ചതുരംഗ വേട്ട – 2 16

ചോര പുരണ്ട ഒരു കുറിപ്പ് നിർമ്മല വർമ്മയെ കാണിച്ചു. അയാൾ അത് നിവർത്തി വായിച്ചു.

” ഞാൻ എന്റെ വേട്ട ഇവിടെ തുടങ്ങുന്നു എന്റെ പ്രിയപെട്ടവളെ ഇല്ലാതാക്കിയ ഓരോരുത്തരെയും ഞാനും ഇല്ലാതാക്കും”!!!!!!!

കുറിപ്പ് വായിച്ച സുധിയും വർമ്മയും സ്തബ്ധരായി നിന്നു!!!!

 

അപ്പോൾ എറണാകുളം – കോട്ടയം അതിർത്തിയിലെ ആളൊഴിഞ്ഞ ഒരു റബ്ബർ എസ്റ്റേറ്റിലെ മധ്യത്തിലുള്ള ആ ഒറ്റപ്പെട്ട ഇരുനില വീടിനുള്ളിലെ ഭൂഗർഭ നിലവറയിൽ നിലത്ത് ഒരു കാലും കയ്യും അറുത്ത് മാറ്റപ്പെട്ട നിലയിൽ ചോരയിൽ കുളിച്ച് ഒരു 35 വയസ് തോന്നിക്കുന്ന യുവാവ് ബോധരഹിതനായി ബന്ധനസ്ഥനായി തറയിൽ കിടക്കുന്നു. അതേ മുറിയിൽ തന്നെ ഭംഗിയായി അലങ്കരിച്ചു വച്ച ഒരു സുന്ദരിയായ യുവതിയുടെ ചിത്രം!!

ഏകദേശം 22-24 വയസ്സ് വരുന്ന ഒരു സുന്ദരിക്കുട്ടി . അവളുടെ ചിത്രത്തിനു മുൻപിലെ ചിതാഭസ്മത്തിയേക്കും നിർതിമേഷനായി കുറച്ചു നേരം നോക്കി നിന്ന് അവൻ പറഞ്ഞു

” നിന്റെയും എന്റെയും ജീവിതം ഇല്ലാതാക്കിയവരെ മുഴുവൻ ഞാൻ ഇല്ലാതാക്കും!! നിന്റെ വേദന കണ്ട് ആസ്വദിച്ചവരെ ഞാൻ അതിന്റെ ഇരട്ടി വേദന എന്താണെന്ന് അറിയിക്കും ! നിന്റെ രക്തം കണ്ട് ചിരിച്ചവരെ ഞാൻ അവരുടെ രക്തത്തിൽ കുളിപ്പിക്കും!!!!

എല്ലാം കഴിഞ്ഞ് ഞാൻ വരും നിന്റെ അടുത്തേക്ക് മരണ ശേഷമെങ്കിലും നമുക്ക് ഒരുമ്മിക്കാം…..

 

അവന്റെ ചതുരംഗ വേട്ട തുടങ്ങുകയായി……… നമ്മുക്ക് കാത്തിരിക്കാം ഈ വേട്ടയിൽ ആരൊക്കെ ഒടുങ്ങുമെന്ന്!!!!!!!

Leave a Reply

Your email address will not be published. Required fields are marked *