ഗോവൻ യാത്ര – 5 7

പുറപ്പെട്ടു പത്ത് പതിനഞ്ച് മിനിട്ട് കൊണ്ട് ദ്വീപിൽ എത്തി!!

നേരെ സ്വീകരണം നൽകികൊണ്ട് ഒരു നല്ല ടീം അവിടെ നേരെ നമ്മെ കൗണ്ടറിന് മുൻപിൽ എത്തിച്ചു.

അവിടെ നിന്നും ടിക്കറ്റ് ചെക്ക് ചെയ്ത് അവർ വാങ്ങി വച്ചു കൈത്തണ്ടയിൽ ടാഗ് കെട്ടുന്ന പരിപാടി പണ്ട് മലേഷ്യയിൽ പോയപ്പോൾ ജൻ്റിങ് ഹൈ ലാൻഡിൽ പോയപ്പോൾ ഇട്ടത് പോലെ ഇവിടെയും കാണാം എന്നു വിചാരിക്കുന്നതിനിടയിൽ , സൂപ്പർ മാർക്കറ്റിൽ പ്രൈസ് ടാഗ് സ്കാൻ ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം പോലെ ഒന്ന് കൈയ്യിലും നെറ്റിക്കും കാണിച്ചു.. നഗ്ന നേത്രം കൊണ്ട് നോക്കിയാൽ ഒന്നും കാണില്ല!! ലേസർ ടൈപ്പ് എന്തോ ആണ്!!!

അവിടെ നിന്നും ഒരമ്പത് മീറ്റർ മാറി ഒരു വലിയ ഇൻഡോർ സ്റ്റേഡിയം പോലെ ഉള്ള കെട്ടിടം !! അവിടെയാണ് ഫങ്ഷൻ

നേരെ അങ്ങോട്ട് വച്ച് പിടിപ്പിച്ചു!! എല്ലാവരെയും വെൽകം ഡ്രിങ്ക് കുടിപ്പിക്കുന്നുണ്ട്!! അവിടെ വലുതായി എഴുതിയിരിക്കുന്നു “നോ റൂൾസ്, ഫാൻ്റാസി വേൾഡ്”

തുടരും ….

Leave a Reply

Your email address will not be published. Required fields are marked *