കർമ്മ 19

 

ടിങ് ടോങ്……. സാർ….

കാളിങ് ബെൽ കേട്ട് നിരഞ്ജന് കലി ഇളകി… ഏതു അലവലാതി ആണാവോ ഈ കറക്റ്റ് സമയത്ത് വന്നത്….

 

അഞ്ജലി ചിരിച്ചു കൊണ്ട്….അവന്റെ തോളിലെ കൈ വിട്ടു… പോയി നോക്കിയിട്ട് വാ.

ഇതിന്റെ ബാക്കി വന്നവനെ പറഞ്ഞു വിട്ടിട്ട് നോക്കാം.. ചെല്ല് ചെല്ല്

നിരഞ്ജൻ നിരാശയോടെ പോയി ഡോർ തുറന്നു……

കറുത്ത ഷർട്ടും ഗ്രെ കളർ മുണ്ടും ഉണ്ടുത് കൈ നിറയെ ചരടുകൾ കെട്ടി മുടി നീട്ടി വളർത്തിയ ഒരു മധ്യ വയസ്കൻ… ഒരു 40 വയസ്സ് തോന്നിക്കുന്ന… ആരോഗ്യവാനായ ഒരുത്തൻ…

 

ആരാ എന്താ വേണ്ടത്…. നിങ്ങൾ എങ്ങനെയാ അകത്തു കടന്നത്…. സെക്യൂരിറ്റി….. നിരഞ്ജൻ ഉറക്കെ വിളിച്ചു .

പരുക്കൻ ശബ്ദത്തോടെ ആ വഴിപോക്കൻ പറഞ്ഞു ആരെയും വിളിക്കണ്ട. അവർ എല്ലാം നല്ല മയക്കത്തിൽ ആണ്….. ഞാൻ പറയാതെ അവർ എഴുന്നേൽക്കില്ല.. എന്റെ പേര് ഭദ്രൻ.. വീര ഭദ്രൻ… എനിക്ക് നിങ്ങളോട് അല്പം സംസാരിക്കാനുണ്ട് അത് കഴിഞ്ഞാൽ ഞാൻ പൊക്കോളാം…..

 

പാതി രാത്രിക്ക് വീട്ടിൽ വന്നു കേറി താൻ എന്താ ഷോ ഇറക്കുവാണോ ഇറങ്ങി പോടാ… നിരഞ്ജൻ ഒച്ചയുണ്ടാക്കി..

അപ്പോളേക്കും ദേവികയും സ്വപ്നയും പുറത്തേക്കിറങ്ങി വന്നു.. അഭി ഇപ്പോളും റൂമിൽ ഹെഡ് സെറ്റ് കുത്തി ഗെയിം കളിച്ചു കൊണ്ടിരിക്കുവായിരുന്നു…

സ്വപ്ന : എന്താ പപ്പാ…. ആരാ ഇത്

അവൾ പേടിയോടെ ദേവികയുടെ കൈയിൽ അമർത്തി കൊണ്ട് ചോദിച്ചു…

 

ഒന്നുമില്ല മോളെ വട്ടൻ ആണെന്ന് തോന്നുന്നു… നിങ്ങൾ അകത്തേക്ക് പൊക്കോ… നിരഞ്ജൻ അവരെ തള്ളി അകത്തേക്ക് കേറ്റി വാതിൽ അടക്കാനായി നിന്നു….

ഇത് കണ്ടു ഭദ്രന്റെ മുഖം ആകെ മാറി. നിങ്ങൾക്കിപ്പോളും മനുഷ്യന്റെ വില അറിയില്ല… നിങ്ങൾ നിങ്ങളുടെ കാര്യം മാത്രമാണ് എപ്പോളും നോക്കുന്നതല്ലേ…

ഇത്രയും പറഞ്ഞു.. അയ്യാൾ ഇതുവരെ കേൾക്കാത്ത ഭാഷയിൽ കണ്ണുകൾ അടച്ചു എന്തൊക്കെയോ ഉരുവിടുന്നു… ഇതുവരെ ഇല്ലാത്ത ഒരു കാറ്റും ഇടിവെട്ടും അന്തരീക്ഷത്തിൽ ഉണ്ടാകുന്നു… ഞെട്ടലോടെ നിരഞ്ജനും കുടുംബവും പകച്ചു നിൽക്കുമ്പോൾ ഭദ്രൻ കണ്ണ് തുറന്നു അവരെ നോക്കി…. അന്തരീക്ഷം പിന്നെയും ശാന്തമായി….

ഭദ്രൻ : ഇനി നിങ്ങൾ എന്റെ വാക്കുകൾ കേൾക്കാൻ എന്റെ പിന്നാലെ വരും ഇല്ലെങ്കിൽ ഞാൻ പറയുന്നതെല്ലാം നിങ്ങളുടെ ഈ മകൾ കേട്ടോളും

 

താനെന്തു കോപ്പാടോ ഈ പറയുന്നേ ഇറങ്ങി പോടാ എന്റെ വീട്ടിൽ നിന്നു ഇല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കാം..നിരഞ്ജൻ അവനെ നോക്കി അലറി..

വേണ്ട സർ.. ഞാൻ പൊക്കോളാം… ഭദ്രൻ സ്വപ്നയെ നോക്കി മോളെ വരു നമുക്ക് പോകാം….

ഞെട്ടി തരിച്ചു നിൽക്കുന്ന നിരഞ്ജനെയും ദേവികയേയും അമ്പരപ്പിച്ചു കൊണ്ട് സ്വപ്ന ഇത് വരെ കാണാത്ത അയ്യാളുടെ ഒപ്പം ഇറങ്ങി നടക്കാൻ റെഡി ആയി ഭദ്രന്റെ അടുത്തേക് നിന്നു….

മോളെ നിനക്കെന്താ വട്ടായോ… അയ്യാൾ വിളിക്കുമ്പോളേക്കും കൂടെ പോകാൻ അകത്തു കേറി പോ.. ദേവിക വന്നു സ്വപ്നയുടെ കൈയിൽ പിടിച്ചു…

നിരഞ്ജൻ വന്നു ഭദ്രന്റെ കുത്തിനു പിടിച്ചു

നീ എന്താടാ എന്റെ മോളെ ചെയ്തത്….

ഭദ്രൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.. ശേഷം സ്വപ്നയോടായി ഉത്തരവിട്ടു… മോളെ ഇയ്യാള് വലിയ ശല്യമായി.. ഇവനെ ഒഴിവാക്ക്..

പറഞ്ഞു തീർന്നതും സ്വപ്ന അടുത്തിരുന്ന ചെടിചട്ടി എടുത്ത്.. നിരഞ്ജന്റെ ബാക്കിൽ നിന്നു തലക്ക് ഒരു അടി……

 

അടി കൊണ്ട വഴി… നിരഞ്ജൻ ബോധം കേട്ട് വീണു… ദേവിക അമ്പരന്ന് പോയി.. അവൾ നിരഞ്ജനെ കുലുക്കി വിളിച്ചു.. നിരഞ്ജൻ പാതി മയക്കത്തിലെന്ന പോലെ എന്തൊക്കെയോ പറഞു അവന്റെ തലയിൽ നിന്നു ചെറുതായി രക്തം വാർന്നോഴുകി.. സ്വന്തം അച്ഛൻ അങ്ങനെ കിടന്നിട്ടും ഒരു വികാരവുമില്ലാതെ സ്വപ്ന ഒരു യന്ത്ര പാവയെ പോലെ നിൽക്കുന്നത് ദേവികയെ കൂടുതൽ ഭയപെടുത്തി..

 

അവൾ ഭദ്രനോടായി ചോദിച്ചു… ആരാ നിങ്ങൾ എന്താ എൻറെ മോളെ നിങ്ങൾ ചെയ്തത് നിങ്ങൾക്ക് എന്താ വേണ്ടത്… ദേവികയുടെ കണ്ണ് നിറഞ്ഞു ഒഴുകിയിരുന്നു…..

ഭദ്രൻ : എനിക്ക് വേണ്ട പല കാര്യങ്ങളും ഉണ്ട് എല്ലാം ഞാൻ പറയാം… അതിനു മുൻപ് നീ നിന്റെ ഭർത്താവിനെ ആ കയർ വച്ചൊന്നു കെട്ടിയിട്ടേക്ക് അല്ലെങ്കിൽ അവൻ ഇനിയും സഹസത്തിനു മുതിരും സ്വന്തം മോളുടെ കൈ കൊണ്ട് അവൻ മരിക്കുകയും ചെയ്യും…

Leave a Reply

Your email address will not be published. Required fields are marked *