കനി

 

ഞാൻ അവളുടെ കവിളിൽ മൃദുവായി ഒന്ന് ചുംബിച്ചു.. എന്നിട്ട് ആ കവിളുകളിൽ തലോടി.. ഞാൻ അവളുടെ മുന്നിലായി എഴുന്നേറ്റ് നിന്നു.. അവളുടെ രണ്ട് കവിളുകളും കയ്യിലാക്കി അവളെ നോക്കി.. അവളുടെ കണ്ണുകൾ കണ്ടപ്പോ പെട്ടെന്ന് കനിയെ ഓർമ വന്നു.. പെട്ടന്ന് കൈകൾ പിൻവലിച്ചു.. ഞാൻ അവിടെ നിന്ന് മാറി, ജനാലയുടെ അടുത്തേക്ക് നീങ്ങി.. അപ്പോഴും എനിക്ക് മനസിലായില്ല, എന്താ ഇപ്പൊ കനിയെ ഓർക്കാൻ?? അവളെ ഓർമ വന്നതും ശാലുവിന്റെ ദേഹത്ത് നിന്ന് കൈ എടുക്കാൻ?? എനിക്ക് അറിയില്ല..

 

പിന്നിൽ നിന്ന് ശാലു ചോദിച്ചു, എന്ത് പറ്റി??

 

ഞാൻ : ഞാൻ ഈ നാട്ടിൽ വന്നിട്ട് കുറച്ചേ ആകുന്നുള്ളു.. വന്നതിന്റെ പിറ്റേന്ന് ഞാൻ രണ്ടു കണ്ണുകൾ കണ്ടു.. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കണ്ണുകൾ.. ഞാൻ തുടർച്ചയായി അവളെ കണ്ടോണ്ടേ ഇരുന്നു.. അവളെ കാണുമ്പോൾ ഉള്ളിൽ ഒരു തണുപ്പ് അരിച്ചിറങ്ങും.. എന്റെ നെഞ്ച് പട പട ഇടിക്കും.. ഈ തണുപ്പതും ഉള്ളം കൈ വിയർക്കും.. ഒരു വട്ടം സംസാരിച്ചു.. പിന്നെ അതിന് അവസരം കിട്ടിയില്ല.. നിന്റെ കണ്ണിലേക്കു നോക്കിയപ്പോ ആ കണ്ണുകൾ ആണ് മനസ്സിൽ നിറഞ്ഞു വന്നത്.. അപ്പൊ നിന്റെ ദേഹത്ത് നിന്ന് കൈ മാറ്റാൻ മനസ് പറഞ്ഞു..

 

ശാലു : എന്താടാ പ്രേമം ആണോ??

 

ഞാൻ : ഒറ്റ നോട്ടത്തിൽ പ്രണയം ഉണ്ടാകുമോ??

 

എനിക്ക് അറിയില്ല.. ഇന്ന് വരെ എനിക്ക് ആരോടും പ്രണയം തോന്നിയിട്ടുമില്ല.. പക്ഷെ മറ്റൊരു പെണ്ണും എന്നെ ഇത്ര ആകർഷിച്ചിട്ടില്ല.. വീണ്ടും വീണ്ടും കാണണമെന്ന് തോന്നിയിട്ടുമില്ല..

 

ശാലു : അപ്പൊ ഇത് പ്രണയം തന്നെ ആ.. അതാ നിനക്ക് എന്നെ തൊടാൻ തോന്നാഞ്ഞിരുന്നത്..

 

ഞാൻ : ഇതാണോ പ്രണയം.. അറിയില്ല.. പക്ഷെ എനിക്ക് എപ്പഴും അവളെ കാണാൻ തോന്നുന്നു.. സംസാരിക്കാൻ തോന്നുന്നു.. വിരൽ തുമ്പിൽ തൊടാൻ തോന്നുന്നു..

 

ശാലു : നീ പ്രണയത്തിൽ ആണെടാ.. ഇവിടെ നിന്ന് ചുറ്റി തിരിയാതെ പോയി പ്രണയിക്കാൻ നോക്ക്..

 

ഞാൻ പുറത്തേക്ക് ഇറങ്ങിയതും ചായ കുടിച്ചുകൊണ്ടിരുന്ന ഇളയച്ഛൻ അത്ഭുതത്തോടെ എന്നെ നോക്കി.. എന്നിട്ട് ചോദിച്ചു, എന്താടാ, എന്ത് പറ്റി

 

ഞാൻ : ഇളയച്ഛൻ വാ, ഞാൻ പറയാം.. നമുക്ക് ആദ്യം ഇറങ്ങാം..

 

ഞങ്ങൾ വണ്ടിയിൽ കയറി.. ഇളയച്ഛൻ വണ്ടി എടുത്തു.. കുറച്ചു ദൂരം പിന്നീട്ടതും ഇളയച്ഛൻ ചോദിച്ചു, എന്ത് പറ്റിയെടാ

 

ഞാൻ : എനിക്ക് പറ്റില്ല ഇളയച്ച.. ഞാൻ ഒരു കാര്യം പറഞ്ഞാൽ ഇളയച്ഛൻ ദേഷ്യപ്പെടുമോ??

 

ഇളയച്ഛൻ : നീ കാര്യം പറ..

 

ഞാൻ : കനി

 

ഇളയച്ഛൻ : എന്ത് കനി??

 

ഞാൻ : ഇളയച്ചാ, വീട്ടിൽ ജോലിക്ക് വരുന്ന കനി

 

ഇളയച്ഛൻ : ആ കനി

 

ഞാൻ : എനിക്ക് ഈ ആദ്യ ദർശന പ്രണയത്തിൽ ഒന്നും വിശ്വാസം ഉണ്ടായിരുന്നില്ല.. അവളെ കാണും വരെ.. എങ്ങനെ ആ ഒരാളോട് പ്രണയം തോന്നുക എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്.. ഇപ്പൊ എനിക്ക് അത് മനസിലാവുന്നു.. അവളോട് തോന്നിയിരുന്നത് എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു.. ശാലിനി പറയും വരെ.. ശാലിനിയെ തൊട്ടതും കനിയെ ആണ് എനിക്ക് ഓർമ വന്നത്.. എന്റെ ഉള്ളിൽ നിന്നാരോ പറയും പോലെ.. ശാലിനിയുടെ ദേഹത്ത് നിന്ന് കൈ എടുക്ക്.. നിനക്കായ്‌ കരുതി വെച്ച കനി കനി ആണ്.. പെട്ടന്ന് എനിക്ക് തോന്നിയതെല്ലാം ഞാൻ ശാലുനോട് പറഞ്ഞു.. ശാലു ആണ് പറഞ്ഞത് ഇതാണ് പ്രണയം എന്ന്.. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല..

 

ഇളയച്ഛൻ : ഡാ, നീ എന്തൊക്കെ ആ ഈ പറയുന്നേ.. അവൾ നമ്മുടെ വീട്ടിൽ ജോലിക്ക് വരുന്നതല്ലേ

 

ഞാൻ : അതിനെന്താ ഇളയച്ചാ.. എനിക്ക് അവളെ ആദ്യ കാഴ്ചയ്ക്ക് മുന്നേ ഇഷ്ടമായി.. അവൾ വെച്ച ആഹാരം കഴിച്ചപ്പോ.. കണ്ടപ്പോ ഇവൾ എനിക്കായ് പിറന്നവൾ ആണെന്ന് തോന്നി.. ഇളയമ്മയ്ക്ക് അവളോടുള്ള ഇഷ്ടം കണ്ടപ്പോ എന്നിലും ആ ഇഷ്ടം കൂടി.. ഒരാൾ ധരിക്കുന്ന വസ്ത്രമോ ചെയ്യുന്ന ജോലിയോ അല്ല അയാളെ മനസിലാക്കാനുള്ള വഴി.. ഞാൻ അവളെ മനസിലാക്കാൻ ശ്രമിക്കുവാണ്

 

ഇളയച്ഛൻ : നീ പറഞ്ഞത് ശെരിയാ.. അവൾ ഒരു പാവമാ.. നിന്റെ ഇളയമ്മയ്ക്ക് അവളെ വലിയ കാര്യമാ.. അതൊക്കെ ശെരി.. നിനക്ക് അവളെ ഇഷ്ടമാണ്, അവൾക്കോ??

 

ഞാൻ : ഇപ്പൊ എന്തായാലും എന്നോട് യാതൊരു ഇഷ്ടവും കാണില്ല.. ഉണ്ടാക്കി എടുക്കണം..

 

ഇളയച്ഛൻ : ആദ്യം നീ അവളെ മനസിലാക്കാൻ ശ്രമിക്ക്.. അടുത്ത് മനസിലായി കഴിയുമ്പോഴും നിനക്ക് ഈ ഇഷ്ടം ഉണ്ടേൽ നിങ്ങളുടെ കല്യാണം ഞാൻ നടത്തി തരും..

 

ഞാൻ : നന്ദി ഉണ്ട് ഇളയച്ചാ.. നന്ദി ഉണ്ട്.. പക്ഷെ ഒരു പ്രശ്നം ഉണ്ട്..

 

ഇളയച്ഛൻ : എന്താ

 

ഞാൻ : എനിക്ക് പ്രേമിക്കാൻ ഒന്നും അറിയില്ല.. ഞാൻ ആരേം പ്രേമിച്ചിട്ടുമില്ല

 

ഇളയച്ഛൻ : നീ നിന്റെ സ്നേഹം ആത്മാർത്ഥമായി കൊടുക്കുക.. വാക്കിലും പ്രവർത്തിയിലും സ്നേഹത്തിലും ആത്മാർത്ഥ വേണം.. അത് സത്യം ആണെങ്കിൽ നീ ഒന്നും പഠിക്കണ്ട.. പിന്നെ ഒരു കാര്യം, അവൾക്ക് നിന്നെ ഇഷ്ടമായില്ലെങ്കിൽ അവളെ അവളുടെ വഴിക്ക് വിട്ടേക്കണം.. സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവയെ സ്വാതന്ത്രമാക്കി വിടണം, നിനക്ക് ഉള്ളതാണേൽ അത് നിന്നെ തേടി വരും..

 

ഞങ്ങൾ വീട്ടിലേക്ക് പോയി.. വീട്ടിൽ ചെന്നതും ഞാൻ അരുവിക്കരയിലേക്ക് നടന്നു.. മനസ് നിറയെ കനി ആയിരുന്ന കൊണ്ട് അവിടെ ചെന്നിരിക്കാൻ തോന്നി.. അരുവിക്കരെ എത്തി, വെള്ളത്തിൽ കാലും ഇട്ട് മൂളി പാട്ടും പാടി ഇരുന്നു.. മനസ്സിൽ പ്രണയം നിറഞ്ഞ കൊണ്ടും അടുത്തെങ്ങും ആരും ഇല്ലാത്ത കൊണ്ടും ഞാൻ കുറച്ചു ഉച്ചത്തിൽ പാടി.. അത്രയ്ക്ക് മോശം അല്ലാത്ത ഒരു പാട്ടുകാരൻ ആണ് ഞാൻ.. കോളേജ് ഇൽ ഒക്കെ തകർത്ത് നടന്നിട്ടുമുണ്ട്.. അത്യാവശ്യം ഫാൻസ്‌ ഒക്കെ ഉണ്ടായിരുന്നു.. ചിലരൊക്കെ പ്രണയം പറഞ്ഞിട്ടുമുണ്ട്.. പക്ഷെ എനിക്ക് ആരോടും തോന്നിയില്ല.. തോന്നാനുള്ള ആൾ ഇവിടെ അല്ലായിരുന്നോ.. ഞാൻ പാടിക്കൊണ്ടേ ഇരുന്നു..

 

പിന്നിൽ ഒരു കാലൊച്ച കേട്ട് ഞാൻ തിരിഞ്ഞു നോക്കി.. കനി ആയിരുന്നു അത്.. അവളെ കണ്ട സന്തോഷവും എന്റെ പാട്ട് അവൾ കേട്ട ചമ്മലും കൂടി ആയപ്പോ ഞാൻ പെട്ടന്ന് മുഖം വെട്ടിച്ചു.. ഒരു ദീർഘ നിശ്വാസവും എടുത്ത് അവളെ നോക്കി കൊണ്ട് ഞാൻ ചോദിച്ചു.. കനി ഇപ്പൊ വന്നേ ഉണ്ടാവു ഉള്ളു അല്ലെ

 

കനി : 3 പാട്ട് ഞാൻ കേട്ടു.. അത്രയേ കേൾക്കാൻ പറ്റിയുള്ളൂ

 

ഞാൻ : സോറി

 

കനി : എന്തിന്

 

ഞാൻ : പാട്ട് പാടി വെറുപ്പിച്ചതിനു

 

കനി : നല്ല പാട്ടായിരുന്നു.. ഇയാൾ നന്നായി പാടുന്നുണ്ട്.. എനിക്ക് ഒത്തിരി ഇഷ്ടായി

 

ഞാൻ : എന്ത്

 

കനി : പാട്ട്