കീർത്തി പെണ്ണ് 3

” എന്താ ബെന്നിച്ചാ പതിവില്ലാതെ ഈ വഴിക്കൊക്കെ ”

ദാസൻ വിനയത്തോടെ ചോദിച്ചു.

” നിന്റെ റബ്ബർ ടാപ്പിംഗ് ഓക്കെ എങ്ങനെ പോകുന്നു..? “

ബെന്നി ചോദിച്ചു.

” ആകെ കൂടി ഇച്ചരെ റബ്ബർ അല്ലേ ഉള്ളു. അത് വിറ്റ് കിട്ടണ കാശ് കൊണ്ട് കഞ്ഞി കുടിച് കഴിയാൻ തന്നെ ഭയങ്കരം പാടാ… ”

” എനിക്ക് നീ തരാനുള്ള കാശിന്റെ കാര്യം മറന്നോ ? ”

” ഇല്ല മറന്നിട്ടില്ല ബെന്നിച്ചാ.. എന്റെ കൈയിൽ താരനായിട്ട് ഇപ്പൊ ഒന്നുമില്ല.”

” എന്നിട്ടാണോ… കള്ളുഷാപ്പിൽ പോയി മൂക്കറ്റം കുടിക്കുന്നത്.? ”

” അത്.. അത്… പിന്നെ… ”

ദാസന് പറയാൻ വാക്കുകൾ കിട്ടിയില്ല.

” നിന്റെ മരിച്ചു പോയ ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടി എന്റെ കൈയിൽ നിന്നും വാങ്ങിയ ഒന്നര ലക്ഷം രൂപ ഇപ്പൊ പലിശയും ചേർത്ത് രണ്ട് ലക്ഷം ആയിട്ടുണ്ട്. ”

” ബെന്നിച്ചൻ എന്നോട് കരുണ കാണിക്കണം… തരാൻ മാത്രം കാശൊന്നുമില്ല എന്റെ കൈയിൽ. കീർത്തി കൊച്ചിന്റെ പഠിത്തത്തിനുള്ള കാശ് തന്നെ സംഘടിപ്പിക്കുന്നത് കഷ്ടപെട്ടാ. ”

അയാൾ കൈ കൂപ്പികൊണ്ട് പറഞ്ഞു.

” എനിക്ക് നിന്റെ ദാരിദ്ര്യം പറച്ചില് കേൾക്കണ്ട…കിട്ടാനുള്ള കാശ് ഈ മാസ അവസാനത്തിനുള്ളിൽ എനിക്ക് കിട്ടണം ”

ബെന്നി ദേഷ്യത്തോടെ പറഞ്ഞു.

” ഇത്ര പെട്ടെന്ന് ചോദിച്ചാൽ കാശ് ഞാൻ എവിടുന്ന് എടുത്തു തരും ? ”

യാചനയുടെ ചോദിച്ചു.

” അതൊന്നും എനിക്ക് അറിയേണ്ട. ഈ വീടും, പറമ്പും വിറ്റിട്ടാണെങ്കിലും എനിക്ക് തരാനുള്ള കാശ് കിട്ടണം. ”

അയാൾ വാശിയോടെ പറഞ്ഞു.

” ഈ വീടും, സ്ഥലവും വിറ്റാൽ ഞാനും മോളും എങ്ങോട്ട് പോകും..? ”

” എനിക്ക് അറിയില്ല… ”

” കുറച്ചു കൂടി സാവകാശം തരണം.. ”

” അതുകൊണ്ട് എന്ത് പ്രയോജനം…? ഇതിന് മുൻപും ഒരുപാട് തവണ അവധി തന്നതല്ലേ… എനി തരില്ല. ”

ബെന്നി തീർത്തു പറഞ്ഞു.

” ബെന്നിച്ചാ പ്ലീസ്… കരുണ കാണിക്കണം.. കാശ് ഉണ്ടാകാൻ ഞാൻ നോക്കിയിട്ട് ഒരു വഴിയും കാണുന്നില്ല. ”

” ഞാൻ ഒരു വഴി പറയട്ടെ… ”

ബെന്നി പറഞ്ഞു.

” എന്ത് വഴി ? ”

ദാസൻ സംശയത്തോടെ ചോദിച്ചു.

” നിന്റെ അനിയന്റെ മോളുണ്ടല്ലോ കീർത്തി, അവളെ എനിക്ക് താ.. ”

ബെന്നി പറയുന്നത് കേട്ട് അയാൾ ഞെട്ടി.ദേഷ്യത്തോടെ ബെന്നിയെ നോക്കി.

” നീ കൂടുതൽ മുഖം കൂർപ്പിക്കണ്ട.. ഇതല്ലാതെ നിന്റെ മുന്നിൽ വേറെ മാർഗം ഒന്നും ഇല്ല.. ഇത്ര സെന്റിമെന്റൽ ആകൻ അവള് നിന്റെ സ്വന്തം മോളൊന്നും അല്ലല്ലോ..? ”

” ഞാൻ ഇത് സമ്മതിക്കില്ല.. ”

അയാൾ മുഖം താഴ്ത്തി കൊണ്ട് പറഞ്ഞു.

” എങ്കിൽ വീടും, സ്ഥലവും വിറ്റ് ഇറങ്ങാൻ തയ്യാറായിക്കോ ”

” ബെന്നിച്ചാ.. അവള് കൊച്ചല്ലേ..”

അയാൾ ദയനീയമായി പറഞ്ഞു.

” വയസ്സ് 19 ആയില്ലേ… പിന്നെന്ത് കൊച്ച്..? ”

” എന്നാലും.. ”

” ഒര് എന്നാലും ഇല്ല.. വേണ്ടതൊക്കെ ഞാൻ ചെയ്തോളും.. താൻ എതിർപ്പ് കാണിക്കാതിരുന്നാൽ മതി. ”

” ഉവ്വ്.. ”

” എന്റൊപ്പം ശൈക്കൻ അവള് സമ്മതിച്ചാൽ.. പിന്നെ നീ എനിക്ക് തരാനുള്ള തുകയുടെ കാര്യം ഞാൻ അങ്ങ് മറക്കും. ഇവിടെ എനിയുള്ള കാലങ്ങളിൽ നിനക്കും കീർത്തിക്കും സ്വസ്ഥമായി കഴിയാം.. “

ബെന്നി അയാൾക്ക് വാക്ക് കൊടുത്തു.

” ഞാൻ ഇന്നേവരെ പറഞ്ഞ ഒരു കാര്യത്തിനും കീർത്തി മറുത്തൊന്നും പറഞ്ഞിട്ടില്ല.. പക്ഷെ ഇത് അങ്ങനെയല്ല “ദാസൻ ആശങ്ക അറിയിച്ചു.

” അവള് സമ്മതിച്ചില്ലേൽ നിനക്ക് നിന്റെ വീടും, സ്ഥലവും നഷ്ടമാകും. ”

അതും പറഞ്ഞ് ബെന്നി അവിടം വിട്ട് പോയി.

വൈകുന്നേരം കീർത്തി കോളേജ് വിട്ട് വന്നു. ബെന്നിച്ചന്റെ കാര്യം എങ്ങനെ അറിയിക്കും എന്ന ആശങ്കയിലാണ് ദാസൻ. അവള് എതിർപ്പ് പ്രകടിപ്പിച്ചാൽ തനിക്കുള്ളതെല്ലാം നഷ്ടമാകും.

വിഷമിച്ചിരിക്കുന്ന ചിറ്റപ്പനെ കണ്ട് പന്തികേട് തോന്നിയ കീർത്തി കാര്യം തിരക്കി : ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു,എന്താ ചിറ്റപ്പാ വിഷമിച്ച ഇരിക്കുന്നത് ?

കീർത്തിയുടെ ചോദ്യത്തിന് എങ്ങനെ മറുപടി പറയണമെന്ന് അയാൾക്ക് അറിയില്ലായിരുന്നു. ദാസൻ മറുപടിയൊന്നും പറയാതെ മുഖം താഴ്ത്തി നിന്നു.

” ചിറ്റപ്പാ… കാര്യമെന്താണെന്ന് പറ.. ”

Leave a Reply

Your email address will not be published. Required fields are marked *