കൂട്ടുകാരി ശാലു : ഒരു മൂന്നാർ യാത്ര – 2 1

ബസ്സ് നിന്നു,

” ദാ എസ്റ്റേറ്റ് എത്തിയല്ലോ ”

മിനിചേച്ചി മുന്നിലേക്ക് നടന്നു.

എല്ലാരും ലഗേജ് എടുത്ത് ഇറങ്ങുവാണു.

പെട്ടന്നാണ് ഒരു കുസൃതി തോന്നിയെ,

ശാലുവിന്റെ കവിളിൽ ഒരു മുത്തവും കൊടുത്തുകൊണ്ട് ഞാൻ ബസ്സിന്റെ പുറത്തേക്ക് ഓടിയിറങ്ങി.

എസ്റ്റേറ്റ് റിസോർട്ടിലേക് ബസ് കേറില്ല. ഒരു 50 മീറ്റർ നടക്കാനുണ്ട് അങ്ങോട്ടേക്ക്.

അരികിലെ ചെരിവിൽ മലമുകളിൽ നിന്നും നല്ല തണുത്ത ജലം ഒഴുകി വരുന്നു, ഒന്നു മുഖo കഴുകാമെന്ന് കരുതി.ഒന്നു റിഫ്രഷ് ആയി.

അമ്മ 2 ബാഗും പിടിച്ചു നിപ്പാണ്.

അച്ഛൻ എല്ലാരേം കൂട്ടി എസ്റ്റേറ്റിലേക് നടന്നിരുന്നു.

ഓടി ചെന്ന് ഒരു ബാഗ് വാങ്ങി കയ്യിൽ പിടിച്ചു എസ്റ്റേറ്റിലേക് നടന്നു.

” ഡാ, ആദി.. നിക്കട ഞാനും വന്നു”

വണ്ടിയിൽ നിന്ന് ശാലു ഇപ്പോഴാണ് ഇറങ്ങുന്നത്.

എസ്റ്റേറ്റിന്റെ എൻ‌ട്രൻസിൽ എത്തി. റൂം ഓരോരുത്തർക്കുമായി വീതിച്ചു കൊടുക്കുവാണ്. ഓരോ ഫാമിലിക്കും ഓരോ റൂം ആണ്.

റൂമിൽ ലാഗേജ് വെച്ച് ഞാൻ വെറുതെ റിസപ്ഷൻ അടുത്തേക്ക് നടന്നു.

ഇനി നാളെ രാവിലെ ഇവിടെ നിന്ന് കൊടൈക്കനാൽ തിരിക്കും അവിടെ ബാക്കി രണ്ടു ദിവസം, റെസിഡൻസ് ചെയ്ർപേഴ്സൺ റീസെപ്ഷനിസ്റ്റിനോട് പറയുന്നത് കേട്ടതാണ്.

മണി 6 ആവുമ്പോഴേക്കും ഇരുട്ടവും നേരത്തെ പോയി വ്യൂ പോയിന്റ് ഒക്കെ കാണണം.

എസ്റ്റേറ്റ് വക നാല് ജീപ്പ് പറഞ്ഞു വെച്ചിട്ടുണ്ട്.

ഉച്ച ഊണ് കഴിഞ്ഞു വ്യൂ പോയിന്റിലേക് പോവുകയാണ്. മിനിചേച്ചിയുടെ ഫാമിലിയും എന്റെ ഫാമിലിയും ഒരു ജീപ്പിലാണ്.

ഭാഗ്യം ഇല്ലെന്നു പറയാലോ ഞാൻ ജീപ്പിന്റെ മുൻപിലെ സീറ്റിൽ പോയി, ശാലുവിന്റെ കൂടെ വല്ല കുസൃതിയും ഒപ്പിച്ചു ഇരികാർന്നു..

നേരെ ടോപ് വ്യൂ കാണാൻ പോവുകയാണ്.. തണുപ്പിന് നേരിയ കുറവുണ്ട്.

വട്ട വടയ്ക്കു പോകുന്ന വഴി വണ്ടി നിർത്തി ജീപ്പു കയറ്റാൻ പറ്റില്ല.. കുറച്ചു നടക്കണം അവിടെ നിന്നും.

ജീപ്പിൽ നിന്നിറങ്ങി ഞാനും ശാലുവും അങ്ങോട്ടേക്ക് നടക്കുകയായി, വീട്ടുകാർ ബാക്കിയുള്ളവരേം നോക്കിയിരിപ്പാണ്.

വരുന്ന വഴിയിൽ കുറെ ചോക്ലേറ്റ് കടകളുണ്ട്.മുകളിൽ ഒരു മരത്തിന്റെ താഴെ പോയി ഞങ്ങലിരുന്നു. ഒന്നു അവളുടെ മടിയിൽ തലചായ്ക്കണം എന്നുണ്ടാർന്നു.. പക്ഷെ ആൾ തിരക്കുള്ളത് കൊണ്ട് അതിനു മുതിർന്നില്ല.

നല്ല കാറ്റുണ്ട്, വേഴാമ്പൽ ആണോ എന്തോ ഏതോ കിളിയുടെ കീ.. എന്നൊരു ഇടവിട്ട കൂവൽ കേൾക്കുന്നു..

അതികം കറങ്ങാൻ ഒന്നും പറ്റിയില്ല വിചാരിച്ച മുൻപ് തന്നെ ഇരുട്ടായിരിക്കുന്നു.

ചെറിയ ഷീണത്തോടെ റിസോർട്ടിൽ തിരിച്ചെത്തി.

ഇപ്പോൾ തീ കായലിന്റെ നേരമാണ്. ഞങ്ങളെ കൂടാതെ വേറെ കുറച്ചു പേരും കൂടെയുണ്ട് പാട്ടും ഗിറ്റാർ വായനയും ആയി

അന്തരീക്ഷം നല്ല അനുരാഗത്തിന്റെ ചൂടിലാണ്. ഇടയിൽ അങ്കിൾന്മാർ വക ഡ്രിങ്സ് പരിപാടിയും നടക്കുന്നുണ്ട്

നേരം 9:00 ആയി,നല്ല തണുപ്പ് അച്ഛനും അങ്കിൾമാരും അടിച്ചുപൂസാണ്. അങ്ങളിമാറും ഡ്രൈവറും ചേട്ടന്മാരും കൂടെ റിസപ്ഷൻ ഹാൾ ഒരു മിനി ബാർ ആക്കിയെന്നു തന്നെ പറയാം.

ആന്റിമാരും മോശമല്ല,

എസ്റ്റേറ്റ് ബംഗ്ലാവിന്റെ സെക്കന്റ്‌ ഫ്ലോർ ബാൽകെണിയിൽ ഞങ്ങൾ കുറച്ചു കുട്ടികൾ ഉണ്ട്.

അവിടെ ഇരുന്നു മിനി മിലിറ്റയ ഗെയിം കളിയായിരുന്നു.

ശാലുവും സോനചേച്ചിയും ചാന്ദിനി ചേച്ചിയും താഴെ ആന്റിമാരുടെ സെക്ഷനിൽ ഉണ്ട്.

സോനചേച്ചിയും ചാന്ദിനി ചേച്ചിയും വീടിന്റെ അടുത്തുള്ളതാണ്. ശാലുവിനെക്കാൾ ഒന്നു രണ്ടു വയസിനു മൂത്തതാണ്. പക്ഷെ ഞാനും ആയി അങ്ങനെ മിണ്ടാറില്ല.

എല്ലാരും ആടി പാടി ഓരോ റൂമിലും ലൈറ്റ് അണച്ചു തുടങ്ങി സമയം ഒരു 10 ആയിട്ടുണ്ട്.

പിള്ളേരുടെ കൂടെ ഗെയിം കളിച്ചു ആ ഓളത്തിൽ പോവുന്ന കൊണ്ടായിരിക്കണം നല്ല ജോളി ആയിരുന്നു. അടുത്ത വീട്ടുകാരായിട്ടും ഇവന്മാരോടൊക്കെ ഒന്നു കുറച്ചു നേരം ചിലവിടുന്നത് ആദ്യമായിട്ടായിരുന്നു.

” നാളെ 10 മണിക്ക് വണ്ടിയെടുക്കും എല്ലാരും പൊയ്ക്കിടന്നുറങ്ങിക്കെ ”

ആ മൂഡ് നശിപ്പിക്കാൻ റെസിഡൻസ് ചെയർപേഴ്സൺ ദാ വന്നേക്കുന്നു.

ഇവരെ കൊണ്ട് എന്തൊരു ശല്യമാണ്. ഞാൻ മനസ്സിൽ പറയാതെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *