കൊറോണ ദിനങ്ങൾ – 6 8അടിപൊളി  

 

ജോസ്‌ന: ഏട്ടാ… അങ്കിത മാഡം അന്വേഷിച്ചിരുന്നു. പിന്നെ…. ഇന്ന് രാവിലെ ഏട്ടൻ്റെ നമ്പറിൽ ഒരു ഗുഡ് മോണിംഗ് അയച്ചിരുന്നു, നോക്കിയില്ലല്ലോ. അതാ എൻ്റെ നമ്പർ, സേവ് ചെയ്തേക്ക്.

 

ഞാൻ: ശ്രദ്ധിച്ചില്ല, എഴുന്നേറ്റപ്പോൾ വൈകി. ഞാൻ സേവ് ചെയ്തു വെക്കാം. ശെരി എന്നൽ, ഞാൻ അങ്കിത ഡോക്ടറേ ഒന്ന് പോയി കാണട്ടെ.

 

ജോസ്‌ന: ok ഏട്ടാ.

 

ഞാൻ അങ്കിതയുടെ അടുത്തേക്ക് ചെന്നു. വളരെ ഗൗരവത്തിൽ ആണെന്ന് കണ്ടപ്പോൾ മനസ്സിലായി.

 

ഞാൻ: ഗുഡ് മോണിംഗ്.. എന്താ കാണണം എന്ന് പറഞ്ഞേ ?

 

അങ്കിത: (ദേഷ്യത്തോടെ) സ്ത്രീകളോട് പെരുമാറാൻ നിനക്ക് അറിയില്ല എന്ന് എനിക്കറിയാം, സംസാരിക്കാനും അറിയില്ല എന്ന് ഇന്നലെ മനസ്സിലായി.

 

ഞാൻ: മാഡം വിളിച്ച കാര്യം പറയൂ. വേറെ പണി ഉണ്ട്.

 

അങ്കിത: നിനക്ക് എന്ത് മല മരിക്കുന്ന പണി ആട ഉള്ളത് .? മര്യാദയ്ക്ക് നിന്നോണം കേട്ടോ. ഞാൻ പറഞ്ഞ 2 ലൊക്കേഷൻ റെഡി അല്ലെ?

 

ഞാൻ: ഇല്ല മാഡം. ഒരു ലൊക്കേഷൻ ഉള്ളൂ. 350+ ആളുകൾ ഉണ്ട്. കഴിഞ്ഞ വീക്ക് commitment കൊടുത്തത് ആണ്.

 

അങ്കിത: എങ്കിൽ മോൻ കഷ്ടപ്പെടേണ്ട കേട്ടോ. ഞാൻ ഒരു ലൊക്കേഷൻ അറേഞ്ച് ചെയ്തു കഴിഞ്ഞു. 26 പേര് ഉണ്ട്, ഒരു ഓഫീസ് ആണ്. നമ്മുടെ ടീം അങ്ങോട്ട് പോകും.

 

ഞാൻ: ഡോക്ടർ അത് അവർ ഒറ്റക്ക് എങ്ങനെയാ handle ചെയ്യാ.? വേണ്ട മാം, ആ ക്യാമ്പ് കഴിഞ്ഞു മാഡം പറഞ്ഞടുത്ത് പോകാം. 26 പേര് അല്ലെ ഉള്ളൂ, 30 മിനിറ്റിനുള്ളിൽ അതു തീർക്കാം.

 

അങ്കിത: നീ എല്ലാം തീരുമാനിക്കാൻ ആണേൽ ഞാൻ എന്തിനാ ഇവിടെ.!? ഞാൻ പറയുന്നത് അങ്ങോട്ട് അനുസരിച്ചാൽ മതി. നിൻ്റെ കൂടെ ഉണ്ടായിരുന്ന അവളുമാര് ഇത്ര നാളും എന്ത് തൊലിക്കുക ആയിരുന്നു ഇവിടെ?

 

എനിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു.

 

അങ്കിത: ഓ.. കൂട്ടുകാരികളെ പറഞ്ഞപ്പോൾ നൊന്തോ.? എൻ്റെ അടുത്ത് ഈ മുഷ്ടി ചുരുട്ടലും പല്ല് കടിക്കലും ഒന്നും വേണ്ട.

 

ഞാൻ ഒന്നും മിണ്ടാതെ തിരിച്ചു വന്നു കാറിൽ ഇരുന്നു. കുറച്ച് കഴിഞ്ഞ് ഫരീദ എൻ്റെ അടുത്തേക്ക് എത്തി.

 

ഫരീദ: ഡാ… A small change, ഞാൻ ഇന്ന് കവിത ഡോക്ടറുടെ ടീമിൽ ആണ്. നീയും ജോസ്‌നയൂം അങ്കിത ഡോക്ടറും വേറെ ഏതോ ലൊക്കേഷൻ ആണ്.

 

ഞാൻ ഒന്നും മിണ്ടിയില്ല. കവിതയും രമ്യയും ഫരീദയും വിഘ്നേഷും ബൈ പറഞ്ഞു സുരേഷിൻ്റെ വണ്ടിയിൽ കയറി ലൊക്കേഷനിലേക്ക് പുറപ്പെട്ടു. അല്പം കഴിഞ്ഞ് ജോസ്‌ന ടെസ്റ്റിംഗ് കിറ്റ് എല്ലാം എടുത്ത് കാറിൽ വന്നിരുന്നു, പിറകെ അങ്കിതയും എത്തി. ലൊക്കേഷനിൽ എത്തിയപ്പോൾ എല്ലാവരും വരുന്നെ ഉള്ളൂ. പിന്നെയും ഒരു മണിക്കൂർ വെയിറ്റ് ചെയ്യണം. എല്ലാവരും കാറിൽ തന്നെ ഇരുന്നു.

എനിക്കൊരു കോൾ വന്നപ്പോൾ പുറത്ത് ഇറങ്ങി അറ്റൻഡ് ചെയ്തു. ശ്യാമള മാഡം ആയിരുന്നു അത്.

 

ശ്യാമള മാഡം: ഗുഡ് മോണിംഗ് അഖിൽ. എന്തുണ്ട് വിശേഷം.? അങ്കിത അവിടെ ജോയിൻ ചെയ്തില്ലേ.? അവള് എന്നെ ശല്യം ചെയ്ത് കരഞ്ഞു നിലവിളിച്ചു വാങ്ങിച്ചതാ അങ്ങോട്ട്, actually അവൾക്ക് അവലഹല്ലിയിൽ ആയിരുന്നു posting. നിന്നെ ഭയങ്കര ഇഷ്ടമായി, വാ തോരാതെ സംസാരിച്ചു. നിൻ്റെ കൂടെ അവള് സേഫ് ആണെന്നും ഹാപ്പി ആണെന്നും പറഞ്ഞു. നന്നായി നോക്കിക്കോണേ അവളെ.

 

ഞാൻ: എന്നെ പറ്റി തന്നെ ആണോ മാം?

 

ശ്യാമള മാഡം: നീ എന്താ അങ്ങനെ ചോദിക്കുന്നെ. അവള് എല്ലാവരെയും ഒരു ഡിസ്റ്റൻസിൽ ആണ് നിർത്താറ്, ആരെയും അങ്ങനെ വിശ്വസിക്കില്ല. അവൾക്ക് അങ്ങനെ കംഫർട്ട് തോന്നണേൽ അതു അത്ര വിശ്വാസവും ഇഷ്ടവും ഉള്ളത് കൊണ്ടാണ്. ഞാൻ നിന്നെ വിളിച്ച് ഇതൊക്കെ പറഞ്ഞത് അവളോട് പറയണ്ട.

 

ഞാൻ: ok മാഡം.

 

അങ്ങനെ കോൾ കട്ട് ചെയ്തു. ഞാൻ ആകെ കൺഫ്യൂഷൻ ആയി. എന്നെ ഇഷ്ടമാണെങ്കിൽ പിന്നെ എന്തിനാ ഈ ചൂടാവുന്നെ !? ഒരു പക്ഷെ എന്നോട് പ്രതികാരം ചെയ്യാൻ വേണ്ടിയാണോ ഇവിടെ പോസ്റ്റിംഗ് വേണം എന്ന് വാശി പിടിച്ചത്. ഒന്നും മനസ്സിലാവുന്നില്ല. എന്തായാലും ഒരു ടെസ്റ്റിംഗ് ചെയ്യാൻ ഞാൻ തീരുമാനിച്ചു. മുഖത്ത് അല്പം വിഷാദ ഭാവം ചാലിച്ച് കാറിൽ ചെന്നു ഇരുന്നു. രണ്ടാളും എന്നെ നോക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *