കുറ്റന്വേഷണം – 4 2

ബാംഗ്ലൂരിൽ ഒരു കോൺഫെറെൻസിൽ പങ്കെടുക്കുകയായിരുന്നു….

അപ്പൊ അയാൾക്കു നല്ല ഒരു അലിബി ഉണ്ട്..

ഒന്ന് കൺഫേം ചെയ്യാം..
ഞാൻ ആ ഫോട്ടോന്റെ മെറ്റ ഡാറ്റാ എടുത്തു..

അതിൽ കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടില്ല..

സൊ ഹി വാസ് അറ്റ് ബാംഗ്ലൂർ..

ഇനി വാസവന്റെയും ശുഭരാജിന്റെയും കാര്യം..

ഞാൻ വാസവൻ വായിച്ച മനോരമ പേപ്പർ ഓൺലൈനിൽ വായിച്ചു നോക്കി..

ആ എഡിറ്റോരിയൽ സെക്ഷൻ..

പുരാവസ്തു മാഫിയകളുടെ നെറ്റ്‌വർക്ക് കൊച്ചിയിലേക്കും…

ഞാൻ അത് മുഴുവൻ വായിച്ചു നോക്കി

അത് പ്രകാരം, കൊച്ചിയുടെ അധോലോകം കൂടി വളരുകയാണ്..

അതിന് ഈ കേസുമായി ബന്ധമുണ്ടെങ്കിൽ…

ഇതെല്ലാം എന്റെ തോന്നലുകളാണോ?

ഇന്ന് ഇനി എന്തെകിലും ചെയ്യാൻ കഴിയുമോ?

ക്രൈം സീനിൽ ഒന്നും കൂടി പോയി നോക്കിയാലോ..

ഇപ്രാവശ്യം ഉള്ളിൽ കയറി നോക്കാം..

മാത്രമല്ല ഞാൻ എടുത്ത ചില പിക്ചർസിന് ക്ലാരിറ്റി പോരാ..

സമയം നോക്കി..

10 മണിയാവാൻ പോവുന്നു..

ഞാൻ മെല്ലെ അമ്മയുടെ റൂമിലേക്ക് നോക്കി…

എന്തുകൊണ്ടോ പുള്ളിക്കാരി വേഗം ഉറങ്ങി എന്നു തോന്നുന്നു..

എന്തായാലും ശല്യപെടുത്താൻ പോവേണ്ട..

അല്ലെങ്കിലും ഇന്ന് ഇത്രേം ഭാഗ്യം നടക്കുന്നത് ആദ്യമായിട്ടാണ്. ദൈവത്തിന് നന്ദി..

ഞാൻ അമ്മയറിയാതെ വീട്ടിൽ നിന്നിറങ്ങി എന്നിട്ട് വേഗം പുറപ്പെട്ടു.. ക്രൈം സീനിലേക്ക്..

________________

വൈകാതെ തന്നെ ഞാൻ ആ ഫ്ലാട്റ്റ് ലെത്തി..

നേരെ പോവുന്നത് എന്നായാലും ശെരിയല്ല..

പഴയത് പോലെ മരം കയറി പോവാൻ തീരുമാനിച്ചു..

ഞാൻ മെല്ലെ ശബ്ദമുണ്ടാകാതെ കയറി.. എന്നിട്ട് ആ ഫ്ലാറ്റിലെ സൺ ഷെഡിൽ ഇറങ്ങി. പുറത്തു നിന്ന് കയറാൻ വെന്റിലേഷൻ ഉപയോഗിക്കാമോ എന്ന് നോക്കി. ആ ഫ്ലോറിലെ ഫ്ലാറ്റിൽ കൊറെയൊക്ക സ്ഥലങ്ങളിൽ ഇരുട്ടായിരുന്നു.. അത് കൊണ്ട് റീനയുടെ ഫ്ലാറ്റിൽ വെന്റിലേഷൻ വഴി എളുപ്പത്തിൽ കയറാൻ പറ്റി. ഞാൻ മെല്ലെ റൂമിൽ ഇറങ്ങി.

ചുറ്റും ഇരുട്ടായിരുന്നു. ഞാൻ മെല്ലെ അല്പം dim ലൈറ്റ് ഒന്നാക്കി. ഞാൻ എത്തിയത് അവളുടെ ബെഡ്‌റൂമിലാണ്. ഞാൻ മെല്ലെ അവളുടെ റൂം പരിശോധിച്ചു. കാര്യമ്മായൊന്നും കിട്ടിയില്ല..

ഞാൻ അവളുടെ ബാത്രൂം പരിശോധിച്ചു. അവിടേം നോക്കിട്ട് കാര്യമായിട്ട് ഒന്നും കിട്ടിയില്ല..

ഷിറ്റ്..

ഞാൻ നടന്നു പോവുന്നനിടെയിൽ കാലു ചുമരിൽ തട്ടി. ഒരു മരത്തിൽ തട്ടിയ ഫീൽ..
എനിക്ക് സംശയമായി..

കൺഫേം ചെയ്യാൻ വീണ്ടും തട്ടിനോക്കി..

ഒരു സീക്രെട് ഡോർ..

ഞാനാകെ excited ആയി.

ഞാൻ അത് മെല്ലെ തുറക്കാൻ ശ്രമിച്ചു..

അങ്ങനെ ഞാൻ തുറന്നു..

ഉള്ളിൽ കണ്ട കാഴ്ച കണ്ട് ഞാൻ ഞെട്ടി..

________________

ഞാൻ ആ വാതിലടച്ചു മെല്ലെ ബോഡി ഇരുന്ന ചെയറിലേക്ക് വന്നിരുന്നു ( അവിടെയല്ല, അത് പോലെ ഒരു കസേരയിൽ ) ബോഡിയുടെ പോസ് ഒന്ന് അനുകരിക്കാൻ ശ്രമിച്ചു…

അപ്പോൾ ഒരു സംശയം വന്നു..

അല്ല, പിന്നിൽ നിന്നൊരു ആക്രമണമുണ്ടായാൽ അയാൾ കൈയുപയോഗിച് പ്രതിരോധിക്കണ്ടേ..

ഞാൻ വീണ്ടും രാവിലെയെടുത്ത ഫോട്ടോസ് ചെക്ക് ചെയ്തു.

അതിൽ സെന്തിലിന്റെ വലത്തേ കൈയിൽ ഒരു പാട് കണ്ടു..

അപ്പോൾ ഞാൻ വിചാരിച്ചു..

ആദ്യം ഇടതു കൈ കൊണ്ട് വാ പൊത്തിട്ടുണ്ടാവണം.. ഒരു റിഫ്ളക്സ് പോലെ സെന്തിൽ വലത്തേ കൈയുയർത്തിട്ടുണ്ടാവണം.. അപ്പൊ അത് തടുക്കാൻ വേണ്ടി കയറോ അല്ലെകിൽ മറ്റെന്തെകിലും കൊണ്ട് ആ കൈ കെട്ടിട്ടുണ്ടാവണം എന്നിട്ട് അയാളെ…

ഞാൻ മെല്ലെ എഴുന്നേറ്റു..

ആ ഫ്രെയിമിലെ ഫോട്ടോ ന്നു ശ്രദ്ധിച്ചു നോക്കി..

അത് കണ്ടു ഞാൻ ഞെട്ടി.😱

അതിൽ സെന്തിൽ ഉണ്ടായിരുന്നു.. കൂടാതെ ശുഭരാജ്ഉം വാസവനും..

സെന്തിൽ ക്യാമറയിലേക് നോകുകയായിരുന്നു..

ഒരു കേസിലെ എല്ലാ കണ്ണികളും ഒരൊറ്റ ഫ്രെമിൽ..

ഇവിടെ എന്താണ് സംഭവിക്കുന്നത്…

ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല..

നാളെ ശുഭരാജിനെയും വാസവനെയും ഫോളോ ചെയ്യണം..

________________

ഞാൻ മെല്ലെ വെന്റിലേറ്റർ വഴി ഇറങ്ങി..

ഞാൻ തിരിച്ചു പോവാൻ നോക്കിയപ്പോൾ ന്റെ മനസ്സിൽ ഒരു പൂതി വന്നു

ശ്രെയയെ ഒന്ന് കണ്ടാലോ…ഇവിടം വരെ വന്നിട്ട് അത് പോലും ചെയ്യാതിരിക്കുന്നത്…😏 വല്ല ബിരിയാണി കിട്ടിയാലോ?

Leave a Reply

Your email address will not be published. Required fields are marked *