കുറ്റന്വേഷണം – 2

അവൾ ഇപ്പോഴും ഒന്നും മിണ്ടുന്നില്ല.

ഞാൻ :അറിയാം, അല്പം വിഷമമാണ് എന്ന്, പക്ഷെ, നോ അദർ ചോയ്സ്…

അത് വരെ ഞാൻ മറ്റൊരു പണി ചെയ്തിട്ട് വരാം.

നമ്മൾ മെല്ലെ എഴുന്നേറ്റു. കൗണ്ടറിലേക്കു നടന്നു,’ ചേട്ടാ, എത്രയായി,’

അവൾ :ഞാൻ കൊടുക്കാം

ഞാൻ : വേണ്ട, രണ്ടു കൂട്ടരുടെയും ബില്ല് separate ആയി പേ ചെയ്യാം.

അവൾ എന്നെ ഒന്ന് നോക്കി.

വേറൊന്നും കൊണ്ടല്ല, പരസ്പരം പൂർണമായ വിശ്വാസമുണ്ടെകിൽ മാത്രം..

ഞാൻ ഒന്ന് അർത്ഥ വെച്ച് പറഞ്ഞു കൊണ്ട് അവളുടെ മുഖം നോക്കാതെ നടന്നു.എനിക്കുറപ്പാണ് അവൾ ഞെട്ടിട്ടുണ്ടാവുമെന്നു..

ഞാൻ : അപ്പോൾ നാളെ കാണാം..

*********************

ഞാൻ ക്യാന്റീനിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഞാൻ ചിന്തിച്ചു..

ഇതെല്ലാം എന്റെ തിയറിസ് ആണ്. കാര്യത്തിന്റെ ഏകദേശരൂപം മനസിലാവണമെങ്കിൽ ക്രൈം സീനിൽ പോവുക തന്നെ വേണം.

അല്പം റിസ്കാണ്…എന്നാലും സത്യമെന്താണെന് അറിയണം..

ഞാൻ അങ്ങനെ നേരെ വിട്ടു.. വൈറ്റിലയിലേക്ക്.. ആ… ഓട്ടോ കയറി തന്നെ പോവാം..

ഞാൻ അങ്ങനെ ഒരു ഓട്ടോയിൽ കയറി. ഓട്ടോന്റെ പേര് ,’ വൈഷ്ണവം ‘

ഒരു 20 -25 വയസ്സുള്ള ആളായിരുന്നു ഡ്രൈവർ.

ഞാൻ : xxx ഫ്ലാറ്റ്, വൈറ്റില

അയാൾ :നൂറു രൂപ

ഞാൻ :ഓക്കേ

അയാൾ :കുത്തിയിരുന്നോ

ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഒരു ചിരിയോടെ കയറി.

ഓട്ടോ ഒന്ന് നീങ്ങി തുടങ്ങിയപ്പോ ചോദിച്ചു : കണ്ണുരെവിടെയാ രാഹുലേട്ടന്റെ വീട്?
രാഹുൽ : തളിപ്പറമ്പ്, ങേ എങ്ങനെ എന്റെ പേരും ഊരും?

ഞാൻ :ഓട്ടോന്റെ സൈഡിൽ നിങ്ങളുടെ പേരുണ്ട്, നിങ്ങളുടെ വല്ല ബന്ധുവങ്ങാനും കോറിയതായിരിക്കും. പിന്നെ ഊര്, അത് നിങ്ങൾ ‘കുത്തിയിരിക്കാൻ ‘ പറഞ്ഞപ്പോ കത്തി 🤣

രാഹുൽ : (അല്പം ചമ്മലോടെ )ഓ.. കൊറേ പേര് ഇത് പറഞ്ഞു കളിയാക്കിട്ടുണ്ട്.

ഞാൻ : അയ്യോ, ഞാൻ കളിയാക്കിയതല്ല കേട്ടോ. 😔

അങ്ങനെ നമ്മൾ തമ്മിൽ നല്ല പരിചയത്തിലായി, എന്റെ സ്ഥലത്തെത്തുന്ന വരെ നമ്മൾ സംസാരിച്ചു.

അങ്ങനെ ഞാൻ റീനയുടെ ഫ്ലാറ്റിലെത്തി. അത്യാവശ്യം നല്ല ജനക്കൂട്ടമുണ്ടായിരുന്നു. എല്ലാവരും അവരവരുടെ കഥകൾ മെനയുകയാണ്.

ഒരാൾ : എന്നാലും ആരായിക്കും അയാളെ കൊന്നിട്ടുണ്ടാവുക പവിത്രാ ?

അതിനു മറുപടിയുമായി അല്പം തടിച്ച, ആൾ പറഞ്ഞു :ഇതിനിത്ര ആലോചിക്കേണ്ട കാര്യമുണ്ടോ? അവളുടെ വീട്ടിലല്ലേ ബോഡി കിട്ടിയത്. അപ്പോ അവളായിരിക്കും കൊന്നത്.

എന്തിനു? ഒരു ഓറഞ്ച് സാരിയും ചുവന്ന പൊട്ടും തൊട്ട ഒരു സ്ത്രീ ആണ്.

പവിത്രൻ : എന്റെ പങ്കജമെ, ഞാൻ പണ്ടേ പറഞ്ഞതല്ലേ അവളൊരു പോക്ക് കേസാണെന്? എല്ലാരും കൂടെ അവളെ തലയിടെത്തു വളർത്തിയതല്ലേ.

അതിനിടെ ഒരു gentleman ഡ്രസ്സ്കോഡിൽ ഒരാൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു, അയാൾ പറഞ്ഞു,” പവിത്ര, ഒരാളെക്കുറിച്ചു അതും ഒരു പെണ്ണിനെ കുറിച്ച് ഇങ്ങനെ സംസാരിക്കാൻ പാടുണ്ടോ? എനിക്കവളെ അടുത്ത് പരിചയമുണ്ട്, അതുകൊണ്ട് തന്നെ അവൾ ചെയ്യുമെന്ന കാര്യത്തിൽ ഞാൻ വിശ്വസിക്കില്ല. ”

അയാൾ അല്പം ഡിഫറെൻറ് ആയി എനിക്ക് തോന്നി. അത് കൊണ്ട് തന്നെ അയാളെ ഒന്ന് സ്കാൻ ചെയ്യാൻ തീരുമാനിച്ചു.

ഇനി ക്രൈം സീൻ കാണണം. അതിനു ഫ്ലാറ്റിനുള്ളി കയറിപ്പറ്റണം. അതിന് നേരായ വഴി നല്ലതല്ല. ഞാൻ ആലോചിച്ചു.റീനയുടെ ഫ്ലാറ്റിനടുത്തായി ഒരു മരമുണ്ട്. അത്യാവശ്യം നീളമുള്ള ആ മരം കയറിയാൽ എനിക്ക് അവിടെയ്ക്കു എത്താം. ഞാൻ ആരും ശ്രദ്ധിക്കാതെ മെല്ലെ മരം കയറി അവളുടെ വീട്ടിലെ sunshadil കയറിപ്പറ്റി. എന്നിട്ട് ഞാൻ അതിലൂടെ ഞാൻ റൂമിലേക്കു നോക്കി. അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.

(തുടരും)
വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക…

Leave a Reply

Your email address will not be published. Required fields are marked *