ജലവും അഗ്നിയും – 12 2

ഉടുക്കാൻ തുണി ഇല്ലാതെയാ pak ന്ന് ജയിലിൽ കിടന്ന ഞാൻ ചാടി നിന്റെ അടുത്ത് വന്നപ്പോൾ… നീ ഇന്ത്യലേക് മുങ്ങി എന്ന് അറിഞ്ഞേ..

പിന്നെ അവിടെ ന്ന് തൊട്ട് തുണികൾ അടിച്ചു മാറ്റിയ ഇവിടെ വരെ എത്തിയെ.”

“അപ്പൊ ഈ ബാഗ് എന്താണ്.?”

“തെളിവ് ഇട്ടേച് പോകരുതെല്ലോ എല്ലാം ഇതിൽ ഉണ്ട്.”

അവൻ ആ ബാഗിൽ നിന്ന് കുറയെ ഡോക്യുമെന്റ് ഒക്കെ എടുത്തു എന്റെ കൈയിൽ തന്നു ബാക്കി എല്ലാം തപ്പി നോക്കിയ ശേഷം അതെല്ലാം വെളിയിൽ കൊണ്ടു പോയി ഇട്ട് അങ്ങ് കത്തിച്ചു അതും നോക്കി അവൻ നിന്ന്.

ഞാൻ അവൻ തന്ന ഡോക്യുമെന്റ് എല്ലാം നോക്കിട്ട് ആവശ്യം ഇല്ലാത്തത് എല്ലാം കിറി കളഞ്ഞ ശേഷം ആവശ്യം ഉള്ളത് പാക്ക് ചെയ്തു ഒരു പോസ്റ്റ്‌ ഐഡി ജനിക് കൊടുത്തു അങ്ങോട്ടേക്ക് തപാൽ വഴി ഇപ്പൊ തന്നെ അയച്ചേക്കു എന്ന് പറഞ്ഞു. ജാനി അപ്പൊ തന്നെ ജ്യോതികയേയും കൂട്ടി അവളുടെ സ്കൂട്ടി പോയി.

അനിരുധ് ആ കാത്തുന്നതും നോക്കി അവിടെ നിൽക്കുക ആയിരുന്നു.

അനിരുത്… എന്നുള്ള കാർത്തിയുടെ വിളി കേട്ട് ആണ് അവൻ തിരിച്ചു വന്നേ.

കാർത്തിക അപ്പൊ തന്നെ.

“ഡാ വല്ലതും കഴിച്ചോ….”

“ഇല്ലാ ചേച്ചി…

തല്ലിപ്പെടച്ചു കയറി വന്നത് ആണ്…

മലയാളം അങ്ങനെ ശെരിക്കും വഴങ്ങുന്നില്ല പറയാൻ..

ശെരി ആകും.

സാർ. നാളെ ഞാൻ മുത്തശ്ശി ടെ അടുത്തു പോകുവാ…

ഇന്ന് ഇവിടെ സ്റ്റേ ചെയ്യാൻ സഥലം ഉണ്ടോ?”

അപ്പൊ തന്നെ അർച്ചമ്മ….

“ഇയാൾക്കു ഇഷ്ടം ഉള്ള മുറി കാണിച്ചു കൊടുക്ക് മോളെ…

ആട്ടെ മോന്റെ മുത്തശ്ശി എവിടാ…”

“അങ്ങ് കൊല്ലത് ആണ്…

കാണാൻ പോകണം.

ആൾ ഉണ്ടാകുമോ എന്നറിയില്ല… എന്നാലും.”

“അപ്പൊ അമ്മയും അച്ഛനും.”

“മംഗലാപുരം ഫ്ലൈറ്റ് ക്രഷ് ഇൽ മരിച്ചു പോയി…”

വാ വന്നു ഫുഡ്‌ കഴിക്ക്… കാർത്തിക അവനുള്ളത് വിളമ്പി വെച്ചിട്ട് വിളിച്ചു.

അവൻ വേഗം പോയി കൈ ഒക്കെ കഴുകി വന്നു ഇരുന്നു കഴിച്ചു.

ഞാനും അവന്റെ ഒപ്പം വന്നു ഇരുന്നു.

“കാർത്തിക ചേച്ചി…

സാറിന്റെ ലവ് സ്റ്റോറി ഒക്കെ എനിക്ക് പറഞ്ഞു തരണട്ടോ.”

“അതൊക്കെ ഞാൻ പറഞ്ഞു തരാആം

നീ ആദ്യം ഫുഡ്‌ ഒക്കെ കഴിച്ചു… കുളിച്ചു സുഖം ആയി കിടന്ന് ഉറങ്ങു…

ബാക്കി എഴുന്നേറ്റ് കഴിഞ്ഞു സംസാരികം.”

അവൻ ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു കാർത്തിക കാണിച്ചു കൊടുത്ത റൂമിൽ സുഖമായി കിടന്ന് ഉറങ്ങി.

ഞാൻ കാർത്തികയേയു വിളിച്ചു പുറത്തേക് ഇറങ്ങിട്ട്.

“ഡീ ഇനി അവനെ എനിക്ക് മിലട്ടറി ലേക്ക് വിടാൻ തോന്നണില്ല.

നല്ല പ്രായത്തിൽ തൊട്ട് ഇപ്പൊ വരെ ജീവിതം സന്തോക്ഷിച്ചിട്ട് ഇല്ലാ.

അവന്റെ ഡോക്കുമെന്റ് സെന്റ് ചെയ്തപ്പോൾ.. അവനും നാട്ടിലെ ഒരു പോലീസ് പോസ്റ്റ്‌ അങ്ങ് കൊടുക്കാൻ ടിക്ക് ചെയ്തു അയച്ചു.

പക്ഷേ അവൻ ആണ് തീരുമാനിക്കേണ്ടത്…

തിരിച്ചു മടങ്ങിയാൽ അത്രേ ഉള്ള്.”

 

അപ്പോഴേക്കും ജാനിയും ജ്യോതികയും വന്നു.

ജാനി അവൻ എവിടെ എന്ന് ചോദിച്ചു.

അവൻ ജ്യോതികയുടെ അടുത്ത് ഉള്ള റൂമിൽ കിടന്ന് ഉറങ്ങുവാ എന്ന് പറഞ്ഞു.

അപ്പൊ തന്നെ ജ്യോതിക..

“അയ്യൊ ചേച്ചി ആ റൂമിലേക്കു ഷിഫ്റ്റ്‌ ചെയ്യാൻ ഇരുന്നതാ ഞാൻ..”

“ഡീ… ഞാൻ നോക്കിയപ്പോൾ നല്ല മുറി കണ്ടപ്പോൾ അത് കൊടുത്തു.”

അപ്പൊ തന്നെ ജാനി പറഞ്ഞു.

“ബെസ്റ്റ്…

ഇനി നിനക്ക് ആ റൂം കിട്ടിട്ടും കാര്യം ഇല്ലാ… അവൻ കൊള്ളാം ആക്കിയേ തരു.”

“എന്നാൽ ഒന്ന് അറിയണലോ.”

എന്ന് പറഞ്ഞു ജ്യോതിക കാലി തുള്ളി പോകാൻ നേരം കാർത്തിക അവളുടെ കൈയിൽ പിടിച്ചിട്ട്.

“അവൻ ഒന്ന് സുഖം ആയി ഉറങ്ങട്ടെടി… നിനക്ക് വേണേൽ ഞങ്ങളുടെ മുറി എടുത്തോ.

കുറച്ചു വിർത്തി ഉള്ള മുറി കണ്ടപ്പോൾ അത് കൊടുത്തു പോയി.”

“ചേച്ചി പറഞ്ഞു കൊണ്ട് ഞാൻ വിടുന്നു..

അധികം നാൾ ഒന്നും കാണില്ലല്ലോ അയാൾ.”

“ഡീ മിണ്ടാതെ ഇരിടി.”

…………..

 

വൈകുന്നേരം ഇരുണ്ടപ്പോൾ ആണ് അവൻ എഴുന്നേറ്റ് വരുന്നേ.

ജ്യോതികയെ കണ്ട അനിരുധ്.

“ഗുഡ് മോർണിംഗ്….”

“മിസ്റ്റർ…. ഈവെനിംഗ് ആണ് മോർണിംഗ് അല്ലാ.”

എന്ന് പറഞ്ഞു ജാഡ കാണിച്ചു അവൾ പോയി.

അവൻ പുറത്ത് വന്നു പിന്നെ വരാന്തയിൽ ഇരുന്നു.

അപ്പോഴേക്കും കാർത്തിയും വന്നു.