ഗായത്രി എന്റെ അമ്മ – 2 42

കൊണ്ടുവന്നു…
ചുണ്ടിലൊരു ചിരിയോടെ അത് ഒന്നൂടെ അകത്തോട്ടു കയറ്റിവച്ചു.
ഉമ്മറത്തോട്ട് കയറാതെ വാതില്പടിയിൽ ചാരി മുറ്റത്തൊട്ട് നോക്കി….
അതിരിക്കൽ നിന്നും വെള്ളം ഒഴിവാക്കാനായി ഇട്ടിട്ടുള്ള പൈപ്പിലൂടെ പാടത്തോട്ട് വെള്ളം ശക്തിയിൽ കലങ്ങിമറിഞ്ഞു ചാടുന്നുണ്ട്….
നിറഞ്ഞു വെള്ളം പൊന്തി കിടക്കുന്ന പാടത്തുന്നു കൊറസെന്നപോലെ തവളകളുടെ കരച്ചിൽ കേൾക്കുന്നുണ്ട്…
വെള്ളം നിറഞ്ഞു നിൽക്കുന്ന സുലൈമാനിക്കാന്റെ പാടത്തുന്നു ഇടയ്കിടയ്ക്ക് ടോർച്ചിന്റെ വെളിച്ചം മിന്നി മറയുന്നുണ്ട്. ഒറ്റുവല വയ്ക്കാനോ, മീൻ വെട്ടാനോ ആരെങ്കിലും ഇറങ്ങിയതാകും…
കവിന്റെ അവിടുന്ന് നനഞു ഈറാൻ മുണ്ടുടുത്ത് ഒരു കയ്യിൽ തൂക്ക് വിളക്കും മറ്റേകയ്യിൽ കുടയും പിടിച്ചു ഉണ്ണി ഇറങ്ങി വരുന്നുണ്ട്…
വിളക്ക് ഉമ്മറത്തോട്ട് വച്ചിട്ട്..
ഇറയത്തുന്നു പാത്തിയിൽ ചാടുന്ന വെള്ളത്തിന്റെ കീഴെനിന്നു രണ്ടുകലും ഒന്ന് ഓടിച്ചു കഴുകി ഉമ്മറത്തോട്ട് കയറി ആള്..
ഹാ എണീറ്റോ…
എന്റമ്മോ എന്തൊരു ഉറക്കമാണിത്…
നേരം അങ്ങ് പോയാലോടി കൊച്ചേ…
നേരത്തെ കണ്ട ആളെയല്ല മുന്നിൽ നിൽക്കുന്നത്…
അവന്റെ അച്ഛനെപോലെതന്നെയാണ്…
ഉള്ളിലെ എത്ര വേദനയുണ്ടേലും അത് പുറത്തോട്ട് കാണിക്കില്ല രണ്ടാളും…
നനഞ്ഞ മുണ്ട് ഇറായത് വലിച്ചു കെട്ടിയ അഴലിലോട്ട് വിരിച്ചിട്ട്…
അകത്തോട്ടു കയറി ഒരു കാവി മുണ്ട് മാറ്റി അടുക്കളയിലോട്ട് പോകുന്നുണ്ട് ആള്…
ഒരു ജാഗ്ഗിൽ കട്ടനും, ഒരു ചെറിയ പിഞ്ഞാണത്തിൽ ചേമ്പ് പുഴുങ്ങിയതും ഉമ്മറത്ത് പടിയുടെ മേലോട്ട് വച്ചു…
ദേ…
ഈ ചെറുതാങ്ങോണ്ട് പിടിപ്പിച്ചേ..
ആ കേടൊക്കെ അങ്ങോണ്ട് പോട്ടെ…
ഒരു കുപ്പിക്‌ളാസിൽ ചായയും ഒഴിച്ചു ചിരിച്ചോണ്ട് മുന്നിൽനിൽക്കുന്ന അവന്റെ മുഖത്തോട്ട് നോക്കാതെ സൈഡിലോട്ട് തിരിഞ്ഞു ചായയും എടുത്ത് ടേബിലോളിലോട്ട് വന്നിരുന്നു…
ചേമ്പ് തൊലി കളഞ്ഞു പൊളിച്ചത് ഒന്നാകെ എടുത്ത് മുന്നിലോട്ട് വച്ചു തന്നിട്ട് ആള് ഒരു ക്ലാസ് കട്ടൻ മാത്രം എടുത്ത് ഉമ്മറത്തെ പടിയിലോട്ട് കയറി ഇരിക്കുന്നുണ്ട്….
മനസ്സിലെ ചിന്തകളുടെകെട്ടിനെ സ്വത്രന്ത്രമാക്കി ആർത്തു പെയ്യുന്ന ആ മഴയിലോട്ട് നോക്കി ചായ പതിയെ ഊതി കുടിക്കുകയാണ്..
മനസ്സിൽ കൈകൊണ്ട തീരുമാനങ്ങൾ വ്യതിചലിക്കുന്നതായറിഞ്ഞു ഗൗരിക്ക്….
വേദനിപ്പിക്കാൻ എന്നെക്കൊണ്ടാകില്ല…
എന്റെ ജീവനല്ലേ അത്….
ഈ ലോകത്തു ഞാൻകൂടെ ഒറ്റപ്പെടുത്തിയാൽ ചിലപ്പോൾ..ചിലപ്പോൾ താങ്ങാനാകില്ല അവനു…
അമ്മയാണ്…

Leave a Reply

Your email address will not be published. Required fields are marked *