ഉള്ളിലേക്ക് കയറിചെന്നപ്പോൾ ഞാൻ കണ്ട കാഴ്ച ഭക്ഷണം തയ്യാറാക്കി എന്നെ കാത്തിരിക്കുന്ന ചേച്ചിയെ ആയിരുന്നു.ഞാൻ അവളുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു മടിയിൽ തല വെച്ച് വിതുമ്പാൻ തുടങ്ങി
“എന്ത് പറ്റി?”
അവൾ ചോദിച്ച ചോദ്യത്തിന് എനിക്കുത്തരം ഇല്ലായിരുന്നു. ഞാൻ പൊട്ടിക്കരഞ്ഞു. എന്റെ ഷർട്ടിലെ ലിപ്സ്റ്റിക്കിന്റെ പാടുകൾ അവൾ കണ്ടുകഴിഞ്ഞിരുന്നു. . അതിന് ശേഷം അവൾ എന്നോട് ഒന്നും ചോദിച്ചില്ല.
ഞാൻ ആ പാദങ്ങളിൽ വീണു അലമുറയിട്ട് കരഞ്ഞു.മുഖമുയർത്തി നോക്കിയപ്പോൾ അവൾ മരവിച്ച പോലെ ഇരിക്കുകയായിരുന്നു. .
