കാമത്തിന്റെ കണ്ണുകളിലൂടെ ഒരു യാത്ര വിക്കിയും വീണയും – 2 Like

ഒരു ദിവസം വരും. വീണ കണ്ണ് തുറന്നു നോക്കുമ്പോൾ തന്റെ ജീവിതം തീരാറായി എന്ന് മനസിലാവും. കിടക്കയിൽ മരണം കാത്തു കിടക്കുമ്പോൾ, മറ്റുള്ളവർ എന്ത് പറയും എന്നല്ല വീണ ചിന്തിക്കുക…അന്നേരം എന്ത് കൊണ്ട് ജീവിതം ആസ്വദിക്കേണ്ട സമയം ആസ്വദിച്ചില്ല…കഷ്ടപ്പെട്ട് അനുഭവിച്ചു…ഉണ്ടാകുന്ന സമയത് എന്ത് കൊണ്ട് ജീവിതം ആസ്വദിക്കാനായി മറന്നു പോയി…താൻ ഉണ്ടാക്കിയതെല്ലാം മറ്റുളവർ ആൺ ഇനി അനുഭവിക്കുക…ആ ചോദ്യം വീണ ഇപ്പോഴേ ചോദിച്ചു തുടങ്ങിക്കോ, അന്നേരം വരെ ആകേണ്ട…കാരണം അന്നേരം ഒന്നും ചെയ്യാൻ പറ്റില്ല, ഓർത്തു ദുഖിക്കുകയല്ലാതെ…”
വീണയുടെ കണ്ണീർ തുടച്ചു കൊണ്ട് കാമം യാത്ര പറഞ്ഞു. അങ്ങ് ദൂരെ വിക്കി ബാംഗ്ലൂരിലേക്ക് പോകുന്ന ഉള്ള ബസിലെ സീറ്റിൽ തന്റെ മൊബൈലിൽ അവർ തമ്മിൽ മുൻപ് മറ്റൊരു അവസരത്തിൽ അവളുടെ അറിവോടും അനുവാദത്തോടു കൂടി കിടക്കയിൽ ചെയ്ത കാമകേളികളുടെ വീഡിയോ നിറകണ്ണുകളോടെ കൂടി കണ്ടു. മേലെ മേലെ ആ ദിവസം അവസാനിച്ചു, പുതിയ ഒരു ദിവസത്തിന്റെ വെളിച്ചം മേലെ മേഘങ്ങൾക്കിടയിൽ പടർന്നു…
കുറച്ചു വർഷങ്ങൾക് ശേഷം…ബാംഗ്ലൂരിൽ…
BTM ലേയൗട്ടിൽ നീണ്ടുനിവർന്നു കിടക്കുന്ന ഒരു ഫ്ലാറ്റിന്റെ ഗേറ്റിൽ ബൈക്ക് എത്തി,
“സലാം സാഹിബ്, ആജ് പി ജിം സെ ലേറ്റ് ഹൊകാർ ആയെഹോ ക്യാ” സെക്യൂരിറ്റിവാല ബൈക്കർഓട് ചോദിച്ചു.
മേലെ അവൻ ഹെൽമെറ്റ് ഊരി, വർഷങ്ങൾക് ശേഷവും അവന്റെ മുഖം മാറിയില്ലായിരുന്നു, അന്നത്തെ കുട്ടിത്തം അതേപോലെ തന്നെ, ശരീരം പണ്ടത്തേക്കാൾ നന്നായി കടഞ്ഞെടുത്ത പോലെ ആയിരുന്നു, രണ്ടു കൈകളിലും വണ്ണമുള്ള മസിലുകൾ പൊന്തി നിന്നു, നല്ല കട്ടിയുള്ള നെഞ്ചും…വിയർത്തൊലിച്ച വയറിൽ നിന്ന് പാക്കുകളും.. മുഖത്തിന് താഴ്പ്പോട്ട് ഒരു പൂർണ പുരുഷനായി മാറിയ വിക്കി!
ഫ്ലാറ്റിലിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറിയ വിക്കി, പെട്ടന്ന് തന്നെ ഒരു കുളിയെല്ലാം കുളിച്ചു,തുണിയെല്ലാം മാറ്റി. രാത്രി ഭക്ഷണം ഉണ്ടാകുന്ന തിരക്കിൽ നാട്ടിലെ വാർത്ത ടീവിയിൽ കേട്ടുകൊണ്ടിരുന്നു. കേരളത്തിന്റെ സ്ഥിരം രാഷ്ട്രീയ വാർത്തകൾ, അതിലെ ചർച്ചകൾ എന്നൊക്കെ കേട്ട് കൊണ്ട് പാചകം ചെയ്യുമ്പോൾ ഒരു ഒച്ച അവൻ കേട്ടു.
അവൻ പെട്ടന്ന് നോക്കിയപ്പോൾ ബാൽക്കണിയിൽ ഒരു നിഴൽ. ആരോ അവിടെ നില്കുന്നു. പെട്ടന്ന് ഒരു ഭയം തോന്നിയെങ്കിലും വിക്കിക്ക് ആ നിഴലിന്റെ രൂപം മനസ്സിൽ തെളിഞ്ഞു, കൊല്ലങ്ങൾക് മുൻപ് അവൻ ആ രൂപത്തിന്റെ ഉടമയെ കണ്ടിരുന്നു…
അവൻ ചെയ്ത കാര്യങ്ങൾ…പറഞ്ഞ കാര്യങ്ങൾ…പറയാതിരിക്കാൻ പറഞ്ഞ കാര്യങ്ങൾ…അതെ…
…….കാമം!!!
….അന്ന് വിടപറഞ്ഞതിന് ശേഷം..ഇത്രയും കൊല്ലങ്ങൾക് ശേഷം…
ദൂരെ നിന്ന് മിന്മിനി പോലത്തെ നൂറുകണക്കിന് പ്രകാശങ്ങൾ റോഡിലൂടെ നീങ്ങുന്നതും, ഫ്‌ളാറ്റുകളുടെ ജനാലയിൽ നിന്ന് തെളിയ്‌യുന്നതും, രാത്രി ആ നഗരം ജീവിക്കുന്നത് കണ്ടു കൊണ്ട് കാമം വിക്കിയുടെ കൂടെ ബാൽക്കണിയിൽ ഇരുന്നു. അവർ പല കാര്യങ്ങളും സംസാരിച്ചു, ഇപ്പോഴത്തെയും, പണ്ടത്തേയും ഓർമകൾ, മായകാഴ്ചകൾ, അനുഭവനൊമ്പരങ്ങൾ.
“പുറമെ നിന്ന് നോക്കുമ്പോൾ ഒരാൾക്കു തോന്നും എനിക്കെല്ലാം ഉണ്ട് എന്ന്, നല്ല ജോലി, നല്ല കമ്പനി, നല്ല ശമ്പളം, നല്ല വീട്, വണ്ടി…പക്ഷെ ഉള്ളിൽ ഇപ്പോഴും ഞാൻ..”
“നീ വേറെ കല്യാണം കഴിച്ചു എന്ന് ഞാൻ അറിഞ്ഞിരുന്നു”
“വിരലെണ്ണാവുന്ന കൊല്ലം മാത്രമേ കല്യാണജീവിതത്തിൽ തുടരാൻ നമ്മൾ രണ്ടു പേർക്ക് കഴിഞ്ഞുള്ളു, അവസാനം നമ്മൾ തന്നെ ഡിവോഴ്സിലൂടെ രണ്ടു വഴിക്ക് പിരിഞ്ഞു.”
“ഇപ്പോൾ ഒറ്റക്ക് എല്ലാ ദിവസവും രാത്രി, എല്ലാ ശനിന്യയാർ ദിവസങ്ങളിലും, ജോലിയും ജിംമും കഴിഞ്ഞാൽ ഞാനും എന്റെ ഏകാന്തതയും മാത്രം”.
“നിനക്ക് ഇപ്പോഴും അവളെ ഓർമ്മയുണ്ടോ വിക്കി?”. തന്റെ വലതു കയ്യിലെ കറുത്ത ചരട് അവൻ കാമത്തിന് മേലെ കാണിച്ചു കൊടുത്തു. അന്ന് കണ്ണീരും കാമവും വെള്ളവും വലിച്ചെടുത്ത അവൾ കെട്ടിയ ആ ചരട്.
“ചോദ്യം വൈകിപ്പോയി കാമം, നീ പറഞ്ഞ പോലെ 100 പെണ്ണിന്റെ കൂടി 1 പ്രാവശ്യം ഞാൻ ചെയ്തു, പക്ഷെ അവളായ 1 പെണ്ണിന്റെ കൂടെ 100 പ്രാവശ്യം ചെയ്യാൻ എനിക്ക് പറ്റിയില്ല…അതിന് മുൻപേ അവൾ എന്നെ മാത്രമല്ല ഈ ലോകം തന്നെ വിട്ടു പോയി”.
“ഇപ്പോഴും ഇഷ്ട്ടമാണോ അവളെ?”
“ഇപ്പോഴും…എപ്പോഴും…”
“നിനക്ക് വേറെ അവള്മാരെ കിട്ടില്ലേ..പിന്നെന്താ ഇവളെ മാത്രം?”
“കാരണം എന്റെ ഇഷ്ടങ്ങൾ, എന്റെ ആഗ്രഹങ്ങൾ, എന്റെ മോഹങ്ങൾ, എന്നെകാട്ടിയും കൂടുതൽ ഈ ലോകത് ഒരാൾ കൊണ്ടുനടന്നെങ്കിൽ അത് അവൾ മാത്രമാണ്, അത് കൊണ്ടാണ് അവൾ പോയിട്ടും എത്രയും കാലം ആയിട്ടും, ഞാൻ കല്യാണം കഴിഞ്ഞു ഡിവോഴ്സ് ആയിട്ടും, അവൾ തന്ന ആ കാമം, ആ സ്നേഹം, ആ ത്യാഗം, അത് ഇന്ന് വരെ ആരും തന്നില്ല, ഇനി തരികയും ഇല്ല, കാരണം അവളെ കാട്ടിയും കൂടുതൽ അവൾ പ്രാധാന്യം കൊടുത്തത് എങ്ങനെയായിരുന്നു…അത് കൊണ്ടാണ് കാമം..അവൾ പോയിട്ടും അവളുടെ കൂടെ അനുഭവിച്ചത് പോയിട്ടില്ല…” നിറകണ്ണുകളോടെ കൂടി വിക്കി പറഞ്ഞു.
സമയം പിന്നെയും പോയി. പല കാര്യങ്ങൾ അവർ തമ്മിൽ സംസാരിച്ചു. അവസാനം കാമം പറഞ്ഞു.
“എന്നാൽ ഞാൻ പോട്ടെ വിക്കി”.
“ഇനി എപ്പോഴാണ് വരിക?”
“വരാമെടോ, ഇനി എപ്പോഴെങ്കിലും വരാം”
“അല്ല ഒരു കാര്യം പറയാൻ വിട്ടു പോയി”
“എന്താണ്?”
“യാത്രകൾക്കിടയിൽ ഞാൻ ഒരാളെ കണ്ടിരുന്നു, നിങ്ങളെല്ലാവരും പ്രാർത്ഥിക്കുന്ന അയാൾ, അയാളോട് കൊറേ കാര്യങ്ങൾ പറഞ്ഞപ്പോൾ നിന്റെ കാര്യം കൂടി പറഞ്ഞു, അയാൾ പറഞ്ഞത് നിന്റെ മനസിനുള്ളിൽ അന്നത്തെ വികാരം ഇന്നും അതെ പോലെ ഉണ്ടെങ്കിൽ നിന്റെ കാര്യം പരിഗണികം എന്നാണ് പറഞ്ഞത്”
“കാമം എനിക്കൊന്നും…”
“ഇപ്പോൾ അവസാനമായി നീ അവളെ കുറിച്ച് മനസ് തുറന്ന് പറഞ്ഞില്ലേ, മൂപർക് ഇപ്പോഴ് ബോധ്യായി നിന്നെ പറ്റി, അത് കൊണ്ട് തന്നെ നിന്റെ കാര്യം ശരിയായി എന്ന് ഇപ്പോൾ പറയാൻ പറഞ്ഞു”
“എന്തൊക്കെയാ കാമം നീ പറയുന്ന…”. വാക്കുകൾ പൂർത്തിയാകും മുൻപേ വിക്കിയുടെ പിന്നിൽ നിന്ന് രണ്ടു കൈകൾ അവനെ കെട്ടിപിടിച്ചു, വെളുത്ത മെലിഞ്ഞ ആ കൈകൾ,അതിൽ ഇടത്തെ കയ്യിൽ ഉള്ള ആ മോതിരം അവൻ ശ്രദ്ധിച്ചു, വർഷങ്ങൾക് മുൻപ്, കിടപ്പുമുറിയിൽ, അവളുടെ കൂടെ ഒന്നായപ്പോൾ അവളറിയാതെ.
“എന്റെ വീണുവിന് കുറച്ചു കൊല്ലങ്ങൾ പ്രായം കുറഞ്ഞെങ്കിൽ…എനിക്ക് കുറച്ചു കൊല്ലം പ്രായം കൂടിയെങ്കിൽ…ഈ ബന്ധം അവളുടെ കല്യാണത്തിന് മുൻപ് ഉണ്ടായെങ്കിൽ…എന്റെ വീണു ഇപ്പോഴ് എന്റെ ബാംഗ്ലൂരിലെ ഫ്ളാറ്റിലെ കിടക്കയിൽ എന്നെ കെട്ടിപിടിച്ചു കിടക്കുമായിരുന്നില്ലേ…എന്റെ കാമുകയായിട്ട്…എന്റെ ബേസ്ഡ് ഫ്രണ്ട് ആയിട്ട്…എന്റെ ഭാര്യയായിട്ട്…കാമത്തിന് അത് സാധിച്ചു താരം പറ്റുമോ…എന്റെ വീണുവിനെ വിട്ടു പിരിയാൻ എനിക്ക് പറ്റാത്തത് കൊണ്ടാ…അത്രക്ക് അവളെ ഞാൻ ഇഷ്ട്ടപെട്ട പോയി” അന്ന് കാമത്തിന്റെ നോക്കി സങ്കടം അമർത്തി കണീർ ഒതുക്കി കാമത്തിനോട് അവൻ പറഞ്ഞ അതെ വാക്കുകൾ വിക്കി പോലും അറിയാതെ അവന്റെ വായിൽ നിന്ന് വന്നു.
വിക്കി തിരിഞ്ഞു നിന്ന്, തന്റെ മുൻപിൽ അന്ന് കണ്ട അതെ വീണ!!!
“ലോകം വിട്ടുപോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റില്ല എന്ന് മൂപ്പർ എന്നോട് പറഞ്ഞു, അത് കൊണ്ട് മൂപ്പരോട് ഞാൻ ഒരു അറ്റ കൈ പ്രയോഗം ആവശ്യപ്പെട്ടു, നിൻെറയും ഇവളുടെയും സമയം ഞാൻ മൂപ്പരെ കൊണ്ട് മാറ്റിപ്പിച്ചു. കാമം പറഞ്ഞു.
…നീ പറഞ്ഞ പോലെ വീണയുടെ പ്രായം കുറച്ചു (എന്റെ വീണുവിന് കുറച്ചു കൊല്ലങ്ങൾ പ്രായം കുറഞ്ഞെങ്കിൽ), നിന്റെ പ്രായം കൂട്ടി (എനിക്ക് കുറച്ചു കൊല്ലം പ്രായം കൂടിയെങ്കിൽ), നീ അവളെ അവളുടെ കല്യാണത്തിന് എത്രയോ മുൻപേ അവളുമായി അടുത്ത്(ഈ ബന്ധം അവളുടെ കല്യാണത്തിന് മുൻപ് ഉണ്ടായെങ്കിൽ), പിന്നെ അവസാനം അവളുടെ പണ്ടത്തെ കഥ മാറ്റി നീയാണ് അവളെ കെട്ടിയത്!!!(എന്റെ കാമുകയായിട്ട്…എന്റെ ബേസ്ഡ് ഫ്രണ്ട് ആയിട്ട്…എന്റെ ഭാര്യയായിട്ട്..). കാമം അത് സാധിച്ചു തന്നിരിക്കുന്നു!! (കാമത്തിന് അത് സാധിച്ചു താരം പറ്റുമോ…എന്റെ വീണുവിനെ വിട്ടു പിരിയാൻ എനിക്ക് പറ്റാത്തത് കൊണ്ടാ…അത്രക്ക് അവളെ ഞാൻ ഇഷ്ട്ടപെട്ട പോയി).
തരിച്ചു നിന്ന് വിക്കിയുടെ ചുണ്ടിൽ അവൾ ഉമ്മ വെച്ചു.
കാമം നോക്കി, അന്നത്തെ പോലെ ഇരുട്ടിന് ബന്ധിച്ചു കൊണ്ട് പുതിയൊരു ദിവസത്തെ രശ്മികൾ മേഘങ്ങളെ വർണാഭമാക്കി.
“വിക്കി ഇന്നലെ വരെ അവൾ നിന്റെ കാമുകി ആയിരുന്നു…ഇന്ന് വീണ നിന്റെ ഭാര്യയാണ്.”
തന്റെ കണ്ണിൽ നിന്ന് വീഴുന്ന കണ്ണീർതുള്ളികൾ അവൾ കൈ കൊണ്ട് തലോടിതുടക്കുന്നത് വിക്കി കണ്ടു. കലങ്ങിയ കണ്ണുകൾ കൊണ്ട് അവൻ അവളെ കെട്ടിപ്പിടിടിച്ചു, അവർ രണ്ടുപേരും ഒരുമിച്ചു കരഞ്ഞു. അവളെ മെല്ലെ കൈകൾ കൊണ്ട് കോരി എടുത്തു അവൻ ബെഡ്റൂമിലേക്ക് കൊണ്ട് പോയി.
“കാമം, ഒരു പാട്…ഒരു പാട്…പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും നന്ദിയുണ്ട്…”
കാമം മെല്ലെ പുഞ്ചിരിച്ചു.
“ഞാൻ എന്നാൽ പോട്ടെ, ഇത് പോലെ പല ആൾക്കാരും അവരുടെ കാര്യങ്ങളും എനിക്ക് നോക്കേണ്ടതുണ്ട്. എന്നാലും ഞാൻ പറഞ്ഞ പോലെ എപ്പോഴെങ്കിലും ഞാൻ വരാം.”
കാമം കിടപ്പുമുറിയിലേക്ക് ഒരു അവസാന പ്രാവശ്യം നോക്കി, പരസ്പരം കെട്ടിപിടിച്ചു ഒന്നിക്കുന്ന രണ്ടു പേരെ കണ്ടു. ചെറിയൊരു ചിരിയോടു കൂടി കാമം ആ വാതിൽ അടച്ചു. പിന്നെ പതുകെ അടുത്ത സ്ഥലത്തേക്ക്…
അവസാനിച്ചു-
ഒരു അവസാന വാക്:
സുഹൃത്തുക്കളെ ഈ കഥ വായിച്ചപ്പോൾ നിങ്ങൾക് എന്ത് തോന്നി, നിങ്ങൾ കമന്റുകളിലൂടെ അറിയിക്കൂ. ഇഷ്ടമായാലും ഇല്ലെങ്കിലും മനസിലുള്ളത് തുറന്നെഴുതൂ! എത്രയും സമയം എടുത്ത് വായിക്കാത്തതിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

Leave a Reply

Your email address will not be published. Required fields are marked *