മരുമോളെ കിട്ടിയപ്പോ സൗദാമിനിയമ്മക്ക് നമ്മളെ ഒന്നും വേണ്ട
ആ വേണ്ട …നീയൊന്നു പോയെ ജിതേ …വലുതായി രണ്ട് പിള്ളേരുണ്ട് എന്നൊന്നും ഞാൻ നോക്കില്ല …കയ്യിന്നു മേടിക്കും നീ
പോട്ടെ …ചിലസമയങ്ങളിൽ സൗദാമിനി പറഞ്ഞപോലെ ചെയ്യും
എനിക്കങ് വല്ലാണ്ട് ഇഷ്ട്ടമായി അവരെയെല്ലാവരെയും ..ആർക്കും വല്യ മസിലുപിടിത്തം ഒന്നുമില്ല ഭയങ്കര ഫ്രണ്ട്ലി ഫാമിലി …
ഇതാർക്ക അമ്മെ ചായ
അത്ച്ചനാ മോളെ ….അച്ഛന് ഈ സമയത് തന്നെ ചായ വേണം ….എന്നും രാവിലെ നടക്കാൻ പോകും അതുകഴിഞ്ഞു പത്രം വായന …ചുമ്മാ വായന അല്ല പഠിക്ക ചെയ്യാ …എത്ര സമയ വായന ..ഇതുനു വേണ്ടി എന്താണാവോ എന്നും അതിലിരിക്കണേ …ഇടയ്ക്കിടയ്ക്ക് ചായ ചോദിക്കും ..എനിക്ക് മടുത്തു ചായ കൊടുത്തു കൊടുത്തു …പിന്നെയാ ഈ ഫ്ലാസ്ക് പരിപാടി ആക്കിയത് …ഇതാവുമ്പോ പതിയെ ആവശ്യത്തിന് എടുത്തു കുടിച്ചോളും ..നമുക്ക് നമ്മുടെ പണികൾ ചെയ്യാനും പറ്റും ..
ഞാൻ കൊടുക്കാം അമ്മെ
ആ എന്ന മോള് കൊണ്ട് കൊടുത്തേക്കു …പിന്നെ അധികനേരം അവിടെ നിക്കണ്ടാട്ടൊ
ഒന്നും മനസ്സിലാകാതെ ഞാൻ അമ്മയെ നോക്കി
വർത്താനം പറയാൻ ഒരാളെ കിട്ടിയാൽ പിന്നെ വിടില്ല …എന്തേലും പറഞ്ഞു പെട്ടന്ന് ഇങ്ങു പോര്
ഞാൻ ചിരിച്ചു തലയാട്ടി …ചായ നിറച്ച ഫ്ളാസ്ക്കുമായി ഉമ്മറത്തേക്ക് നടന്നു
ചന്ദ്രശേഖരൻ റിട്ടയേർഡ് ആർമി …..പിന്നെ പറയണോ ഡെറാഡൂനും കാശ്മീരും മുതൽ ചൈനയും അമേരിക്കയും തുടങ്ങി മൂപ്പര് യുദ്ധം ചെയ്യാത്ത ഒരു രാജ്യവുമില്ല …നമ്മുടെ ജാലിയൻ കണാരനെ ആണ് എനിക്ക് ഓര്മ വന്നത് ..
അച്ഛാ …
എന്താ മോളെ
ചായ
ആ അവിടെ വെച്ചേക്ക്
ഞാൻ ചായ ടീപ്പോയിൽ വച്ച് ഒരുഗ്ലാസ്സ് ഒഴിച്ച് അച്ഛന് കൊടുത്തു
നിറപുഞ്ചിരിയിൽ അച്ഛൻ അത് വാങ്ങി ഒരു ചെറിയ കവിൾ ഊതികുടിച്ചു
മോൾക്ക് എത്ര ദിവസം കൂടി ഉണ്ട് ലീവ്
20 ദിവസം കൂടി …
ഹ്മ്മ് അതികം ലീവ് എടുക്കണ്ട ഇപ്പൊത്തന്നെ ഒരുപാട് ക്ളാസ് മിസ് ആയതല്ലേ …ഫൈനൽ ഇയർ നന്നായി ശ്രദ്ധിക്കണം ..എന്നാലേ പി ജി ക്ക് നല്ല കോളേജിൽ അഡ്മിഷൻ കിട്ടു …
ഹ്മ്മ്
പിന്നെ വീടൊക്കെ ഇഷ്ട്ടായോ ..
ആ അച്ഛാ ഇഷ്ട്ടായി
മോൾക്കെന്തെലും ആവശ്യം ഉണ്ടെങ്കിൽ പറയണം …ഒന്നിനും മടി വിചാരിക്കരുത്
ഹ്മ്മ്
ഈ വീട് ഞാൻ തന്നെ ഡിസൈൻ ചെയ്തതാ
ആ നല്ല ബാംഗിയുണ്ട്
ആണല്ലേ ..ഇത് ഞാൻ ആർമിയിൽ ആയ കാലത്തു …പഞ്ചാബിൽ
മോളെ …അനു ……ഇങ്ങോട്ടൊന്ന് വന്നേ
വരുന്നമ്മേ …’അമ്മ എന്നെ രക്ഷിച്ചതാണോ എന്നൊരു സംശയം എനിക്കുണ്ടായി
അച്ഛാ ‘അമ്മ വിളിക്കുന്നു
ആ മോള് പൊക്കോ …നമുക്ക് പിന്നെ സംസാരിക്കാം ഞാൻ പത്രം ഒന്ന് നോക്കട്ടെ
ഞാൻ വേഗം ഓടി അടുക്കളയിൽ എത്തി
എന്താ ‘അമ്മ വിളിച്ചേ
ഞാൻ പറഞ്ഞതല്ലേ മോളെ വേഗം ഇങ്ങോട്ടു പോന്നോളുന്നു ….ഇല്ലെങ്കിൽ അതങ്ങനെ പറഞ്ഞോണ്ടിരിക്കും
വീടിന്റെ കാര്യം പറഞ്ഞു വരികയായിരുന്നു
ആ പഞ്ചാബ് അല്ലേ
ഹ്മ്മ് അങ്ങനെ കൊറേ കഥകൾ ഉണ്ട് …മോൾക്ക് കേൾക്കാൻ ഇഷ്ട്ടാണെങ്കിൽ കെട്ടൊട്ടോ
എനിക്ക് വിരോധമൊന്നുമില്ല
തിരുത്തി പറയരുത്
ഇല്ലമ്മേ
ആദ്യമേ കൊണ്ട് തലവെക്കണ്ട …അനുഭവം കൊണ്ട് പറയാന്
ഞാൻ എന്താ ചെയ്യണ്ടത്
മോൾ ഒന്നും ചെയ്യണ്ട …അവനെ പോയെന്നു വിളിച്ചു നോക്ക് …എണീറ്റാൽ ഭാഗ്യം
ഹ്മ്മ്
ഇപ്പോഴേ വേണ്ട ..ചായകടിയൊക്കെ ആയിട്ട് മതി
ജിതയുണ്ടാകും അപ്പുറത്തു …മോൾ എന്ന അങ്ങോട്ട് പൊക്കോ
ഞാൻ മെല്ലെ അവിടൊക്കെ കറങ്ങി നടന്നു …അത്യാവശ്യം വലിയ വീടാണ് …കുറച്ചു പറമ്പും കൃഷിയും ഒക്കെ യുണ്ട് കൃഷി കണ്ടിട്ട് മേജറിന്റെ ആകാനേ വഴിയുള്ളു …നല്ല ശുദ്ധ വായു …അടുക്കള ഭാഗത്തൂടെ പുറത്തിറങ്ങി തൊടിയിലേക്കിറങ്ങി പതിയെ നടന്നു
അനു
ആ ഞാൻ തിരിഞ്ഞു നോക്കി ചേച്ചിയാണ്
എന്താ ചേച്ചി
ഏയ് ഒന്നുല്ല ..ചുമ്മാ
പിന്നെ എന്താ പ്ലാൻസ് ഇന്ന് അവൻ വല്ലൊം പറഞ്ഞോ
ഇല്ല
ആ കൊറേ കുടുംബ വീടുകൾ ഉണ്ട് ….അവിടൊക്കെ ഒന്ന് പോകേണ്ടി വരും …എല്ലാം കൂടെ ഒരോട്ടപ്രദക്ഷിണം അങ്ങ് നടത്തിയെരെ ..അല്ലെങ്കി അതിനു മാത്രേ സമയം കാണു ..അവനെ അതികം ലീവില്ല പൊയാപ്പിന്നെ അറിയാലോ …
