കിവികളുടെ നാട്ടിലൊരു പ്രണയകാലം – 3 1

‘ അയ്യട… അത് വല്ല സോപ്പ് ഒപ്പേറയിലും നടക്കും. നല്ല കട്ടക്രിഞ്ച്…’

‘ എങ്കി ശരി. എനിക്ക് ലൈനില്ലെന്ന ആന്റിയുടെ പരാതി തീർക്കാനാ.. വേണ്ടേൽ വേണ്ട.’

‘ നീ പെടയ്ക്കാതെ.. ഒന്നാലോചിക്കട്ടെ…’

ആലോചിച്ചപ്പോൾ അതിൽ അപകടകരമായി ഒന്നും സെലീന കണ്ടില്ല. പാർട്ടികളിൽ തന്നെ ക്ഷണിച്ചിട്ടുള്ള ഫ്രണ്ട്സിനൊപ്പവും അവൾ ഡാൻസ് ചെയ്തിട്ടുണ്ട്. ഇവിടുത്തെ കൾച്ചറാണത്. അതിൽ അസ്വഭാവികമായി ഒന്നുമില്ല.

‘ ഉം.. ശരി, ആലോചിക്കാവുന്ന കാര്യമാ. എന്തായാലും നീ ക്വിക്ക് ലേണറായത് എന്റെ ഭാഗ്യം. അങ്കിളിനെ പോലെ എന്നെയിട്ട് ഒരുപാട് കഷ്ടപ്പെടുത്തില്ല..’ ഫിലിപ്പിന്റെ ഡാൻസ് ഓർത്തപ്പോൾ സെലീനയ്ക്ക് ചിരിയാണ് വന്നത്. വടക്കോട്ട് കാൽ വെക്കാൻ പറഞ്ഞാല്‍ തെക്കോട്ട് വെക്കും.

‘ അപ്പൊ തൊടങ്ങാം?’ ജിനുവിന് ആവേശമായി.

‘ ഹ്മം. ഒരു കൈ നോക്കാം… ഞാനാണേൽ ഈ പാട്ടൊക്കെ കേട്ട് ഇപ്പൊ നല്ല മൂഡിലുമാ..’ സെലീന ഒറ്റവലിയ്ക്ക് ഗ്ലാസ് കുടിച്ചുതീർത്ത് മേശപ്പുറത്തുവച്ചു. പിന്നെ ഒരു ആമ്പിയൻസിന് ലൈറ്റെല്ലാം ഓഫ് ചെയ്തു. ലൈറ്റിന്റെ വെള്ളപ്രകാശം അണഞ്ഞപ്പോൾ, കത്തിനിന്നിരുന്ന മെഴുകുതിരിവെട്ടത്തിൽ ലിവിംഗ്റൂമാകെ സ്വർണ്ണാഭമായി തിളങ്ങി.

സെലീന ജിനുവിന്റെ രണ്ട് കൈയിലും പിടിച്ച് അവനെ എഴുന്നേൽപ്പിച്ചു. എന്നിട്ടവന്റെ ഇടംകൈ അവളുടെ തോളിലും വലംകൈ ഇടുപ്പിലും വെപ്പിച്ചു.

‘ നിന്റെ അങ്കിളിന് ഇടത്തേക്കാലിന്റെ മൂവ്മെന്റ് എപ്പഴും പ്രശ്നമായിരുന്നു. അടുത്ത പാര്‍ട്ടിയ്ക്കുമുമ്പ് ഞങ്ങൾ ഒന്നൂടെ കോഴ്സിനുപോയി അത് ശരിയാക്കാനിരിക്കുവാരുന്നു… പക്ഷേ…’ മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല അവൾക്ക്. ഫിലിപ്പിന്റെ ഓർമ്മകളിലാഴ്ന്ന് അവന്റെ ചുമലിൽ തലചേർത്ത് പതുക്കെയവൾ ആടിത്തുടങ്ങി. ആ വിഷാദഭാവത്തിന് ഒരയവ് വരുത്താൻ ജിനു വിഷയം മാറ്റി.

‘ ആന്റി നന്നായി കളിക്കുന്നുണ്ടല്ലോ… നാട്ടീന്നേ ഡാന്‍സ് പഠിച്ചിട്ടുണ്ടോ? ’

‘ ഒവ്വ്.. അവടെ ഇതല്ലേ പഠിപ്പിക്കുന്നെ…! ഒന്നു പോടാ… ന്യൂസിലാന്റിൽ വരുന്നതിനുമുമ്പ് ആകെയറിയാവുന്നെ ഡാന്‍സു മാർഗ്ഗംകളിയാരുന്നു… അതാണേൽ ഓർഫനേജിൽനിന്നാ പഠിച്ചെ. പക്ഷെ നല്ല രസമാരുന്നേ.. പള്ളിപ്പെരുന്നാളിന് ഞങ്ങളൊരു പത്തുപന്ത്രണ്ട് പെമ്പിള്ളേർ ചട്ടയും മുണ്ടുമൊക്കെയിട്ടൊരു കളിയുണ്ട്. ഓർഫനേജിലെ എന്റെ നല്ല ഓർമ്മകളിലൊന്ന്… ഇടയ്ക്കൊക്കെ നൊസ്റ്റാള്‍ജിയ പോലെയിങ്ങ് അത് മനസ്സിൽ കേറിവരും.’ കാലുകൾ താളത്തിൽ ചലിപ്പിച്ചുകൊണ്ട് ഒരു നെടുവീര്‍പ്പോടെയവൾ പറഞ്ഞു.

‘ എനിക്കും വലിഷ്ടാ… ഈ ചട്ടയും മുണ്ടും. അച്ചായത്തിന്മാരായാൽ ഒരിക്കലെങ്കിലും ആ വേഷമിടണം.’

‘ ഓ… ഞാനതിന് ജന്മനാ അച്ചായത്തിയല്ലല്ലോ. ഇച്ചായൻ കെട്ടി അച്ചായത്തിയായതല്ലേ?’

‘ എന്നാലും ആന്റി പറഞ്ഞെ കേട്ടപ്പൊ എനിക്കൊരാഗ്രഹം. ആന്റീനെ ചട്ടയും മുണ്ടുമിട്ട് കാണാൻ. വല്ല വകുപ്പുമുണ്ടോ?’

‘ പിന്നേയ്… ഇവിടീ പൊറംനാട്ടിൽ കിട്ടുവല്ലേ ചട്ടേംമുണ്ടും.. നടക്കണ കാര്യം വല്ലോം പറ ജിനൂട്ടാ’

‘ ഉംമ്… ഒരാഗ്രഹം പറഞ്ഞതാ.. ആന്റിയല്ലാതെ വേറാരാ എനിക്കതിതൊക്കെ സാധിച്ചുതരുക?.. ങും.. നടക്കത്തില്ലേൽ പോട്ട്..’

ഡാന്‍സ് തുടങ്ങി നിമിഷങ്ങൾക്കകം തന്നെ ജിനുവിന് അല്പം കാര്യമായ പരിശീലനം വേണമെന്ന് സെലീനയ്ക്ക് മനസ്സിലായി. ഇടയ്ക്കവൾ ‘ആ’ എന്ന് നിലവിളിച്ച് പുറകിലേക്ക് മാറി. പിന്നെ അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു.

‘ ഒരു കാര്യം നീ ഷുവറായി പഠിക്കാനൊണ്ട്.’

‘ എന്താ?’

‘ എന്റെ പൊന്നുമോൻ ഡാൻസിന് വിളിച്ചോണ്ട് വരുന്ന പെൺപിള്ളേരെടെ കാല് ചവിട്ടി ഒടിക്കരുത്! തന്തന്മാരുടെ കൈയുടെ ചൂടറിയും’ അവള്‍ അവന്റെ കൈയിൽ പിച്ചി.

‘ ഒന്നുപോ ആന്റി… വല്യ ആളാവല്ലേ’ അവന് പരിഭവം. സെലീന ചിരിച്ചുകൊണ്ട് വീണ്ടും അവന്റെ ചുമലിൽചേര്‍ന്ന് ആടി.

എകദേശം ഒരു മണിക്കൂറോളം അവരാ പാട്ടിന്റെ താളത്തിനൊത്ത് ആടിക്കൊണ്ടിരുന്നു. ഡാൻസ് ചെയ്യുമ്പൊ ഒരു പെണ്ണിനെ എങ്ങനെയാണ് പിടിക്കേണ്ടതെന്നും അവളെ എങ്ങനെ മൃദുവായി കറക്കി റൂം നിറഞ്ഞാടണമെന്നും അവളവനെ പഠിപ്പിച്ചു. സെലീനയ്ക്ക് അറിയാമായിരുന്നപോലെ ജിനു ഒരു ഫാസ്റ്റ് ലേണറായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ അവൻ ഒരുവിധം സ്റ്റെപ്പെല്ലാം പഠിച്ചെടുത്തു. അല്പനേരംകൂടി കളിച്ചപ്പോഴേക്കും ഇരുവരും തളർന്നു. കുറേനേരം സോഫയിൽ ഇരുന്നപ്പോൾ കിതപ്പുകളൊക്കെ അടങ്ങി. ജിനു പാട്ടും ഓഫുചെയ്ത് ആന്റിയുടെ തോളിൽ തല ചാരിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *