കൊറോണ ദിനങ്ങൾ – 6 8അടിപൊളി  

 

എനിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു.

 

അങ്കിത: ഓ.. കൂട്ടുകാരികളെ പറഞ്ഞപ്പോൾ നൊന്തോ.? എൻ്റെ അടുത്ത് ഈ മുഷ്ടി ചുരുട്ടലും പല്ല് കടിക്കലും ഒന്നും വേണ്ട.

 

ഞാൻ ഒന്നും മിണ്ടാതെ തിരിച്ചു വന്നു കാറിൽ ഇരുന്നു. കുറച്ച് കഴിഞ്ഞ് ഫരീദ എൻ്റെ അടുത്തേക്ക് എത്തി.

 

ഫരീദ: ഡാ… A small change, ഞാൻ ഇന്ന് കവിത ഡോക്ടറുടെ ടീമിൽ ആണ്. നീയും ജോസ്‌നയൂം അങ്കിത ഡോക്ടറും വേറെ ഏതോ ലൊക്കേഷൻ ആണ്.

 

ഞാൻ ഒന്നും മിണ്ടിയില്ല. കവിതയും രമ്യയും ഫരീദയും വിഘ്നേഷും ബൈ പറഞ്ഞു സുരേഷിൻ്റെ വണ്ടിയിൽ കയറി ലൊക്കേഷനിലേക്ക് പുറപ്പെട്ടു. അല്പം കഴിഞ്ഞ് ജോസ്‌ന ടെസ്റ്റിംഗ് കിറ്റ് എല്ലാം എടുത്ത് കാറിൽ വന്നിരുന്നു, പിറകെ അങ്കിതയും എത്തി. ലൊക്കേഷനിൽ എത്തിയപ്പോൾ എല്ലാവരും വരുന്നെ ഉള്ളൂ. പിന്നെയും ഒരു മണിക്കൂർ വെയിറ്റ് ചെയ്യണം. എല്ലാവരും കാറിൽ തന്നെ ഇരുന്നു.

എനിക്കൊരു കോൾ വന്നപ്പോൾ പുറത്ത് ഇറങ്ങി അറ്റൻഡ് ചെയ്തു. ശ്യാമള മാഡം ആയിരുന്നു അത്.

 

ശ്യാമള മാഡം: ഗുഡ് മോണിംഗ് അഖിൽ. എന്തുണ്ട് വിശേഷം.? അങ്കിത അവിടെ ജോയിൻ ചെയ്തില്ലേ.? അവള് എന്നെ ശല്യം ചെയ്ത് കരഞ്ഞു നിലവിളിച്ചു വാങ്ങിച്ചതാ അങ്ങോട്ട്, actually അവൾക്ക് അവലഹല്ലിയിൽ ആയിരുന്നു posting. നിന്നെ ഭയങ്കര ഇഷ്ടമായി, വാ തോരാതെ സംസാരിച്ചു. നിൻ്റെ കൂടെ അവള് സേഫ് ആണെന്നും ഹാപ്പി ആണെന്നും പറഞ്ഞു. നന്നായി നോക്കിക്കോണേ അവളെ.

 

ഞാൻ: എന്നെ പറ്റി തന്നെ ആണോ മാം?

 

ശ്യാമള മാഡം: നീ എന്താ അങ്ങനെ ചോദിക്കുന്നെ. അവള് എല്ലാവരെയും ഒരു ഡിസ്റ്റൻസിൽ ആണ് നിർത്താറ്, ആരെയും അങ്ങനെ വിശ്വസിക്കില്ല. അവൾക്ക് അങ്ങനെ കംഫർട്ട് തോന്നണേൽ അതു അത്ര വിശ്വാസവും ഇഷ്ടവും ഉള്ളത് കൊണ്ടാണ്. ഞാൻ നിന്നെ വിളിച്ച് ഇതൊക്കെ പറഞ്ഞത് അവളോട് പറയണ്ട.

 

ഞാൻ: ok മാഡം.

 

അങ്ങനെ കോൾ കട്ട് ചെയ്തു. ഞാൻ ആകെ കൺഫ്യൂഷൻ ആയി. എന്നെ ഇഷ്ടമാണെങ്കിൽ പിന്നെ എന്തിനാ ഈ ചൂടാവുന്നെ !? ഒരു പക്ഷെ എന്നോട് പ്രതികാരം ചെയ്യാൻ വേണ്ടിയാണോ ഇവിടെ പോസ്റ്റിംഗ് വേണം എന്ന് വാശി പിടിച്ചത്. ഒന്നും മനസ്സിലാവുന്നില്ല. എന്തായാലും ഒരു ടെസ്റ്റിംഗ് ചെയ്യാൻ ഞാൻ തീരുമാനിച്ചു. മുഖത്ത് അല്പം വിഷാദ ഭാവം ചാലിച്ച് കാറിൽ ചെന്നു ഇരുന്നു. രണ്ടാളും എന്നെ നോക്കുന്നുണ്ട്.

 

ജോസ്‌ന: എന്താ ഏട്ടാ എന്ത് പറ്റി ഒരു സങ്കടം പോലെ.? ആരാ വിളിച്ചേ.?

 

ഞാൻ: നാട്ടിൽ നിന്നും അമ്മ വിളിച്ചതാണ്. എൻ്റെ ചിറ്റപ്പൻ കൊറോണ കാരണം മരണപ്പെട്ടു (ശെരിക്കും ചിറ്റപ്പൻ മരിച്ചു 7 വർഷം കഴിഞ്ഞിരുന്നു). അമ്മക്ക് ആകെ ടെൻഷൻ ആയി. എന്നോട് കൊറോണ ജോലി എല്ലാം മതിയാക്കി നാട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. ഭയങ്കര വാശിയിൽ ആണ് അമ്മ, എന്ത് പറഞ്ഞിട്ടും കേൾക്കാൻ തയ്യാറാവുന്നില്ല.

 

ഫോണിൽ നോക്കി ഇരുന്ന അങ്കിത പെട്ടന്ന് തല ഉയർത്തി എന്നെ നോക്കി. മുഖം ആകെ മാറിയിരുന്നു, സങ്കടവും ടെൻഷനും അവളുടെ മുഖത്ത് തെളിഞ്ഞു വന്നു.

 

ജോസ്‌ന: അയ്യോ… എന്നിട്ട് ഏട്ടൻ എന്ത് പറഞ്ഞു.

 

ഞാൻ: രാത്രി ഒന്നൂടെ വിളിച്ചു കൺവിൻസ് ചെയ്തു നോക്കട്ടെ. ഇല്ലേൽ നാളെ resignation letter കൊടുക്കും. അല്ലാതെ മാർഗം ഇല്ല. (ഞാൻ സങ്കടം അഭിനയിച്ചു തല താഴ്ത്തി ഇരുന്നു)

 

ജോസ്‌ന: അയ്യോ… കഷ്ടം. പാവം കവിത മാഡവും രമ്യയും ആകെ വിഷമിക്കുമല്ലോ. ഇന്നലെ രമ്യ പറഞ്ഞു, ഏട്ടനെ പോലെ ഒരാളെ കിട്ടിയത് ഭാഗ്യം ആണെന്നും, ഇത്രെയും റിസ്ക് ഉണ്ടായിട്ടും ഹാപ്പി ആയി ഈ ജോലി ചെയ്യുന്നതിന് കാരണം ഏട്ടൻ കൂടെ ഉള്ളത് കൊണ്ടാണ് എന്നും.

 

ഞാൻ: എന്ത് ചെയ്യാം മോളെ… ഇതാണ് ജീവിതം, കുറെ കാലം കൂടെ ഉണ്ടാകും പിന്നെ പിരിഞ്ഞു പൊയല്ലേ പറ്റൂ…

 

അങ്കിത എന്നെ നോക്കി ഇരിക്കുക ആണ്, ചുണ്ടുകൾ വിറക്കുന്നുണ്ട്. കോൾ ചെയ്യാൻ എന്ന ഭാവേന അവള് പുറത്തേക്ക് ഇറങ്ങി.

 

കുറച്ച് കഴിഞ്ഞപ്പോൾ ടെസ്റ്റിംഗ് ക്യാമ്പ് തുടങ്ങി. ഞാൻ ഡാറ്റാ എൻട്രി ചെയ്യുക ആണ്, ജോസ്‌ന PPE കിറ്റിൽ നിന്നു കൊണ്ട് samples എടുക്കുന്നു. അങ്കിത എല്ലാം നോക്കി ദൂരെ മാറി നിൽക്കുന്നു, കുറച്ച് കഴിഞ്ഞപ്പോൾ എൻ്റെ അടുത്ത് വന്നു ഇരുന്നു.

 

അങ്കിത: (ശബ്ദം വളരെ താഴ്ത്തി) അഖിൽ, എനിക്ക് നിന്നോട് സംസാരിക്കണം.

 

ഞാൻ: ജോസ്‌ന.. ക്യൂവിൽ നിൽക്കുന്ന ആ മൂന്നാമത്തെ ആൾക്ക് മൂക്കിൽ ചെറിയ പ്രശ്നം ഉണ്ട്. So, nasal swab ചെയ്യുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ.

 

ജോസ്‌ന: ok ഏട്ടാ

 

അങ്കിത: (ശബ്ദം വളരെ താഴ്ത്തി) അഖിൽ, നിന്നോടാണ് ഞാൻ പറയുന്നത്… എനിക്ക് സംസാരിക്കണം എന്ന്. നീ ഒന്ന് ഫ്രീ ആവണം ഇന്ന്.

 

ഞാൻ: (ശബ്ദം താഴ്ത്തി) മാഡം, എനിക്കൊന്നും സംസാരിക്കാൻ ഇല്ല. ഞാൻ maximum one week കൂടി ഇനി ഇവിടെ ഉണ്ടാകൂ. So, അതു വരെ തല്ല് കൂടാനും ഒന്നും താൽപര്യം ഇല്ല. പിന്നെ എൻ്റെ അടുത്ത് നിന്നും ഒരു തെറ്റ് സംഭവിച്ചു, I’m Sorry.

 

അങ്കിത: please. Evening ഒന്നു ഫ്രീ ആവൂ.

 

ഞാൻ: പറ്റില്ല മാഡം. നിങ്ങളോട് സംസാരിക്കാൻ തന്നെ എനിക്ക് താൽപര്യം ഇല്ല. നാളെ ഞാൻ റെഡ്ഡി സാറിന് resign ലെറ്റർ കൊടുക്കുക ആണ്. എന്നോട് സംസാരിക്കാൻ വരണ്ട.

 

അവളുടെ കണ്ണുകൾ നിറയുന്നു കാഴ്ച ഞാൻ കണ്ടൂ. അതു തുടച്ചു കൊണ്ട് അവള് എഴുന്നേറ്റു പോയി. ജോസ്‌ന ഇതൊന്നും കണ്ടില്ല, പുള്ളി സീരിയസ് ആയി സാമ്പിൾ എടുക്കുന്ന തിരക്കിൽ ആണ്. 12 മണിക്കുള്ളിൽ samples എടുത്ത് ഞങൾ കവിത ഉള്ള ലൊക്കേഷനിലേക്ക് പുറപ്പെട്ടു. 15 മിനുട്ടിൽ അവിടെ എത്തി.

 

ഭയങ്കര ക്യൂ ആയി ആൾക്കാർ ഉണ്ട്. രമ്യ ഒറ്റക്ക് ആണ് PPE കിറ്റിൽ ഉള്ളത്. അതു കണ്ട് ജോസ്‌ന വേഗം PPE കിറ്റ് ഇട്ടു രമ്യയെ സഹായിക്കാൻ ചെന്നു. ഞാൻ കവിതയുടെ അടുത്ത് ചെന്നു ഇരുന്നു, അങ്കിതയും അവിടെ വന്നു.

 

അങ്കിത: (കവിതയോട്) കവിത, എനിക്ക് JC ഓഫീസിൽ ഒന്ന് പോണം. Appointment Letter ഒന്ന് വാങ്ങണം, അവിടെ റെഡി ആണ്. ഞാൻ അഖിലിനെ കൂട്ടി പോട്ടെ. ശ്യാമള ആൻ്റിക്ക് അഖീലിനെ കാണണം എന്ന് പറഞ്ഞിരുന്നു. ഇവിടുത്തെ പരിപാടി കഴിയും മുമ്പ് ഇങ്ങു എത്താം.

 

കവിത: അതിനു എന്താ മാഡം, നിങൾ പോയി വാ.

 

അങ്കിത എഴുന്നേറ്റു നടന്നു. ഞാൻ കവിതയോടു ബൈ പറഞ്ഞു അവളുടെ പിറകെ നടന്നു ചെന്നു കാറിൽ കയറി വണ്ടി JC office ലക്ഷ്യമാക്കി നീങ്ങി.

JC ഓഫീസ് എത്തുന്നത് വരെ ഞാൻ ഒന്നും മിണ്ടിയില്ല. അവള് എന്തോ സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്, ഞാൻ മുഖം കൊടുക്കാതെ ഡ്രൈവ് ചെയ്യുന്നുണ്ട്. പാർക്കിങ് ഗ്രൗണ്ടിൽ കാർ നിർത്തി ഇറങ്ങാൻ നേരം അവള് എൻ്റെ കയ്യിൽ പിടിച്ചു. അവളുടെ കൈകൾ നന്നായി വിറക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ നോക്കി, കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *