മലയാളം കമ്പികഥ – ഓർമ്മത്താളുകൾ
നിനച്ചിരിക്കാത്ത നേരത്താണ് ജീവിതത്തിൽ പലതും സംഭവിക്കുക എന്നത് എത്ര മാത്രം സത്യമായിരുന്നു എന്നത് ഈ അടുത്ത നാളുകളിൽ നിന്നാണ് മനസ്സിലായത്.
അല്ലെങ്കിൽ ഏകാന്തമായ തന്റെ ജീവിതത്തിലേക്ക് പഴയകാല പ്രണയ വസന്തം വീശിയെത്തിയ മാധവന്റെ ന്യു ഇയർ കാർഡ് വന്നത് എന്തിനായിരുന്നു. അതിൽ കാണുന്ന അവന്റെ മൊബൈൽ നമ്പറിലേക്ക് ഒരു പുനർചിന്ത പോലുമില്ലാതെ എന്തിനായിരുന്നു ഞാൻ വിളിച്ചത്. മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ ഇപ്പോഴും ഒളിമങ്ങാതെ കാത്ത് സൂക്ഷിക്കുന്ന പ്രണയ ഓർമ്മകളെ തൊട്ടുവിളിക്കാനോ.
എന്തോ ഒന്നും തിരിച്ചറിവില്ലാത്ത പഴയ പൊട്ടി പെണ്ണിലേക്ക് കാലങ്ങൾ പുറകിലേക്ക് തിരിച്ച് ഒരു എരിപൊരി സഞ്ചാരം.
മീനാക്ഷി വാര്യസാരേ ……..
പുറകിൽ നിന്ന് അവന്റെ കനത്ത ശബ്ദ്ധത്തിലുള്ള വിളിയുടെ ഗാഭീര്യം ഇന്നും ചെവിയിൽ മുഴങ്ങി നിൽക്കുന്നു. വർഷങ്ങൾ മുപ്പത് കഴിഞ്ഞെങ്കിലും പഴയ ഡിഗ്രി കാലം ഇന്നും മനസ്സിൽ മധുരമേറി നിൽക്കുന്നു. പഠിച്ച കോളേജിൽ തന്നെ പ്രൊഫസറായി ജോലി ചെയ്യുകയാണെങ്കിലും പഴയ കാല ഓർമ്മകൾ തുളുബുന്ന കലാലയ വരാന്തകകൾ സ്ഥിരം കാഴ്ച്ചയാൽ വിരസതയാർന്നിരുന്നു.
പക്ഷെ
ആ ന്യു ഇയർ കാർഡിൽ നിന്ന് അവന്റെ ഫോണിലേക്ക് വിളിച്ചതിൽ പിന്നെ ആ പൗരുഷമേറിയ ആ ശബ്ദ്ധം വീണ്ടും കേഴ്ക്കാൻ കൊതിക്കുന്നു. മനസ്സ് തന്റെ കൈപ്പിടിയിൽ നിന്ന് എങ്ങിനെയോ വിട്ട് പോയിരിക്കുന്നു.
നിനച്ചിരുന്നത് പോലെ പഠിപ്പിക്കുന്ന വിഷയത്തിൽ തലസ്ഥാന നഗരിയിൽ ഒരു കോൺഫ്രൻസ് ഒത്ത് വന്നത് എന്തിനായിരുന്നു.
മാധവനും ജോലി ചെയ്യുന്നത് അവിടെയായിരുന്നു എന്നത് സത്യത്തിൽ എന്നെ കോരിച്ചൊരിപ്പിക്കുന്ന പുതുമഴ പോലെയായിരുന്നു. അവനെ ആ കാര്യം വിളിച്ച് പറഞ്ഞപ്പോൾ എനിക്കുള്ള സന്തോഷത്തിന്റെ അതെ അളവ് അവനിൽ ഉണ്ടായിരുന്നോ എന്നത് എന്നെ കുഴപ്പിച്ചിരുന്നു. പണ്ടും അവൻ അങ്ങിനെ തന്നെയായിരുന്നു എന്ന ചിന്ത എന്നിൽ ചെറുതായൊരു ആശ്വാസമേകി.
തലസ്ഥാന നഗരിയിലേക്ക് വൈദ്യുതിയിൽ പായുന്ന തീവണ്ടിയിലിരുന്ന് പഴയ ഡയറി താളുകൾ വെറുതെ മറച്ച് നോക്കി. മനസ്സിൽ പഴയ ഓർമ്മകൾ നുരഞ്ഞിറങ്ങി കൊണ്ടിരുന്നു. ഡിഗ്രിയുടെ അവസാന നാളുകളിൽ പോകേണ്ടിരുന്ന വിനോദയാത്ര. അന്നെന്റെ ചേച്ചിയുടെ കല്ല്യാണം അടുത്തിരിക്കുന്നതിനാൽ വീട്ടിൽ നിന്ന് പോകാൻ അനുവാദം കിട്ടിയിരുന്നില്ലായിരുന്നു. അന്ന് കുട്ടുകാരെയെല്ലാം നിറഞ്ഞ കണ്ണോടെ യാത്രയാക്കാൻ സ്റ്റേഷനിൽ വന്നു നിന്ന ആ ദിനം ഇന്നും ഓർമ്മയിൽ നിറം മങ്ങാതെ തെളിഞ്ഞ് നിൽക്കുന്നു. വാതിലിൽ എന്തോ ചിന്തിച്ച് എന്നെ മാത്രം നോക്കി നിന്ന മാധവന്റെ ആ രൂപം മറക്കാൻ ഇന്നും കഴിയുന്നില്ല,
കുടുബത്തിലെ സാബത്തിക ബാധ്യത തീർക്കാൻ അമ്മാവന്റെ മകളെ കല്ല്യാണം കഴിക്കേണ്ട അവസ്ഥ അവനിൽ നിർബന്ധപൂർവ്വം വന്നു ചേർന്നപ്പോൾ എന്നെക്കാൾ കൂടുതൽ വിഷമിച്ചതവൻ തന്നെയല്ലേ. അവന്റെ കല്യാണത്തിന്റെ സദ്യ എന്നിലെ പ്രണയത്തിന്റെ ബലിച്ചോറായി കഴിച്ചപ്പോൾ എന്തായിരുന്നു സത്യത്തിൽ എന്റെ അവസ്ഥയായിരുന്നത്. കുറച്ച് കാലം ഡിപ്രഷന്റെ അവസ്ഥാന്തരങ്ങളിൽ ഏകാന്തമായ ജീവിതം ജീവിച്ച് തീർക്കൽ. ചേച്ചിയുടെ കുറുമ്പൻ കുട്ടികൾ തന്നെ ജീവിതത്തിലേക്ക് തിരിച്ച് കയറ്റിയതും പിന്നെയുള്ള കാലം എന്തിനോ വേണ്ടി പടപൊരുതുന്നത് പോലെ പഠനത്തിൽ സമർപ്പിച്ച് പി ച്ച് ഡി എടുത്തതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.
ഓർമ്മകൾ താളുകളായി തിരിയുന്നതിനിടയിലെപ്പോഴോ ഉറക്കം എന്റെ കൺപോളകൾ തഴുകി.സുഖകരമായ ഉറക്കം.
പുലർച്ചയുടെ അവസാന യാമത്തിൽ മറു ട്രാക്കിലൂടെ പാഞ്ഞ് പോയ തീവണ്ടിയുടെ കൂക്കിവിളികേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. പിന്നീടെന്തോ എനിക്കുറക്കം വന്നില്ല. സ്റ്റേഷനെത്തും വരെ ഞാൻ പുറം കാഴ്ച്ചകൾ കണ്ടിരുന്നു.
തലസ്ഥാന നഗരിയിലെ സ്റ്റേഷനിലേക്ക് തീവണ്ടി കുതിച്ച് പാഞ്ഞ് നിന്നതിനേക്കാൾ വേഗത്തിൽ എന്റെ മനസ്സ് തിരതല്ലുകയായിരുന്നു. പ്രിപെയ്‌ഡ് ടാക്‌സിയിൽ കയറി കോവളം ലക്ഷ്യമാക്കി നീങ്ങി. ചിലവുകൾ ജീവിതത്തിൽ അധികമില്ലാത്തതിനാൽ വലിയൊരു സബാദ്ധ്യം ബാങ്കിൽ കിടപ്പുണ്ടായിരുന്നു. അതിനാൽ കോവളത്തിലെ വലിയ ഹോട്ടലിലൊന്നായ ടാജിലാണ് മുറി ബുക്ക് ചെയ്‌തിരുന്നത്. ആർഭാടങ്ങളിൽ വലിയ താല്പര്യമില്ലെങ്കിലും തന്നെ കാണുവാൻ മാധവൻ വരുബോൾ ഒട്ടും സൗകര്യങ്ങൾ കുറക്കേണ്ടന്ന് മുന്നേ ഞാൻ തീരുമാനിച്ചിരുന്നു. കൂടാതെ കോൺഫ്രൻസ് അതിനടുത്തുള്ള ഒരു ഹോട്ടലിൽ തന്നെയായിരുന്നതും കൂടുതൽ എളുപ്പമായി.
