കോളേജ് അനുഭവങ്ങൾ – 4 Like

കോളേജ് അനുഭവങ്ങൾ 4

Collage Anubhavangal Part 4 | Author : Ravanan

Previous Part

 


 

തുടർന്ന്..

സലോമി ചേച്ചി നടന്നകന്നത് ഞാൻ നോക്കി നിന്നു ഇനി എന്ന് എപ്പോ അറിയില്ല ആ ചിന്ത അധികനേരം നീണ്ടു നിന്നില്ല പോക്കറ്റിൽ കിടന്നു ഫോൺ റിങ് ചെയ്യ്തു, എടുത്തു നോക്കിയപ്പോൾ അച്ഛൻ.

 

ഞാൻ : അച്ഛാ അവര് വന്നു എല്ലാം ക്ലീൻ ചെയ്തിട്ട് ജോലി കഴിഞ്ഞു ഇപ്പൊ പോയതേ ഉള്ളു

അച്ഛൻ : ഞാൻ തന്ന കാശ് നീ കൊടുത്തോ

ഞാൻ : കൊടുത്തു അവര് ഹാപ്പിയാണ്.

അച്ഛൻ : എന്നാ നിനക്ക് ഇങ്ങു പോന്നുടെ നാളെ ക്രിസ്മസ് അല്ലെ അവിടെ എന്തിനാ ഒറ്റയ്ക്ക്..

ഞാൻ : അത് കുഴപ്പമില്ല ഫ്രണ്ട്‌സ് എല്ലാരും ആയി ഒന്ന് പുറത്ത് പോവാൻ ഒരു പ്ലാൻ ഉണ്ട് കൂടാതെ നാളെ ഫുഡ്‌ ഒരു കൂട്ടുകാരന്റെ വീട്ടിൽ നിന്നാണ്..

അച്ഛൻ : hmm എന്നാ ഓക്കേ പ്ലാനിൽ എന്തേലും മാറ്റം ഉണ്ടായാൽ വിളിക്കാൻ ഒന്നും നിക്കണ്ട പോന്നേക്കു.. ഓക്കേ

ഞാൻ : ഓക്കേ..

 

Call കട്ട്‌ ചെയ്തു കഴിഞ്ഞതും അനുവിനെ വിളിച്ചു അവൾ എന്തോ call എടുക്കുന്നില്ല. ഞാനും ഓർത്തു എന്തേലും തിരക്കിലായിരിക്കും എന്ന്..

 

നേരെ പോയി റെഡിയായി വണ്ടി എടുത്തു പുറത്തേക്കു പോയി ഒരു ബെകാർഡി ഫുൾ ഓക്കെ വാങ്ങി വരും വഴി നല്ല മുഖ പരിചയം ഉള്ള പെൺകുട്ടി ഒരു ബൈക്കിൽ ഒരു പയ്യനെ കെട്ടിപിടിച്ചു പോകുന്നു ഇരിപ്പു കണ്ടാൽ അറിയാം എന്തോ പന്തികേട് അവൻ ഇടയ്ക്കു കൈ പുറകോട്ട് കൊണ്ടുവന്നു അവളുടെ തുടയിലൊക്കെ പിടിക്കുന്നുണ്ട് ആരാണാവോ .. പുറകെ ചെന്നു അത് ആരാണെന്നു ശ്രെദ്ധിച്ചപ്പോൾ അനു.. അവളുടെ കൂടെ അത് ആരാണെന്നു അറിയണം എന്നുണ്ട്. ഞാൻ വണ്ടി സ്പീഡ് കുറച്ചു ഫോൺ എടുത്തു അവളെ വിളിച്ചു, അവൾ കയ്യിൽ ഉണ്ടായിരുന്ന ഫോൺ ഒന്ന് നോക്കിയിട്ട് ഒന്നും അറിയാതെ പോലെ അവനെ മുറുകെ കെട്ടിപിടിച്ചു പിന്നെയും പോകുന്നു.. അതുടെ കണ്ടപ്പോ നല്ല ദേഷ്യം തോന്നി എങ്കിലും അവളെ ഒഴിവാക്കാൻ കാരണം തേടി നടന്ന എനിക്ക് ഒരു കാരണം കിട്ടിയതായി തോന്നി , ഞാൻ അവളുടെ പുറകെ പോയി അവരുടെ ഒരു പിക് സൈഡിൽ നിന്നും എടുത്തു ഇനി നേരിൽ കാണുമ്പോ ഇത് കാണിച്ചു ചോദിക്കാം എന്ന് ഉറപ്പിച്ചു..

 

 

നേരെ വീട്ടിലേക്കു എത്തിയ ഞാൻ ആകെ ആശയകുഴപ്പത്തിലാണ് സന്തോഷിക്കണോ സങ്കടപെടണോ.. വാങ്ങിയ

കുപ്പി എടുത്തു പൊട്ടിച്ചു കുടിച്ചു എന്റെ ക്രിസ്മസ് ഞാൻ തുടങ്ങി വെച്ചു അങ്ങെനെ 4,5 പെഗ് തീർന്ന വഴി അറിഞ്ഞില്ല..

 

സമയം 12 മണി ഫോണിൽ ജിൻസിയുടെ call വന്നു ഞാൻ call എടുത്തു തീർത്തും നിരാശനായിരുന്നു ഞാൻ..

 

ജിൻസി : ഹലോ സാറെ നമ്മളെയൊക്കെ മറന്നോ, എവിടെയാ ഇപ്പൊ

ഞാൻ : ഞാൻ ആരെ മറക്കാനാടോ, ബാക്കി ഐ ഉള്ളവരല്ലേ എന്നെ മറക്കുന്നെ.. കണ്ടില്ലേ ഞാൻ എന്റെ വീട്ടിൽ ഒറ്റയ്ക്ക്..

എന്റെ സംസാരത്തിലെ താള പിഴകൾ ജിൻസിക്ക് നല്ലപോലെ മനസിലായി..

അവൾക്കു ചിരി വന്നു

ജിൻസി : സാർ എത്രണ്ണം കഴിച്ചു

തിരികെ ചിരിച്ചുകൊണ്ട്

ഞാൻ : നോ ഐഡിയ 4,5 എണ്ണം കഴിച്ചു

ജിൻസി : 4,5 എണ്ണം കഴിച്ചപ്പോ തന്നെ ഈ കൊലമായോ കൊള്ളാം ഫുഡ്‌ വല്ലതും കഴിച്ചോ ആവോ.?

ഞാൻ : ഫുഡ്‌ കഴിക്കണം വെച്ചു തരാൻ പെണ്ണുംപിള്ള ഇല്ല ഉണ്ടായത് ഒരു കാമുകിയാണ് അവളാണെൽ വേറെ ആരോടൊപ്പം നടന്നു എന്നെ ചതിച്ചു നടക്കുന്നു.. മദ്യത്തിന്റെ ലഹരിയിൽ ഞാൻ അറിയാതെ പറഞ്ഞു പോയി..

അതു കേട്ടതും

ജിൻസി : എന്താണ് ആര് പോയിനു.. സ്വാബോധം വീണ്ടെടുത്ത ഞാൻ

ഞാൻ : heyyyyy ഒന്നൂല്ലെടോ.. ഞാൻ ചുമ്മാ..

കാര്യങ്ങൾ എന്തോ മനസിലായപോലെ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി അവൾ പറഞ്ഞു

ജിൻസി : നല്ലൊരു ക്രിസ്മസ് ആയിട്ട് എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട മോൻ പോയി ഫുഡ്‌ കഴിച്ചു ഉറങ്ങാൻ നോക്ക് പിന്നെ ഇനി അടിക്കേണ്ട നാളെ അടിക്കാം..

ഞാൻ : ഓഹ് പിന്നെ അത് ഇയാൾ ആണോ തീരുമാനിക്കാൻ

ജിൻസി : ആ അതെ ഇപ്പൊ ഞാനാ തീരുമാനിക്കാ.. ഇന്ന് ഇനി കഴിക്കില്ല എന്ന് സത്യം ചെയ്..

ഞാൻ : സത്യം ചെയ്യാൻ ഒന്നുമില്ല കഴിക്കാതിരുന്നാൽ പോരെ.. കഴിക്കില്ല..

Leave a Reply

Your email address will not be published. Required fields are marked *