ജസ്റ്റിൻ ഒന്ന് ചിരിച്ചുകൊണ്ട് തുടർന്നു..
” ഇത് ചതിയാണെന്ന് എനിക്കും അറിയാം പക്ഷേ ചതിക്ക് ചതി അതാണ് എൻറെ എൻറെ വശം… എനിക്ക് രണ്ട് ആവശ്യങ്ങളെ ഉള്ളൂ അനഘ…!! ഒന്ന് ഡിവോഴ്സ് ആവുന്ന സമയം നീ ജീവനാംശം ചോദിക്കാൻ പാടില്ല കാരണം ഞാൻ കഷ്ടപ്പെട്ടു നയിച്ചുണ്ടാക്കിയത് ഒരു തേവിടിച്ചിക്ക് ആജീവനാന്തകാലം തിന്നാനുള്ളതല്ല…!! രണ്ടാമത്തേത് കുഞ്ഞിനെ എനിക്ക് വേണം ”
അവന്റെ ആവശ്യങ്ങൾ കെട്ട് അനഘ ഒന്നും മിണ്ടാൻ ആവാതെ തന്നെ നോക്കി നിന്നു.
” ഈ രണ്ട് ആവശ്യങ്ങൾ നീ അംഗീകരിച്ചാൽ നിൻറെ ബന്ധുക്കളോ എന്റെ ബന്ധുക്കളോ മറ്റാരും ഇത് അറിയില്ല ഈ വീഡിയോ ഇവിടം കൊണ്ട് നശിക്കും….!! അല്ലാത്തപക്ഷം ഈ ലോകം കണ്ട ഏറ്റവും വലിയ ചെറ്റയാവാൻ ജസ്റ്റിനു മടിയില്ല…!! ”
അനഘയുടെ ഉള്ളിൽ നിന്ന് എരിഞ്ഞ് പൊന്തിയ വിഷമവും സങ്കടവും ദേഷ്യവും എല്ലാം ഒരു പൊട്ടി കരച്ചിൽ ആയി പുറത്തേക്ക് വന്നു..
‘ എല്ലാംകൊണ്ടും തോറ്റിരിക്കുന്നു..!!
എന്തിനെയാണോ താൻ ഇത്രയും നാൾ ഭയന്നത് അത് സംഭവിച്ചിരിക്കുന്നു… ജീവിതം കൈവിട്ടുപോയി താൻ ഒന്നുമല്ലാതെ ആയിരിക്കുന്നു ‘
ഒരു നിമിഷം അവർക്കിടയിൽ കനത്ത നിശബ്ദത തളംകെട്ടി…ആ സമയം അവർ പരസ്പരം ആരുമല്ലാതായി മാറിയിരുന്നു…!! ഇത്രയും നാളും ഒരുമിച്ചുണ്ടായിരുന്ന ഭാര്യ ഭർതൃ ബന്ധം എന്നിവ അവസാനിച്ചിരിക്കുന്നു.
” പെണ്ണേ എന്തിനായിരുന്നു എല്ലാം… എന്നെ വെറും പൊട്ടൻ ആക്കിക്കൊണ്ട്.. ഞാൻ ഞാൻ… ഒന്നുമല്ലാണ്ടായി പോയില്ലേ…??? ”
അവൻറെ ചോദ്യത്തിന് ഒരു പൊട്ടിക്കരച്ചിൽ മാത്രമായിരുന്നു അവൾക്ക് മറുപടി കൊടുക്കാൻ കഴിഞ്ഞത്.
” രാത്രി അത്താഴം കഴിഞ്ഞ് ഞാൻ സിഗരറ്റ് വലിക്കാൻ ഇറങുമ്പോൾ നീ ജീവയെ വിളിക്കുന്ന സമയം..
ഈ ലോകം എന്റെ കണ്ണ് നീരിനു സാക്ഷ്യം വഹിക്കുന്ന സമയമായിരുന്നു.. കാരണം പുരുഷന്റെ കരച്ചിലിനു ഇരുട്ടിന്റെ മറ വേണമല്ലോ ”
ജസ്റ്റിൻ ഒന്ന് നിർത്തി പിന്നെ ഒരു പെഗ്ഗ് കൂടി ഒഴിച്ച് അകത്താക്കി.
” അനഘ… ഇതിൻറെ പേരിൽ നിന്നെ തല്ലാനോ കൊല്ലാനോ കത്തിക്കാനോ.. നടന്ന് എന്റെ ജീവിതം കളയാൻ മൂന്നാം കിട ഗുണ്ട അല്ല ജസ്റ്റിൻ…!! അതുകൊണ്ട് ഞാൻ പറയാണ് ഈ നിമിഷം മുതൽ നിനക്ക് നിൻറെ വഴി എനിക്ക് എൻറെ വഴി നാളെ നേരം വെളുക്കുമ്പോൾ ഇവിടെ നിന്ന് പോകുന്ന വണ്ടിയിൽ എൻറെ കൂടെ നീ ഉണ്ടാവില്ല…… നീ എന്ത് ചെയ്യുന്നു എങ്ങോട്ട് പോകുന്നു എന്ന് എനിക്കറിയണ്ട. പക്ഷേ എൻറെ കൂടെ ഉണ്ടാവാൻ പാടില്ല..! ”
അതും പറഞ്ഞു ജസ്റ്റിൻ അനഘക്ക് അരികിലേക്ക് വന്നു.
” നീ കഴുത്തിൽ അണിഞ്ഞിരിക്കുന്ന ഈ താലി.. ഇതിനി നിനക്ക് വേണ്ട…!! കെട്ടിയ ഞാൻ തന്നെ ഇങ്ങ് എടുക്കുവാ… ”
” ഇച്ചായ…??? ”
അവസാനമായി നിറഞ്ഞു ഒഴുകിയ കണ്ണുകൾ കൊണ്ട് ..ദയ ചോദിക്കും പോലെ അവൾ വിളിച്ചു.. കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് അവൾ തിരിച്ചു അറിഞ്ഞിരുന്നു..!!
” പോയി ചാവടി പിഴച്ചവളെ ”
അവൻ അനഘയുടെ എതിർപ്പ് വക വക്കാതെ
അവളുടെ കഴുത്തിൽ നിന്നും താലി വലിച്ചു പൊട്ടിച്ചെടുത്തു…!!
ജസ്റ്റിൻ അനഘയുടെ കൈക്ക് പിടിച്ചു റൂമിനെ പുറത്തേക്ക് കൊണ്ടുവന്നു പുറത്താക്കി അകത്തുനിന്നും വാതിൽ കൊട്ടിയടച്ചു..!!
അന്ന് ജീവിതത്തിൽ ആദ്യമായി അനാഥ
ആയത് പോലെ അവൾക്ക് തോന്നി.
വിവാഹത്തിനുശേഷം ആദ്യമായി അവർ രണ്ടു മുറിയിൽ അന്തിയുറങ്ങി..!!
എഴുതപ്പെട്ടത് പോലെ അന്ന് രാത്രിയും പുലർന്നു പിറ്റേദിവസം എല്ലാവരും എഴുന്നേറ്റു വന്നപ്പോഴേക്കും അനഘ അവിടെ നിന്നും പോയിരുന്നു.
താൻ പോവുകയാണെന്ന് ഇച്ചായനോട് പറയണം എന്നും അവൾ സ്മിതയെ പറഞ്ഞേൽപ്പിച്ചിരുന്നു എങ്കിലും ജസ്റ്റിനിൽ അത് യാതൊരു മാറ്റം ഉണ്ടാക്കിയില്ല…!!
എന്താണ് സംഭവിച്ചത് എന്ന് ആരും അവനോട് ചോദിക്കാനും പോയില്ല അവർക്കെല്ലാം ഏകദേശം കാര്യങ്ങൾ മനസ്സിലായിരുന്നു
റൂം വെക്കേറ്റ് ചെയ്യുന്നതിനുമുൻപ് ആയി സൈഡിലെ ടേബിളിൽ നിന്നും ജസ്റ്റിന് നാലായി മടക്കിയ ഒരു പേപ്പർ ലഭിച്ചു അതിന്റെ തുടക്കത്തിൽ…’ ജീവ ടു ജസ്റ്റിൻ ‘ എന്ന് എഴുതിയിരുന്നു.
