കുഞ്ഞേച്ചി എന്താ ഇവിടെ – 4അടിപൊളി  

കുഞ്ഞേച്ചി എന്താ ഇവിടെ 4

Kunjechi Entha Evide Part 4 | Author : Itachi

 [ Previous Part ]

 


 

ഇത്രയും വൈകിയതിൽ ഞാൻ എല്ലാവരോടും മാപ്പ് ചോദിക്കുന്നു മനഃപൂർവം അല്ല… ഞാൻ എഴുയിരിക്കുന്ന ശൈലി നിങ്ങൾക്ക് ഇഷ്ടപെടുമ്മോന്നറിയില്ല എന്തായാലും ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യണം… പിന്നെ ഒരു കാര്യം ഞാൻ എന്തായാലും ഈ കഥ പാതിവഴിയിൽ നിർത്തിപോകാൻ തീരുമാനിച്ചിട്ടില്ല…

 

തുടർന്ന് വായിക്കുക….

 

അത് തന്നെയും പിന്നെയും ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ ആണ് എന്റെ ഫോൺ റിങ് ചെയ്തത്… നോക്കിയപ്പോൾ നൗഫൽ ആണ്… ഏഹ്…ഇവനും ക്ലാസ്സിൽ പോയില്ലേ എന്ന് ഓർത്തുകൊണ്ട് ഞാൻ അത് അറ്റൻഡ് ചെയ്തത്….

“””””എന്താടാ..മൈരേ നിന്നേ എത്രവട്ടം വിളിച്ചു… നിനക്ക് എന്താ ഇന്നലെ ഒക്കെ ഫോൺ എടുത്തിരുന്നങ്കിൽ….””””എന്നോരോറ്റ ചാട്ടമായിരുന്നു ഞാൻ കേട്ടത്….

“””””സോറി…. അളിയാ…എടുക്കാൻ പറ്റിയില്ല… നീയൊന്ന് ക്ഷമിക്ക്….”””എന്ന് ഞാൻ മറുപടിയിൽ ഒതുക്കി…

“”””എന്നിട്ട് എങ്ങനെ ഉണ്ടായിരുന്നു… ഫസ്റ്റ് നൈറ്റ്‌ ഒക്കെ “”””എന്ന് ചോദിച്ചതിനോടൊപ്പം തന്നെ കൊറേ കൂട്ട ചിരി കേൾക്കാമായിരുന്നു… എന്തായാലും അവൻ ക്ലാസ്സിൽ പോയിട്ടുണ്ട് ഫോൺ സ്പീക്കർ മോഡിൽ ആയിരിക്കും കൂടെ അവന്മാരും ആണ് ഉള്ളതെന്ന് എനിക്ക് മനസിലായി…

“”””എടാ…കുണ്ണേ നിനക്ക് അറിയണോ…എന്ന ഇങ്ങോട്ടേക്ക് വാ… ഞാൻ പറഞ്ഞു തരാം…”””” എന്റെ മറുപടി കേട്ടപ്പോൾ ആ കൂട്ടച്ചിരി ഉച്ചത്തിലാക്കുകയാണ് ഉണ്ടായത്…

മൈര്…. ഇതിപ്പോൾ എല്ലാവരും അറിഞ്ഞിട്ടുണ്ട്… അതെന്തായാലും അവന്മാരോട് ചോദിച്ചു നോക്കാം…

 

“”””എടാ… ഈ സംഭവം എല്ലാരും അറിഞ്ഞല്ലേ “”” എന്റെ ചോദ്യത്തിന്…

 

“””””പിന്നെ… ഞങ്ങളെല്ലാം ഇന്നലെ തന്നെ അറിഞ്ഞതാണ്…. നീ നമ്മുടെ ഗ്രൂപ്പും പിള്ളേരുടെ സ്റ്റാറ്റസ് ഒന്നും കണ്ടില്ലാരുന്നോ…. ബാക്കി അറിയാത്തവരൊക്കെ ഇന്ന് രാവിലെ അറിയിച്ചിട്ടുമുണ്ട്….””””.. എന്ന അവന്റെ മറുപടി കേട്ടിട്ട് ഞാൻ തലയിൽ കൈ വെച്ചുപോയി “”””നിനക്കൊക്കെ എന്തിന്റെ കഴപ്പാടാ… പുറന്മാരെ”””… എന്ന് ചോദിക്കാനേ എന്റെ നാവ് പൊങ്ങിയുള്ളു…മൈര് എല്ലാരും അറിഞ്ഞന്ന് അവൻ കൂടെ പറഞ്ഞപ്പോൾ എന്റെ മനസ് തളർന്നത് പോലെയായി… ഇനി പഠിത്തം കൂടെ നിർത്തിയാൽ മതി… ഞാൻ ഇനി ആ ക്ലാസിൽ എങ്ങനെ ഇരിക്കും… അത് പോട്ടെ ബാക്കിയുള്ള അധ്യാപകരുടെയും സഹപാഠികളുടെയും മുഖത്തു എങ്ങനെ നോക്കും… ഓർത്തിട്ട് തന്നെ എന്തോ പോലെ….

 

എന്റെ അനക്കം ഒന്നുമില്ലാതിരുന്നിട്ടാണെന്ന് തോന്നുന്നു.. അവൻ “””എന്ത് പറ്റി അളിയാ…”””എന്ന് ചോദിക്കുന്നുകൂടി ഉണ്ടായിരുന്നു… അതിനും എനിക്ക് നാക്ക് പൊന്തിയില്ല…

 

“”””ഡാ… നീ നാളെ എങ്കിലും ക്ലാസിൽ വരുമോ… നിനക്ക് ഒന്നാമത്തെ അറ്റെൻഡൻസ് ഇല്ല… അതിന്റെ ഇടക്ക് ഇങ്ങനെ ലീവും എടുത്താൽ എങ്ങനെ ശെരിയാകും”””എന്ന് അവൻ ചോദിച്ചപ്പോൾ…

 

“””ഞാൻ എങ്ങും ഇല്ല ഇനിയാ… കോളേജിലേക്ക്…””””

 

 

“””എടാ… മൈരേ നാണക്കേട് പേടിച്ചിട്ടാണോ നീ വരത്തെ…. നിന്നേ ആര് എന്ത് പറയാനാ… നീ ഒരു കല്യാണം അല്ലെ കഴിച്ചത് അതിനിപ്പോൾ എന്താ… പറയുന്നവന്മാരെ ഞങ്ങൾ നോക്കിക്കോളാം…”””… എന്റെ മറുപടി കേട്ടിട്ട് നാണക്കേട് പേടിച്ചാണ് ഞാൻ വരാത്തത് എന്ന് അവന് മനസിലായി കാണണം അതുകൊണ്ടാണ് എനിക്ക് ധൈര്യം തരാൻ അവൻ അങ്ങനെ പറഞ്ഞത്…

 

“””പിന്നെ നിനക്ക് അങ്ങനെ പറയാം… നാണക്കേട് മുഴുവൻ എനിക്കല്ലേ “””….

 

“”””എന്റെ പൊന്ന് മൈരേ… ഒരു കല്യാണം കഴിക്കുന്നത് അതിനുമാത്രം നാണക്കേട് വരാൻ എന്താ കാര്യം “””… പെട്ടന്നാണ് അവന്റെ സംസാരത്തിന്റെ ടോൺ മാറിയത്… ഇവൻ എന്നെ വിടുന്ന ലക്ഷണം ഇല്ല എന്നാണ് തോന്നുന്നത്…

“””അഹ്… ശെരി സമ്മതിച്ച്… വരാം “””… എന്ന് ഞാൻ ഒരു ഒഴുക്കൻ മട്ടിലാണ് അവനോട് സമ്മതം മൂളിയത്…എന്റെ ഉള്ളിലിരുപ്പ് മനസിലാക്കിയത് പോലെ…

“”””വന്നില്ലെങ്കിൽ…. ഞങ്ങൾക്ക് കൊണ്ടുവരാൻ അറിയാം കേട്ടോ “””… എന്ന അവന്റെ വർത്തമാനത്തിൽ എനിക്ക് ഒരു കാര്യം മനസിലായി… ഇനി കോളേജിൽ പോവാണ്ടിരിക്കുന്ന കാര്യം ചിന്തിക്കകൂടി വേണ്ട…

“””””എന്നിട്ട് അനാമിക മിസ്സ്‌ എന്തെ…..”””””ഈ മൈരന്മാർ ഞാൻ ഇപ്പോളും ജീവനോടെ ഉണ്ടോന്ന് തിരക്കാനാണോ… അതോ അവളുടെ സുഖവിവരം അന്യോഷിക്കാൻ ആണോ വിളിച്ചേ….

“”””ആ… അവിടെവിടേയോ ഉണ്ട് “”””…. ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി അങ്ങ്പറഞ്ഞു…

“””അതെന്താടാ അങ്ങനെ ഒരു ടോക്ക്… സംസാരം കേട്ടിട്ട്… നിന്റെ കയ്യിൽ ഇരിപ്പുകൊണ്ട് മിസ്സ്‌ ചേരവയ്ക്ക് നിന്റെ തലക്കിട്ടു ഒന്ന് താങ്ങിയ പോലെ ഉണ്ടല്ലോ”””…

 

“”””പിന്നെ… ഒന്നു വെച്ചിട്ട് പോടാ… മൈരേ”””…അവന്റെ ഒരു ഊമ്പിയ തമാശ…ഓഹ്.. മൈരന്മാർ എല്ലാം കെടന്ന് തൊലിക്കുന്നുണ്ട്…

 

“”””എടാ… പിന്നെ അക്ഷര വല്ലതും പറഞ്ഞോ നിന്നോടൊക്കെ”””….അവൾ അവനോട്‌ എന്തേലും പറഞ്ഞായിരുന്നോ എന്നറിയാനായി ഞാൻ ചോദിച്ചു…

 

“””””ഇന്നലെ സംഭവം അറിഞ്ഞപ്പോൾ വിളിച്ചായിരുന്നു… സത്യം ആണോ എന്നറിയാനായിരിക്കും… ഇന്ന് കോളേജിൽ വന്നിട്ടുണ്ടോ എന്നറിയില്ല… കണ്ടില്ല അവളെ…”””എന്ന് അവൻ പറഞ്ഞപ്പോൾ എനിക്ക് ചെറിയ വിഷമം തോന്നാതിരുന്നില്ല… പാവം…

 

“”””എന്താടാ… നിന്നേ അവൾ വിളിച്ചോ “””… എന്നവന്റെ ചോദ്യത്തിന്… ഞാൻ “””ഏയ്‌… ഇല്ല… വിളിച്ചില്ല “””… എന്ന് കള്ളം പറഞ്ഞു… ഇനിയെങ്ങാനം വിളിച്ചായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ അവൾ പറഞ്ഞ കാര്യം അവനോട് പറയേണ്ടി വന്നേനെ… അവൻ ഇപ്പോൾ അത് അറിയണ്ട എന്ന് തോന്നി ….അവൻ പിന്നെ അതിനെ കുറിച്ച് ഒന്നും സംസാരിച്ചില്ല… അല്ലെങ്കിൽ എന്നെ ഓളാൻ വേണ്ടി എന്തേലും കിട്ടിയാമതി അവന്മാർക്ക്… അവൻ ആരോടോ കുശുകുശുക്കുന്നുണ്ട്… എന്നിട്ട് അവൻ ഫോൺ കൈ മാറി…

 

“”””എടാ…. മനുവിന് നിന്നോട് എന്തോ പറയണം എന്ന് “”””… പറഞ്ഞുകൊണ്ട് അവൻ ഫോൺ മനുവിന്റെ കൈയിൽ കൊടുത്തതായിരിക്കും… അപ്പോ ഇവന്മാർ ആരും ക്ലാസ്സിൽ കേറിയില്ലേ…ഇനി ഇവൻ എന്തും പറഞ്ഞാണോ എന്നെ വാരാൻ പോകുന്നത്…

“””””അളിയാ… ഹാപ്പി മാരീഡ് ലൈഫ് “””””… അവന്റെ വായിൽ നിന്നും കേട്ടപ്പോൾ… അതിന് ഞാൻ ഒരു മൂളൽ മാത്രമായി മറുപടി ഒതുക്കി….

 

“””””ചെലവ് എപ്പോ തരും “”””…. എന്ന് കൂടെ അവൻ ചോദിച്ചപ്പോൾ…. അപ്പോ ഇവിടെ വിഷയം ചെലവ് ആണ്…കല്യാണം കഴിഞ്ഞതിന്റെ ചെലവ് ആണോ അതോ ഇനി അവളുടെ കയ്യിൽ നിന്ന് എനിക്ക് കിട്ടാൻപോകുന്ന ഇടിക്ക്‌ വേണ്ടിയുള്ളത് ആണോ എന്ന് കൂടെ അവന്മാർ വ്യക്തമാക്കിയാൽ മതി… തെണ്ടികൾ…ഏയ്യ് അവൾ ഇടിക്കാൻ ഒന്നും പോകുന്നില്ല… എങ്ങാനം ഇടിച്ചാൽ അവൾ വിവരം അറിയും… അല്ല പിന്നെ …

Leave a Reply

Your email address will not be published. Required fields are marked *