അമ്മ :ആഹാ വന്നോ രണ്ടാളും…… വിശക്കുന്നുണ്ടോ രണ്ടാൾക്കും…
അഭി :ഹ്മ്മ്… ഒരു ആനയെ തിന്നാൻ ഉള്ള വിശപ്പ് ഉണ്ട്….
അമ്മ :ആണോടാ… ഇവിടെ അതിനു ആന ഒന്നും ഇല്ലല്ലോ….
അഭി ഒരു കള്ളച്ചിരിയോടെ അമ്മയെ നോക്കികൊണ്ട്….
അഭി :ആന ഇല്ല… പക്ഷെ ഒരു കറവപശു ഉണ്ടല്ലോ….
അത് കേട്ടതും അമ്മ എന്നെ ഒന്ന് നോക്കി…ഞാൻ അന്നേരം ഇതൊന്നും കേൾക്കാത്ത പോലെ നിക്കുന്നു…അമ്മ അഭിയുടെ തലയിൽ ഒരു കൊട്ട് കൊടുത്തു… എന്നിട്ട് കണ്ണും ഉരുട്ടി അഭിയെ നോക്കീ…. അവനും ഒരു വളിച്ച ചിരി ചിരിച്ചു…
അഭിക്ക് ശരിക്കും മറ്റൊരു വീട് ഉണ്ട്… അവിടെ ആണ് അവന്റെ അമ്മയും അച്ഛനും താമസിക്കുന്നത്… അഭി ഇവിടെ വല്യമ്മയുടെ കൂട്ടിനു നിക്കുന്നത് ആണ്… ഞാൻ വരുമ്പോ പിന്നെ പ്രത്യേകിച്ചും ഇവിടെ എന്റെ കൂടെ തന്നെ ആണ്…..വല്യമ്മ എന്റെ അമ്മയുടെയും മാമന്റെയും ചേച്ചി ആണ്…. കല്യാണം കഴിഞ്ഞിട്ടില്ല… എന്തൊക്കെയോ ഒരു ഇഷ്യൂ… ഞാനും അഭിയും അത് ചോദിക്കാനും നിന്നിട്ടില്ല….
അങ്ങനെ ഞാനും അഭിയും അമ്മയും കൂടെ ഊണ് കഴിക്കാൻ ഒരുങ്ങി… വല്യമ്മ ഒരു വീട്ടിൽ ജോലിക്ക് പോകുന്നുണ്ട്… ഇനി വീട്ടിൽ വരുമ്പോ 5 മണി ആകും…ഊണ് കഴിക്കുമ്പോഴും അഭിയും ഞാനും അമ്മയും സംസാരിച്ചും ചിരിച്ചും തമാശ പറഞ്ഞിട്ട് ആണ് കഴിക്കുന്നത്…. അഭിയുടെ വളിപ്പ് കോമഡികൾക്ക് അമ്മ ഇരുന്നു ചിരിക്കുന്നുണ്ട്… എനിക്ക് വല്ല്യ ചിരി ഒന്നും വരുന്നില്ല…. അപ്പോ ആണ് ഞാൻ ഒരു കാര്യം ഓർത്തത്… ഞാൻ ഏതോ ഒരു ബുക്കിൽ വായിച്ചിരുന്നു ഒരു പെണ്ണ് ഇഷ്ടപെടുന്ന ആണുങ്ങൾ എന്ത് വളിച്ച തമാശ പറഞ്ഞാലും അതിനു ഒരു കാരണവും ഇല്ലാതെ ചിരിക്കും എന്ന്… ഇനി അങ്ങനെ വല്ലതും ആകുവോ…. ഞാൻ ഒന്ന് ആലോചിച്ചു….
അങ്ങനെ ഊണ് കഴിച്ചു കൈ കഴുകി വന്നു…. ഹോളിൽ വന്നു ഇരുന്നു ടിവി കാണുമ്പോ ആണ് പുറത്ത് ഒരു ബൈക്ക് നിർത്തിയതിന്റെ ശബ്‍ദം കേട്ടത്….ഞാൻ പുറത്ത് പോയി നോക്കി… രണ്ട് പേരുണ്ടായിരുന്നു… ഞാൻ അമ്മയെ വിളിച്ചു…അമ്മ അപ്പോഴേക്കും പുറത്തേക്ക് വന്നു…. പിന്നാലെ അഭിയും
അമ്മ :ആ ഇതാര് ഉദായേട്ടനോ…. കേറി ഇരിക്ക്… കുറെ ആയാലോ കണ്ടിട്ട്….
“ഉദയകൃഷ്ണൻ ഇരവിക്കൽ തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ…അമ്മയുടെ ചേട്ടൻ അതായത് എന്റെ മാമന്റെ കൂട്ടുകാരൻ ആണ് ഉദയകൃഷ്ണൻ മാമന്റെ കൂടെ പണ്ട് തറവാട്ടിലെക്ക് ഒക്കെ വന്നിട്ടുള്ള പരിജയം ആണുള്ളത്…. അയ്യാളുടെ കയ്യിൽ ഒരു കവർ ഉണ്ട്… എന്തോ ക്ഷണകത്ത് ആണ്….
അവർ രണ്ട് പേരും ഉമ്മറത്തെ കസേരയിൽ വന്നു ഇരുന്നു….
ഉദയൻ :ഹ്മ്മ്മ്… നിന്നെയും കണ്ടിട്ട് കുറെ കാലം ആയി…. എന്തൊക്കെ ഉണ്ട് വിശേഷം…
അമ്മ :സുഖം ആയിരിക്കുന്നു… ഉദായേട്ടനോ… എന്താ ഇപ്പോൾ വിശേഷിച്ചു….
ഉദയൻ :സുഖം…. ഞാൻ വന്നത് എന്റെ മോളുടെ കല്യാണം ആണ് ക്ഷണിക്കാൻ വന്നതാ….
അമ്മ :ആഹാ ആരുടേയ??..
ഉദയൻ :മൂത്ത മോള് ഐശ്വര്യയുടെ…. വരുന്ന ഞായറാഴ്ച ആണ് കല്യാണം…
ഉദയൻ തന്റെ കയ്യിൽ ഇരുന്ന കവറിൽ നിന്നും ഒരു ക്ഷാനകത്തു എടുത്ത് അമ്മയുടെ നേരെ നീട്ടി
അമ്മ :ആഹാ അച്ചുവിന്റെ കല്യാണം ഒക്കെ ആയോ… ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുള്ളതാ….
അതും പറഞ്ഞുകൊണ്ട് അമ്മ ആ കവർ തുറന്നു നോക്കി…
അമ്മ :ചെക്കൻ എന്ത് ചെയുന്നു….
ഉദയൻ :ചെക്കൻ ബാംഗ്ലൂരിൽ ബിസിനസ് ആണ്… സ്വന്തം ആയി സോഫ്റ്റ്‌വെയർ കമ്പനി ഒക്കെ ഉണ്ട്….
അമ്മ :ഹ്മ്മ്… പയ്യന്റെ പേരെന്താ..
ഉദയൻ :പേരൊക്കെ അതിൽ കൊടുത്തിട്ടുണ്ട്…
അമ്മ ആ കത്തിലെ പയ്യന്റെ പേര് വായിച്ചു….
അമ്മ :സൂര്യദേവ്…. ഹ്മ്മ്… പയ്യന്റെ പേര് കൊള്ളാം….
ഉദയൻ :ഹ്മ്മ്… എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ശോഭേ…. ഇനി കുറച്ചു വീടുകൾ കൂടി കേറാനുണ്ട്….
അമ്മ :അയ്യോ… അങ്ങനെ പോകുവാണോ… വീട്ടിൽ വന്നിട്ട് ഒരു ചായ പോലും കുടിച്ചില്ലല്ലോ….
ഉദയൻ :ഓ… അതൊന്നും വേണ്ട ശോഭ… ചായ കുടിക്കാൻ നിന്നാൽ നേരം കുറെ ആകും…. ഞങ്ങൾ ഇറങ്ങുവാ….
