കിച്ചുവിന്റെ ഭാഗ്യജീവിതം – 4

 

ഷീബ: കിരൺ ഏതു വരെ പഠിച്ചിട്ടുണ്ട്?

 

ഞാൻ: ബികോം കഴിഞ്ഞു മാഡം.

 

ഷീബ: സർ പറഞ്ഞത് കൊണ്ട് മാത്രമാണ്, ഇല്ലെങ്കിൽ എന്റെ ക്യാബിനിൽ ഞാൻ വേറെ ആരെയും ഇരുത്താറില്ല. പിന്നെ ജോലി സമയത്തു മൊബൈലിൽ തോണ്ടി കൊണ്ടിരിക്കാൻ പാടില്ല. പറയുന്ന ജോലി പറയുന്ന സമയത്തു തീർക്കണം. ജോലി സമയത്തു മറ്റുള്ളവരോട് വാചകം അടിച്ചു കൊണ്ടിരിക്കാനോ വായിനോക്കികൊണ്ടിരിക്കാനോ പാടില്ല. രാവിൽ കൃത്യം 8:30 മണിക്ക് ഇവിടെ ഉണ്ടായിരിക്കണം. വൈകിട്ട് 5:30 വരെ ആണ് ഓഫീസ് ടൈം, ചിലപ്പോൾ കുറച്ചു താമസിച്ചു പോകേണ്ടി വരും.

 

ഞാൻ: അതൊന്നും കുഴപ്പമില്ല മാഡം.

 

ഷീബ: ഞാൻ പറഞ്ഞു തീർന്നില്ല. ഞാൻ ഒരു കാര്യം പറയുകയാണെങ്കിൽ അത് പറഞ്ഞു കമ്പ്ലീറ്റ് ചെയ്തിട്ടേ ഇങ്ങോട്ട് സംശയമോ അഭിപ്രായമോ പറയാവു, കേട്ടല്ലോ?

 

ഞാൻ: ശെരി മാഡം.

 

ഇവർ ഇങ്ങനെ ദേഷ്യപ്പെടാൻ ഞാൻ ഇവരുടെ എന്തെങ്കിലും മോഷ്ടിച്ചോ? മൊട വർത്തമാനം കേട്ടിട്ട് ഒരെണ്ണം പൊട്ടിക്കാൻ എന്റെ കൈകൾ തരിച്ചു തുടങ്ങി. പിന്നെ ജയിലിൽ കയറാൻ പേടിയായോണ്ടും ബാബു ചേട്ടനെ ഓർത്തിട്ടും ഞാൻ മിണ്ടാതിരുന്നു. എങ്ങനെയെങ്കിലും പെട്ടെന്ന് ജോലി പഠിച്ചിട്ട് ഇവരുടെ അടുത്ത് നിന്നും ഒന്ന് പോയി കിട്ടിയാൽ മതിയായിരുന്നു.

 

രാജൻ ചേട്ടൻ അപ്പോൾ ഒരു ലാപ്ടോപ്പും ആയി ക്യാബിനിനുളളിൽ കയറി വന്നു. ലാപ്ടോപ്പ് ടേബിളിൽ വച്ചിട്ട്, അപ്പോയ്ന്റ്മെന്റ് ലെറ്റർ എന്റെ കയ്യിൽ തന്നു എന്നിട്ട് ക്യാബിനിൽ നിന്ന് ഇറങ്ങി പോയി. ഞാൻ പതുക്കെ അപ്പോയ്ന്റ്മെന്റ് ലെറ്റർ മാറ്റി വച്ചിട്ട് ലാപ്ടോപ്പ് തുറന്നു. ഒരു ടേബിളിന്റെ അപ്പുറത്തും ഇപ്പുറത്തും ആയിട്ടാണ് ഞാനും മാഡവും ഇരിക്കുന്നത്.

 

ഷീബ: കിരൺ, അതിൽ ഒരു സോഫ്റ്റ്‌വെയർ കാണും അതിൽ ലോഗിൻ ചെയ്യ്. തന്റെ അപ്പോയ്ന്റ്മെന്റ് ലെറ്റെറിൽ ലോഗിൻ ഐഡിയും പാസ്സ്‌വേർഡും കാണും. എംപ്ലോയീ കോഡ് ആണ് ലോഗിൻ ഐഡി, പാസ്സ്‌വേർഡ് അതിൽ തന്നെ കാണും. പിന്നെ ആദ്യമായിട്ട് ലോഗിൻ ചെയ്തിട്ട് പാസ്സ്‌വേർഡ് മാറ്റിക്കോളണം, കാരണം തന്റെ ലോഗിനിൽ നിന്നും എന്തെങ്കിലും സംഭവിച്ചിട്ട് അറിഞ്ഞില്ല എന്ന് പിന്നെ പറയരുത്.

 

ഞാൻ: ശെരി മാഡം.

 

ഷീബ: ഞാൻ അതിൽ കുറച്ചു പഴയ സാലറി ഡീറ്റെയിൽസ് ഇട്ടിട്ടുണ്ട്, അത് നോക്കി പഠിക്ക് ആദ്യം.

 

ദൈവമേ ഈ പിശാചിന്റെ കയ്യിൽ നിന്നും എങ്ങനെ എങ്കിലും എന്നെ രക്ഷിക്കണേ എന്നും മനസ്സിൽ പറഞ്ഞു ഞാൻ ആ ഫയലുകൾ നോക്കാൻ തുടങ്ങി. ഇതിനിടെയ്ക്ക് 10 മണിക്ക് ഒരു ചേച്ചി ഒരു ചായ കൊണ്ട് തന്നു. ഉച്ച വരെ അങ്ങനെ ഫയലുകൾ നോക്കി സമയം പോയി. ഒരു മണി ആയപ്പോൾ ആ പെണ്ണുംപിള്ള എന്നെ തിരിഞ്ഞു പോലും നോക്കാതെ നേരെ ക്യാബിനിൽ നിന്നും ഇറങ്ങി ഡൈനിങ്ങ് ഏരിയയിൽ പോയി. ഞാൻ ആണെങ്കിൽ ഊണും എടുത്തിരുന്നില്ല. ഞാൻ പതുകെ ക്യാബിനിന്റെ പുറത്തേയ്ക്കിറങ്ങി. നോക്കിയപ്പോൾ സെക്യൂരിറ്റി ചേട്ടൻ അല്ലാതെ ആരെയും അവിടെ കാണാൻ ഇല്ല, എല്ലാപേരും ഊണ് കഴിക്കാൻ പോയി.

 

ഞാൻ നേരെ സെക്യൂരിറ്റി ചേട്ടന്റെ അടുത്ത് പോയി.

 

ഞാൻ: എന്താ ചേട്ടാ, ചേട്ടൻ പോയില്ലേ ഊണ് കഴിക്കാൻ.

 

സെക്യൂരിറ്റി: ഇല്ല സാറേ, നമ്മുടെ ഊണ് സമയം 2 മണി ആണ്.

 

ഞാൻ: ചേട്ടാ, സർ വിളി വേണ്ട, എന്റെ പേര് കിരൺ, കിച്ചു എന്ന് വിളിക്കും, ചേട്ടനും അങ്ങനെ വിളിച്ചാൽ മതി.

 

സെക്യൂരിറ്റി: ശെരി മോനെ.

 

ഞാൻ: ചേട്ടന്റെ പേരെന്താ?

 

സെക്യൂരിറ്റി: ശിവൻകുട്ടി.

 

ഞാൻ: ശിവൻ ചേട്ടാ, ഇവിടെ നല്ല ചായയും വടയും ഈ സമയത്തു കിട്ടുന്ന കട വല്ലതും ഉണ്ടോ, ഒരു ചായ കുടിക്കാനാ.

 

സെക്യൂരിറ്റി: അതെന്താ മോനെ ഊണ് കൊണ്ട് വന്നില്ലേ?

 

ഞാൻ: ഇല്ല ചേട്ടാ, ഇന്ന് ആദ്യത്തെ ദിവസം അല്ലെ, നാളെ മുതൽ കൊണ്ട് വരാം എന്ന് വിചാരിച്ചു.

 

സെക്യൂരിറ്റി: ഇവിടെ നിന്നും ഇടത്തോട്ട് ഒരു 25 മീറ്റർ പോയാൽ ഒരു ചായ തട്ട് ഉണ്ട്, അവിടെ നല്ല ചായ കിട്ടും. മോൻ പോയി കുടിച്ചിട്ട് വാ. അതിന്റെ തൊട്ട് അടുത്ത് തന്നെ നല്ല ഒരു ഹോട്ടലും ഉണ്ട്, നല്ല ഊണും മീനും കിട്ടും.

 

ഞാൻ: ഊണ് വേണ്ട ചേട്ടാ, അത്ര വിശപ്പില്ല.

 

അതും പറഞ്ഞു ഞാൻ നേരെ തട്ടിൽ പോയി ഒരു ചായയും രണ്ടു വടയും തട്ടി. തിരിച്ചു വന്നു ചേട്ടന്റെ കൂടെ അല്പം കത്തി വച്ച് നിന്നു.

 

ഇതിനിടയ്ക്ക് നാലഞ്ചു പേര് എന്നെ വന്നു കണ്ടു പരിചയപെട്ടു. മിക്കവാറും ഉള്ളവർ അക്കൗണ്ട്സ് ഡിപ്പാർട്മെന്റിൽ ഉള്ളവർ ആണ്. എല്ലാപേരും ഒറ്റ സ്വരത്തിൽ പറഞ്ഞത് ഷീബമാഡം കുറച്ചു strict ആണ്, ഒന്ന് സൂക്ഷിക്കണേ എന്ന്. വരാൻ ഉള്ളത് വഴിയിൽ തങ്ങില്ലല്ലോ, പറഞ്ഞിട്ട് കാര്യം ഇല്ല.

 

1:30യോട് കൂടി വീണ്ടും ആ പൂതനയുടെ ക്യാബിനിൽ പോയി. ഞാൻ അവിടെ എത്തിയപ്പോൾ അവർ അതിനു മുമ്പേ അവിടെ ഉണ്ടായിരുന്നു. ഞാൻ പതുകെ ശബ്ദമൊന്നും ഉണ്ടാക്കാതെ വീണ്ടും ലാപ്ടോപ്പും നോക്കി ഇരുന്നു. വൈകിട്ട് 5:30 ആയപ്പോൾ അവർ എല്ലാം പൂട്ടി കെട്ടി വീട്ടിൽ പോയി. ഞാൻ എന്ന ഒരു മനുഷ്യൻ അവിടെ ഇരിക്കുന്നു എന്ന് പോലും അവർ തിരിഞ്ഞു നോക്കിയില്ല.

 

തുടരും……

Leave a Reply

Your email address will not be published. Required fields are marked *