” ഹായ് സര്‍ ” ശബ്ദം കേട്ട ദിക്കിലേക്ക് തല തിരിച്ചത് ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ചായിരുന്നു.
പത്തോളം പേരടങ്ങുന്ന സുന്ദരിമാരുടെ ഒരു സംഘം !
എല്ലാവരുടെ മുഖത്തും കൃത്രിമമായ ഒരു പുഞ്ചിരി നിഴലിച്ചിരിക്കുന്നു. തിളക്കമില്ലാത്ത ചിരികള്‍ അവരുടെ മുഖത്ത് കയറിയിറങ്ങി. ഹൃദയത്തിനകത്ത് നിന്ന് വാള്‍പ്പയറ്റിന്റെ ശബ്ദം എനിക്കപ്പോള്‍ കേള്‍ക്കാമായിരുന്നു.ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള യുദ്ധത്തിന്റെ അങ്കം വെട്ട്.ഞാനവന്റെ മുഖത്തേക്ക് നോക്കി.
ഒരു അധര്‍മ്മചിന്തയും അവനെ വേട്ടയാടുന്നില്ല.അല്ലെങ്കിലും അവനിതൊക്കെ ജൈവീകനിവാര്യതയായി കാണുന്നവനല്ലെ.ഇതിനിടയില്‍ അവന്‍ കൗണ്ടറില്‍ ഞങ്ങളുടെ രണ്ട് പേരുടേയും പണമടച്ചിരുന്നു.ആളൊന്നിന് നൂറ്റമ്പത് ദിര്‍ഹം !
എന്റെ അടിവയറ്റില്‍ നിന്നും ഒരു വൈദ്യതിതരംഗം ചെറുകുടലും വന്‍കുടലും കത്തിയെരിച്ച് , ശ്വാസകോശത്തിനകത്ത് വിള്ളല്‍ വീഴ്ത്തി ഹൃദയത്തിന് നേരെ പാഞ്ഞടുക്കുന്നത് പോലെ !
കല്‍ചുമരുകളെ ഗര്‍ഭം ധരിക്കാന്‍ കഴിയാത്ത , മഴയും വെയിലും മാറിമാറിക്കൊണ്ട് , നനഞ്ഞും ഉണങ്ങിയും വരണ്ടും കാട്ടുചെടികള്‍ പടര്‍ന്നും നില്‍ക്കുന്ന എന്റെ സ്വപ്ന വീടിന്റെ അടിത്തറയാണ് എന്റെ മുമ്പിലപ്പോള്‍ പ്രത്യക്ഷപ്പെട്ടത്.നാട്ടിലെ രണ്ടായിരം രൂപ !രണ്ട് വരി ചുമര്‍ !
ഒരു കൊല്‍ക്കൊത്തക്കാരിപ്പെണ്ണിനേയും കൂട്ടി അപ്പോഴേക്കും അവന്‍ മറ്റൊരു മുറിയിലേക്ക് പോയിരുന്നു.ഇതി കര്‍ത്തവ്യഥാ മൂഢനായിനിന്ന എന്റെ ചലനമറ്റ കണ്ണുകള്‍ക്ക് മുമ്പില്‍ അപ്പോള്‍ ആരും തന്നെ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
” സര്‍ ആരെ വേണമെങ്കിലും തിരഞെടുത്തോളൂ.” കൗണ്ടറിലെ പെണ്ണ് എന്നോട് ഉച്ചത്തില്‍ പറഞ്ഞു.
ഇളം റോസ് നിറമുള്ള അവരുടെ ടീ ഷര്‍ട്ടില്‍ ഓരോ അക്കങ്ങള്‍ പതിച്ചിരുന്നു.1..2..3..അത് അവരുടെ വര്‍ക്കിങ്ങ് ഡീറ്റൈല്‍സ് എഴുതി വെക്കാനുള്ള ഡിജിറ്റലായിരിക്കുമെന്ന് ഞാന്‍ കരുതി.ഒന്നും പറയാതെ മിഴിച്ച കണ്ണുകളുമായി നിന്ന എന്റെ മുമ്പിലേക്ക് ഒരു ചൈനക്കാരി പെണ്‍കുട്ടി വന്ന് ചോദിച്ചു.
” യൂ വാണ്ട് മസാജ് ? ”
അതെയെന്നോ അല്ലെന്നോ വായിച്ചെടുക്കാന്‍ പറ്റുന്ന രീതിയില്‍ ഞാന്‍ തലയാട്ടി.അവള്‍ എന്റെ കൈ പിടിച്ച് ഒരു മുറിക്കകത്തേക്ക് കൂട്ടിക്കൊണ്ട് പോയി.ചൈനീസ് സംഗീതത്തിന്റെ ഒരു നേര്‍ത്ത നാദം ,സീലിംഗില്‍ നിന്നും താഴേക്ക് പതിച്ചു കൊണ്ടിരുന്നു.മുറിയുടെ മധ്യത്തില്‍ വീതിയേറിയ ബെഞ്ചി•േല്‍ കിടക്കയും വൃത്തിയായി വിരിച്ച ഷീറ്റും.ബെഞ്ചിന്റെ ഒരു ഭാഗത്ത് ഒരു മനുഷ്യ മുഖം പൂഴ്ത്തി വെക്കാന്‍ പാകത്തില്‍ വലിയ ദ്വാരം.
ജഹലമലെ ൗലെ ീൗൃ ൗിറലൃ ംലമൃ എന്നൊരു നോട്ടീസ് ചുമരില്‍ കണ്ടു.
ദൈവമേ ഈ പെണ്‍കുട്ടിയുടെ അടി വസ്ത്രമാണോ ഞാന്‍ ധരിക്കേണ്ടത്.എന്റെ ഹൃദയമൊന്ന് കാളി. അങ്ങനെയല്ലെന്ന് ബോധ്യപ്പെടാന്‍ എനിക്കധികം സമയം വേണ്ടി വന്നില്ല.പുതിയ പേക്കറ്റ് പൊളിച്ച് ഒരു അടിവസ്ത്രം അവള്‍ എന്റെ മുമ്പിലേക്കിട്ടു.ഞാന്‍ വീണ്ടും അവളുടെ മുമ്പില്‍ ശങ്കിച്ചു നിന്നു.അവളുടെ മുഖത്ത് വല്ലാത്തൊരു നിസ്സഹായതയും ഒരു അപകര്‍ഷതാബോധവും ഞാന്‍ കണ്ടു.കൃത്രിമമായ ഒരു ശൃംഗാര ഭാവത്തോട് തന്നെയാണ് അവള്‍ ഞാനുമായി സംസാരിക്കാന്‍ തുനിഞ്ഞതും.
” എന്താ നിന്റെ പേര് ? ”
പേരറിഞ്ഞിട്ടെന്താ കാര്യം എന്നൊരു ചോദ്യഭാവം അവളുടെ മുഖത്ത് മിന്നിമറിഞ്ഞെങ്കിലും അതൊന്നും പ്രകടമാക്കാതെ അവള്‍ പറഞ്ഞു. ” ജീന ”
” സര്‍, നിങ്ങള്‍ മസാജിനല്ലേ വന്നത് ? വസ്ത്രമഴിക്കൂ. ” ശുദ്ധമായ ഇംഗ്ലീഷില്‍ വ്യാകരണ നിയമങ്ങളെല്ലാം പാലിച്ചു കൊണ്ടാണ് അവള്‍ അങ്ങനെ ആവശ്യപ്പെട്ടത്.എന്നിലെ ആശ്ചര്യം ഒരു ചോദ്യചിഹ്നമായി ഞാനവളുടെ മുമ്പില്‍ അവതരിപ്പിച്ചു. കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നാണെന്റെ കേട്ടറിവ്.അനുഭവത്തില്‍ അത് ഏറെക്കുറെ ശരിയുമായിരുന്നു.
പതിറ്റാണ്ടുകളോളം കമ്യൂണിസ്റ്റുകളുടെ ഭരണത്തിന്‍ കീഴില്‍ ജീവിതം ഹോമിച്ച റഷ്യക്കാരും വ്യക്തി സ്വാതന്ത്ര്യം എന്ന വാക്കിന്റെ അര്‍ത്ഥ തലങ്ങള്‍തേടിയലയുന്ന ചൈനക്കാരും ഇംഗ്ലീഷും അറബിയും സംസാരിക്കാന്‍ കഴിയാതെ എന്റെ മുമ്പില്‍ നട്ടംതിരിഞ്ഞിട്ടുണ്ട്.
ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനമുണ്ടായാല്‍ ലോകവുമായുള്ള സമ്പര്‍ക്കം കൂടുമെന്നും തദ്വാരാ സ്വാതന്ത്ര്യത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ അവര്‍ നിര്‍വ്വചിക്കുമെന്നും അധികാരികള്‍ ഭയന്നിട്ടുണ്ടാകാം.
