലച്ചു അവനോട് ബൈ പറഞ്ഞു..

അതെ സ്വപനത്തിലെ രാജകുമാരനെ ഓർത്ത് ഇരികാണ്ട് നല്ലപോലെ പഠിക്കാൻ നോക് എന്റെ മോൾ..
ഒരു കള്ള ചിരിയോടെ അവൻ അവളെ നോക്കി പറഞ്ഞു..

ലച്ചു വണ്ടിയിലേക് കൈ എത്തി അരുണിന്റെ കവിളിൽ പിടിച്ചു വലിച്ചിട്ടു കൊഞ്ഞണം കുത്തി..
എന്നിട്ട് തിരിഞ്ഞു നടന്നു. കുറച്ചു മുന്നോട്ട് നടന്നപ്പോഴേക്കും..

ടി നിൽക് ഞാനും വരുന്നു..

ലച്ചു തിരിഞ്ഞു നോക്കി.. പ്രിയ ആയിരുന്നു അത്. അവൾ അവിടെ നിന്നു..

പ്രിയ ലച്ചൂന്റെ അടുത്തേക് വന്നു അവളെ സൂക്ഷിച്ചു നോക്കി എന്നിട്ട് പറഞ്ഞു..

എന്താടി ഇന്നു ഭയങ്കര ഗ്ലാമറിൽ ആണല്ലോ..??

ഒന്നു പോടീ അവിടുന്നു..

അതും പറഞ്ഞു പ്രിയയുടെ കൈയും പിടിച്ചു വലിച്ചുകൊണ്ട് ക്ലാസ്റൂമിലെക് നടന്നു..

മുന്നോട്ട് നടന്നപ്പോളേക്കും കുറച്ചു സീനിയർസ് അവിടെ നില്കുന്നത് കണ്ടു.

ദേ നിൽപ്പുണ്ടല്ലോ വായിനോക്കികൾ എല്ലാവരും.. പ്രിയ ലച്ചുവിനോട് പറഞ്ഞു.

നീ നോക്കണ്ട വന്നേ വേഗം,, അതും പറഞ്ഞു ലച്ചു വേഗം നടക്കാൻ തുടങ്ങി..

അപ്പോഴേക്കും സീനിയർസ് അവരെ കണ്ടിരുന്നു. അതിൽ ഒരുത്തൻ അവരെ അങ്ങോട്ട് വിളിച്ചു..
അതെ മക്കളെ ഒന്നു എങ്ങോട്ട് വന്നേ ചേട്ടന്മാർ ചോദിക്കട്ടെ..

അവർ അത് കേട്ടതും കേൾക്കാത്ത ഭാവത്തിൽ വേഗം നടന്നു..
അത് കണ്ടപോഴേക്കും അവിടെ ഉണ്ടായിരുന്നവർക് ദേഷ്യം ആയി..

ടി നിന്നോട് ഒക്കെ അല്ലെ പറഞ്ഞെ അവിടെ നില്കാൻ..

അതും പറഞ്ഞു അവർ ലച്ചുവിന്റെയും പ്രിയയുടെയും അടുത്തേക് വന്നു..
അവരുടെ മുന്നിൽ കയറി നിന്നു..

ലച്ചു പേടിയോടെ പ്രിയയുടെ കൈയിൽ ഇറുക്കി പിടിച്ചു..

നിങ്ങൾ മാറിക്കെ ഞങ്ങള്ക്ക് പോണം..

പ്രിയ അവരോട് ദേഷ്യത്തിൽ പറഞ്ഞു.
ലച്ചു അപ്പോഴേക്കും പേടിച്ചു മുഖം കുനിച്ചു നിന്നു..

അപ്പോൾ അതിൽ ഒരുത്തൻ പ്രിയയോട് പറഞ്ഞു..

നീ വേണമെങ്കിൽ പൊയ്ക്കോ ഇവൾ ഇവിടെ നിൽക്കട്ടെ..

എന്നിട്ട് ലച്ചുവിനോട് ചോദിച്ചു..

നീ വലിയ മുതലിയുടെ മോൾ ആണെന്നുള്ള അഹങ്കാരം ആണോ.. അത്കൊണ്ട് ആണോ ചേട്ടന്മാർ വിളിച്ചിട്ട് നിൽക്കാതത്..

ഇത്രയും അവർ പറഞ്ഞു കഴിഞ്ഞപ്പോളേക്കും ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

അയ്യോ മോൾ കരയുവാണോ,,
അവളുടെ മുഖം കണ്ടു അതിൽ ഒരുത്തൻ ചോദിച്ചു..

അപ്പോഴേക്കും ഒരു ബുള്ളറ്റിന്റെ ശബ്ദം അവിടേക്കു എത്തി.. അവിടെ ഉണ്ടായിരുന്നവർ മുഴുവൻ ആ ബുള്ളറ്റിൽ വരുന്ന ആളിനെ നോക്കി..

പ്രിയ ഉൾപ്പെടെ..

പക്ഷെ ലച്ചു മാത്രം തല കുനിച്ചു നിന്നു കരയുക ആയിരുന്നു പേടിച്ചിട്ടു..

അവളുടെ അടുത്ത് കൂടി നിന്നിരുന്നന്മാരിൽ ഒരുവൻ പറഞ്ഞു..
അളിയാ പണി പാളി.. ആദി സർ..

അവൻ അത്ഭുതത്തോടെ ബുള്ളറ്റിൽ വരുന്ന അവനെ നോക്കികൊണ്ട് പറഞ്ഞു..

ഇയാൾ എന്തിനാ ഇങ്ങോട്ട് വരുന്നത്..
വേറെ ഒരുത്തൻ ചോദിച്ചു..

ഇത് കേട്ട് വേറെ ഒരുത്തൻ പറഞ്ഞു,,

ടാ അയാൾ ഇനി ഇവിടെയാ വീണ്ടും ജോയിൻ ചെയുന്നുണ്ട് എന്നാ കേട്ടത്..

ഇത് മുഴുവൻ ലച്ചുവും പ്രിയയും കേട്ടിരുന്നു..
പ്രിയ അയാളെ തന്നെ നോക്കി നിന്നു..
ലച്ചു മാത്രം സങ്കടം കൊണ്ട് തലകുനിച്ചു നിന്നു..

ആ ബുള്ളറ്റിന്റെ ശബ്ദം അടുത്ത് വരുന്നത് അവൾ അറിഞ്ഞു..
പെട്ടന്നു അവളുടെ പിറകിൽ ആ ബുള്ളറ്റ് വന്നു നിന്നു..

എന്താടാ ഇവിടെ..??

ആദി അവിടെ ഉണ്ടായിരുന്നവന്മാരോട് ചോദിച്ചു..

ഒന്നുമില്ല സർ,, ഞങ്ങൾ വെറുതെ..

അതിൽ ഒരുവൻ പേടിയോടെ പറഞ്ഞു…

മ്മ്.. അയാൾ ഒന്നു മൂളികൊണ്ട്..

എന്നാൽ മക്കൾ വേഗം ക്ലാസ്സിൽ പോകാൻ നോക്..
ശരി സർ..
അതും പറഞ്ഞു സീനിയർസ് അവിടെനിന്നും പോയി..

പ്രിയയും അവർ പോയിക്കഴിഞ്ഞു മുന്നോട്ട് നടന്നു..

പക്ഷെ ലച്ചു മാത്രം അവിടെ തറച്ചു നില്കുകയായിരുന്നു..

ആ ശബ്ദം താൻ എവിടെയോ കേട്ടിട്ടുള്ളത് പോലെ..
അവൾ അതും ആലോചിച്ചു പെട്ടന്നു തിരിഞ്ഞു നോകുമ്പോഴേക്കും ആ ബുള്ളറ്റും ആളും മുന്നോട്ട് പോയിരുന്നു..

അവൾ പെട്ടന്നു കണ്ണുകൾ തുടച്ചുകൊണ്ട് ആ പോയ ആളെ നോക്കി..

അയാളുടെ പുറകു വശം മാത്രമേ അവൾക് കാണാൻ സാധിച്ചുള്ളൂ..

അപ്പോഴേക്കും പ്രിയ അവളെ വിളിച്ചു.

ടി ലച്ചു എന്ത് ആലോചിച്ചു നിൽകുവാ വേഗം വാ..

പ്രിയ ലച്ചു വിന്റെ കൈയും പിടിച്ചു നടന്നു..
ഒരു എന്ത്രത്തെ പോലെ അവളുടെ കൂടെ ക്ലാസ്സിലേക്ക് അവൾ നടന്നു..

ക്ലാസ്സിൽ എത്തിയിട്ടും അവളുടെ മനസ് അവിടെ ഒന്നും അല്ലായിരുന്നു..

അതിനിടയിൽ പ്രിയ അവളോട് എന്തൊക്കെയോ ചോദിച്ചു..
അതിനു അവളുടെ മറുപടി ഒരു മൂളൽ മാത്രം ആയിരുന്നു..

ആ ശബ്ദം അത് മാത്രം ആയിരുന്നു അവളുടെ മനസ് നിറയെ…
നല്ല പരിചയമുള്ള ശബ്ദം.. ആരായിരിക്കും അത്…
സീനിയർസ് അയാളെ കണ്ട് ഇത്ര പേടിക്കാൻ കാര്യം..

ഒരായിരം ചിന്തകളിലൂടെ അവളുടെ മനസ് കടന്നുപോയി…

തുടരും..

Leave a Reply

Your email address will not be published. Required fields are marked *