ഓണപ്പുലരി V2 Like

“”””ടാ സത്യ.,.,. എണീക്ക്……..”””കിച്ചു എന്റെ പുറത്ത് തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ ഉറങ്ങി പോയ കാര്യം ഞാൻ തന്നെ അറിയുന്നത്.

ഞാൻ ഉറക്കപ്പിച്ചോടെ കണ്ണുമിഴിച്ചു അവളെ നോക്കി.

“”””വാടാ… കഴിക്കാം….””””… അവൾ എന്റെ കവിളിൽ തലോടികൊണ്ട് പറഞ്ഞു.

“”””ഉം…””””… ഞാൻ മറുതൊന്നും പറയാതെ ബാത്‌റൂമിൽ കയറി മുഖവും കഴുകി തിരികെ ഇറങ്ങി.

“”””കിച്ചു…””””… എന്നെ പ്രതീക്ഷിച്ചു ബെഡിൽ ഇരുന്ന അവളെ ബാത്‌റൂമിന്റെ ഡോർ തുറന്ന് ഞാൻ നീട്ടി വിളിച്ചു.

“”””ങ്ങും….?””””…എന്റെ വിളികേട്ട് അവൾ മുഖം ഉയർത്തി എന്നെ നോക്കി.

“”””വാ കഴിക്കാം…””””.. ഞാൻ ചിരിയോടെയവളോട് പറഞ്ഞു. അവളും വേഗം ബെഡിൽ നിന്നും എഴുന്നേറ്റ് എന്റെ അരികിലെക്ക് വന്നു.

“””കിച്ചുസേ… എനിക്കൊരു ഉമ്മ താരോടി…?”””…പെട്ടന്ന് എന്തോ തോന്നി ഞാൻ അവളുടെ കൈയിൽ പിടിച്ചു നിർത്തികൊണ്ട് ചോദിച്ചു.

“”””അല്ല പെട്ടനെന്തായൊരു ഉമ്മയൊക്കെ…?””””…അവൾ ചോദ്യ ഭാവത്തിൽ എന്നെ നോക്കി പുരികമിളക്കി.

“”””ഇന്ന് നമ്മുടെ ദിവസം അല്ലേടി… അപ്പൊ എനിക്കെന്തോ ഇപ്പൊ നിന്റെയൊരു ഉമ്മകിട്ടാൻ കൊതി…””””… ഞാൻ കള്ളച്ചിരിയോടെ പറഞ്ഞതും പെട്ടന്ന് എന്റെ കഴുത്തിൽ കൈ ചുറ്റി അവളുടെ നനവൂറുന്ന അധരങ്ങൾ എന്റെ ചുണ്ടിൽ കോർത്തിണക്കി ചപ്പി വലിച്ചു. അവളുടെ അധരങ്ങളിൽ നിന്നും ചൊറിയുന്ന മധുതേൻ ഞാൻ കൊതിയോടെ വലിച്ചു കുടിച്ചു. അവളും മത്സരിച്ചാണ് എന്നെ ചുംബിക്കുന്നത്.
ഒടുവിൽ ഒരു കിതപ്പോടെ ഞങ്ങൾ ഇരുവരും അകന്നുമാറി.

ഞാൻ അവളെയും അവൾ എന്നെയും ഒരു കള്ളച്ചിരിയോടെ നോക്കി.

ഒറ്റ കിസ്സിൽ പെണ്ണിന്റെ ചുണ്ടും മുഖവും നല്ലതോതിൽ ചുവന്നിട്ടുണ്ട്.

വീണ്ടും ഒരു സഹസത്തിനു മുതിരിരാതെ ഞാൻ കിച്ചുവിനെയും കൂട്ടി താഴേക്ക് ഇറങ്ങി.

വിഭവസമൃദ്ധമായ സദ്യ ഞങ്ങളെല്ലാവരും കൂടി ഒരുമിച്ചുണ്ടു. അപ്പോഴും കിച്ചു എന്റെ മടിയിൽ ഇരുന്നാണ് സദ്യ ഉണ്ടത്. അതിന് എന്തൊക്കെ കളിയാക്കൽ കേട്ടാലും പെണ്ണിന് ഒരു കുലുക്കവും ഇല്ല.. അവർ കളിയാക്കുമ്പോൾ അവസാനം പെണ്ണ് എന്റെ ചുണ്ടിൽ ചുംബിച്ചു പ്രതികരിക്കും. എന്നിട്ട്ഒറ്റഡയലോഗും

“”ധൈര്യം ഉണ്ടങ്കിൽ സ്വന്തം കെട്ടിയോനെ ഇതുബോലെയുമ്മ വെക്ക്..!”””..എല്ലാവരുടെയും അണ്ണാക്കിൽ അടിച്ചശേഷം എന്റെ പെണ്ണ് എന്നെയൊരു നോട്ടം ഉണ്ട്. അത് കാണുമ്പോൾ എന്റെ കണ്ട്രോളും പോവും ഞാൻ പരിസരം മറന്നു അവളെ ഇറുക്കിയണച്ചു ഭ്രാന്തമായി അവളുടെ ചുണ്ടിൽ ചുംബിക്കും.അങ്ങിനെ തിരുവോണസദ്യ ഒരുമിച്ചുണ്ടപ്പോൾ മനസ്സും വയറും ഒരുപോലെ നിറഞ്ഞു. കഴിഞ്ഞ ഓണത്തിൽ നിന്നും മധുരമേറിയ ഒരോണം ആണ് ഈപ്രാവിശ്യവും….. പുതിയൊരാൾ വരാമ്പോവല്ലേ.,., ഇനിയങ്ങോട്ട് ഉള്ളതു ഇതിലും മനോഹരവും…

കീർത്തനയുടെയും സത്യനാരായണന്റെയും ജീവിതം സന്തോഷത്തോടെ മുന്നോട്ട് നീങ്ങുകയാണ്. മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ് ഓണം. ഇന്നുമുതൽ കിച്ചുവിനും അവളുടെ സത്യക്കും മറ്റുള്ളവരേക്കാൾ പ്രിയപ്പെട്ടതായിരിക്കും ഓണം…

അവസാനിച്ചു…..

>>>>>>>>>>>>>⭕️<<<<<<<<<<<<<

പെട്ടന്ന് എഴുതിയതിന്റെ എല്ലാ കുറവുകളും കാണും. ചിലപ്പോൾ കുറവുകൾ മാത്രം കാണികയുള്ളു ഒന്ന് കണ്ണടച്ച് പിടിച്ചാൽ മതി എല്ലാം സെറ്റ് ആയിക്കോളും….

കിച്ചുവിന്റെയും അവളുടെ സത്യയുടെയും കഥയായതിനാൽ മറ്റുള്ള കഥാപാത്രങ്ങൾക്ക് വേണ്ട പോലെ ശ്രദ്ധകൊടുക്കാൻ സാധിച്ചില്ല. അത് മനഃപൂർവം ചെയ്‌തതാണ് കാരണം കഥ സമയത്തു എഴുതി തീരില്ല എന്ന് തോന്നി. ആ തോന്നൽ സത്യമായിരുന്നു വിചാരിച്ച സമയത്തു എഴുതി തീർന്നില്ലേ.കുറച്ചു അധികം കഷ്ടപ്പെട്ട് കഥ പൂർത്തീകരിക്കാൻ.

കുറ്റവും കുറവുകളും ക്ഷമിച്ചു എന്റേയീ പൊന്നോണ സമ്മാനം നിറഞ്ഞ മനസ്സോടെ സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു.

ഒരിക്കൽ കൂടി ഈ നുണയന്റെ ഹൃദയംനിറഞ്ഞ പൊന്നോണാശംസകൾ നേരുന്നു.

സ്നേഹത്തോടെ

രാജനുണയൻ..💞

Leave a Reply

Your email address will not be published. Required fields are marked *