ഓണപ്പുലരി V2 Like

“”””കറക്റ്റ് സമയത്തു അളിയൻ അഭിനയിച്ചത് കൊണ്ട് വേറെ പ്രശ്നം ഒന്നും ഇല്ല….””””… മാമൻ അച്ഛനെ നോക്കി ചിരിയോടെ പറഞ്ഞു.

അപ്പോഴാണ് അവർ എന്റെ കിളി പോയുള്ള നിൽപ്പ് കണ്ടത്…

“”””അയ്യോടാ മോന് ഒന്നും മനസിലായില്ല അല്ലെ… എടാ പൊട്ടാ അവൾക്ക് നിന്നെ ഇഷ്ടം ആണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.”””

“”””പക്ഷെ എൻഗേജ്മെന്റ് കഴിഞ്ഞാണ് അവളെല്ലാം ഞങ്ങളോട് പറഞ്ഞത്..കൊറേ ഐഡിയ ഒക്കെ നോക്കി പക്ഷെ ഒന്നും വർക്ഔട് ആയില്ല””””

“”””അങ്ങിനെ അവസാനം കിട്ടിയ ഐഡിയ ആണ് നിന്നെയും കൂട്ടി ട്രിപ്പ് പോക്ക്…അങ്ങിനെ അവസാനം എല്ലാം വിചാരിച്ചത് പോലെ നടന്നു. നിങ്ങൾ ഒന്നിക്കുകയും ചെയ്‌തു വേറെ പ്രശ്നങ്ങൾ ഒന്നുമില്ലാതെ സഞ്ജയ്‌ ഒഴിഞ്ഞു പോകുവയും ചെയ്തു….”””””

“”””ഞങ്ങൾക്കും നിങ്ങളൊന്നിക്കണം എന്ന് ആഗ്രഹം ഉണ്ടായതുകൊണ്ടാ ഇവളുടെ കൂടെ നിന്നതും എല്ലാം… “”””

“”””മക്കളിപ്പോ കല്യാണവും ഫസ്റ്റ് നൈറ്റും ആഘോഷിച്ചുള്ള വരവാണ് രണ്ടിന്റെന്നും അറിയാം…എന്നാലും ചടങ്ങ് അത് പോലെ നടക്കട്ടെ… “”””

അച്ഛനും അമ്മമാരും ഫുൾ ഹിസ്റ്ററി പറഞ്ഞപ്പോൾ നേരത്തെ പറന്നുപോയ കിളികളുടെ ഒപ്പം ബാക്കിയുള്ള കിളികളും അവറ്റകളുടെ കൂട് വരെയിടുത്തുകൊണ്ട് പറപറന്നു..അപ്പൊ നേരത്തെ ഇവർ എല്ലാം അഭിനയിച്ചത് ആണല്ലേ. അയ്യെ മോശം ഇങ്ങിനെ അഭിനയിച്ചാൽ നെടുമുടി വരെ ചമ്മി മാറി നിൽക്കും. എന്റെ റേഞ്ച് എത്താൻ ഇവർ തുടർച്ചയായി പ്രാക്ടീസ് ചെയ്യണമെന്ന്.. ആഹ് സമയം പോലെ പറഞ്ഞു കൊടുക്കാം.

ഞാൻ കിച്ചുവിനെ നോക്കിയപ്പോൾ അവൾ എന്നെ നോക്കി നല്ല ഇളി.
“”””എടി തെണ്ടി അപ്പൊ എല്ലാവരും കൂടി ചേർന്ന് എന്നെ….””””… ഞാൻ അവളെ നോക്കി പല്ലിറുമ്മി. എന്തോ എല്ലാവരും എന്നെ പൊട്ടനാക്കിയത് അറിഞ്ഞപ്പോൾ സഹിച്ചില്ല. നേരെ കയറി കെട്ടിയോളുടെ നെഞ്ചത്തേക്ക്.

“”””സോറി “”””…അവൾ ചിരിയോടെ എന്നെ നോക്കി പറഞ്ഞു.

“”””സോറി… കോപ്പ്…””””…. ഞാൻ പൊട്ടിത്തെറിച്ചു തുടങ്ങിയതും എല്ലാവരും നോക്കി നിൽക്കേ അവൾ എന്റെ കഴുത്തിൽ കൈച്ചുറ്റി അധരങ്ങൾ കോർത്തിണക്കി മധുചുംബനത്തിൽ നീരാടി.

“”””അതെ ബാക്കിയൊക്കെ റൂമിൽ ചെന്നിട്ട് മതി… ആദ്യം ഈ വിളക്ക് പിടിച്ചു വലതു കാൽ വെച്ച് അകത്തേക്ക് കയറ്…””””…. ചിറ്റയും അമ്മയും ഞങ്ങളെ കളിയാക്കി. ശേഷം അമ്മ ആരതിഉഴിഞ്ഞും ചിറ്റ വിളക്കും തന്നും ഞങ്ങളെ സ്വീകരിച്ചു.

സന്തോഷത്തോടെ ഞാനും കിച്ചുവും വലുത് കാൽ വെച്ച് ഞങ്ങളുടെ പുതിയ ജീവിതത്തിലേക്ക് കയറി.

അങ്ങിനെ ഊള നാടകത്തിനു തിരശീല വീണു…!

<<<<<<⭕️>>>>>>>

“”””ടാ സത്യ.,.,. എണീക്ക്……..”””കിച്ചു എന്റെ പുറത്ത് തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ ഉറങ്ങി പോയ കാര്യം ഞാൻ തന്നെ അറിയുന്നത്.

ഞാൻ ഉറക്കപ്പിച്ചോടെ കണ്ണുമിഴിച്ചു അവളെ നോക്കി.

“”””വാടാ… കഴിക്കാം….””””… അവൾ എന്റെ കവിളിൽ തലോടികൊണ്ട് പറഞ്ഞു.

“”””ഉം…””””… ഞാൻ മറുതൊന്നും പറയാതെ ബാത്‌റൂമിൽ കയറി മുഖവും കഴുകി തിരികെ ഇറങ്ങി.

“”””കിച്ചു…””””… എന്നെ പ്രതീക്ഷിച്ചു ബെഡിൽ ഇരുന്ന അവളെ ബാത്‌റൂമിന്റെ ഡോർ തുറന്ന് ഞാൻ നീട്ടി വിളിച്ചു.

“”””ങ്ങും….?””””…എന്റെ വിളികേട്ട് അവൾ മുഖം ഉയർത്തി എന്നെ നോക്കി.

“”””വാ കഴിക്കാം…””””.. ഞാൻ ചിരിയോടെയവളോട് പറഞ്ഞു. അവളും വേഗം ബെഡിൽ നിന്നും എഴുന്നേറ്റ് എന്റെ അരികിലെക്ക് വന്നു.

“””കിച്ചുസേ… എനിക്കൊരു ഉമ്മ താരോടി…?”””…പെട്ടന്ന് എന്തോ തോന്നി ഞാൻ അവളുടെ കൈയിൽ പിടിച്ചു നിർത്തികൊണ്ട് ചോദിച്ചു.

“”””അല്ല പെട്ടനെന്തായൊരു ഉമ്മയൊക്കെ…?””””…അവൾ ചോദ്യ ഭാവത്തിൽ എന്നെ നോക്കി പുരികമിളക്കി.

“”””ഇന്ന് നമ്മുടെ ദിവസം അല്ലേടി… അപ്പൊ എനിക്കെന്തോ ഇപ്പൊ നിന്റെയൊരു ഉമ്മകിട്ടാൻ കൊതി…””””… ഞാൻ കള്ളച്ചിരിയോടെ പറഞ്ഞതും പെട്ടന്ന് എന്റെ കഴുത്തിൽ കൈ ചുറ്റി അവളുടെ നനവൂറുന്ന അധരങ്ങൾ എന്റെ ചുണ്ടിൽ കോർത്തിണക്കി ചപ്പി വലിച്ചു. അവളുടെ അധരങ്ങളിൽ നിന്നും ചൊറിയുന്ന മധുതേൻ ഞാൻ കൊതിയോടെ വലിച്ചു കുടിച്ചു. അവളും മത്സരിച്ചാണ് എന്നെ ചുംബിക്കുന്നത്.
ഒടുവിൽ ഒരു കിതപ്പോടെ ഞങ്ങൾ ഇരുവരും അകന്നുമാറി.

Leave a Reply

Your email address will not be published. Required fields are marked *