കുറ്റന്വേഷണം – 4

Related Posts

കഥ തുടങ്ങുന്നതിനു മുൻപ് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു.കഴിഞ്ഞു കഥയിൽ വിചാരിച്ചതിൽ കുറച്ചു പേജുകൾ മാത്രം എഴുതുവാൻ കഴിഞ്ഞുള്ളു. കഴിഞ്ഞ ആഴ്ച എന്റെ ഒരു കൂട്ടുകാരൻ കാരാബകടത്തിൽ മരണപെട്ടു. അതിന്റെ ഷോക്ക് കാരണം കൂടുതൽ പേജ് ചേർക്കാൻ പറ്റിയില്ല. അതിന് ഞാൻ മാപ്പ് ചോദിക്കുന്നു.

അപ്പൊ കഥയിലേക്ക് കടക്കാം…

ഞാൻ വേഗം ഭക്ഷണം കഴിച്ചതിനുശേഷ തിരിച്ചു റൂമിൽ കയറി..

ഇന്ന് നടന്ന എല്ലാ സംഭവങ്ങളും ആലോചിക്കാൻ തുടങ്ങി.

ഞാൻ ഇന്ന് പോയ സ്ഥലങ്ങളും നടന്ന സംഭവങ്ങളും ഒരു വട്ടം കൂടെ അയവിറക്കാൻ തുടങ്ങി.

റീനയെ അറസ്റ്റ് ചെയ്യൽ, ഡെഡ് ബോഡി, ശ്രേയയുടെ എക്സ്പ്രഷൻ,ആ സംഭവം കാണാൻ വന്ന ആൾ, റീനയെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങൾ, ആ റെസ്റ്റോറന്റ് ജീവനക്കാരനെ ചോദ്യം ചെയ്തപ്പോ കിട്ടിയ വിവരങ്ങൾ, സെന്തിലിന്റെ വീട് തിരഞ്ഞപ്പോ കിട്ടിയ വിവരങ്ങൾ, ആ ഷോപ്പിലെ ജീവനക്കാരൻ, അങ്ങനെ പലതും..

അങ്ങനെ കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും നോക്കിയപ്പോൾ ചില സംശയങ്ങൾ മനസ്സിൽ പൊന്തി വന്നു.

അതിനു മുൻപേ ഒരു എഴുതുകാരാണെന്ന നിലയിൽ നായകൻ പല സ്ഥലങ്ങളിൽ കേട്ട ചില കാര്യങ്ങളും നിങ്ങളുടെ ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും തരാൻ പോവുകയാണ് 😉. ആദ്യം തന്നെ എനിക്ക് ശ്രെയയെ കുറിച്ചുള്ള ഊഹങ്ങൾ പറയാം…

ശ്രേയ അവളുടെ ഇടതു കൈയിലാണ് വാച്ച് ഇട്ടിരുന്നത്. അത് കൊണ്ട് അവൾ റൈറ്റി ആണ്. പിന്നെ അവളുടെ ഡ്രെസ്സിങ് സ്റ്റൈലിൽ നിന്നു അവളുടെ സ്വഭാവം ഊഹിക്കാൻ കഴിയും.അവളുപയോഗിച്ച ഡ്രസ്സ്‌ ശ്രദ്ധിച്ചപ്പോൾ ബ്രാൻഡഡ് ആണെന്ന് മനസിലായി. ഒരു ഓർഡിനറി മൈൻഡ്ഡ് പെണ്ണ്…

പിന്നെ അവളുടെ ഫോൺ ഉപയോഗിക്കുന്ന രീതിയും ഭക്ഷണരീതിയും ശ്രദ്ധിച്ചപ്പോൾ അവൾ അല്പം മിതത്വം പാലിക്കുന്നുണ്ടെന്നു.പൊതുവെ മലയാളികളുടെ സ്വഭാവം പ്രകാരം അവർ ആവശ്യമുള്ളതും ഇല്ലാത്തതും ആയ സാധനങ്ങൾ വാങ്ങും. അവയുടെ ഉപയോഗം അറിയില്ലെങ്കിൽ പോലും. 🤣 അത് പോലെ ആർത്തിയും.. പലതിനോടുമുള്ള ആർത്തി..
എന്നാൽ…

ശ്രേയ…

ഷീ ഈസ്‌ a ഡിഫറെൻറ് ഗേൾ..

അവളുടെ ഫോൺ ഞാൻ ശ്രദ്ധിച്ചായിരുന്നു.. അവൾക്കു നെറ്റ്ഫ്ലിക്സിലും പ്രൈമിലും അക്കൗണ്ട് ഉണ്ടെന്ന് തോന്നുന്നു..

അതും കെ ഡ്രാമസിന്റെ കുറെ നോട്ടിഫിക്കേഷൻ…

അവൾ റീസെന്റായി കണ്ടത് descendants of the sun ആയിരുന്നു.7 ആം എപ്പിസോഡ്..

ബീപ്.. ബീപ്..

പെട്ടന്ന് എന്റെ ഫോൺ റിങ് ചെയ്തു…

പൊതുവെ ഈ സമയം അങ്ങനെ ഉണ്ടാവാത്തതാണ്..

അതല്ല, എനിക്ക് രാത്രി വിളിക്കാൻ ആരുമില്ല.. അതാണ്‌.. 😅തിരിച്ചെന്നെയും..

ഞാൻ മെല്ലെ എഴുന്നേറ്റു ഫോണിന്റെ അടുത്തേക് നടന്നു. സ്ക്രീൻ നോക്കി

ഒരു fb നോട്ടിഫിക്കേഷൻ ആണ്. ആരോ ഒരാൾ ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടുണ്ട്.

അധിക ആക്ടിവല്ല ഞാൻ ഫേസ്ബുക്കിൽ.. ഒരു ആവശ്യത്തിന് വച്ചു അത്ര മാത്രം. ഫോട്ടോ പോലുമില്ല..

ഞാൻ അതാരുടെ റിക്വസ്റ്റ് ആണെന്ന് നോക്കി..

“ശ്രേയ ശ്രീനാഥ് …”

ഞാൻ ഒന്ന് കൺഫേം ചെയ്യാൻ അവളുടെ

“Currently Studying in st francis college, Ernakulam ”

ശ്രെയയോ!!!

ഞാനാകെ വല്ലാതയായി..

എന്തിനാ അവളെനിക്കു റിക്വസ്റ്റ് അയച്ചത്..

എന്തായാലും അക്‌സെപ്റ് ചെയ്തേക്കാം..

അക്‌സെപ്റ്.

2 മിനിറ്റിന് ശേഷം..

ഒരു മെസ്സേജ്..

പ്ലീസ് സെൻറ് യുവർ നമ്പർ..

ഞാൻ : ഫോർ വാട്ട്‌?

ഞാൻ മെസ്സേജയച്ചതിനു 2 മിനിറ്റിന് ശേഷം..

അടുത്ത മെസ്സേജ്..

ഹ്മ്മ്..

അവൾ :ഇമ്പോര്ടന്റ് കാര്യമാ.. മെസ്സേജായക്കാൻ പറ്റില്ല..

ഞാൻ :ഓക്കേ ഇതാ -958*******

പിന്നെ അത് നിലച്ചു…

കുറച്ചു സമയത്തിന് ശേഷം..

വാട്സാപ്പിന്റെ നോട്ടിഫിക്കേഷൻ ടോൺ…

നോക്കിയപ്പോൾ ഒരു unknown നമ്പർ അയച്ചു മെസ്സേജ്..

ഞാനത് തുറന്നു.

ഞാനാ, ശ്രേയ..

ഞാൻ : ഓക്കേ, എന്താണ് കാര്യം?

ശ്രേയ :ഒന്നുല്ല, ചുമ്മാ..

ഞാൻ : നിനക്ക് നിന്റെ ഫ്രണ്ടിന്റെ കാര്യമറിയേണ്ടേ?

ശ്രേയ :ഉം

ഞാൻ :ഞാൻ പറഞ്ഞ കാര്യം ചെയ്തോ?

ശ്രേയ : അല്ല, അത് ഞാൻ പറഞ്ഞു, പക്ഷെ…

ഞാൻ : എന്താ കാര്യം?

ശ്രേയ : നാളെ വകീലിനെയും കൊണ്ട് പോവുമെന്ന് പറഞ്ഞിട്ടുണ്ട്..
ഞാൻ : നന്നായി..

ശ്രേയ : അതേയ്

ഞാൻ : എന്താ?

ശ്രേയ : അത്.. നീ അന്വേഷിച്ചിട്ട് വല്ലതും കിട്ടിയോ?

ഞാൻ : എനിക്ക് ഫോണിൽ പറയാൻ പറ്റില്ല..

ശ്രേയ : നാളെ ഒന്ന് മീറ്റ് ചെയ്താലോ?

ഞാൻ : എവിടെ വച്ചു?

ശ്രേയ : എനിക്കറിയാവുന്ന ഒരു സ്ഥലമുണ്ട്.ഞാൻ ലൊക്കേഷൻ അയക്കാം നാളെ..

ഞാൻ : ഉം

ശ്രേയ : അപ്പൊ ശെരിയെടാ, നാളെ കാണാം..

ഞാൻ : ഒരു മിനിറ്റ്..

ശ്രേയ : ഉം?

ഞാൻ :തന്റെ റൂം ശ്രെയയുടെ റൂമിൽ നിന്നു എത്ര ദൂരെയാണ്?

ശ്രേയ : സെയിം ഫ്ലോർ, ലെഫ്റ്റ് ഏറ്റവും അറ്റത്തു..

ഞാൻ : താങ്ക്സ്, പിന്നെ..

ശ്രേയ :എന്താ..

ഞാൻ : do u still believe me?

ഒരു നിമിഷത്തെ നിശബ്ദത. അതിനു യുഗങ്ങളുടെ ദൈർഗ്യം ഉള്ള പോലെ തോന്നിപോയി..

റ്റിംഗ്..

മെസ്സേജ് വന്നു..

എനിക്കെന്തെനില്ലാത്ത പ്രതീക്ഷയായിരുന്നു. ഞാൻ ആ നോട്ടിഫിക്കേഷൻ പ്രെസ്സ് ചെയ്തു.

ശ്രേയ : i don’t have any other choice..

ടിം…

ദിൽവാലെ പുച്ടെനെ ജാ….

എപ്പോഴും നമ്മുടെ റൊമാന്റിക് ലൈഫ് മാത്രമെന്താ ഇങ്ങനെ…

വെറുതെ പലതും ആശിച്ചു..

പ്രണയമുണ്ടായിട്ടല്ല..

പക്ഷെ…

ഉണ്ടെങ്കിൽ…ഒരു സുഖമല്ലേ 😅

ഓക്കേ.. കം ടു ദി പോയിന്റ്‌..😤

ഇത് വരെ ഞാൻ കണ്ട, ഇൻവെസ്റ്റികഷനുമായി ബന്ധമുള്ള എല്ലാം ഒന്ന് റെവൈൻഡ് ചെയ്തു നോക്കി..

എല്ലാ ആളുകളും..

എല്ലാ സംഭാഷണങ്ങളും..

എല്ലാ സ്ഥലങ്ങളും..

എല്ലാം…

പ്രധാനമായും ഇത് പോലെ ഒരു സംഭവം നടക്കുമ്പോൾ 6 ചോദ്യങ്ങൾക് ഉത്തരം കണ്ടത്തേണ്ടതുണ്ട്..

ആര് കൊന്നു? ആരെ കൊന്നു? എന്തിന് കൊന്നു? എങ്ങനെ കൊന്നു? എവിടെ വച്ചു കൊന്നു? എപ്പോൾ കൊന്ന്?

ഇതിൽ ആരെ, എങ്ങനെ, എവിടെ വച്ചു എന്നതിന് ഒരു ഉത്തരമുണ്ട്. ബാക്കി രണ്ടു ചോദ്യങ്ങളുടെ ഉത്തരം കൂടി കിട്ടിയാൽ നമ്മുടെ പണി തീരും.

ആര് :സെന്തിൽ കുമാർ

എവിടെ വച്ചു : റീനയുടെ ഫ്ലാറ്റിൽ വച്ചു.
എങ്ങനെ : മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്

എങ്ങനത്തെ ആയുധം? കത്തി? വാൾ? അതെല്ലെങ്കിൽ..

ഞാൻ ക്രൈം സീനിലെ ഓഫീസർസിന്റെയും ഫോറെൻസിക് വിദദ്ധക്തരുടെയും സംഭാഷണങ്ങൾ ഓർമിച്ചു

________________

രാവിലെ ക്രൈം സീൻ..

പോലീസ് അവിടെ മുഴുവൻ ചെക്ക് ചെയ്യുന്നു..

അവിടെ രണ്ട് ഫോറെൻസിക് ഉദ്യോഗസ്തരും ഒരു si റാങ്ക് ഓഫീസറും (പോലീസ് ) മൃതദ്ദേഹത്തിന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു..

പോലീസ് : എപ്പോഴാണ് മരണസമയം?

(എന്റെ സൗകര്യത്തിന് 1,2എന്ന് നമ്പർ ഇടുന്നു )

2:ഏതാണ്ട് 2 1/2 മണിക്കൂർ മുൻപേ.

പോലീസ് : അതെങ്ങനെ?

1: റിഗോർ മോർട്ടിസ് മുഖത്തു മാത്രമേ തുടങ്ങിട്ടുള്ളു.

Leave a Reply

Your email address will not be published. Required fields are marked *