ഗ്രന്ഥരക്ഷസ് – 5 4

ഞാൻ എന്തിനാണ് അനുരാധയുടെ വീട്ടിൽ പോയത്..? നന്ദന് വേണ്ടി…പക്ഷെ അവിടെ എന്താണ് സംഭവിച്ചത്..? ഞാൻ എന്താ അങ്ങനെ ആയതു….? ഇത് നന്ദൻ അറിഞ്ഞാൽ എന്ത് പറയും….? എന്നെ ഉപേക്ഷിച്ചു പോകില്ലേ…..? അമ്മ എന്ത് പറയും…?ഞാൻ എന്ത് ചെയ്യും…? രോഹിണി ആലോചിച്ചിരുന്നു. ഒരായിരം ചോദ്യങ്ങൾ ഉത്തരമില്ലാതെ രോഹിണിയുടെ ഉളിൽ മുഴങ്ങി.

ഒടുവിൽ എന്തോ തീരുമാനിച്ചുറച്ചപോലെ അവൾ ആ തീരുമാനം എടുത്തു. അത്രയും കടന്ന കൈ വേണ്ടിയിരുന്നോ പക്ഷെ ഇതല്ലാതെ വേറെ ഒന്നും അവളുടെ മുന്നിൽ ഉണ്ടായിരുന്നില്ല.

പാതി സ്വതത്രനായ രക്ഷസ്സ് പൊട്ടിചിരിച്ചുവോ…..?
നന്ദൻ കുഴഞ്ഞു മറിഞ്ഞ മനസ്സുമായി ഹോസ്പിറ്റലിൽ എത്തി ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല തന്റെ ഉള്ളിൽ തെറ്റും ശരിയും തമ്മിലുള്ള ഒരു വടം വലിനടക്കുകയാണെന്നു നന്ദനറിഞ്ഞു.

ഒരു പാട് പോലും ശേഷിപ്പിക്കാതെ കൈയിലെ മുറിവ് ഉണങ്ങിയതാണ് അയാൾക്ക് രക്ഷസ്സിന്റെ ശക്തി മനസ്സിലാക്കികൊടുത്തത്. തനിക്കു ആവശ്യമായ ലൈംഗിക ശേഷി തരാൻ രക്ഷസ്സിന് കഴിയും എന്നതിന് നന്ദന് ഒരു സംശയവും ഇപ്പോളില്ല.

പക്ഷെ ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം ദുർമന്ത്രവാദ പ്രവർത്തികൾ പോലെ ഈശ്വര തേജസ്സ് ഊതി കെടുത്തുന്നതാണെന്നു നന്മയും ഈശ്വര വിശ്വാസവും നിറഞ്ഞ അയാളുടെ മനസ്സ് മന്ത്രിച്ചു

മനസ്സ് തന്റെ തീരുമാനങ്ങളെ അനുസരിക്കാതെ കൈവിട്ടു പോകുമ്പോളും, സ്വന്തമായി ഒരു തീരുമാനമെടുക്കാൻ കഴിയാതെ വരുമ്പോളും നന്ദൻ ആശ്രയിക്കുന്ന വ്യക്തിയായിരുന്നു വിഷ്‌ണുദത്തൻ.

നന്ദന്റെ കളിക്കൂട്ടുകാരൻ ആണ് വിഷ്ണുദത്തൻ, കാലത്തിന്റെ കുത്തൊഴുക്കിൽ ധനഭാഗം ക്ഷയിച്ചു കോവിലകം നിലംപൊത്തിയപ്പോൾ കൂടെ ക്ഷയിച്ച ഒരു ഇല്ലത്തിലെ സന്തതി., അവൻ പാരാസൈക്കോളജിയിൽ ഗവേഷണം നടത്തുന്ന ഒരു വലിയ ഡോക്ടർ ആണ് ഇപ്പോൾ.

അവസാനമായി സംസാരിച്ചപ്പോൾ ആശാൻ തലസ്ഥാന നഗരിയോട് അടുത്തെവിടെയോ ആയിരുന്നു. ഗംഗയുടെ തീരങ്ങളിൽ എവിടെയോ ഗോത്രങ്ങൾ ആയി താമസിച്ചു മനുഷ്യന്റെ ശവശരീരം ഭക്ഷിക്കുന്ന അഘോരി സാധുക്കളെ കുറിച്ചും അവരുടെ മന്ത്രവാദ രീതികളെക്കുറിച്ചും ആയിരുന്നു അപ്പോൾ അയാളുടെ ഗവേഷണം.

കുറച്ചു നേരം നീണ്ട റിങ്ങുകൾക്കു ശേഷം തന്റെ പ്രിയ സുഹൃത്തിന്റെ ശബ്ദം ആശ്വാസത്തിന്റെ കുളിർ തെന്നൽ പോലെ നന്ദന്റെ കാതുകളിൽ എത്തി
” എന്താടാ കള്ള തമ്പുരാനെ അച്ചി വീട്ടിൽ പരമസുഖം തന്നെ അല്ലേ എന്തായാലും അച്ചി വീട്ടിൽ ഉണ്ട് സുഖിച്ചുറങ്ങാൻ തുടങ്ങിയതിൽ പിന്നെ അടിയങ്ങളെ ഒക്കെ സ്മരിച്ചല്ലോ”

മാമൂലുകളെയും സവർണ്ണ കോമര കെട്ടുപാടുകളെയും എന്നും കളിയായി മാത്രം സംബോധന ചെയ്യുമായിരുന്ന വിഷ്ണുദത്തൻ നമ്പൂതിരിയുടെ ശബ്ദം നന്ദന് ആത്മവിശ്വാസം പകർന്നു

മുഖവര കൂടാതെ തന്നെ ചുരുങ്ങിയ ദിവസത്തിൽ തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങൾ രോഹിണിയുടേതൊഴിച്ചു നന്ദൻ വിഷ്ണുവിനെ പറഞ്ഞു കേൾപ്പിച്ചു

കൂട്ടുകാരനോടായാൽ പോലും തന്റെ ലൈംഗിക പ്രശ്നങ്ങൾ ഏതൊരു ആണിനെ പോലെയും തുറന്നു പറയുവാൻ നന്ദന് കഴിഞ്ഞില്ല. ശേഷിച്ചത്, രക്ഷസ്സിന്റെ പ്രത്യക്ഷപെടലും ഹേമാവതിയുടെ മുറിയിലെ കാഴ്ചകൾ സ്വപ്നത്തിലെന്നവണ്ണം കണ്ടതും അവസാനം രക്ഷസ്സു പറഞ്ഞ കുറിപ്പടിയും, 7 തുള്ളി രക്തവും ഒക്കെ പറഞ്ഞു തീർന്നപ്പോൾ നന്ദന് നെഞ്ചിലെ ഭാരം കുറഞ്ഞ പോലെ തോന്നി.

കുറച്ചു നീണ്ട നിശ്ശബ്ദതക്കൊടുവിൽ വിഷ്ണുവിന്റെ ശബ്ദം ഒഴുകിയെത്തി ” നന്ദാ ഇങ്ങനെ ഒരു രക്ഷസ്സിനെ കുറിച്ച് ഞാനും അധികം കേട്ടിട്ടില്ല, എന്റെ ഒരു കണക്കുകൂട്ടലിൽ അതിനെ തീർച്ചയായും ആരെങ്കിലും ആ പുസ്തകത്തിൽ ബന്ധിച്ചതാവണം നീ അതിനെ തുറന്നു വിട്ടാൽ നിനക്ക് പ്രത്യക്ഷത്തിൽ ഗുണമുണ്ടായാലും അവസാനം രക്ഷസ്സ് അതിന്റെ ലക്‌ഷ്യം കാണുക തന്നെ ചെയ്യും അത് ഒരു പക്ഷെ ആർക്കെങ്കിലുമൊക്കെ വിഷമമുണ്ടാക്കും. അതുകൊണ്ടു എന്റെ അഭിപ്രായം നീ ആ പുസ്തകത്തിൽ നിന്നും ദൂരെ മാറി നിക്കുന്നതാണ് നന്ന്.”

കുറച്ചു നേരം ഒന്നും മിണ്ടാതെ എന്തോ ചിന്തിച്ചുറപ്പിച്ചു നന്ദൻ ചോദിച്ചു “ഞാൻ അത് നശിപ്പിക്കട്ടെ?” “വേണ്ട, വേണ്ട.. അത് അപകടമാകും എനിക്ക് കുറച്ചു നാളത്തേക്ക് ഇവിടെ നിന്നും മാറി നിൽക്കാനാവാത്ത തിരക്കാണ് ഇതൊന്നു ഒതുങ്ങട്ടെ ഞാൻ വരാം എന്നിട്ടു നമുക്ക് നോക്കാം തൽകാലം നീ ആ ഭാഗത്തേക്ക് പോകണ്ട.” വിഷ്ണു തീർത്തു പറഞ്ഞു
എന്റെ നന്ദാ നീ പരിഭ്രമിക്കുവൊന്നും വേണ്ട അത് അവിടെ ഇരുന്നോളും. നീ നിന്റെ കാര്യങ്ങൾ ഒക്കെ ചെയ്തു മുന്നോട്ടു പൊക്കോളൂ നീ ഇറ്റിച്ചു കൊടുത്ത രക്ത തുള്ളികൾ അതിനു നീയുമായി സംവദിക്കാൻ ഉള്ള ഊർജം കൊടുത്തു ഒരർത്ഥത്തിൽ പാതി സ്വതന്ത്രൻ, പക്ഷേ കുറച്ചു ദിവസത്തിൽ അതിന്റെ ശക്തി ക്ഷയിക്കും. രക്ഷസ്സ് പറഞ്ഞ കർമ്മങ്ങൾ ചെയ്താൽ മാത്രമേ അത് പൂർണ്ണ സ്വതന്ത്രമാകൂ.

Leave a Reply

Your email address will not be published. Required fields are marked *