ചെകുത്താൻ – 1 2അടിപൊളി  

അതും പറഞ്ഞു മമ്മി പോയി ഞാൻ ബാത്‌റൂമിൽ കേറി ഒന്ന് ഫ്രഷ് ആയി ഇറങ്ങി തലക്ക് ഒക്കെ നല്ല കനം

ഞാൻ ഫോൺ എടുത്തു മുത്തശ്ശിയെ വിളിച്ചു

റിങ് റിങ്…..

ഞാൻ : ഹലോ

മുത്തശ്ശി : ഹലോ മോനെ എന്ത് പോകാടാ നീ പോയെ ഒന്ന് പറയാണ്ട്

ഞാൻ: അത് ചെറിയ ഒരു തലവേദന അതാ

മുത്തശ്ശി : ഇതെന്താ ഇവിടെ എല്ലാർക്കും തലവേദന ആണോ

ഞാൻ : ആർക്?

ഒന്നും മനസ്സിലാവാത്ത പോലെ ചോദിച്ചു

മുത്തശ്ശി : നീ പോയെ പിന്നെ ഇവിടെ രണ്ടും ഒന്നും മിണ്ടുന്നില്ല ചോദിച്ചപ്പോ പറയാ തലവേദന ആണെന്ന് അലീന മോൾ ആണേൽ റൂമിൽ തദക് അടച്ചു കിടപ്പാ ഒന്നും കഴിച്ചില്ല അന്ന ആണേൽ ഒന്നും മിണ്ടുന്നും ഇല്ല നിങ്ങൾ വല്ല വഴക്കും ഉണ്ടാക്കിയോ ഡാ…

ഞാൻ : ഇല്ലല്ലോ വഴക്കൊന്നും ഇല്ല.

ഞാൻ വിക്കി കൊണ്ട് പറഞ്ഞു

മുത്തശ്ശി : എന്നാ നീ ഒന്നും പറയാണ്ട് പോയത് കൊണ്ട് ആയിരിക്കും അവർക്ക് വിഷമം ആ നാളെ എന്തായാലും മുത്തശ്ശിയെ കാണാൻ വാ ട്ടോ

ഞാൻ : അഹ് ഞാൻ വരാം

അങ്ങനെ ഫോൺ വച്ചു

ഞാൻ തായേക് ഇറങ്ങി മമ്മി ഫുഡ്‌ ഒക്കെ റെഡി ആക്കിയിരുന്നു ഫുഡ്‌ ഒന്നും അങ്ങോട്ടു ഇറങ്ങുന്നില്ല മമ്മി അതിന്റെ എടേൽ എന്തൊക്കെയോ പറയണ്ടായിരുന്നു പക്ഷെ എന്റെ മനസ്സിൽ ഒരു മരവിപ്പ് മാത്രം ആയിരുന്നു…

***************************************

             ഇതേ സമയം തറവാട്ടിൽ 

***************************************

എല്ലാവരും ഇരുന്നു ഭക്ഷണം കഴിച്ചു ഇതിന്റെ ഇടയിൽ അന്നയോട് മുത്തശ്ശിയും ആന്റിയും കൂടെ കുറെ എന്തൊക്കെയോ പറയുണ്ട് അവൾ അതിനെല്ലാം ഒന്നും മുളിയത് മാത്രമേ ഉള്ളു

മരിയ ആന്റി : എന്റെ മോൾ ഇത് വരെ ഒന്നും കഴിച്ചില്ല വിളിച്ചിട്ട് വരുന്നും ഇല്ല…

ലിസ ആന്റി : മോളെ അന്നേ നീ പോയി അവളെ ഒന്ന് വിളിച്ചു കൊണ്ട് വാ

മുത്തശ്ശി : വേണ്ട ഞാൻ കഴിച്ചു കഴിഞ്ഞു ഞാൻ പോയി വിളിച്ചു കൊണ്ട് വരാം അവളെ

മുത്തശ്ശി എഴുന്നേറ്റു കൈ കഴുകി കോണി പടി കേറി

ഡീ മോളെ വാതിൽ തുറന്നെ മുത്തശ്ശിയാ..

മോളെ വാതിൽ തുറക്ക് ഇല്ലെങ്കിൽ മുത്തശ്ശി പിണങ്ങുവേ

കരഞ്ഞു വാടി തളർന്ന അലീന പതുകെ എണിച്ചു വാതിൽ തുറന്നു

മുത്തശ്ശി : എന്താ നിന്റെ മുഖം ഒക്കെ വല്ലാതിരിക്കുന്നെ

അലീന : ഒന്നും ഇല്ല മുത്തശ്ശി ഒരു തലവേദന പനിയുള്ള പോലെ ഉണ്ട്

മുത്തശ്ശി അവളുടെ നെറ്റിയിൽ കൈ വച്ചു പക്ഷെ ചൂട് ഒന്നും ഇല്ലയിരുന്നു

മുത്തശ്ശി : മെഡിസിൻ വല്ലോ വേണോ മോളെ

അലീന : വേണ്ട മുത്തശ്ശി കൊയപ്പം ഇല്ല

മുത്തശ്ശി : എന്നാ വാ ഫുഡ്‌ കഴിക്ക്

അലീന : എനിക്ക് വിശപ്പില്ല

അങ്ങനെ മുത്തശ്ശിയുടെ പരിശ്രമത്തിന്റെ ഒടുവിൽ അവൾക്ക് സമ്മതിക്കേണ്ടി വന്നു അവൾ ഫുഡ്‌ കഴിക്കാൻ ആയി ഇരുന്നു ഇതിന്റെ ഇടയിൽ അന്നയും അലിനയും പരസ്പരം ഒന്നും നോക്കുക പോലും ചെയ്തില്ല…

ഫുഡ്‌ കഴിച്ചു മുത്തശ്ശി അവളെ റൂമിലേക്കു വിളിച്ചു

മുത്തശ്ശി : എന്റെ കാൽ ഒന്ന് തിരുമിതാടി മോളെ…..

അലീന കുഴമ്പ് എടുത്തു കട്ടിലിൽ മുത്തശ്ശിയുടെ അടുത്തായി ഇരുന്നു കാൽ തീരുമാൻ തുടങ്ങി

മുത്തശ്ശി : ശ്ഹ് പതുക്കെ….

അവൾ കുറച്ചു പതുകെ ആക്കി

മുത്തശ്ശി : എന്നാലും എന്റെ മോൻ ഹർഷന് എന്ത് പറ്റി പാവം

മുത്തശ്ശി ഒരു നമ്പർ പയറ്റി നോക്കി

അലീന : അത്രക് പാവം ഒന്നും അല്ല

അവൾ ഒന്ന് കാൽ അമർത്തി കൊണ്ട് പറഞ്ഞു

മുത്തശ്ശി : ശ്ഹ്…. അവൻ പാവം കുട്ട്യാ എനിക്ക് അറിഞ്ഞുടെ എന്റെ മോനെ

അലീന : മ്മ് പാവം കൂട്ടി.

മുത്തശ്ശി അവളുടെ മുഖത്തേക് ഇടങ്കണ്ണ് ഇട്ടു നോക്കി കൊണ്ട് പറഞ്ഞു…

മുത്തശ്ശി : ചെക്കൻ വലുതായി ഇനി അവനു നല്ല ഒരു കൊച്ചിനെ കണ്ടു പിടിച്ചു കൊടുക്കണം

അത് കേട്ടപ്പോൾ അവളുടെ മനസ്സ് ഒന്ന് പതറി അത് മുത്തശ്ശിക്ക് അവളുടെ മുഖത്തു നിന്നും മനസ്സിലായി

മുത്തശ്ശി വീണ്ടും പറഞ്ഞു

മുത്തശ്ശി : അവൻ ചുള്ളൻ ചെക്കൻ അല്ലേ അവനെ ഒക്കെ നല്ല പെൺപിള്ളേർ കൊതികൊണ്ട് പോവും ആഹ്ഹ് അതുപോലെ ഒരു ചുള്ളത്തിയെ വല്ലോം കിട്ടൊന്ന് നോക്കട്ടെ

ഇതും കൂടെ കേട്ടപ്പോൾ അവളുടെ ഹൃദയം രണ്ടായി പിളർന്ന പോലെ അവൾക്ക് തോന്നി

അലിന : മുത്തശ്ശിക്ക് എന്തിന്റെ കേടാ അവനെ കെട്ടിക്കാഞ്ഞിട്ട് എന്താ മുത്തശ്ശിക്ക് ഇത്രക്ക് തിടുക്കം അവനു പ്രായം ഒന്നും ആയില്ല

Leave a Reply

Your email address will not be published. Required fields are marked *