മലയാളം കമ്പികഥ – ഗു ആങ് ഷിയിലെ നിശാഗന്ധിപ്പൂവ്
”ഒരു ജീവിയുടെ ജൈവികാനിവാര്യതയാണത്”
സുഹൃത്ത് അങ്ങനെ പറഞ്ഞപ്പോള്‍ മാറ്റിച്ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ തന്നെ എന്റെ തീരുമാനങ്ങള്‍ പലപ്പോഴും അങ്ങനെയാ.ആരുടെയെങ്കിലും ഉപദേശത്തിനോ നിര്‍ബന്ധത്തിനോ അനുസരിച്ച് അത് മാറിയും മറിഞ്ഞും കൊണ്ടിരിക്കും.സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മ മനുഷ്യ ജീവിതത്തില്‍ ഒരു പോരായ്മ തന്നെയാണ്.
” എന്നാലും , നമുക്ക് പിന്നീടൊരിക്കലായിക്കൂടെ.? ” അങ്ങനെചോദിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
” പോകുന്നെങ്കില്‍ നമുക്ക് ഇന്ന് തന്നെ പോകണം. ധാരാളം സമയം കിട്ടും. ” അവധി ദിനത്തിന്റെ ആനുകൂല്യങ്ങള്‍ ഇങ്ങനെ ഏതെങ്കിലും തരത്തില്‍ ഉപയോഗപ്പെടുത്തുന്നതില്‍ അവന്‍ പണ്ടേ മിടുക്കനാണ്.
നാട്ടില്‍ നിന്നും വന്നതേയുള്ളൂ.ശമ്പളമെടുക്കാതിരുന്നതിനാല്‍ എന്റെ കൈയില്‍ പണത്തിനും ദൗര്‍ലഭ്യമുണ്ടായിരുന്നു.അതും എന്റെ ഒഴികഴിവുകള്‍ക്ക് ഒരു കാരണമാകാം.അക്കാര്യം മനസ്സിലാക്കിയെന്നോണം അവന്‍ പറഞ്ഞു.
” പൈസ ഞാന്‍ തരാം.നീ ശമ്പളം കിട്ടിയിട്ട് തന്നാല്‍ മതി. ”
ഒരാള്‍ക്ക് ബാധ്യസ്ഥനാകുക എന്നത് ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കാര്യമാണ്.മരണത്തിന് വലിയൊരു അകലം ഞാന്‍ കാണുന്നില്ല.മരണത്തിന്റെ ഗന്ധം എനിക്ക് ചുറ്റുമുള്ള വായുവില്‍ അലിഞ്ഞു ചേര്‍ന്നത് പോലെ അനുഭവപ്പെടാറുണ്ട്.എന്റെ നാസികയ്ക്ക് ആ ഗന്ധം പരിചിതമായിരിക്കുന്നു.
എന്റെ മൗനത്തിന്റെ അറ്റത്ത് പിടിച്ച് അവന്‍ വലിഞ്ഞു കയറി.
” ഏതായാലും ഇന്ന് അഞ്ച് മണിക്ക് നമുക്ക് പോകാം.” സംശയത്തിന്റെ വക്കില്‍ ചാഞ്ചാടിക്കൊണ്ടിരുന്ന ഒരു തീരുമാനത്തെ അവന്‍ പെട്ടെന്ന് ഉറപ്പിച്ചു കളഞ്ഞു.
ഞാന്‍ അതെയെന്നോ അല്ലെന്നോ പറഞ്ഞില്ല.ബാല്‍ക്കണിയില്‍ ഒഴിഞ്ഞ കസേരയിലിരുന്ന് താഴേക്ക് നോക്കി.പതിനാറ് നിലകളുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ നിന്നാണ് ഞാന്‍ താഴേക്ക് നോക്കുന്നത്. വലിയ വാഹനങ്ങള്‍ ചെറിയ ബിന്ദുക്കളായി മാറുന്നത് എന്റെ കാഴ്ചയുടെ പരിധിയായി എനിക്ക് തോന്നി.
എന്റെ മാത്രമല്ല , എല്ലാവരുടേയുംകാഴ്ചകള്‍ ഇത് തന്നെയാണെന്ന സത്യം എന്നെ ചെറുതായൊന്ന് തോണ്ടി വലിച്ചു.മനുഷ്യന്റെ കാഴ്ചകള്‍ക്കുംചിന്തകള്‍ക്കും അതിര്‍ത്തി രേഖകള്‍ വരച്ചിട്ടിരിക്കുന്നു. രാജ്യാതിര്‍ത്തി രേഖകള്‍ പോലെ.ആരാണിങ്ങനെ വരച്ചിട്ടിരിക്കുന്നത്..? ദൈവമോ? അതോ ദൈവത്തിന്റെ പ്രതിനിധികളെന്ന് സ്വയം അവകാശപ്പെടുന്നവരോ..?കഴിഞ്ഞ ദിവസം ഓഫീസില്‍ രണ്ട് പുരോഹിതര്‍ വന്നിരുന്നു.മന:പൂര്‍വ്വം ഞാന്‍ സംഭാഷണം തിയോളജിയിലേക്കും തിയോ സാഡിസത്തിലേക്കും വഴി തിരിച്ചു വിട്ടു.
” എന്റെ ഉള്ളില്‍ നിന്നും ദൈവം എന്നോട് കല്പിച്ചത്‌കൊണ്ടാണ് ഞാനിവിടെ വന്നത്. ”
അയാള്‍ അങ്ങനെ പറഞ്ഞപ്പോള്‍ , അയാള്‍ക്ക് നേരെ നോക്കി ഞാന്‍ ചോദ്യമെറിഞ്ഞു.
” നിങ്ങള്‍ തീര്‍ത്ഥങ്കരനാണോ ? ” ആണെന്നോ അല്ലെന്നോ അയാള്‍ പറഞ്ഞില്ല. സമയം അതിക്രമിച്ചെന്ന് പറഞ്ഞ് അയാള്‍ ഇറങ്ങിപ്പോയി.
സമൂഹത്തിലെ എല്ലാത്തരം കാപട്യങ്ങളും ഒളിപ്പിച്ചു വെച്ചിരിക്കുന്നത് പുരോഹിതന്റെ വെള്ള വസ്ത്രത്തിനകത്താണെന്ന് എനിക്ക് തോന്നി.
എല്ലാം ദൈവത്തിന്റെ ഉള്‍വിളിയാണെന്ന് പറയുമ്പോള്‍ കേള്‍വിക്കാരന്‍ നാവ് ചുണ്ടുകള്‍ക്കകത്ത് പൂഴ്ത്തി വെക്കുന്നു.
അവന്‍ നേരത്തേ എത്തി. അഞ്ച് മണിക്ക് മുമ്പേ തന്നെ എന്നെ മുറിക്കകത്ത് നിന്ന് പുറത്തിറക്കുന്നതില്‍ അവന്‍ വിജയിച്ചു.പാക്കിസ്താനി ടാക്‌സി ഡ്രൈവറോട് ബ്രിഡ്ജ് റോഡ് എന്ന് മാത്രം പറഞ്ഞു.അയാള്‍ കൃത്യമായിത്തന്നെ ഞങ്ങളെ എത്തിച്ചു.വീതിയേറിയ റോഡിലൂടെ വാഹനങ്ങള്‍ പല ദിക്കുകളിലേക്കായി ഓടിക്കൊണ്ടിരിക്കുന്നു.സ്ഥല പരിചയം ഇല്ലാത്തതിനാല്‍ ഞങ്ങള്‍ നീല കെട്ടിടം നോക്കി നടന്നു.
” നീല കെട്ടിടത്തിലെ എം ഫ്‌ലാറ്റിലാണെന്നാ പറഞ്ഞത്. ” അവന്‍ പറഞ്ഞു.
ഞങ്ങള്‍ക്ക് അധിക ദൂരം നടക്കേണ്ടി വന്നില്ല.പുറത്തെഴുതിയിരിക്കുന്ന ബോര്‍ഡ് വായിച്ച് ഞങ്ങള്‍ അകത്തേക്ക് കടന്നു.ഔഷധ സസ്യങ്ങളുടെ ചിത്രങ്ങളാണ് മുറി നിറയെ.. ചുമരിന്റെ ബാക്കി ഭാഗങ്ങള്‍ക്ക് പച്ച നിറം പകര്‍ന്നിരിക്കുന്നു.
