കല്യാണം കഴിഞ്ഞു കിച്ചുവിനെയും കൂട്ടി ഒരു മൂന്ന് മണിയോടെ ഞങ്ങൾ തിരികെ വീട്ടിൽ എത്തി. ഗേറ്റ് കടന്ന് അകത്തേക്ക് കയറിയതും കണ്ടു മുറ്റത്ത് കിടക്കുന്ന സഞ്ജയുടെ കാർ.
“””””സത്യാ….””””…. അവൾ പരിഭ്രമത്തോടെ എന്റെ കൈയിൽ ചുറ്റിപ്പിടിച്ചു.
“”””പേടിക്കണ്ടാ… നമ്മളാരേം കൊന്നിട്ടൊന്നുമില്ലല്ലോ…എന്തൊക്കെ വന്നാലും നമ്മളൊരുമിച്ചു ജീവിക്കും…””””… ഞാൻ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു അവൾക്ക് ധൈര്യവും ഉറപ്പും പകർന്നു.
വണ്ടിയുടെ സൗണ്ട് കേട്ടെന്നോണം എല്ലാവരും പുറത്തേക്ക് വന്നു. സന്തോഷത്തോടെ ഇറങ്ങി വന്ന എല്ലാവരുടെയും മുഖം ഞങ്ങളെ കണ്ടയുടൻ കാർമേഘങ്ങൾ തിങ്ങി നിറഞ്ഞത്ത്പോലെ ഇരുണ്ടുകൂടി.
ഞാൻ കിച്ചുവിന്റെ കൈയും പിടിച്ചു ഉമ്മറത്തേക്ക് കയറി……..
“””””ഞങ്ങളുടെ കല്യാണം കഴിഞ്ഞു.””””ഞാൻ എല്ലാവരെയും നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
എല്ലാവരും ഒരു ഞെട്ടലോടെ ഞങ്ങളെ ഇരുവരെയും നോക്കി.
“”””ഫാ….നാണം ഉണ്ടടാ….നിന്നോടൊക്കെ അന്നേ ചോദിച്ചതല്ലേ… അപ്പൊ അങ്ങിനെയൊന്നും ഇല്ല പോലും.. എന്നിട്ട് നിശ്ചയം കഴിഞ്ഞ് കല്യാണം ഉറപ്പിച്ചും വെച്ച് നിക്കുമ്പോ എല്ലാവരെയും മണ്ടന്മാരാക്കികൊണ്ട് വന്നേക്കുന്നു….”””””… ഞാൻ പറഞ്ഞു തുടങ്ങിയതും അച്ഛൻ എന്നെ നോക്കി ചീറി. ഇത്രയും നാളുകൾക്കിടയിൽ ആദ്യമായാണ് അച്ഛൻ എന്നോട് ചൂടാവുന്നത്.
“””””സത്യയെ ഒന്നുമ്പറയണ്ട….ഞാമ്പറഞ്ഞപ്പോഴാ എനിക്കവനെയിഷ്ടം ആണെന്ന് അവനറിഞ്ഞത്….””””…. എന്റെ നേരെ അച്ഛൻ കയർക്കുന്നത് കണ്ടതും കിച്ചു ഇടയിൽകയറി പറഞ്ഞു.
“”””നിനക്ക് അവനെ ഇഷ്ടം ആയിരുന്നെങ്കിൽ എന്തിനാ സഞ്ജയ് ആയിട്ടുള്ള കല്യാണത്തിന് സമ്മതിച്ചത്…?””””… മാമൻ ദേഷ്യത്തോടെ കിച്ചുവിനോട് ചോദിച്ചു.
പക്ഷെ അതിന് മറുപടി അവളുടെ പക്കലിൽ ഉണ്ടായിരുന്നില്ല. അവൾ മുഖം കുനിച്ചു നിന്നതും ചിറ്റ അവളെ അടിക്കാൻ കൈ ഓങ്ങി. അതെ നിമിഷം ഞാൻ അവളെ പിന്നിലേക്ക് വലിച്ചു എന്നോട് ചേർത്ത് നിർത്തി.
“”””ആരും തല്ലാനും കൊല്ലാനുമൊന്നും വരണ്ടാ… പിന്നെ ഇവളിപ്പോ എന്റെ ഭാര്യയാണ്. അവളെ ആര് വേദനിപ്പിച്ചാലും ഞാൻ ചോദിക്കും….””””… ഞാൻ കിച്ചുവിനെ ചേർത്ത് പിടിച്ചു എല്ലാവരോടുമായി പറഞ്ഞു.
“”””സഞ്ജയ്… സോറി അത് മാത്രമേ എനിക്ക് തന്നോട് പറയാൻ സാധിക്കു…!”””… സഞ്ജയിനെ നോക്കി അപേക്ഷയോടെ ഞാൻ പറഞ്ഞു.
“”””തനിക്കിങ്ങിനെ ഒരു ഇഷ്ടം ഉണ്ടായിരുന്നു എങ്കിൽ നേരത്തെ എന്നോട് പറയാമായിരുന്നു…എനി വേ… ഹാപ്പി മാരീഡ് ലൈഫ് ഗയ്‌സ്….””””… സഞ്ജയ് ചിരിയോടെ പറഞ്ഞ ശേഷം അവന്റെ പറ്റെന്റ്സിനെയും കൂട്ടി മടങ്ങി പോയി.
അൽപനേരം അവിടം നിശബ്ദത തളംകെട്ടി കിടന്നു.ലാസ്റ്റ് എത്തിയപ്പോ ഒരുമാതിരി നാടകം പോലെ അല്ലെ എല്ലാവരും അവർക്ക് കൊടുത്ത ഡയലോഗ് പറഞ്ഞു പഠിപ്പിച്ചത് പോലെ പറയുന്നു. ആദ്യം എനിക്കും ഒന്നും മനസ്സിലായില്ല പിന്നെയല്ലേ എല്ലാം ഞാൻ അറിഞ്ഞത്.
“”””എടി പൊട്ടി.. നീ വിളിച്ചപ്പോ ഒരു അരമണിക്കൂർ കഴിഞ്ഞിട്ട് ഇങ്ങോട്ട് എഴുന്നള്ളിയാൽ മതീന്നല്ലേ പറഞ്ഞെ എന്നിട്ടാവള് അവര് പോകും മുന്നെ അവനെയും കൂട്ടി വന്നേക്കുന്നു…””””… കിച്ചുവിന്റെ കൈയിൽ നുള്ളിക്കൊണ്ട് ചിറ്റ ചോദിച്ചതും എല്ലാവരുടെ മുഖത്തും അത്രയും നേരം നിറഞ്ഞു നിന്നിരുന്ന കാർമേഘങ്ങൾ ഒഴിഞ്ഞു പോയി പകരം അവിടെ സൂര്യകിരണം പോലെ പുഞ്ചിരി തെളിഞ്ഞു. ഞാൻ ആണെങ്കിൽ ഒരു പുണ്ണാക്കും മനസിലാവാതെ വായുംപൊളിച്ചു എല്ലാവരെയും നോക്കി നിന്നു.
“”””ഞാനെന്തേയാനാ….ഇവിടെ വരും വരെ ഒന്നുമിവൻ അറിയരുതെന്നല്ലേ നിങ്ങള് പറഞ്ഞെ… അപ്പൊ അരമണിക്കൂർ കഴിഞ്ഞിട്ട് പോയാ മതീന്ന് പറയുമ്പോ കാരണം ചോദിച്ച ഞാനെന്തു പറയാനാ…”””… അവള് ചിറ്റയുടെ തലയിൽ കിഴുക്കികൊണ്ട് പറഞ്ഞു.
“”””കറക്റ്റ് ടൈമിംഗിന് ആയിരുന്നു വന്ന് കയറിയത്… അതും അവരുടെ വായിൽ തന്നെ…. ഞങ്ങൾ എല്ലാം അവരോട് പറഞ്ഞു സെറ്റ് ആക്കിയതും നിങ്ങൾ വന്നുകയറിയതും ഒന്നിച്ചു…….””””… എന്റെയമ്മയും ഏതാണ്ടും പറഞ്ഞു. പക്ഷെ എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.
