രാവിലെ മുള്ളാൻ മുറ്റത്തേക്ക് ഇറങ്ങിയ പോസ്റ്റ്മാൻ കാണാരന്റെ മുന്നിലേക്ക് ഒരു വെളുത്ത ഇന്നോവ വന്നുനിന്നു. ഓട്ടോ മാത്രം വന്നു കണ്ടിട്ടുള്ള വഴിയിലൂടെ കാർ വന്നത് കണ്ട് കണാരൻ മുള്ളാൻ പോലും മറന്ന് അതിലേക്ക് നോക്കിനുന്നുപോയി. കാറിൽ നിന്ന് ആറടിയോളം ഉയരമുള്ള വെളുത്ത ഒരു ചെറുപ്പക്കാരൻ പുറത്തിറങ്ങി. അപരിചിതനെ കണ്ട് കണാരൻ ഒന്നു ഞെട്ടി. കയ്യിൽ ചങ്ങല പോലൊരു വെള്ളി ചെയിൻ… പാടെ വെട്ടിയ തലമുടി… ജുബ്ബയും പാന്റുമാണ് വേഷം… കഥാകാരനാണോ??? അതോ പത്രകാരനോ???? കളീൻ ഷേവ് ചെയ്‌ത മുഖത്തു നിന്ന് തീ പുറപ്പെടുന്ന പോലെ… വല്ലാത്തൊരു തീക്ഷ്ണത… ആകെയൊരു പന്തികേട് കാണാരനെ പൊതിഞ്ഞു.
ഈ കണാരൻ???? ആഗതന്റെ ശബ്ദത്തിന് വല്ലാത്തൊരു മുഴക്കം.
ഞാ… ഞാനാ… കണാരൻ എന്തിനെന്നറിയാതെ വിക്കി.
ഞാൻ വിഷ്ണു… പത്രതീന്നാ…. ആഗതൻ ജുബ്ബ പൊക്കി പാന്റിന്റെ പോക്കറ്റിൽ നിന്നൊരു ടാഗ് എടുത്തു കാണിച്ചു.
ഹോ… കണാരൻ എന്തിനെന്നറിയാതെ ഒന്ന് ദീർഘ നിശ്വാസം വിട്ടു.
എന്താ??? ആരെക്കാണാനാ???
ഞാൻ ചേട്ടനെ തന്നെ അന്വേഷിച്ചു വന്നതാ…
എന്താ കാര്യം???
ആ കത്ത്… അതെനിക്ക് വേണം…!!! ആഗതന്റെ ശബ്ദം വല്ലാത്തൊരു ഭാവത്തിലായിരുന്നു.
ഏത് കത്ത്??? കണാരൻ ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് സമചിത്തതയോടെ ചോദിച്ചു.
ആ കൊച്ചിന്റെ കത്ത്….
ഏത് കൊച്??? ഏത് കത്ത്??? എനിക്കൊരു കത്തിന്റെയും കാര്യം അറിയില്ല… നിങ്ങള് പോകാൻ നോക്ക്… ഇനി സംസാരിക്കാൻ താത്പര്യമില്ലാത്തത്പോലെ കണാരൻ തിരിച്ചു നടന്നു.
തരാതെ താൻ പോകില്ല….!!! പിന്നിൽ നിന്ന് ആഗതന്റെ ശബ്ദം വല്ലാതുയർന്നു.
എങ്ങനെ….??? ഒരു പുച്ഛത്തോടെ കണാരൻ തിരിഞ്ഞു നിന്നു.
എന്റെ മുറ്റത്ത് കേറി വന്ന് എന്നോട് ആജ്ഞാപിക്കുന്നോ??? എടാ കൊച്ചനെ… നീ പോകാൻ നോക്ക്… ഇല്ലേൽ തടിയേൽ മണ്ണ് പറ്റുമെ….
ചേട്ടൻ കത്ത് താ… ഞാൻ പോയേക്കാം… ആഗതൻ അപ്പോഴും നിര്വികാരൻ.
ടാ പരനാറി… നിന്നോടല്ലേ പറഞ്ഞേ ഇവിടൊരു മൈരും ഇല്ലാന്ന്…??? നീ പോടാ പെട്ട് ചെറുക്കാ കീറു മേടിക്കാതെ….
കത്തുംകൊണ്ടേ ഞാൻ പോകൂ….
പട്ടി പൊലയാടി മോനെ… നീ കത്തുംകൊണ്ടല്ല കുത്തും കൊണ്ടേ പോകൂ… നീ ആരാന്നാ നിന്റെ വിചാരം… ടാ ചെറുക്കാ… പത്തൻപത് കൊല്ലവായി കണാരൻ ഈ ചെരപ്പ് തൊടങ്ങിയിട്ട്. ഒരു മറ്റേ മോനും ഇതുവരെ എന്റെ കയ്യീന്ന് ഒരു കടല പിണ്ണാക്കും കൊണ്ടുപോയിട്ടുമില്ല… അതിനി എന്റെ കയ്യിൽ ഉണ്ടെങ്കി തന്നെ ഒരു മൈരനും അത് കിട്ടുവെന്നു കരുതുവെം വേണ്ട…
ഇപ്പൊ എനിക്കുറപ്പായി അത് ചേട്ടന്റെ കയ്യിലുണ്ടെന്നു… അതിങ് തന്നെക്ക് ചേട്ടാ…. ആഗതൻ ശാന്തനായിതന്നെ പറഞ്ഞു. തെറി അയാൾക്ക് ഏൽക്കാത്ത പോലെ…!!!
ഫ…പട്ടിപ്പൂറിമോനെ നിന്നോടല്ലേ പറഞ്ഞേ….
ആഗതന്റെ നേർക്കൊന്നു കുതിച്ചു ചാടിയതെ ഒള്ളു. മിന്നൽ വേഗത്തിലാണ് ആഗതൻ മുന്നിലേക്ക് ചാടിയത്. കണാരൻ സഡൻ ബ്രെക്ക് വീണത് പോലെ നിന്നു. തന്റെ വയറിൽ തൊട്ടിരിക്കുന്ന ഒരു ലോഹക്കുഴൽ…. അതിന്റെ ഉടമസ്തൻ ആ വന്നവൻ ആണെന്ന് വിശ്വസിക്കാൻ കാണാരന് ഒരു നിമിഷമെടുത്തു.
പുകച്ചു കളയും നായിന്റെ മോനെ…… മുരൾച്ച പോലെയായിരുന്നു ആഗതന്റെ സ്വരം.
കണാരൻ നിന്നു വിയർത്തു…അയാൾ അത് ചെയ്യുമെന്ന് കാണാരന്റെ മനസ് പറഞ്ഞു. ആരോഗ്യദൃഢഗാത്രനെങ്കിലും എതിർക്കാൻ കഴിയാത്തത് പോലെ കണാരൻ തളർന്നു നിന്നു….
*******
പിറ്റേന്ന്… സർവ പത്രമോഫീസുകളിലും ന്യൂസ് ചാനലുകളിലും ഓരോ കത്തു വന്നു. അത് വായിച്ചവരുടെ നെഞ്ചിടിപ്പ് തൊട്ടടുത്തു നിന്നവർ വരെ കേട്ടു. അമ്പരപ്പോടെ… അല്ലെങ്കിലൊരു ഞെട്ടലോടെ സർവ ചാനലുകളും ആ കത്ത് ലോകത്തെ കാണിച്ചു… അത് ഇപ്രകാരം ആയിരുന്നു.
പ്രിയപ്പെട്ട ഉണ്ണിമോൾക്ക്….,
മോളുടെ കത്തു കിട്ടി. ഈശോപ്പക്കു ഒത്തിരി വിഷമമായി കേട്ടോ… സത്യവായിട്ടും ഈശൊപ്പ ഉണ്ണിമോള് വിളിച്ചത് കേട്ടില്ല. ഈശോപ്പ ഒന്ന് ഉറങ്ങിപ്പോയി. അതോണ്ടാ… ഉണ്ണിമോള് പേടിക്കണ്ടാട്ടോ… ഇനി എന്റെ ഉണ്ണിമോളെ ആരുമൊന്നും ചെയ്യില്ലാട്ടോ… അവരെ ഈശൊപ്പ നോക്കിക്കൊളാം കേട്ടോ… എന്റെ ഉണ്ണിമോളെ വേദനിപ്പിച്ചവരെ ഈശൊപ്പ വെറുതെ വിടുമോ???
