കർമ്മഫലം – 3 6

 

“അന്ന് നിനക്ക് എത്രയാ പ്രായം…???”

 

“അതും ശെരിയാണ്….”

 

“വീട്ടിൽ പറഞ്ഞാലും അച്ഛൻ സമ്മതിക്കില്ല… നിനക്കറിയാല്ലോ നമ്മുടെ വീട്ടിലെ അവസ്ഥ… ഇതര മതത്തിൽ പെട്ട ജോസേട്ടൻ്റെ കാര്യം നമ്മുടെ വീട്ടിൽ പറഞാൽ എന്തായിരിക്കും സ്ഥിതി… അത് മാത്രവുമല്ല എനിക്ക് താഴെയും ഇരുത്തി ഇല്ലേ വീട്ടിൽ….. അപ്പോ അവളുടെ കാര്യവും ഓർത്ത് എനിക്ക് ടെൻഷൻ ആയിരുന്നു…”

 

“എന്നിട്ടും ഒരു ദുർബല നിമിഷത്തിൽ ഞങ്ങൾ ഒളിച്ചോടാൻ പോലും തീരുമാനിച്ചതായിരുന്നു….”

 

“രണ്ടാമത്തെ പെണ്ണ് കാണലിൻ്റെ അന്നുരാത്രി 2 മണിക്ക് ജോസേട്ടൻ കവലയിൽ വന്നു നിൽക്കുമെന്ന് പറഞ്ഞിരുന്നു അന്ന് ഞാൻ എല്ലാം pack ചെയ്തു വച്ചതായിരുന്നു…. പക്ഷേ സമയമായപ്പോൾ എനിക്ക് ഭയമായിരുന്നു.. അത്കൊണ്ട് പോയില്ല… പുള്ളി രാവിലെ വരെ കാത്തുനിന്നു വിഷമിച്ച് തിരികെ പോയി…. ഒരുപക്ഷേ അന്നു ഞാൻ പോയിരുന്നെങ്കിൽ എൻറെ ജീവിതം തന്നെ മാറിയേനെ…. ”

 

“പിന്നെ നിങൾ ശ്രമിച്ചില്ലേ….???”

 

“ഒരു തവണ ഞാനും മനസ്സ് കൊണ്ട് തയാറായി… ”

 

“അപ്പോഴാണ് പുള്ളിയുടെ അനിയത്തിക്ക് ഒരു കല്ല്യാണ ആലോചന വന്നത്… ”

 

“അത് കഴിഞ്ഞ് 6 മാസം കഴിഞ്ഞപ്പോൾ അഭിയുടെ അച്ഛൻ ആലോചനയുമായി വന്നു….”

 

“അന്ന് വൈകുന്നേരം പുള്ളി ഇവിടെ വന്നിരുന്നു… ഇവിടെ തോഴുത്തിൽ എത്ര നേരം ഞാൻ പുള്ളിയെ കെട്ടി പിടിച്ച് കരഞ്ഞു എന്നറിയോ….????”

 

“വിധിയുടെ തീരുമാനം വേറെ ആയത് കൊണ്ടും എനിക്ക് ഭാഗ്യം ഇല്ലാത്തത് കൊണ്ടും ജോസേട്ടനെ എനിക്ക് നഷ്ടമായി….. ”

 

അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി ആ ചുടു കണ്ണീർ എൻ്റെ നെഞ്ചിലേക്ക് ഒലിച്ചിറങ്ങി… ആ കന്നീരിന് പൊള്ളുന്ന ചൂട് ആയിരുന്നു….

 

“എൻ്റെ ജീവിതത്തിലെ എല്ലാം നിങ്ങൾക്ക് വേണ്ടി അല്ലെങ്കിൽ ഈ കുടുംബത്തിന് വേണ്ടി ബലി കഴിച്ചു… എന്നിട്ട് എനിക്ക് കിട്ടിയതോ???? എന്നെ ഒരു തരി സ്നേഹമില്ലാത്ത… എന്നെ മാനസികമായും ശാരീരികമായും വേദനിപ്പിക്കുക മാത്രം ചെയ്യുന്ന ഒരാളെ….

അയാളെ കല്ല്യാണം കഴിച്ചിട്ട് ഞാൻ മനസ്സ് തുറന്നു ഒന്ന് സന്തോഷിച്ചിട്ടില്ല…..”

 

“നിനക്കറിയാമല്ലോ…. ജോസേട്ടൻ ഇതുവരെ കല്ല്യാണം കഴിച്ചിട്ടില്ല….

ഞാൻ ആണ് പുള്ളിയുടെ ഭാര്യ… അങ്ങനെ ആണ് അന്ന് മുതലേ പറയുന്നത്… പക്ഷേ കുറച്ചുദിവസം കഴിയുമ്പോൾ അത് മാറും മറ്റൊരു കല്ല്യാണം കഴിക്കും എന്നായിരുന്നു ഞാൻ കരുതിയത് പക്ഷേ എനിക്ക് തെറ്റി ഇപ്പോഴും….”

 

“പുള്ളിയെ ഓരോ തവണ കാണുമ്പോഴും എനിക്ക് കുറ്റബോധം കാരണം മുഖത്ത് നോക്കാൻ പോലും സാധിക്കുന്നില്ല… ഞാൻ കാരണം ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ ഒരു പാവം മനുഷ്യൻ…. ഞാൻ ഈ പാപം എല്ലാം ഇവിടെ കൊണ്ട് പോയി കളയും….??? ഒരുപക്ഷേ പുള്ളിയെ വേദനിപ്പിച്ചത് ദൈവം തന്ന ശിക്ഷ ആയിരിക്കും എൻ്റെ ഈ നശിച്ച ജീവിതം….”

 

“എടീ സമധനിക്ക്… ഇതെല്ലാം വിധി അല്ലേ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…”

 

“അല്ല ഈ നശിച്ച ജാതിയും മതവും…. ആണ് ഇതിനെല്ലാം കാരണം അല്ലെങ്കിൽ ഞാൻ ഇപ്പൊ സന്തോഷത്തോടെ കഴിഞ്ഞേനെ …”

 

“അവളുടെ ഭാവ മാറ്റം കണ്ട് ഞാൻ തന്നെ പേടിച്ച് പോയി…..”

 

“ടീ മെല്ലെ പറ ആരെങ്കിലും കേൾക്കും….”

 

“നീ വിഷമിക്കാതെ ഇരിക്ക് എന്തായാലും കഴിഞ്ഞത് കഴിഞ്ഞു… ഇനി നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ….”

 

“പറ്റും എനിക്ക് പറ്റും…”

 

“എന്താ നീ പറഞ്ഞു വരുന്നത്….????”

 

“എനിക്ക് അന്ന് പറ്റിയ വലിയ തെറ്റ് തിരുത്തണം ….. അത് കഴിഞ്ഞതിനുശേഷം നിനക്ക് എന്നെ എന്ത് വേണമെങ്കിലും ചെയ്യാം അല്ലെങ്കിൽ നീ പറയുന്നത് എന്തും ഞാൻ ചെയ്യും….”

 

“നീ എന്താ ഉദ്ദേശിക്കുന്നത്…..????”

 

“ഞാൻ ഇതുവരെ പറഞ്ഞിട്ടും.നിനക്ക് മനസ്സിലായില്ലെങ്കിൽ പറയാം…..”

 

“ഒരു ദിവസമെങ്കിൽ ഒരു ദിവസം എനിക്ക് അങ്ങേരുടെ ഭാര്യ ആയിട്ട് ജീവിക്കണം….”

 

“അത് കേട്ട ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി…..”

Leave a Reply

Your email address will not be published. Required fields are marked *