ചെകുത്താനെ പ്രണയിച്ച മാലാഖ – 2 Like

”അതിന് അവൻ ഹോസ്റ്റലിൽ നിന്നല്ലെ പഠിച്ചേ.പിന്നെ അത് ഞാൻ അവൻറേൽ പറയാം ഇച്ചായാ റോണിയെ വന്ന് കാണാൻ. പിന്നെ റോണി എന്ന് തന്നെയാണോ ഒഫിഷ്യൽ നെയിം??”
”അല്ല, ഡെയ്ൻ…ഡെയ്ൻ മാർട്ടിൻ!!!”
അതും പറഞ്ഞ് അയ്യാൾ വീട്ടിലേക്ക് പോയി.വർഗ്ഗീസും മേരിയും അകത്തേക്കും കയറി.പിറകെ ജിയയും.
എന്നാൽ ജീന?????
ഇടിവെട്ടേറ്റ പോലെ നിന്നു പോയി.അവളുടെ ശരീരം ബുളളറ്റ് ഓൺ ചെയ്യുമ്പോളുണ്ടാകുന്നതിനു സമാനമായി വിറക്കാൻ തുടങ്ങിയിരുന്നു.മുഖമാകെ വിളറി. ശ്വാസഗതിയനുസരിച്ച് അവളുടെ മാറിടങ്ങൾ ഉയർന്നു താഴന്നുകൊണ്ടിരുന്നു.കാലുകളുടെ ചലനശേഷി പോലും നഷ്ടപ്പെട്ടു.അവൾ എങ്ങനെയോ സിറ്റ് ഓട്ടിൻറെ സ്റ്റെപ്പിൽ ഇരിപ്പുറപ്പിച്ചു.അവളുടെ മനസ്സ് വിങ്ങിപ്പൊട്ടുമാറുച്ചത്തിൽ ആ നാദം തലച്ചോറിലെത്തി.എന്നാൽ അവിടുത്തെ കൃത്യമായ ഇടപെടൽ മൂലം ഒരു ചെറുധ്വനിയായി അവ പുറന്തളളപ്പെട്ടു.
”ഡെയ്ൻ….ഡെയ്ൻ മാർട്ടിൻ….ഡെയ്നിച്ചായൻ”
”””’എൻറ്റെ ചെകുത്താൻ”””’

Leave a Reply

Your email address will not be published. Required fields are marked *