കളിപടവുകൾ – 4 5

നീ ഇരുന്ന് കരയാതെ രേണു, ഞാൻ എന്തേലും വഴി ഉണ്ടാക്കാം. എനിക്ക് അവളുടെ കരച്ചിൽ കണ്ട് വിഷമം തോന്നി.

ഞാൻ ഫോൺ എടുത്ത് അച്ചാച്ചിയെ വിളിച്ചു, ഞങ്ങൾ കുറെ നേരം സംസാരിച്ചു, രേണു എല്ലാം നഷ്ടപ്പെട്ട പോലെ ഭിത്തിയിൽ നോക്കിയിരുന്നു.

ഞാൻ ഫോൺ വെച്ചിട്ട് അവളുടെ അടുത്ത് വന്നിരുന്നു.

നാളെ അല്ലെ ഗായത്രിയെ ഇങ്ങോട്ട് റൂം മാറ്റുന്നെ? അപ്പൊ മറ്റെന്നാൾ നീ വീട്ടിൽ പോണം, ജോലി കിട്ടിയ കാര്യം എല്ലാം പറഞ്ഞ് സന്തോഷമായി ഒരു ദിവസം അവിടെ നിന്നിട്ട്, പിറ്റേ ദിവസം ഞാൻ പറയുന്ന സ്ഥലത്തോട്ട് വരണം.

ഞാൻ അവിടെ വന്ന് നിന്നെ പിക്ക് ചെയ്തോളാം, എന്നിട്ട് നമ്മുക്ക് ഒരുമിച്ച് അചാച്ചിയെ കാണാൻ പോകാം. ഒരാഴ്ച അവിടെ അടിച്ച് പൊളിക്കാം, ഞാൻ ഇപ്പൊ പുള്ളിയോട് എല്ലാം സംസാരിച്ച് സെറ്റ് ആക്കിയിട്ടുണ്ട്.

അപ്പൊ ചേച്ചിക്ക് ലീവോ? അവൾ കണ്ണ് തുടച്ച് കൊണ്ട് ചോദിച്ചു.

അതെല്ലാം ഞാൻ ശെരിയാക്കാം, എന്റെ പൊന്നിൻ കുടം വിഷമിക്കാതെ.

ചേച്ചി… രേണു എന്നെ കെട്ടിപിടിച്ച് എങ്ങലടിച്ചു. ഞാൻ അവളെ പതിയെ തലോടി. ആ രാത്രി അവൾ എന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞുറങ്ങി.

ഞങ്ങൾ രാവിലെ എണീച്ച് ഗായത്രിയുടെ റൂമിൽ പോയി അവളുടെ സാധനങ്ങൾ എല്ലാം കൊണ്ട് വന്നു.
ആർക്കും ഒരു സന്തോഷം ഇല്ല.

രേണു ഒരാഴ്ച വീട്ടിൽ പോകുന്നു എന്ന് ഗായത്രിയോട് പറഞ്ഞു, അന്ന് രാത്രി ഞങ്ങൾ മൂന്നും ഒരേ കട്ടിലിൽ കിടന്നുറങ്ങി.

പിറ്റേ ദിവസം ഞങ്ങൾ മൂന്നും ഒരുമിച്ചിറങ്ങി, ഒരു കടയിൽ കേറി ഫുഡ്‌ കഴിച്ചിട്ട് ഞങ്ങൾ മൂന്നും യാത്ര പറഞ്ഞു, രേണു അവളുടെ വീട്ടിലോട്ടും, ഞാനും ഗായത്രിയും ഓഫീസിലോട്ടും

വൈകിട്ട് ഓഫീസിൽ നിന്ന് തിരിച്ച് വന്ന് ഞാനും ഗായത്രിയും മെസ്സിൽ ഇരുന്ന് സംസാരിച്ചു.

ചേച്ചി, എനിക്ക് ഒരു മാസം വർക്ക്‌ ഫ്രം ഹോം എടുക്കാൻ ഉള്ള ഓപ്ഷൻ ഉണ്ട്. ചേച്ചിക്ക് പറ്റുമോ ഒരു മാസം വർക്ക്‌ ഫ്രം ഹോം എടുക്കാൻ? അവൾ ചോദിച്ചു

അറിയില്ല ചക്കരേ ചിലപ്പോ കിട്ടുമാരിക്കും, ഞാൻ ചോദിക്കാം. ഞാൻ പറഞ്ഞു

അല്ല, അങ്ങനെ കിട്ടുവാണേൽ, നമ്മുക്ക് രേണു ജോലിക്ക് കേറുന്ന സ്ഥലത്ത് പോയി അവളുടെ കൂടെ ഒരു മാസം നിന്നാലോ? അവിടെ നിന്ന് ജോലി ചെയ്യാമെല്ലോ.

അത് നല്ല ഐഡിയ ആണെല്ലോ. അവളുടെ വിഷമം കുറച്ച് മാറും, പിന്നെ അവിടെ അഡ്ജസ്റ്റ് ചെയ്യാൻ ഉള്ള സമയവും കിട്ടും അവൾക്ക്. ഞാൻ പറഞ്ഞു.

പക്ഷെ ചേച്ചി, അവിടെ നമ്മുക്ക് മൂന്നും നിക്കാൻ ഉള്ള സ്ഥലം എടുക്കാനും, ഇവിടുത്തെ ഹോസ്റ്റൽ ഫീസ് അടക്കാനും എല്ലാം കൂടി എന്റെ കയ്യിൽ കാശ് തികയില്ല. ഗായത്രി മടിയോടെ പറഞ്ഞു.

കാശിന്റെ കാര്യം ആലോചിച്ച് നീ വിഷമിക്കുവേ വേണ്ട, അതൊക്കെ ഞാൻ അറേഞ്ച് ചെയ്തോളാം.
ഞാൻ എന്തായാലും നാളെ ഓഫീസിൽ സംസാരിക്കട്ടെ ഒരു മാസം വർക്ക്‌ ഫ്രം ഹോം എടുക്കാൻ എന്തേലും വഴി ഉണ്ടോ എന്ന്. നമ്മുക്ക് അത് കഴിഞ്ഞ് അവളോട് പറയാം, വെറുതെ ആശ കൊടുക്കേണ്ട. ഞാൻ പറഞ്ഞു

ഗായത്രിയുടെ കണ്ണിൽ വെള്ളം നിറഞ്ഞു.

പിറ്റേ ദിവസം ഞാൻ ഓഫീസിൽ സംസാരിച്ച് ഒരു ആഴ്ച ലീവ് പറഞ്ഞു, അത് കഴിഞ്ഞ് ഒരു മാസത്തേക്ക് വർക്ക്‌ ഫ്രം ഹോം ചെയ്യാനുള്ള അപ്പ്രൂവലും എടുത്തു.

ഗായത്രിയോട് ഒരാഴ്ച ഹെഡ് ഓഫീസിൽ പോയി പ്രൊജക്റ്റ്‌ കംപ്ലീറ്റ് ചെയ്‌താൽ ഒരു മാസം വർക്ക്‌ ഫ്രം ഹോം കിട്ടു എന്ന് കള്ളം പറഞ്ഞു, അതിന് വേണ്ടി നാളെ പോകണം എന്നും. ഞങ്ങൾ രണ്ടും രേണുവിനെ വിളിച്ച് ഒരു മാസം അവളുടെ കൂടെ നിക്കുന്ന കാര്യം പറഞ്ഞു, അവൾ സന്തോഷം കൊണ്ട് നിർത്താതെ കരഞ്ഞു, അത് കേട്ട് ഞങ്ങളും.

അന്ന് രാത്രി ഞാൻ കൊണ്ടുപോകാൻ ഉള്ളത് ഒക്കെ പാക്ക് ചെയ്തു, ഗായത്രിയും കൂടി എന്നെ സഹായിച്ചു. അതിരാവിലെ ഞാൻ അവളോട് യാത്ര പറഞ്ഞിറങ്ങി, എത്തേണ്ട സ്ഥലം ഞാൻ രേണുവിന് മെസേജ് അയച്ചു. അവൾ രാവിലെ ബസ്സിൽ കേറിയപ്പോൾ ഉടനെ എന്നെ വിളിച്ചു, നല്ല സന്തോഷത്തിൽ ആണ് കക്ഷി.

ബസ്സിൽ നിന്ന് ഞാൻ ഇറങ്ങുമ്പോൾ രേണു എന്നെ വെയിറ്റ് ചെയ്ത് നിൽപ്പുണ്ടാരുന്നു, അവൾ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *