ഓമനയുടെ പ്രതികാരം – 4

എന്തിനാ ചേച്ചി ഞാൻ വരുന്നേ കൂടെ പോവാൻ.

എനിക്ക് വലിയ താൽപര്യമുണ്ടായിരുന്നില്ല ഓമന ചേച്ചിയുടെ കൂടെ പോവാൻ

“എന്തെങ്കിലുമൊക്കെ മിണ്ടി പറഞ്ഞുമൊക്കെ ഇരിക്കാമെന്ന് കരുതി . ഈ വീട്ടിൽ ഞാൻ മനുഷ്യജീവി ആണെന്ന് കരുതുന്നതും പെരുമാറുന്നതും കുട്ടൻ മാത്രമാണല്ലോ ? വേറാരോടും എനിക്ക് സംസാരിക്കാനില്ല . എന്നോടും ആരും സംസാരിക്കാറില്ല . അതു കൊണ്ട് ചോദിച്ചെന്ന് മാത്രം കുട്ടനിഷ്ടമില്ലെങ്കിൽ വരണ്ടു കേട്ടോ ? എന്നും ഞാൻ ഒറ്റക്കാണല്ലോ ഉണ്ടാവുക പതിവ് ? ഇന്നും അതു പോലെ തന്നെ ആയിക്കോട്ടെ “.

“ഞാനും വരാം ചേച്ചി ” ഓമന ചേച്ചിയുടെ സംസാരം കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു.

ഞങ്ങൾ രണ്ടു പേരുമൊന്നിച്ച് വീടിന്റെ പുറകു ഭാഗത്തുള്ള തൊടിയിലേക്ക് നടന്നു വിശാലമായ പറമ്പാണ് ഞങ്ങളുടേത് അവിടം മുഴുവൻ വാഴ , ചേന, ചേമ്പ് മറ്റ് കായ്ക്ക് കറികൾ എന്നിവ കൃഷി ചെയ്തിരിക്കുന്നു . അതിനപ്പുറത്ത് നിന്ന് നോക്കിയാൽ ഞങ്ങളുടെ വീട് കാണുക പോലുമില്ല . പണ്ട് ഇവിടെ പത്ത് സെൻറ് ഭൂമി കിട്ടിയ ചെറിയ ചെറിയ കുടുംബങ്ങളായിരുന്നു . അച്ഛൻ അതെല്ലാം വാങ്ങി ഞങ്ങളുടെ സ്ഥലത്തിനോട് ചേർത്തു . പണ്ടത്തെ ചില വീടുകളുടെ തറകൾ മാത്രം ഇപ്പോഴും പഴയ ഓർമ്മകളുമായി നിൽപ്പുണ്ട് .
“കൂട്ടൻ ഇവിടെ ഇരുന്നോളൂ ” ഒരു പൂരത്ത് ചൂണ്ടിക്കാണിച്ചു കൊണ്ട് ഓമന ചേച്ചി പറഞ്ഞു . “ചേച്ചി എവിടെ പോവാ ‘? ഞാൻ ചോദിച്ചു . “ഞാൻ ആ കുറ്റിക്കാട്ടിൽ ചെന്ന് പുല്ലരിഞ്ഞ് ഇപ്പോ വരാം ‘

യ്യോ , ചേച്ചിക്ക് പേടിയാവില്ലേ ?

“ആരെ പേടിക്കാൻ ? ഭൂതത്തിനേയും പിശാചിനേയും ഒന്നും , എന്തിന് ദൈവത്തെ പോലും എനിക്ക് വിശ്വാസമില്ല . പിന്നെയുള്ളത് വല്ല പാമ്പുകളുമാണ് . അവയാണെങ്കിൽ ഒന്ന് കടിക്കുന്നത് പോലുമില്ല .

കടിച്ചെങ്കിൽ പിന്നെ ഈ കഷ്ടപ്പാടൊന്നും വേണ്ടല്ലോ ?”എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ ഓമന ചേച്ച ആ കുറ്റിക്കാടിനു നേർക്ക് നടന്നു.

ഓമന ചേച്ചിയുടെ കാര്യമോർത്ത് എനിക്ക് സങ്കടം വന്നു . പാവം എത്ര നല്ല ചേച്ചിയാണ് . പക്ഷേ ആരും ചേച്ചിയോട് സ്നേഹ പൂർവ്വം സംസാരിക്കുക പോലുമില്ല വീട്ടിലെ പണികളെല്ലാം എടുത്താലും പിനെയും വഴക്ക് മാത്രം ബാക്കി ഓമന ചേച്ചി ഒരിക്കലും പുതിയ വസ്ത്രങ്ങൾ ധരിച്ച് കണ്ടിട്ടില്ല . ജിജി ചേച്ചി ഇട്ട് പഴകിയ തുണികൾ മാത്രമേ ഓമന ചേച്ചിക്ക് കിട്ടാനുള്ളൂ .പണ്ട് സ്കൂളിൽ പോകുമ്പോൾ ധരിച്ചിരുന്ന യൂണിഫോം ഷർട്ടും പാവാടയുമാണ് ചേച്ചി ഇപ്പോൾ ധരിച്ചിരിക്കുന്നത് .

ഓമന ചേച്ചിയെക്കുറിച്ചുള്ള ചിന്തയിൽ മുഴുകിയിരിക്കുമ്പോൾ ചേച്ചി ഒരു വല്ലം പുല്ലുമായി എത്തിക്കഴിഞ്ഞു .

“ഇത്ര വേഗം പണി കഴിണേന്താ ?? ഞാൻ ചേച്ചിയോട് ചോദിച്ചു .

“ഇതിന് അധിക സമയമൊന്നും വേണ്ട , ഇനി നാലുമണി വരെ എനിക്ക് സ്വസ്ഥമായി ഇവിടെ ഇരിക്കാം . ദിവസത്തിൽ ആകെ ഒന്ന് വിശ്രമിക്കാൻ കിട്ടുന്ന സമയമാണിത് ‘

“സാധാരണ ചേച്ചി എങ്ങിനെയാണ് ഇവിടെ സമയം കളയുക പതിവ്

“ഇവിടെ പക്ഷികളോടും കിളികളോടും അണ്ണാർക്കണ്ണന്മാരോടുമൊക്കെ എന്തെങ്കിലും സംസാരിച്ചിരിക്കും .
അല്ലെങ്കിൽ ഈ തറയിൽ കിടന്ന കുറച്ച് നേരം മയങ്ങും ” തൊട്ടടുത്ത് വന്നിരുന്നു , ഞാൻ സഹതാപ് പൂർവ്വം ഓമന ചേച്ചിയുടെ നേർക്ക് നോക്കി കൊണ്ടിരുന്നു . പാവം!!!!!നിർഭാഗ്യം കൊണ്ട് മാത്രം ചേച്ചിക്ക് ഈ ഗതി വന്നു . ജിജി ചേച്ചിയേക്കാൾ ആറു മാസത്തേക്ക് മൂത്തതാണെങ്കിലും അത്രയും ഉയരവും തടിയുമൊന്നുമില്ല ചേച്ചിക്ക് മേയ്ക്കപ്പൊന്നുമില്ലെങ്കിലും കണ്ടാൽ നല്ല ശാലീന സൗന്ദര്യമുണ്ട്. പഠിക്കാൻ വിട്ടിരുന്നെങ്കിൽ ചേച്ചിക്ക് ഒരു നല്ല ഭാവി ഉണ്ടാവുമായിരിക്കും എന്നുറപ്പ് .

ചേച്ചി ഇപ്പോൾ ഞാൻ ഇരിക്കുന്നതിന്റെ നേരെ ഓമന ചേച്ചിയും എന്നെ സൂക്ഷ്മമായി നോക്കി കൊണ്ടിരിക്കയായിരുന്നു . ഇന്ന് രാവിലെ ഞാൻ ചെയ്തു കാര്യങ്ങൾ ചേച്ചി എന്നോട് ചോദിക്കുമോയെന്ന് ഞാൻ ഭയന്നു .

“എന്താ ചേച്ചി ഇങ്ങനെ തറച്ച് നോക്കുന്നത് ? പണ്ട് കണ്ടിട്ടില്ലാത്തത് പോലെ “? ഞാൻ വിറയലോടെ ചോദിച്ചു .

“എന്റെ കൂട്ടൻ എത്ര വലുതായി എന്ന് നോക്കുകയായിരുന്നു . ഞാൻ ഇവിടെ വരുമ്പോൾ മോൻ ഒന്നിലോ രണ്ടിലോ മറ്റോ പഠിക്കുകല്ലായിരുന്നോ ? ആ കൊച്ചു പയ്യൻ ഇപ്പോൾ എന്നേക്കാളും ഉയരവും തടിയുമൊക്കെ വന്നു . മീശ, കുരുത്തു വരാനം തുടങ്ങി “.ഓമന ചേച്ചി എന്റെ മുഖത്ത് കൈ വിരലുകളോടിച്ചു . മൂക്കിനു കീഴെ കുരുത്ത് വന്നിരുന്ന മീശ രോമങ്ങൾ കൈ വിരലുകളാൽ നള്ളി വലിച്ചപ്പോൾ എനിക്ക് രോമാഞ്ചമുണ്ടായി . കൈകാലുകളിലും ദേഹത്തുമൊക്കെ വളർന്ന് തുടങ്ങിയ രോമങ്ങൾ എഴുന്നേറ്റ് നിന്നു .

“കണ്ടോ ? ഞാൻ പറഞ്ഞത് ശരിയായില്ലേ ? ഞാൻ തൊട്ടപ്പോൾ രോമാഞ്ചമുണ്ടായത് കണ്ടില്ലേ ? പണ്ട് തുണി എല്ലാം അഴിച്ചിട്ട് ഞാൻ കുട്ട്നെ കുളിപ്പിച്ചിരുന്നതല്ലേ ? അപ്പോൾ ഇങ്ങനെയൊന്നും ഉണ്ടാവാറില്ലല്ലോ ? അതാ ഞാൻ പറഞ്ഞത് കുട്ടൻ വലുതായിപ്പോയി . ഇപ്പോൾ ഒരൊത്ത പുരുഷനായി മാറ്റിയെന്ന്’….(തുടരും)

Leave a Reply

Your email address will not be published. Required fields are marked *