കുടുംബത്തെ പ്രണയിച്ചവൻ Like

റുമാന : എന്താ അജു നീ റിപ്ലൈ തരാത്തെ, ഞാൻ അത്രക്കും ശല്ല്യം ആവാൻ മാത്രം എന്താടാ നിന്നോട് ഞാൻ ചെയിതെ, നീ എന്തെങ്കിലും ഒന്ന് പറ എന്നോട്. പണ്ടത്തെ പോട്ടെ അത് മറക്കാം ഞാൻ നിന്റെ കൂടെ ഒരേ കോളേജിൽ ചേർന്നിട്ടും നീ എന്നെ അവോയ്ഡ് ചെയ്തില്ലേ. നിന്റെ ഫാമിലി ആണെന്ന ഒരു പരിഗണനയെങ്കിലും തന്നിരുന്നെങ്കിൽ എനിക്ക് ഇത്ര സങ്കടം കാണില്ലായിരുന്നു.

അവളുടെ പറയുന്നത് കേട്ട് മനസ്സിൽ ഞാൻ എന്നോട് തന്നെ എന്തിൻ എന്ന ചോദ്യം നൂറു തവണ ആവർത്തിച്ചു ചോദിച്ചു ” എന്തിനായിരുന്നു ”…

റുമാന : നിന്റെ കൂടെ നടക്കണം എന്ന ഒറ്റ ആഗ്രഹം കാരണം ആണ് നീ ചേർന്ന ആ കോളേജിൽ തന്നെ ഞാൻ വന്ന് ചേർന്നത് അത് അറിയോ നിനക്ക്

ആ വാക്കുകൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഞാൻ : എന്താ നീ പറഞ്ഞെ എനിക്ക് വേണ്ടിയോ

റുമാന :അതേ നിന്നോട് പ്രേമം തലക്ക് പിടിച്ചിട്ടൊന്നും അല്ല, പക്ഷെ അതിലുപരി എനിക്ക് നിന്നെ എന്തോ ഭയങ്കര ഇഷ്ടം ആയത് കൊണ്ട് മാത്രം ആണ്. എവിടെയെങ്കിലും നീ എന്റെ കൂടെ കാണുമല്ലോ എന്ന ഒറ്റ ചിന്ത, പിന്നെ അത് തെറ്റായിരുന്നു എന്ന് എനിക്ക് തോന്നി….

അവളുടെ വാക്കുകൾ കേട്ട് ഞാൻ എന്നെ തന്നെ ശപിച്ചു. നീ ആരാ, നിന്നെ കൊണ്ട് എന്തിന് കൊള്ളാം, ഒരു പെണ്ണിന്റെ സ്നേഹം മനസിലാകാതെ നീ എന്ത് കണ്ടിട്ടാ നടക്കുന്നെ. ഞാൻ എന്നെ തന്നെ ചോദ്യ മുനയിൽ നിർത്തി

ഞാൻ : കുഞ്ഞോളെ… അറിയില്ലെടാ എന്താ എനിക്ക് എന്ന്, ഞാൻ എന്താ ഇങ്ങനെ ആയി പോയെ എന്ന് എനിക്ക് മനസിലാവുന്നില്ല, നീ ഇതെല്ലാം പറയുമ്പോ എന്റെ ശരീരം മൊത്തം തളരുന്നത് പോലെ. ടാ എനിക്ക് നിന്നെ കാണണം ഞാൻ അങ്ങോട്ട് വരുവാ

മനസ്സിലെ ഭാരം അവളെ കണ്ട് അപ്പൊ തന്നെ ഇറക്കണം എന്ന് എനിക്ക് തോന്നി 12മണി ആയിരുന്നു സമയം ലോക്ക്ഡൗൺ ആയത് കൊണ്ട് എല്ലാരും നേരത്തെ കിടന്ന് കാണണം
എന്റെ വീട്ടിൽ നിന്നും 300മീറ്റർ അകലെ മാത്രം ആണ് അവളുടെ വീട്. മഴ ചെറുതായി പെയ്ത് കൊണ്ടിരുന്നു ഞാൻ ഉള്ളിൽ കയറി കുട എടുത്ത് വാതിൽ ചാരി പുറത്തിറങ്ങി. കുട നിവർത്തി ഞാൻ ആ ചെറു മഴ ആസ്വദിച്ചു നടന്നു. അവിടെ എത്തി അവളോട് ഒന്നും അറിഞ്ഞു കൊണ്ടല്ല എന്ന് പറയണം. പണ്ടത്തെ പോലെ നല്ല കൂട്ടാവണം. ചെറിയ കാറ്റത്തു മഴ തുള്ളികൾ എന്റെ കയ്യിൽ വന്ന് പതിച്ചു അത് അതിന് മുകളിൽ കാറ്റു വന്ന് തട്ടുമ്പോൾ ഭയങ്കര കുളിര് കയറി ഞാൻ കുട പിടിച്ച രണ്ടു കയ്യും എന്നോട് ചേർത്ത് പിടിച്ചു.

അവളുടെ വീട്ടിൽ എത്തി, സാമാന്യം വലിയ വീട് ആണ് അവളുടേത്. അവളുടെ ഉപ്പ അതായത് എന്റെ കുഞ്ഞുപ്പ ഗൾഫിൽ ആണ് അവിടെ സൂപ്പർ മാർക്കറ്റ് ഒക്കെ ഉണ്ട്. ഇവിടെ അവളും ഉമ്മയും മാത്രം ഉള്ളു. അവൾ മുകളിലെ റൂമിലാണ് പണ്ടും കിടക്കാർ പോർച്ചിൽ നിന്ന് ഒന്ന് മിനക്കെട്ടാൽ ബാൽക്കണിയിൽ എത്തി. ഞാൻ കുട ചുരുട്ടി വായിൽ പിടിച്ച് ബാൽക്കണിയിൽ എത്തി. ഫോൺ എടുത്ത് അവൾക് വിളിച്ചു റിങ് ചെയിത പാടെ അവൾ എടുത്ത്. ഞാൻ തുറക്കാൻ പറഞ്ഞതും അവൾ ബാല്കണിയുടെ വാതിൽ തുറന്നു. അവൾ ഞാൻ വരാൻ ആ വാതിലിൽ കാത്ത് നിന്നതായിരിക്കണം പെട്ടെന്ന് തുറന്നു.

റുമാന : എന്തിനാ നീ ഇങ്ങോട്ട് വന്നേ ഈ സമയത്ത്. നീ പോക്കേ നമുക്ക് നാളെ കാണാം…

ഞാൻ : പറ്റില്ല എനിക്ക് നിന്നെ കണ്ട് എല്ലാം പറയണം അത് പറയാതെ ഞാൻ പോകില്ല

അത് കേട്ടതും അവൾ എന്നെ വലിച്ച് ഉള്ളിൽ കയറ്റി ബാൽക്കണിയുടെ വാതിൽ അടച്ചു. അവൾ പതുക്കെ ഒന്നും മിണ്ടാതെ അവളുടെ റൂമിലേക്കു നടന്നു. ഞാനും പുറകെ പോയി. വർഷങ്ങൾക് ശേഷം ഞാൻ അവളുടെ റൂമിലേക്കു. പണ്ടത്തെ പോലെ അല്ല എല്ലാം അടക്കി ഒതുക്കി വച്ചിട്ടുണ്ട്.കയറി ചെല്ലുമ്പോൾ ആദ്യം കാണുക അവളുടെ സ്റ്റഡി ടേബിൾ ആണ് അവിടെ അവളുടെ ലാപ്ടോപ് ഇരിക്കുന്നുണ്ട് പിന്നെ ഒരു കുറച്ച് പേന, ചുമര് എല്ലാം ബ്ലാക്ക് പെയിന്റ് അതിൽ അവളുടെ കലാ വിരുതും നല്ല അസ്സൽ പടം വരെയാണ് അവൾ, ചുമരിൽ അസ്തമിക്കാനായ ചുവന്ന സൂര്യനും മഴവില്ലിന്റെ ഏഴ് കളർ കലർന്ന പുഴയും നിറയെ മഞ്ഞയും ചുവപ്പും കലർന്ന മരങ്ങളും എല്ലാം ആയി അടിപൊളി ഒരു ചുമര് ചിത്രം. അവളുടെ ബെഡ് നല്ല നീറ്റ് ആണ് നേരത്തെ കിടന്നതിന്റെ ചെറിയ ഒരു ചുളിവ് ഉണ്ട്. റൂമിൽ നല്ല സ്പ്രേയുടെയും വേറെ എന്തോ മണവും und.

Leave a Reply

Your email address will not be published. Required fields are marked *