ജലവും അഗ്നിയും – 12 2

പിന്നെ ഞങ്ങൾ നാട്ടിലേക്കു തിരിച്ചു. ജാനിയും കൂടെ ഉണ്ടായിരുന്നു. അർച്ചമ്മയും ജാനിയും തിക്ക് ഫ്രെണ്ട് ആയി എന്ന് വേണേൽ പറയാം.

പിന്നെ കുഞ്ഞിന്റെ കാര്യം… അതും ജാനി ഏറ്റെടുത്തു. അവൾക് കുഞ്ഞില്ലാത്തതിന്റെ വിഷമം മൊത്തം കാർത്തികയുടെ കുഞ്ഞിനെ നോക്കി തീർത്തു കൊണ്ടു ഇരിക്കുന്നു.

കാർത്തിക ആണേൽ ഡാർക്ക്‌ ഫൈൻഡർ പറഞ്ഞ ക്ലൂ ഒക്കെ അനുസരിച്ചു. പല റെകാർഡുകളും അരിച്ചു പറക്കുവാ ആയിരുന്നു.

അതിനുള്ള ഡോക്യുമെന്റ് ഒക്കെ ഡാർക്ക്‌ ഫൈൻഡർ അവളുടെ സിസ്റ്റത്തിലേക് കൊടുത്തു കൊണ്ടു ഇരിക്കും.

അവളുടെ ഡൌട്ട് ഒക്കെ ഡാർക്ക്‌ ഫൈൻഡർ ന്റെ അടുത്ത് ചോദിക്കുകയും അത് ആ രാജ്യത്തിലേ സിസ്റ്റം തിന്ന് ഹാക്ക് ചെയ്തു ഇവൾക്ക് റിവ്യൂ കൊടുത്തു കൊണ്ടു ഇരുന്നു.

സിങ്കപ്പൂർ പോർട്ടിൽ ഒരു ചൈനിസ് കാർഗോ ഷിപ്പ് ആ സമയം വന്നിരുന്നു എന്ന് അവൾക് കണ്ടെത്താനും കഴിഞ്ഞു.

ഷിപ്പിൽ ഉള്ളവരെ കൾ കൂടുതൽ ഫുഡ്‌ അവർ വാങ്ങി ഇരുന്നു എന്നും കണ്ടെത്തി.

ആ കപ്പൽ സോമാലിയ തീരാതു ഒരു മാസം സ്റ്റേ ചെയ്തു എന്നും കിട്ടിയതോടെ ഞങ്ങൾ ഉറപ്പിച്ചു.

അവിടെ എന്തോ നടക്കുന്നുണ്ടെന്ന്.

 

അങ്ങനെ ദിവസങ്ങൾ കടന്നു പോയി കൊണ്ടു ഇരുന്നു.

പക്ഷേ ഒരാൾ ഇത് വരെ റിപ്പോർട്ട്‌ ചെയ്തില്ല.

അങ്ങനെ ഞങ്ങൾ വരാന്തയിൽ സംസാരിച്ചു കൊണ്ടു ഇരിക്കുക ആയ്യിരുന്നു.

ഞാൻ അർച്ച, നന്ദൻ, ജ്യോതിക കുഞ്ഞിനേയും കളിപ്പിച്ചു കൊണ്ടു ഇരിക്കുന്നു, ജാനി ആണേൽ കാർത്തികയുടെ മുടി ചിക്കി കൊടുത്തു കൊണ്ടു ഇരിക്കുന്നു… ഞാൻ ആണേൽ നെക്സ്റ്റ് എന്താണ് പ്ലാൻ എന്ന് ആലോചിച്ചു വരാന്തയിൽ കാർത്തികയുടെ മടിയിൽ തല വെച്ച് കിടക്കുവായിരുന്നു.

അപ്പോഴാണ് ഒരു ഓട്ടോ വന്നു മുറ്റത് വന്നു നിന്നത്…

അതിൽ നിന്ന് ഒരു ബാഗും എടുത്തു ഒരു ചെറുപ്പക്കാരൻ ഇറങ്ങിട്ട്..

“അതെ ഒരു 500രൂപ തരുവോ…

കൈയിൽ നയാ പൈസ ഇല്ലെയെ..”

ഞാൻ ആ ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കി.

എന്റെ മുഖത്ത് ഒരു ചിരി വന്നു.

ബാക്കി ഉള്ളവർക് ഒന്നും ആളെ മനസിലായില്ല പക്ഷേ ജാനിക്ക് മനസിലായി.

ഞാൻ ജ്യോതികയെ നോക്കി…

അവൾ വേഗം തന്നെ ഓട്ടോ കാരന്റെ അടുത്ത് ചെന്ന് ഗൂഗിൾ പെയ് ചെയ്തു…

ഓട്ടോ കാരനെ പറഞ്ഞു വിട്ട് ശേഷം തിരിച്ചു വീട്ടിലേക് ഓടി കയറാൻ നോക്കിയപ്പോൾ.

“ഡീ…

ഈ പെട്ടി ഒക്കെ ഒന്നു ചുമ്മാന്ന് ഉള്ളിലേക്കു വെക്കാൻ സഹായിക്കടി.”

ജ്യോതിക… അപ്പൊ തന്നെ.

“തന്നെ തന്നെ ചുമ്മാന്നോ.”

എന്ന് പറഞ്ഞു അവൾ ഓടി കുഞ്ഞിന്റെ അടുത്ത് വന്നു ഇരുന്നു.

ലെവൻ ആ പെട്ടി വലിച്ചു സൈഡിൽ വെച്ചിട്ട്.

എന്റെ അടുത്ത് വന്നു നിന്ന് ചിരിച്ചു.

എന്നിട്ട് കാർത്തികയെ അടിമുടി നോക്കിട്ട്.

ഒരു ഷേക്ക്‌ ഹാൻഡ് കൊടുക്കാൻ നോക്കി…

പക്ഷേ അവൾക് ആളെ മനസിലായില്ല അതുകൊണ്ട് ഷേക്ക്‌ ഹാൻഡ് കൊടുത്തില്ല.

അത് മനസിലാക്കിയ അവൻ പുറകിൽ നിൽക്കുന്ന ജനിയെ കണ്ടു.

“ഒറ്റക്ക് ഇട്ടേച് മുങ്ങില്ലേ…”

അപ്പൊ തന്നെ ജാനി..

“അതിന് നീ ഏതാടാ വാഴേ.”

“ഓ എന്നെ മറന്നു അല്ലെ … പക്ഷേ എന്റെ സാറിന് മാറിവി ഉണ്ടാകില്ലായിരിക്കും.

അല്ലെ വിവേക് സാറെ…. സോറി… കാർത്തിക് സാറെ.”

“നിന്നെ എനിക്ക് മനസിലായില്ലല്ലോ.”

“ആയോ സാറെ… ചതിക്കല്ലേ…

താമസിച്ചു പോയി…

ജയിലിൽ ആയിരുന്നു…

ആരും അറിയിച്ചില്ല… അവസാനം ഈ അടുത്ത് ആഴ്ച അറിഞ്ഞേ… എല്ലാത്തിനും വിഷം വെച്ചിട് ഓടി കിതാച് വന്നതാ…

കൈയിൽ നയാ പൈസ ഇല്ലാ.. കള്ള വണ്ടി കയറി യാ ഷൊർണുർ എത്തിയെ…

പിന്നെ ഓട്ടോ വിളിച്ചു… ഇങ് എത്തിയത്.”

അപ്പൊ തന്നെ അവനെ ചേർത്ത് പിടിച്ചിട്ട്…

“നീ തിരിച്ചു എത്തി എന്ന് ഞാൻ അറിഞ്ഞായിരുന്നു.. ”

ഞാൻ കാർത്തികയെ നോക്കി പറഞ്ഞു..

“എന്നെ വരെ അടിച്ചു ഇടാൻ ആൾ ഉണ്ടോ എന്ന് നീ ചോദിച്ചില്ലേ…

ദേ ഇവന് കഴിയും…

അതായത്…ഞാൻ ട്രെയിങ് കൊടുത്ത ഒരേ ഒരാൾ.

അനിരുധ്.”

അപ്പൊ തന്നെ കാർത്തിക്ക് ആളെ മനസിലായി. വേറെ ഒന്നും അല്ല ഞാൻ അവളോട് എല്ലാം പറഞ്ഞു കഴിഞ്ഞിരുന്നു.

ജാനി ചിരിച്ചിട്ട്..

“ഇത് എന്ത് കോലം ആടാ… ബനിയനും നിക്കറും..”

“ഡീ നീ ഒന്നും പറയണ്ട…