കോബ്രാ ഹില്‍സിലെ നിധി – 5

“ആര്‍ക്കറിയാം, നാളെ നെനക്ക് ചെലവിന് തരുന്നത് ചെലപ്പം ഇവനായിരിക്കില്ലന്ന്? ങ്ങ്ഹേ? ഏത്?”
രാഹുല്‍ റോസ്‌ലിന്‍റെ നേരെ നോക്കി കണ്ണിറുക്കി.
“നീ കേറ്,”
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് രാഹുല്‍ സിദ്ധാര്‍ത്ഥനോട് പറഞ്ഞു.
“കാര്യം പ്രശ്നം ഞാന്‍ കോമ്പ്രമൈസ് ആക്കിയെങ്കിലും നിന്നെ എവിടെ ഏതായാലും ഞാന്‍ തനിച്ചു വിടുന്നില്ല,”
സിദ്ധാര്‍ത്ഥന്‍ രാഹുലിന്‍റെ പിമ്പില്‍ കയറി.
“ലതീഫേ,”
ബൈക്ക് പതിയെ ഓടിക്കുന്നതിനിടയില്‍ രാഹുല്‍ പറഞ്ഞു.
“നീ കൂടോത്രം ചെയ്ത് മയക്കിയ എന്‍റെ പിള്ളേരെ നാളെ മൊതല്‍ പള്ളിക്കൂടത്തിലേക്ക് പറഞ്ഞ് വിട്ടേക്കണം. അവര്‍ക്കൊള്ളത് ഞാന്‍ അവിടെ കൊടുത്തോളാം. ചൂരല്‍ക്കഷായം!”

************************************

അന്ന് വൈകുന്നേരം മെട്രോപോളിറ്റന്‍ ക്ലബ്ബിലിരിക്കുകയായിരുന്നു കോബ്രാ ഗാങ്ങ്.
ലത്തീഫിന്‍റെ മൂക്കിനടുത്ത് ഒരു ബാന്‍ഡ് എയ്ഡ് ഉണ്ട്.
“ലത്തീഫ് ദാദാ ആദ്യം വെലക്കിയത്‌ കൊണ്ടാ,”മൌനം അസഹ്യമായപ്പോള്‍ ടോമി പറഞ്ഞു.
“ആദ്യം തന്നെ നമുക്കൊരുമിച്ച് അവനോട് ഏറ്റുമുട്ടിയാരുന്നെ അവന്‍റെ വണ്‍ മാന്‍ ഷോ കളി ഇന്നത്തോടെ തീര്‍ത്തേനെ നമ്മള്!”
“അവന്‍ ആളു നിസ്സാരക്കാരനല്ല ടോമി,”
ലത്തീഫ് പറഞ്ഞു.
“നമ്മള്‍ ഇതുവരെ കണ്ടിട്ടുല്ലവരില്‍ വെച്ച് ഏറ്റവും ഡയിഞ്ചറസ്! ഈ സ്ഥലത്തിന്‍റെ ചരിത്രോം ഭൂമിശാസ്ത്രോം അവന്‍റെ കൈവെള്ളേ ലൊണ്ട്!”
“ഏതായാലും ആ ബീഹാറീടെ അത്രേം വരില്ലല്ലോ!”
വിന്‍സെന്റ് പറഞ്ഞു.
“സൈസ് കൊണ്ട് ഈ രാഹുലിന്‍റെ എരട്ടി വരും അവന്‍. കാട്ടുപന്നിയെപ്പോലെ. അവനെ നമ്മള്‍ തല്ലിയോടിച്ചില്ലേ?”
“കൊറച്ച്‌ കാലത്തേക്ക് ഇനി ഒരാക്ഷനുമില്ല,’
ലത്തീഫ് അറിയിച്ചു.
“നമുക്ക് നന്നായി പ്രിപ്പയര്‍ ചെയ്യണം. ഫുള്‍ പ്രിപ്പരേഷനോടെയാണ് അവന്‍ ഇവിടെ കളിക്കുന്നെ. ഇവിടെ അവന്‍ ഒറ്റയ്ക്കല്ല എന്ന്‍ ഒറപ്പാണ്.
അവര്‍ ആരൊക്കെയാണ് എന്ന്‍ മനസ്സിലാക്കുകയാണ് ആദ്യത്തെ പണി.”
“അതിത്ര മനസ്സിലാക്കാനോന്നുമില്ല,”
രാജു പറഞ്ഞു.
“ജയകൃഷ്ണന്‍ തന്നെ സംശയമില്ല,”
“അങ്ങനെ തീര്‍ച്ചയാക്കാന്‍ കഴിയില്ല,”
ലത്തീഫ് പറഞ്ഞു.
“ജയകൃഷ്ണന്‍റെ ബോസ്സാണ് നരിമറ്റം വര്‍ക്കി. ഈ രാഹുല്‍ അയാളെ വീട്ടില്‍ കയറി തല്ലി. കയ്യും കാലുമൊടിഞ്ഞു സിറ്റി ഹോസ്പിറ്റലിലുണ്ട് നരിമറ്റം വര്‍ക്കി,”
“സിദ്ധാര്‍ത്ഥന്‍ പറഞ്ഞ അടയാളങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഡ്രഗ് എജന്റ്റ് ഈ രാഹുല്‍ തന്നെയാണ്. ജയകൃഷ്ണന്‍റെ ഗാങ്ങിലേ ഏറ്റവും അടുത്തയാള്‍ ആണ് സിദ്ധാര്‍ത്ഥന്‍. ജയകൃഷ്ണന് ഡ്രഗ് സപ്ലൈ ചെയ്യുന്നതും സിദ്ധാര്‍ത്ഥനെ നമ്മളില്‍ നിന്ന്‍ രക്ഷപെടുത്തിക്കൊണ്ടുപോയതും രാഹുല്‍ എന്ന ഒരാള്‍ തന്നെയാണ്. സോ ദ കണക്ഷന്‍ ഈസ് വെരി ക്ലിയര്‍,”
രാജേഷ് പറഞ്ഞു.
“നീ പറഞ്ഞ കാര്യങ്ങള്‍ക്കുള്ള ഏക തെളിവ് സിദ്ധാര്‍ത്ഥന്‍റെ വാക്കുകള്‍ മാത്രവാ. നമുക്കത് ഫുള്‍ ആയിട്ട് സ്വീകരിക്കാന്‍ പറ്റില്ല. ഇറ്റ്‌ മെയ് ബി അ ട്രാപ്!”
അല്പ്പസമയത്തെ ആലോചനക്ക് ശേഷം ലത്തീഫ് പറഞ്ഞു.
“കോബ്രാ ഹില്‍സിലെ നിധി തേടി വന്നവന്‍! കോളേജ് അദ്ധ്യാപകന്‍! ഡ്രഗ് എജന്റ്റ്! തെരുവ് ഗുണ്ട! ഇതിലേതാ സത്യം?”
ആബിദ് സ്വയം ചോദിച്ചു.
എല്ലാവരും ലത്തീഫിനെ നോക്കി.
“അവന്‍ ഒരു അധ്യാപകനാണെങ്കില്‍ അത് നമുക്ക് പ്രശ്നമില്ല. ഡ്രഗ് എജന്‍റ്റാണെങ്കില്‍ അതും നമ്മള്‍ അത്ര കാര്യമാക്കില്ല. തെരുവ് ഗുണ്ടയോ മറ്റെന്തെങ്കിലും ആകട്ടെ. അതൊന്നും നമ്മളെ സംബന്ധിച്ച് പ്രശ്നമല്ല….പക്ഷെ…”
ലത്തീഫിന്‍റെ കണ്ണുകള്‍ നഗത്താന്‍ മലമുടികളെ സ്പര്‍ശിച്ചു.
കൂട്ടുകാര്‍ ആകാംക്ഷയോടെ അയാളെ നോക്കി.
“പക്ഷെ അവന്‍റെ ഉദ്ദേശം കോബ്രാഹില്‍സിലെ നിധിയാണേല്‍ അവന്‍റെ പ്രിപ്പറേഷന്‍സും പിന്‍ബലവും എത്രവലുതാണെങ്കിലും അവനിവിടെ നിന്ന്‍ വന്നതുപോലെ പോകില്ല. വിലകാംഗപ്പെന്ഷന്‍ പറ്റുന്ന ഒരാളെക്കൂടി കിട്ടും സര്‍ക്കാറിന്…”

Leave a Reply

Your email address will not be published. Required fields are marked *