കംപ്ലീറ്റ് പാക്കേജ് – 3 2അടിപൊളി 

ആദ്യത്തെ ദേഷ്യം ഒന്നടങ്ങിയ ശേഷം ബിനു നോക്കിയപ്പോ അന്താളിച്ചു തന്നെ തന്നെ നോക്കി തുറന്ന വായ അടക്കാന് പോലും മറന്നു ഇരിക്കുന്ന മറിയക്കുട്ടിയെ ആണ് .. ഒരു നിമിഷത്തേക്ക് നിയന്ത്രണം വിട്ടുപോയതിൽ അവൻ തന്നെ തന്നെ ശപിച്ചു .. എന്തുവന്നാലും പ്രതികരിക്കില്ല എന്ന് ബിജോയോട് പറഞ്ഞ വാക്കു പാലിക്കാൻ പറ്റാത്തതിൽ അവനു കുറ്റബോധം ആയി .. ഇനി എങ്ങനെ എങ്കിലും മറിയക്കുട്ടിയെ ഒന്ന് നോർമൽ ആക്കാൻ അവൻ തീരുമാനിച്ചു അതിനി അവർ രണ്ടു തെറി പറഞ്ഞാലും രണ്ടു തല്ലു തല്ലിയാൽ പോലും കൊള്ളാം എന്ന് സ്വന്തം മനസിനെ പാകപ്പെടുത്തി അവൻ പറഞ്ഞു

സോറി , ഞാൻ അപ്പോഴത്തെ കലിപ്പിന് പറഞ്ഞു പോയതാ എന്നോട് ക്ഷമിക്കണം ഞാൻ അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു – അവന്റെ ക്ഷമാപണം കേട്ടിട്ടും മുഖത്ത് യാതൊരു ഭാവവ്യതാസവും വരാതെ തന്നെ തന്നെ തുറിച്ചു നോക്കിയിരിക്കുന്ന മറിയക്കുട്ടിയോട് ഇനി എന്ത് പറയും എന്നോർത്ത് അവൻ ചിന്താക്കുഴപ്പത്തിൽ ആയി .പെട്ടന്ന് അവനെ ഞെട്ടിച്ചുകൊണ്ട് അവൾ എഴുനേറ്റ് അടുക്കളയിലേക്കു പോയി. എന്താണ് അവരുടെ അടുത്ത പരിപാടി എന്നറിയാതെ അവൻ അടുക്കള ഭാഗത്തേക്ക് നോക്കി ഇരുന്നു. അടുക്കളയിൽ നിന്നും ഒരു ഗ്ലാസ്സും എടുത്തു അവർ പോയ പോലെ തിരിച്ചു വന്നു അവനെതിരെ  സോഫയിൽ ഇരുന്നു ഗ്ലാസ് ടീപ്പോയിലേക്കു വച്ചു..

ഒഴിക്കു   – മുഖത്തെ ഗൗരവം വിടാതെ അവൾ അവനോട് ആജ്ഞാപിച്ചു ..ആദ്യം ഒന്ന് പതറിയ അവൻ ഇരുവർക്കുമായി   ഡ്രിങ്ക് മിക്സ് ചെയ്തു.. അവളുടെ നേരെ നീട്ടിയതും അവൾ അത് വാങ്ങി ഒറ്റയിറക്കിന് കുടിച്ചു.. ബിനു സിപ് ചെയ്യാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.. കുടിച്ചിറക്കിയ ശേഷം അവൾ ഗ്ലാസ് ശക്തിയായി ടീപ്പോയിൽ വച്ചു. സിപ് ചെയ്തുകൊണ്ട് തന്നെ അവൻ അവളെ നോക്കി

ഒരെണ്ണം കൂടി ..അല്പം കൂടി കട്ടിക്ക് – അവൾ മുഖത്ത് യാതൊരു ഭാവവും ഇല്ലാതെ പറഞ്ഞു ..എന്താണ് ഇവരുടെ ഭാവം എന്ന് മനസിലാകാതെ അവൾ പറഞ്ഞ പോലെ തന്നെ അവൻ അല്പം കൂടി കട്ടി കൂട്ടി ഒരെണ്ണം കൂടി മിക്സ് ചെയ്തു അവരുടെ നേരേ നീട്ടി..ആദ്യത്തെത് പോലെ ഒറ്റ പിടുത്തതിന് കുടിക്കാതെ പകുതി ഇറക്കിയ ശേഷം അവൾ പച്ചമുളക് എടുത്തു ഒന്ന് കടിച്ചു , വീണ്ടും ബാക്കി കൂടി കുടിച്ചിറക്കി..>

രണ്ടാമത്തെ ഡ്രിങ്കും കുടിച്ചിറക്കി അവൾ സോഫയിലേക്ക് ചാരി കണ്ണടച്ച്  കിടന്നു ..എന്തോ ഗഹനമായി ആലോചന ആണെന്ന് വ്യക്തം .. കയ്യിലിരുന്ന ഡ്രിങ്ക് പതിയെ സിപ് ചെയ്തു കുടിച്ചുകൊണ്ട് അവൻ അവളെ തന്നെ നോക്കി ഇരുന്നു .. അഞ്ചു പത്തു മിനിറ്റോളം അവൾ അതേ ഇരുപ്പ് ഇരുന്നു ..ബിനു എന്ത് ചെയ്യണം എന്നറിയാതെ മൊബൈലിൽ വെറുതെ തോണ്ടിക്കൊണ്ട് ഇരുന്നു..

ഒരെണ്ണം കൂടി ഒഴിക്കു – നാക്ക് ചെറുതായി കുഴയാൻ തുടങ്ങിയ മറിയക്കുട്ടി പറഞ്ഞു

ഇനി വേണോ ഇപ്പൊ തന്നെ രണ്ടെണ്ണം ആയില്ലേ നാക്ക് കുഴയാൻ തുടങ്ങി – അവൻ ആശങ്ക മറച്ചു വെച്ചില്ല

മറിയക്കുട്ടീടെ കപ്പാസിറ്റി അളക്കാൻ നീ ആയില്ല ..ഒഴിക്കാൻ പറഞ്ഞാൽ ഒഴിക്കണം, എനിക്കല്പം സംസാരിക്കണം .അതിനു ഇത് നല്ലതാ

അവൾ പറഞ്ഞപ്പോ പിന്നെ അവൻ എതിര് പറയാൻ നിന്നില്ല രണ്ടു പേർക്കും ഓരോ ഡ്രിങ്ക് കൂടി മിക്സ് ചെയ്തു അവൻ അവളുടെ നേരെ നീട്ടി – അവൾ അത് വാങ്ങി ടീപ്പോയിൽ തന്നെ വെച്ചു..അവൾ കുടിക്കാത്തതു കൊണ്ട് അവനും ടീപ്പോയിൽ വച്ചതിനു ശേഷം എന്താണ് അവളുടെ അടുത്ത നടപടി എന്ന് നോക്കി ഇരുന്നു

എനിക്ക് ചില കാര്യങ്ങൾ അറിയണം ..സത്യം മാത്രമേ പറയാവൂ

ചോദിച്ചോളൂ എനിക്ക് നുണ പറഞ്ഞിട്ട് എന്ത് ഗുണം – അവൻ പറഞ്ഞു

സത്യത്തിൽ ഞാൻ ഇത് നേരത്തെ അന്വേഷിക്കേണ്ട കാര്യം ആയിരുന്നു വൈകിപ്പോയി എന്നാലും സത്യം പറയണം എന്തായിരുന്നു നിങ്ങൾ തമ്മിൽ ഉള്ള പ്രശ്‌നം

അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലേ അതിപ്പോ ചികഞ്ഞു നമുക്ക് ആരെയും കുറ്റക്കാർ അയക്കുകയോ നിരപരാധി അയക്കുകയോ ചെയ്തിട്ട് എന്ത് കാര്യം , അത് പോട്ടെ

അങ്ങനെ പോട്ടെ എന്ന് വെക്കാൻ ആയിരുന്നു എങ്കിൽ നീ എന്തിനാണ്  അല്പം മുൻപ് അതെല്ലാം വിളിച്ചു പറഞ്ഞത് എനിക്ക് സത്യം അറിഞ്ഞേ തീരൂ