ഗോൾ – 7അടിപൊളി  

“” അന്റെ ഭ്രാന്ത്………..”

അവൾ പിറുപിറുത്തു കൊണ്ട് ബോർഡിലേക്ക് ഒന്നുകൂടി നോക്കി…

 

Both are needed to  G⚽AL:……

 

ഒരു പുഞ്ചിരി , ഉമ്മയുടെ ചുണ്ടിൽ വിരിഞ്ഞത് സല്ലു, കണ്ടില്ലെന്ന് നടിച്ചു…

അബ്ദുറഹ്മാനും മഹലിലെ സഖാഫിയും ഒരുമിച്ചാണ് വന്നത്……

അവരെ കണ്ടതും കൂട്ടം കൂടി നിന്നവർ വശത്തേക്കു മാറി വഴിയൊരുക്കി… ….

സഖാഫി പുഞ്ചിരിച്ചു  കൊണ്ട് എല്ലാവർക്കും സലാം മടക്കുന്നുണ്ടായിരുന്നു…

അബ്ദുറഹ്മാന്റെ നിർദ്ദേശപ്രകാരം സല്ലു ഷട്ടർ ഉയർത്തി…

നാട്ടുകാരിലൊരാൾ അതിനായി അവനെ സഹായിച്ചു……

എൻട്രൻസിനു കുറുകെ നാട കെട്ടിയിരിക്കുന്നത് സുഹാന കണ്ടു……

സഖാഫിയുടെ നിർദ്ദ്ദേശാനുസരണം ആളുകൾ അണി നിരന്നതും ചടങ്ങുകൾ തുടങ്ങി….

സല്ലുവിനെ , സഖാഫി മുന്നിലേക്ക് ക്ഷണിച്ചു…

സുഹാനയുടെ പുറത്ത് ഇടം കൈ ചേർത്തുപിടിച്ച്, അവളെയും കൂട്ടി സല്ലു മുന്നിലേക്കു വന്നു…

തന്നെ ചേർത്തുപിടിച്ചിരിക്കുന്ന കൈ……..

സുഹാന അവനെ മുഖം തിരിച്ചു നോക്കി..

സല്ലു മന്ദഹസിച്ചതേയുള്ളൂ…

എങ്കിലും, അത്രയും ആളുകളുടെ ഇടയിൽ .സുഹാനയ്ക്ക് നേരിയ പരിഭ്രമമുണ്ടായിരുന്നു…

അഊദ് ഓതിത്തുടങ്ങി… ….

ബിസ്മി ചൊല്ലിയ ശേഷം സഖാഫി, അബ്ദുറഹ്മാനെ നോക്കി……

“ സല്ലൂ……..””

അബ്ദുറഹ്മാൻ പതിയെ വിളിച്ചു…

കാര്യം മനസ്സിലായ സല്ലു , പാന്റിന്റെ പോക്കറ്റിലിരുന്ന പായ്ക്കറ്റിനുള്ളിൽ നിന്നും കത്രികയെടുത്ത് സുഹാനയ്ക്കു നേരെ നീട്ടി…

സഖാഫി പുഞ്ചിരിക്കുന്നത് , അബ്ദുറഹ്മാൻ കണ്ടു…

എന്തിനോ, അറിയാതെ അബ്ദുറഹ്മാൻ മിഴികൾ വിരലാൽ തുടച്ചു പോയി……….

കത്രിക മുന്നിലേക്കു വന്നതും സുഹാന അമ്പരന്ന് സല്ലുവിനെ നോക്കി…

അവൻ കണ്ണുകൾ ചിമ്മി ചിരിക്കുക മാത്രം ചെയ്തു…

പിന്നിലെയും വശങ്ങളിലെയും ജനങ്ങളെയൊന്നും സുഹാന കണ്ടതേയില്ല… ….

മിഴിനീർ പാട വന്ന് മിഴികൾ മൂടിയിരുന്നു…

അതിനു മുന്നിലും തെളിഞ്ഞു നിന്നത് ഗ്ജ്ജ്‌ സല്ലുവിന്റെ മുഖം …..!

അവന്റെ മുഖം മാത്രം…….!

കാലുകൾ ബന്ധനത്തിലായിരുന്നു…..

കൈകൾ മരവിച്ചു പോയിരുന്നു… ….

ഹൃദയം നിറഞ്ഞൊഴുകുന്നു……….

ശ്വാസത്തിനും നിശ്വാസത്തിനും അത്തറിന്റെ ഗന്ധമുണ്ടെന്ന് സുഹാനയ്ക്ക് തോന്നി…

“ ഉമ്മാ……..””

അവന്റെ ശബ്ദം കേട്ടതും സന്തോഷം നനയിച്ചു കളഞ്ഞ മിഴികൾ ഒന്നിറുക്കി , അവൾ തുറന്നു… ….

രണ്ടു തുള്ളി കണ്ണുനീർ അവളുടെ നെഞ്ചിലൂടെ ഉരുണ്ട് താഴേക്ക് വീണു…

സല്ലു , അവളുടെ കൈ പിടിച്ച് മുന്നോട്ടു നിർത്തിയതും , കുതി കുത്തി പൊട്ടിത്തെറിക്കാൻ പാകമായ ഹൃദയവുമായി അവൾ കത്രിക നീട്ടി……

ഒരു ചെറിയ ശബ്ദം കേട്ടു…..

വർണ്ണക്കടലാസു പൂക്കളും തിളക്കമുള്ള വർണ്ണങ്ങളും തന്റെ മുന്നിൽ , ചാറ്റൽ മഴ പോലെ പെയ്തിറങ്ങുന്നത് സുഹാന കണ്ടു……

സല്ലു പറഞ്ഞേല്പിച്ച കുട്ടികളാകും , പോപ്പർ പൊട്ടിച്ചതെന്ന് അവൾക്കുറപ്പായിരുന്നു……

ക്യാമറയുടെ ശബ്ദവും അവൾ കേൾക്കുന്നുണ്ടായിരുന്നു..

“ ന്റെ  മെസ്സിയും നെയ്മറും റൊണാൾഡോയും ഇങ്ങളാണുമ്മാ… …. “

നാട മുറിച്ച്, അകത്തേക്ക് കയറുന്നതിനിടെ, സല്ലു അവളുടെ ചെവിയിൽ അടക്കം പറഞ്ഞു…….

തന്റെ അധരങ്ങൾ വിറകൊള്ളുന്നതും കൈകൾ തരിക്കുന്നതും എന്തിനാണെന്ന് സുഹാനയ്ക്ക് അറിയാമായിരുന്നു…

പക്ഷേ……..?

അവൾ അവനെ നോക്കുക മാത്രം ചെയ്തു……

ആ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ചെഴുതുവാനോ  പറഞ്ഞറിയിക്കുവാനോ ആരാലും സാദ്ധ്യവുമല്ലായിരുന്നു…

ആദ്യം പിണക്കം ബാധിച്ചു തോൽപ്പിച്ച , അവൻ തന്നെ സ്നേഹം കൊണ്ട് .തോൽപ്പിക്കുന്നു……..

ക്യാഷർ, ചെയറിലേക്ക് അവളെ, സല്ലു പിടിച്ചിരുത്തുന്നത് അബ്ദുറഹ്മാൻ കണ്ടു……

ഉദ്ഘാടനത്തിൽ പങ്കെടുത്ത എല്ലാവർക്കും ലഡ്ഡു വിതരണം ചെയ്യാൻ സല്ലു സ്കൂൾ കുട്ടികളെ ഏല്പിച്ചു…

അബ്ദുറഹ്‌മാന്റെ വകയായി, അടുത്ത ഷോപ്പിൽ ചായയും പറഞ്ഞേല്പിച്ചിരുന്നു……

ആദ്യത്തെ ദിവസമായതിനാൽ ആളുകൾ .ഉണ്ടായിരുന്നു…

പക്ഷേ, ഒൻപതര ആയതോടു കൂടി സ്കൂൾ പരിസരമായതിനാൽ, തിരക്കൊഴിഞ്ഞു…….

സല്ലുവിന്റെ രണ്ടു മൂന്ന് സുഹൃത്തുക്കൾ വന്നിരുന്നു … .

അതിലൊരാൾ നെയിം ബോർഡ് ഡിസൈൻ ചെയ്തവനായിരുന്നു…

അവരൊക്കെ ഓരോ കോഴ്സുകൾ ചെയ്യുന്നവരോ പഠിക്കുന്നവരോ ആണ്…

എന്നിരുന്നാലും സല്ലുവിനെയും അവരെയും തുലനം ചെയ്യാൻ അവൾ മിനക്കെട്ടില്ല…

“ വല്ലതും കഴിക്കണ്ടേയുമ്മാ… ….?”

സല്ലു ചോദിച്ചപ്പോഴാണ് അവൾ വിശപ്പ്    അറിയുന്നതു തന്നെ..

രാവിലെ പോന്നതാണല്ലോ… ….

“ ഇയ്യ് പോയിക്കഴിച്ചോ…… ഞാനുച്ചയ്ക്ക് പൊയ്ക്കോളാം… “

സല്ലു അതിനു മറുപടി പറയാതെ പുറത്തേക്കിറങ്ങി…

പത്തുപതിനഞ്ചു മിനിറ്റു കഴിഞ്ഞു അവൻ തിരികെ വന്നത് അവൾക്കുള്ള ഭക്ഷണവുമായിട്ടായിരുന്നു……

നെയ്റോസ്റ്റും, വടയും ഉപദംശകങ്ങളും…….

പിന്നിലെ ക്യാബിനിലിരുന്ന് അവൾ ഭക്ഷണം കഴിച്ചു……

വാഷ് ബേസിനും അവിടെയുണ്ടായിരുന്നു..

അടുത്തുള്ള കോഫീ ഷോപ്പിൽ നിന്നും കണക്ഷനിട്ടതാണ്…

അങ്ങനെയൊരു ‘സൗകര്യം അവിടെ ഉണ്ടായത് വളരെ നന്നായെന്ന് അവൾക്കു തോന്നി…

എല്ലാം അറിഞ്ഞാണ് അവൻ ചെയ്തു വെച്ചിരിക്കുന്നത്…

“ ഇതൊക്കെ ഞാൻ കണക്കിലെഴുതും ട്ടോ… …””

സല്ലു ചിരിയോടെ പറഞ്ഞു………

“”നിക്ക് ചായ വാങ്ങിത്തരാൻ അന്നോട് ഞാൻ പറഞ്ഞോ……?”

“” വെശന്നിരിക്കണ്ടാന്ന് കരുതിയപ്പം……””

“”അല്ലാതെ അനക്ക് പയ്ച്ചിട്ടല്ല……….””

അവളും ചിരിച്ചു……

“ പൊരേൽ ചെന്നാലും ഉപ്പുമ്മാ ഒന്നും ണ്ടാക്കീട്ടുണ്ടാവില്ല……””

സല്ലു പറഞ്ഞു..

അത് തന്നെയാണ് കാരണമെന്ന് അവൾക്ക് അറിയാമായിരുന്നു……

ഉച്ചവരെ ആരും വന്നില്ല……

അതിനിടയിൽ സുൾഫിയും ഷെരീഫും സുനൈനയും സഫ്നയും വിളിച്ചിരുന്നു..

സുഹാന ഷോപ്പിന്റെ വീഡിയോസും ഫോട്ടോസും അവർക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

ഉച്ച ഭക്ഷണ സമയത്ത്, കുറച്ചു സ്കൂൾ കുട്ടികൾ വന്നു……

അതും അത്യാവശ്യ കാര്യത്തിനു വന്നതാണ്……

വൈകുന്നേരം നല്ല തിരക്കായിരുന്നു……

അതൊരു അഞ്ചര , ആറു മണിയോളം നീണ്ടു..

അബ്ദുറഹ്മാൻ വന്നപ്പോൾ സുഹാന കൂടെപ്പോയി……

ഏഴു മണി കഴിഞ്ഞതും സല്ലു ഷട്ടർ താഴ്ത്തി..

ഇനിയാരും വരില്ലെന്ന് അവനറിയാമായിരുന്നു……

സ്കൂട്ടി മുറ്റത്തെത്തുന്നതും പ്രതീക്ഷിച്ച്, സുഹാന സിറ്റൗട്ടിൽ ഉണ്ടായിരുന്നു……

സ്കൂട്ടിയുടെ പിന്നിലെ ബോക്സ് തുറന്ന് ഒരു ചെറിയ കവറുമായാണ് അവൻ ഇറങ്ങിയത്……

“” അനക്ക് ചായയെടുക്കട്ടെ… ?””

അവൻ സിറ്റൗട്ടിലേക്ക് കയറിയപ്പോൾ തന്നെ അവൾ ചോദിച്ചു…

“” ഞാനൊന്നു കുളിക്കട്ടെ…”

സല്ലു കവർ അവളുടെ നേരെ നീട്ടി……

അവൻ പടികൾ കയറി മുകളിലേക്ക് പോയതും കവർ സോഫയിലിട്ട് , അവൾ കിച്ചണിലേക്ക് പോയി……

സല്ലു കുളി കഴിഞ്ഞു വന്നതും ചായ മേശപ്പുറത്ത് എത്തിയിരുന്നു…

“” എങ്ങനെയുണ്ടായിരുന്നു…?”

ടി.വി യുടെ വോള്യം കുറച്ചു കൊണ്ട് അബ്ദുറഹ്മാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി ചോദിച്ചു……