കൊറോണ ദിനങ്ങൾ – 6 8അടിപൊളി  

 

രമ്യ: (എൻ്റെ കവിളിലൂടെ ഒന്ന് തലോടി താടിയിൽ പിടിച്ചു ഒന്ന് വലിച്ചു) ശെരിയ. എന്തോ ഒരു സങ്കടം ഉണ്ടല്ലോ ഏട്ടൻ്റെ മുഖത്ത്..

 

ഞാൻ: ഒന്നും ഇല്ലട. ടീം Shuffle ചെയ്തപ്പോൾ എന്തോ പോലെ. ക്യാഷ് വന്നിട്ടുണ്ട്, താങ്ക്സ് ഡിയർ.

 

കവിത: ചെ.. അയ്യേ… ഇതിനാണോ ഇത്ര ടെൻഷൻ. ഒരു week അല്ലേ ഉള്ളൂ, സാരമില്ല. എല്ലാ ദിവസവും വർക്ക് കഴിഞ്ഞു ഈവനിംഗ് എന്നും നമുക്ക് പഴയത് പോലെ അടിച്ചു പൊളിച്ചു നടക്കാം, പോരെ.

 

ഞാൻ ഒന്ന് ചിരിച്ചു.

 

ജോസ്‌ന: ഇതെന്താ ഇങ്ങനെ. എല്ലാവരും കട്ട close ആണല്ലോ. Colleagues ഇത്രേം അടുത്ത് ഇടപഴകുന്നത് ആദ്യമായി കാണുകയാണ്.

 

രമ്യ: ഞങൾ മൂന്ന് പേരും കട്ട ഫ്രണ്ട്സ് ആണ്.

 

ജോസ്‌ന: ഞാൻ ഡ്യൂട്ടി ചെയ്ത് ഹോസ്പിറ്റലിൽ ഡോക്ടർക്ക് ഭയങ്കര ഈഗോ ആയിരുന്നു. എന്നും വഴക്ക്, എത്ര നന്നായി വർക്ക് ചെയ്താലും എന്തേലും കുറ്റം ചുമത്തി ചീത്ത പറയും. സഹികെട്ട് ഞാൻ resign ചെയ്യാൻ ചെന്നപ്പോൾ ആണ് ശ്യാമള മാഡം ഇങ്ങോട്ട് മാറ്റി തന്നത്. ഇപ്പൊ ഒരു ആശ്വാസം.

 

കവിത: ഇവിടെ അങ്ങനെ ഒന്നും ഇല്ല. എല്ലാവരും ഒരുമിച്ച് ഹാപ്പി ആയി വർക്ക് ചെയ്തു തീർക്കും.

 

അപ്പോള് അങ്കിതയൂം ഫരീദയൂം വിഘ്നേഷും വന്നു. രണ്ട് കറുകളിൽ ആയി ലൊക്കേഷനിലേക്ക് പുറപ്പെട്ടു. അങ്കിത കവിതയോടും ബാക്കി ഉള്ളവരോടും നന്നായി പെരുമാറുന്നുണ്ട്, ഞാൻ നോക്കുമ്പോൾ ഭയങ്കര ഗൗരവം നടിക്കുന്നു. എനിക്ക് എന്തോ ഒറ്റപ്പെട്ട പോലെ ഒരു ഫീൽ, ചെയ്ത തെറ്റിൻ്റെ കുറ്റബോധവും. PPE കിറ്റിൽ നിന്നിരുന്ന രമ്യ എൻ്റെ മുഖത്തെ സങ്കടം കണ്ടിട്ട് അടുത്തേക്ക് വന്നു..

 

രമ്യ: (എല്ലാവരും കേൾക്കെ) ഏട്ടാ… റെഡ്ഡി സാർ എട്ടനോട് ഒന്ന് ചെന്നു കാണാൻ പറഞ്ഞിരുന്നു, ഇപ്പോള ഓർത്തത്. ഏട്ടൻ ഹോസ്പിറ്റലിൽ പോയി ഒന്ന് കണ്ടേക്ക്. ടെസ്റ്റിംഗ് തീരാൻ ആവുമ്പോൾ ഞാൻ വിളിക്കാം..

 

അങ്കിത: എന്തായാലും ടെസ്റ്റിംഗ് കഴിഞ്ഞു അങ്ങോട്ട് അല്ലെ പോണത്. അപ്പോള് കണ്ടാൽ പോരെ.

 

കവിത: പോക്കോട്ടെ ഡോക്ടർ. എന്തേലും അത്യാവശ്യം ആണെലോ.

 

ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി, ആദ്യം ഒരു സിഗററ്റ് കത്തിച്ചു വലിച്ചു. ഹോസ്പിറ്റലിൽ പോയി ചുമ്മാ ചുറ്റി കറങ്ങി ടെസ്റ്റിംഗ് കഴിയാറായപ്പോൾ തിരിച്ചു വന്നു എല്ലാവരെയും പിക് ചെയ്തു. Samples എല്ലാം റെഡി ആക്കി വെച്ചു ഞാൻ വേഗം ഹോസ്പിറ്റലിൽ നിന്നും സ്കൂട്ട് ആയി. പുറത്തെ ചായ കടയുടെ മുൻപിൽ കാർ പാർക്ക് ചെയ്തു കവിതയും രമ്യയെയും വിളിച്ചു. അവർ അവിടേക്ക് വന്നു കാറിൽ കയറി ചുമ്മാ കറങ്ങാൻ പോയി.

 

രമ്യ: ജോസ്‌നക്ക് നന്നായി പിടിച്ചു നമ്മളെ. കറങ്ങാൻ പോകുമ്പോൾ അവളെയും കൂട്ടുമോ എന്നൊക്കെ ചോദിച്ചു. നിങ്ങളോട് രണ്ടു പേരോടും ചോദിച്ചിട്ട് പറയാം എന്ന് ഞാൻ പറഞ്ഞു.

 

കവിത: ഞാൻ അവളോട് സംസാരിച്ചു. കഷ്ടമാണ് അവളുടെ കാര്യം. പഠിക്കുന്ന കാലത്ത് ഒരു affair, അതു പിന്നെ എല്ലാവരെയും വെറുപ്പിച്ചു ഒരു കല്യാണം. ഒരു മാസം തികയും മുമ്പേ ഒരു ആക്സിഡൻ്റിൽ അവൻ പോയി, ഇവൾക്ക് ആരും ഇല്ലാതെ ആയി. അന്ന് ഒരു മഠത്തിലെ സിസ്റ്റർ ആണ് അഭയം കൊടുത്തത്. ഈ അടുത്താണ് വീട്ടിലേക്ക് പോയത്.

 

രമ്യ: പാവം.. നമ്മുടെ കൂടെ ഇടക്കു കറങ്ങാൻ ഒക്കെ വിൽക്കാം ല്ലെ.?

 

കവിതയും ഞാനും അതിനോട് സമ്മതിച്ചു. കുറച്ച് നേരത്തെ കറക്കത്തിന് ശേഷം എല്ലാവരും പിരിഞ്ഞു. ഞാൻ pg യിൽ എത്തി നല്ല ഫിറ്റ് ആയി ഫുഡ് കഴിച്ചു കിടക്കാൻ ഉള്ള പരിപാടി ആണ്. അങ്കിതയുടെ കോൾ വന്നു, ഞാൻ അറ്റൻഡ് ചെയ്തില്ല, നിർത്താതെ വിളിച്ചു കൊണ്ടിരിക്കുന്നു. ഞാൻ അറ്റൻഡ് ചെയ്തു…

 

ഞാൻ: ഹലോ…

 

അങ്കിത: who the bloody hell you are, phone വിളിച്ചാൽ അറ്റൻഡ് ചെയ്യാതെ ഇരിക്കാൻ നിൻ്റെ കൈക്ക് അകത്തു എന്താ കുരു ആണോ. നിന്നോട് ഞാൻ പറഞ്ഞില്ലേ നാളത്തെ ലൊക്കേഷൻ details വേണം എന്ന്. Why you are not updating me ?

 

എൻ്റെ സകല കണ്ട്രോളും വിട്ടു.

 

ഞാൻ: നിങൾ ആരാ പെണ്ണുമ്പുള്ളേ എന്നോട് തട്ടി കേറാൻ. ഡോക്ടറും ഹെൽപ്പറും അങ്ങ് ഹോസ്പിറ്റലിൽ. ചുമ്മാ എന്നോട് ചൊറിയാൻ വന്നാൽ ഉണ്ടല്ലോ ഞാൻ കാലേ വാരി ഭിത്തിയിൽ അടിക്കും, പിന്നെ നിന്നെ വടിച്ചു എടുക്കേണ്ടി വരും. ഫോൺ വെക്കടി ….

 

ഇതും പറഞ്ഞു ഞാൻ കോൾ കട്ട് ചെയ്തു. അവള് വീണ്ടും വിളിച്ചു, ഫോൺ സൈലൻ്റ് മോഡ് ആക്കി ഞാൻ കിടന്നു ഉറങ്ങി.

 

രാവിലെ ഒരു 10 മണിയോട് കൂടി ഹോസ്പിറ്റലിൽ എത്തി. എന്നെ കണ്ടപ്പോൾ ജോസ്‌ന ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു. അവളുടെ ചിരി കാണാൻ നല്ല ഭംഗി ആണ്. ഇടത്തെ കവിളിൽ വലിയ ഒരു നുണക്കുഴി വരും, അമല പോളിൻ്റെ കണ്ണുകളും കവിളുകളും ആണ് അവൾക്ക്, അരക്ക് മേലെ നിൽക്കുന്ന നല്ല കട്ടിയുള്ള മുടി.

 

ജോസ്‌ന: ഏട്ടാ… അങ്കിത മാഡം അന്വേഷിച്ചിരുന്നു. പിന്നെ…. ഇന്ന് രാവിലെ ഏട്ടൻ്റെ നമ്പറിൽ ഒരു ഗുഡ് മോണിംഗ് അയച്ചിരുന്നു, നോക്കിയില്ലല്ലോ. അതാ എൻ്റെ നമ്പർ, സേവ് ചെയ്തേക്ക്.

 

ഞാൻ: ശ്രദ്ധിച്ചില്ല, എഴുന്നേറ്റപ്പോൾ വൈകി. ഞാൻ സേവ് ചെയ്തു വെക്കാം. ശെരി എന്നൽ, ഞാൻ അങ്കിത ഡോക്ടറേ ഒന്ന് പോയി കാണട്ടെ.

 

ജോസ്‌ന: ok ഏട്ടാ.

 

ഞാൻ അങ്കിതയുടെ അടുത്തേക്ക് ചെന്നു. വളരെ ഗൗരവത്തിൽ ആണെന്ന് കണ്ടപ്പോൾ മനസ്സിലായി.

 

ഞാൻ: ഗുഡ് മോണിംഗ്.. എന്താ കാണണം എന്ന് പറഞ്ഞേ ?

 

അങ്കിത: (ദേഷ്യത്തോടെ) സ്ത്രീകളോട് പെരുമാറാൻ നിനക്ക് അറിയില്ല എന്ന് എനിക്കറിയാം, സംസാരിക്കാനും അറിയില്ല എന്ന് ഇന്നലെ മനസ്സിലായി.

 

ഞാൻ: മാഡം വിളിച്ച കാര്യം പറയൂ. വേറെ പണി ഉണ്ട്.

 

അങ്കിത: നിനക്ക് എന്ത് മല മരിക്കുന്ന പണി ആട ഉള്ളത് .? മര്യാദയ്ക്ക് നിന്നോണം കേട്ടോ. ഞാൻ പറഞ്ഞ 2 ലൊക്കേഷൻ റെഡി അല്ലെ?

 

ഞാൻ: ഇല്ല മാഡം. ഒരു ലൊക്കേഷൻ ഉള്ളൂ. 350+ ആളുകൾ ഉണ്ട്. കഴിഞ്ഞ വീക്ക് commitment കൊടുത്തത് ആണ്.

 

അങ്കിത: എങ്കിൽ മോൻ കഷ്ടപ്പെടേണ്ട കേട്ടോ. ഞാൻ ഒരു ലൊക്കേഷൻ അറേഞ്ച് ചെയ്തു കഴിഞ്ഞു. 26 പേര് ഉണ്ട്, ഒരു ഓഫീസ് ആണ്. നമ്മുടെ ടീം അങ്ങോട്ട് പോകും.

 

ഞാൻ: ഡോക്ടർ അത് അവർ ഒറ്റക്ക് എങ്ങനെയാ handle ചെയ്യാ.? വേണ്ട മാം, ആ ക്യാമ്പ് കഴിഞ്ഞു മാഡം പറഞ്ഞടുത്ത് പോകാം. 26 പേര് അല്ലെ ഉള്ളൂ, 30 മിനിറ്റിനുള്ളിൽ അതു തീർക്കാം.

 

അങ്കിത: നീ എല്ലാം തീരുമാനിക്കാൻ ആണേൽ ഞാൻ എന്തിനാ ഇവിടെ.!? ഞാൻ പറയുന്നത് അങ്ങോട്ട് അനുസരിച്ചാൽ മതി. നിൻ്റെ കൂടെ ഉണ്ടായിരുന്ന അവളുമാര് ഇത്ര നാളും എന്ത് തൊലിക്കുക ആയിരുന്നു ഇവിടെ?

Leave a Reply

Your email address will not be published. Required fields are marked *