കർമ്മഫലം – 3 6

 

“നീ മാത്രമല്ലടാ ഞാനുമുണ്ട്…”

 

“എന്നിട്ട് ഇത് മാത്രമാണോ എന്നോട് ചെയ്യാൻ തോന്നിയത്…”

 

“തോന്നിയത് എല്ലാം ഇപ്പോൾ ചെയ്യാൻ പറ്റില്ലല്ലോ ഇപ്പോൾ ഇതാണ് തോന്നിയത്”

 

“ഇതെങ്കിൽ ഇത്…

പക്ഷേ എനിക്കും ഒരുപാട് കര്യങ്ങൾ ചെയ്യാൻ തോന്നുന്നുണ്ട്.. ”

 

“അതിനൊക്കെ മുൻപ് എനിക്ക് പറയാനുള്ളത് മുഴുവനും കേൾക്കണം…”

 

“എടീ ഇപ്പൊ തന്നെ വേണോ….”

“എടാ ഞാൻ ഇനി പറയാൻ പോകുന്ന കാര്യം നീ എങ്ങനെ എടുക്കും എന്ന് എനിക്ക് പോലും അറിയില്ല ഒരുപക്ഷേ അത് കേൾക്കുമ്പോൾ നീ എന്നെ തല്ലും അല്ലെങ്കിൽ വെറുക്കും ചിലപ്പോൾ അതിനുശേഷം ഒരിക്കലും മിണ്ടിയില്ല എന്നും വരും പക്ഷേ എനിക്ക് നിന്നോട് പറയണം കാരണം ഞാൻ ഉള്ളിൽ വച്ച് നടക്കാൻ തുടങ്ങിയിട്ട് ഒത്തിരി ആയി ഇത് ഞാൻ നിന്നോട് പറഞ്ഞില്ലേൽ ഞാൻ ചിലപ്പോൾ പൊട്ടിപ്പോകും… ”

 

“പറഞ്ഞോ…. എന്തോ വലിയ സംഭവം ആണെന്ന് എനിക്ക് മനസ്സിലായി…..

എന്താണെങ്കിലും നീ പറഞ്ഞോ… ”

 

“മ്മ്മ്മ്മ്…. നീ പറയാറില്ലേ നിനക്ക് പെൺകുട്ടികളുമായി സ്നേഹമാണ്, പ്രേമമാണ് നിങൾ കറങ്ങാൻ പോകും സിനിമക്ക് പോകും എന്നൊക്കെ…. അതൊക്കെ കേൾക്കുമ്പോൾ സത്യത്തിൽ എനിക്ക് നിന്നോട് അസൂയ ആയിരുന്നു. കാരണം ഇതൊക്കെ ആഗ്രഹിച്ചിരുന്ന കാലമുണ്ടായിരുന്നു എനിക്ക്…..”

 

“എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം…. ”

 

“അത് എനിക്ക് ചെറിയ ഒരു ഞെട്ടൽ ഉണ്ടാക്കി…. ”

 

എന്താണെന്ന് വെച്ചാൽ ഇവളുടെ പുറകെ കുറെ പൂവാലൻമാർ ഉണ്ടായിരുന്നു എന്നുള്ളത് എനിക്കറിയാം പക്ഷേ ഒരാൾക്കും ഇവൾ പിടി കൊടുത്തിട്ടില്ല മാത്രവുമല്ല മോശമായി പെരുമാറിയിൽ അപ്പോൾ തന്നെ പ്രതികരിക്കുകയും ചെയ്യും അവളുടെ കയ്യുടെ ചൂട് അറിഞ്ഞിട്ടുള്ള ഒന്ന് രണ്ടുപേർ ഈ നാട്ടിൽ തന്നെയുണ്ട്….

 

അവള് തുടർന്നു…

 

“അന്നെനിക്ക് 18 വയസ്സാണ് ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയം, കോളേജിൽ പോകുമ്പോഴും വരുമ്പോഴും എല്ലാം ഒരാളും അറിയാതെ എന്നെ സ്നേഹിച്ചിരുന്ന ഒരാൾ ഉണ്ടായിരുന്നു….”

 

“എൻറെ ജോസേട്ടൻ….”

 

ജോസ്…. ആ പേര് നല്ല പരിചയം….

 

“ഏത് ജോസ്….????”

 

“ടെയിലർ ജോസ്….”

 

എൻ്റെ തലയിൽ ഒരു ഇടി തീ മുഴങ്ങി… അതിനു ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു…

 

“എന്നിട്ട് ഞങ്ങൾ ആരും അറിഞ്ഞില്ലായിരുന്നല്ലോ….”

 

“എന്നെ ഈ ലോകത്ത് ഇത്രയും സ്നേഹിച്ചിട്ടുള വേറെ ഒരാളുമുണ്ടായിട്ടില്ല ഇത്രയും കെയർ ചെയ്ത ഒരാൾ ഉണ്ടാകില്ല….”

 

“ഞങ്ങടെ ബന്ധം ആരും അറിയരുതെന്ന് എന്നെക്കാൾ ഏറെ ആഗ്രഹിച്ചിരുന്ന ആളായിരുന്നു ജോസേട്ടൻ….”

 

“എടീ അപ്പോ ഇവിടെ വച്ചാ നിങൾ കാണുന്നത്…”

 

“അമ്പലത്തിൽ പോകുമ്പോഴും വരുമ്പോഴും പിന്നെ ലൈബ്രറിയിൽ….”

 

പുള്ളിയുടെ കട അമ്പലത്തിനു അടുത്താണ്…ചുമ്മാതല്ല 7മണിക്ക് തന്നെ കട തുറക്കുന്നത്….

ആ ഏറ്റു പറച്ചിൽ എന്നെ ഞെട്ടിച്ചത് ചില്ലറക്ക് ഒന്നുമല്ല…

 

“പക്ഷേ നിനക്കും ഇപ്പോഴത്തെ പെൺകുട്ടികൾക്കും ചിന്തിക്കാൻ പോലും പറ്റാത്ത ഒരു ഇഷ്ടമായിരുന്നു ഞങ്ങളുടേത്….”

 

“എന്നുവച്ചാൽ…”

 

“ഇന്ന് വരെ എൻ്റെ ശരീരത്തിൽ തൊടുകയോ അല്ല എന്നോട് തെറ്റായി പെരുമാറുകയോ ചെയ്തിട്ടില്ല….”

 

ജോസ് അണ്ണൻ….

ഒരു നല്ല മാന്യനായ ചെറുപ്പക്കാരൻ ആയിരുന്നു… കണ്ടാൽ തന്നെ അറിയാം ഒരു ശുദ്ധൻ… കള്ളുകുടി വലി ഒന്നുമില്ല… ഒരു പെങ്ങളും പ്രായമായ അമ്മയും ആയിരുന്നു കൂടെ ഉണ്ടായിരുന്നത്… പെങ്ങളെ കെട്ടിച്ച് വിട്ടു… കഴിഞ്ഞ വർഷം പുള്ളിയുടെ അമ്മയും മരിച്ചു… പെട്ടെന്നാണ് ഞാൻ ഓർത്തത് പുള്ളി ഇതുവരെ കല്യാണം കഴിച്ചിട്ടില്ല…

 

ആ ചിന്ത എന്നെ വല്ലാതെ കൊത്തി വലിച്ചു….

 

“ഞങ്ങൾക്ക് എന്തെങ്കിലും ഒന്നാകാൻ കഴിഞ്ഞില്ലെങ്കിൽ പുള്ളി കാരണം എനിക്കൊരു പേരുദോഷം ഉണ്ടാകരുതെന്നുള്ള ഒറ്റ ചിന്ത കൊണ്ടാണ് ഒരാളെയും അറിയിക്കാതെ പുള്ളി എന്നെ സ്നേഹിച്ചത്…”

 

“എന്നിട്ട് എന്താ നീ ഈ കാര്യം എന്നോട് പറയാതിരുന്നത്… ”

Leave a Reply

Your email address will not be published. Required fields are marked *