ഒളിയമ്പ് – 1

“ഞാന്‍ ദേഷ്യപ്പെടില്ല അമ്മ പറയ്”.

“നിന്നെ ഒരു കല്യാണം കഴിപ്പിക്കുന്ന കാര്യത്തെ കാര്യത്തെക്കുറിച്ചാ ഞാന്‍ ആലോചിച്ചത്”.

“ഞാന്‍ അമ്മയോട് പറഞ്ഞിട്ടുള്ളത കല്യാണക്കാര്യത്തെ കുറിച്ച് സംസാരിക്കരുതെന്ന്”.

“അതെന്താട നീ ആരെയെങ്കിലും കണ്ട് വെച്ചിട്ടുണ്ടോ?”
“അതോ നീ സന്യസിക്കാന്‍ പോവാണോ?”.നന്ദിനി ചോദിച്ചു.

“അതല്ലമ്മേ ഇപ്പോള്‍ തന്നെ കണ്ടില്ലെ എന്‍റെ അവസ്ഥ,സ്വന്തം അമ്മയുടെ കൂടെ ചിലവഴിക്കാന്‍ സമയം കിട്ടാറില്ല,ഇനി ഒരു പെണ്ണിനെ കെട്ടി അതിന്‍റെ സന്തോഷം കൂടി ഞാന്‍ നശിപ്പിക്കണോ?”

“ഡ നീ പോയിക്കഴിഞ്ഞാല്‍ ഞാന്‍ ഈ വീട്ടില്‍ ഒറ്റക്കല്ലേ എനിക്ക് ഒരു കൂട്ടിന് വേണ്ടി എങ്കിലും നീ കല്യാണം കഴിക്കണം,ഞാന്‍ പോയി കഴിഞ്ഞാല്‍ നിനക്ക് ഒരു തുണ വേണ്ടേ?,ഇതു അമ്മേടെ ഒരു ആഗ്രഹമ കുട്ടന്‍ എതിര് പറയരുത്……..
കുറച്ച് നേരത്തെ ആലോചനക്ക് ശേഷം ദാസ് പറഞ്ഞു

“ശരി അമ്മയുടെ ഇഷ്ടം”.

“എന്‍റെ മോന് വേണ്ടി ഒരു സുന്ദരികുട്ടിയെ തന്നെ അമ്മ കണ്ടുപിടിക്കും”.നന്ദിനി ചിരിച്ചു കൊണ്ട് പറഞ്ഞു

“ഉം”.ദാസ് ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്.

പിറ്റേന്ന് പുലര്‍കാലത്ത്‌ വീട്ടിലെ പൂവന്‍കോഴി കൂവുന്ന ശബ്ദം കേട്ടാണ് ദാസ് ഉണര്‍ന്നത്.രാവിലത്തെ വ്യായാമവും പ്രഭാതക്രിത്യങ്ങളും കഴിഞ്ഞു ദാസ് ഉമ്മറത്തിരുന്നു അമ്മ ഉണ്ടാക്കിയ ചായ കുടിച്ചുകൊണ്ട് പത്രം വായിക്കുകയായിരുന്നു.

“മോനെ ആഹാരം കഴിക്കണ്ടേ”?
“ഇന്നു നേരത്തെ ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്യേണ്ടതല്ലേ”?അടുക്കളയില്‍ നിന്നു കൊണ്ട് നന്ദിനി ദാസിനോട് പറഞ്ഞു.

“ആ അമ്മെ,ദാ വരുന്നു”.ദാസ് മറുപടി നല്‍കി

രാവിലെ അമ്മ ഉണ്ടാക്കിയ ദോശയും സാമ്പാറും കഴിച്ച ശേഷം ദാസ് യൂണിഫോം ഇടാനായി തന്‍റെ മുറിയിലേക്ക് പോയി.യൂണിഫോം അണിഞ്ഞ ശേഷം തന്‍റെ മുറിയിലെ കണ്ണാടിയില്‍ നോക്കി മീശയും പിരിച്ച് ദാസ് തൊപ്പിയും വെച്ച് കോണിപടികള്‍ ഇറങ്ങി താഴെ ചെന്നു.അമ്മയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയതിനു ശേഷം യാത്രയും പറഞ്ഞു തന്‍റെ കാറില്‍ പുതിയ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു.

ഇതേ സമയം പുതിയ എ.എസ്.പി യെ വരവേല്‍ക്കാനായി സ്റ്റേഷനില്‍ തയാറെടുപ്പുകള്‍ നടക്കുകയായിരുന്നു.ബൊക്കയും പൂമാലയും ഒരുക്കി എ.എസ്.പി യുടെ വരവിനായി ആ സ്റ്റേഷനിലെ ദാസിന്‍റെ ജൂനിയര്‍ ഓഫീസെര്‍സും കോണ്സ്ട്രബിള്‍സും എല്ലാം സ്റ്റേഷന് പുറത്ത് കാത്ത് നില്‍ക്കുകയായിരുന്നു.

“പുതിയ എ.എസ്.പി എങ്ങനെ ഉള്ള ആളാണ് എന്ന് അറിയുമോ”?
അവിടെ നിന്ന ഒരു കോണ്സ്ട്രബിള്‍ സഹപ്രവര്‍ത്തകനോട് ചോദിച്ചു.

“കൃഷ്ണദാസ് എന്നാണ് പേര്,ചെറുപ്പക്കാരന്‍ ആണ്,പിന്നെ ഡിപ്പാര്‍ട്ടുമെന്റ്റില്‍ അദ്ദേഹത്തിന് ചൂടന്‍ ദാസ് എന്ന വട്ടപ്പേര് ഉള്ളതായും ആണ് കേട്ടത്”.മറ്റെയാള്‍ മറുപടി പറഞ്ഞു.

കുറച്ചു നേരത്തെ കാത്തിരുപ്പിന് ശേഷം ദാസിന്‍റെ കാര്‍ സ്റ്റേഷന്‍റെ മുന്‍പില്‍ വന്നു നിന്നു.ദാസ് കാറില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ എല്ലാവരും അദ്ധേഹത്തെ സല്യുട്ട് ചെയ്തു.അതിന് ശേഷം സി.ഐ ബെഞ്ചമിനും എസ്.ഐ ഷെമീറും ബൊക്കയും പൂമാലയും നല്‍കി ദാസിനെ സ്വാഗതം ചെയ്തു.സ്റ്റേഷന് അകത്തു കയറി എല്ലാവരെയും പരിചയപ്പെട്ടതിന് ശേഷം ജോയിന്‍ ചെയ്യാനായി എസ്.പി ഓഫീസിലേക്ക് ദാസ് നടന്നു.

“മേ ഐ കമിന്‍ സര്‍”.ഓഫീസിന് പുറത്ത് നിന്ന് കൊണ്ട് ദാസ് ചോദിച്ചു.

“എസ് കമിന്‍”.അകത്തു നിന്നും എസ്.പി ബിനോയ്‌ ഇടിക്കുളയുടെ മറുപടി വന്നു’

എസ്.പി യെ കണ്ടപാടെ ദാസ് ഒരു സല്യുട്ട് ചെയ്തു.

“സര്‍ ഞാന്‍ പുതിയ എ.എസ്.പി കൃഷ്ണദാസ്,ഇതാ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍”.ഇത്രയും പറഞ്ഞുകൊണ്ട് ദാസ് തന്‍റെ കയ്യില്‍ ഉള്ള ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ എസ്.പി യ്ക്ക് നല്‍കി.

എസ്.പി അത് തുറന്ന് നോക്കിയതിന് ശേഷം ഒരു ചെറുപുഞ്ചിരിയോടെ ദാസിന് ഹസ്തദാനം ചെയ്തുകൊണ്ട് പറഞ്ഞു’
“വെല്‍കം ടൂ ഔര്‍ സ്റ്റേഷന്‍”.

“താങ്ക്യു സര്‍”.ദാസ് മറുപടി നല്‍കി.

“ഞാന്‍ തന്‍റെ ഹിസ്റ്ററി അന്വേഷിച്ചപ്പോള്‍ ഏറ്റെടുത്ത എല്ല കേസും താന്‍ തെളിയിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്,തന്‍റെ ആ കഴിവ് ഈ സ്റ്റേഷനിലെ കേസുകളിലും പ്രകടമായിരിക്കണം”.എസ്.പി പറഞ്ഞു

“ഷുവര്‍ സര്‍”.ദാസ് പറഞ്ഞു

“ഓക്കേ ദെന്‍ യു മേ ഗോ നോ ആന്‍ഡ്‌ ജോയിന്‍ ഡ്യൂട്ടി”.എസ്.പി പറഞ്ഞു

“യെസ് സര്‍”.
എസ്.പി യ്ക്ക് മറുപടി നല്‍കി ഒരു സല്യുട്ടും ചെയ്ത ശേഷം ദാസ് എസ്.പി ഓഫീസ് വിട്ട് പുറത്ത് ഇറങ്ങി.എസ്.ഐ ഷെമീര്‍ ദാസിന് തന്‍റെ പുതിയ ഓഫീസ് കാണിച്ച് കൊടുത്തു.ദാസ് അന്ന് കൊണ്ട് സ്റ്റേഷന്‍റെ ചുറ്റുപാടും ആള്‍ക്കാരെയും എല്ലാം നന്നായി മനസ്സിലാക്കി.സ്റ്റേഷനില്‍ നടന്ന കാര്യങ്ങള്‍ എല്ലാം ദാസ് രാത്രിയില്‍ അത്താഴം കഴിക്കുമ്പോള്‍ നന്ദിനിയമ്മയോട് പറഞ്ഞു കേള്‍പിച്ചു.

ആദ്യ രണ്ട് ദിവസം കാര്യമായ സംഭവങ്ങള്‍ ഒന്നും നടന്നില്ല,പക്ഷെ മൂന്നാം നാള്‍ അതിരാവിലെ ദാസിന്‍റെ ഫോണ്‍ റിംഗ് ചെയ്തതു ആ നാടിനെ തന്നെ നടുക്കുന്ന ഒരു വാര്‍ത്തയുമായി ആയിരുന്നു.ദാസ് കാള്‍ അറ്റന്‍ഡ് ചെയ്തു

“ഹലോ”.ദാസ് പറഞ്ഞു

“ഹലോ സര്‍ ഞാന്‍ സി.ഐ ബെഞ്ചമിന്‍ ആണ്”.

“പറയു ബെഞ്ചമിന്‍,എന്താണ് കാര്യം”?.ദാസ് തിരക്കി

ദാസ് ബെഞ്ചമിന്‍ പറയുന്നത് കേള്‍ക്കാനായി കാതോര്‍ത്തു.ബെഞ്ചമിന്‍ സംസാരിച്ചു കഴിഞ്ഞ ഉടനെ ദാസ് ഇട്ടിരുന്ന വേഷം പോലും മാറാതെ കാറിന്‍റെ കീ എടുത്ത് വേഗത്തില്‍ കോണിപടികള്‍ ഓടിയിറങ്ങി……………..

തുടരും

Leave a Reply

Your email address will not be published. Required fields are marked *