” എൻ്റെ ദേവി ശിവേട്ടന് സംശയം ഒന്നും തോന്നാതിരുന്നാൽ മതിയെന്നായിരുന്നു ആ നടത്തത്തിനിടയിലും അവളുടെ മനസ്സ് മുഴുവൻ ‘
ഹാളിൽ സോഫയിൽ പടിഞ്ഞിരുന്നു കൊണ്ട് ടീപ്പോയിലേക്ക് കാലും കയറ്റിയിരുന്നു റിമോട്ടും പിടിച്ച് ന്യൂസിൽ മുഴുകിയിരിക്കുന്ന ശിവരാമൻ്റെ മുന്നിലേക്ക് തൻ്റെ മുഖത്തെ ജാള്യത മറച്ച് വച്ച് കൊണ്ട് ജാനകി ജ്യൂസ് ഗ്ലാസുമായി മുന്നിൽ വന്ന് നിന്നു ‘
” എന്തിനാ ശിവേട്ടാ ഇങ്ങനെ അലറി വിളിക്കുന്നത് സാമ്പാർ കറി വയ്ക്കാനായി പച്ചക്കറി അരിഞ്ഞ് അടുപ്പത്ത് വയ്ച്ചതേയുള്ളൂ അപ്പോഴേക്കും വിളി തുടങ്ങി ‘ ശിവേട്ടൻ തൽക്കാലത്തേക്ക് ഈ ജ്യൂസ് കുടി അപ്പോഴേക്കും സാമ്പാറും ചപ്പാത്തിയും മറ്റും റെഡിയാക്കി ഞാൻ പെട്ടെന്ന് വരാം ജാനകി കീഴ്ചുണ്ട് കടിച്ചു കൊണ്ട് പറഞ്ഞതും ..
ശിവരാമൻ ടിവിയിൽ നിന്ന് കണ്ണെടുക്കാതെ നീ ആ ജ്യൂസ് അവിടെ വച്ചിട്ട് ടീവിയിലേക്ക് ഒന്ന് നോക്കിയേ .
നമ്മുടെ വടക്കേതിലെ മുരളിയേയാ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോവുന്നത് ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോഴാണ് കാര്യം അറിഞ്ഞത് ‘
മുരളി വൈകുന്നേരം ജോലി കഴിഞ്ഞ് നേരത്തേ വീട്ടിൽ എത്തിയപ്പോൾ അയാളുടെ കെട്ടിയോൾ സാവിത്രി അവളുടെ ഏതോ ഒരു കാമുകനൊപ്പം അയാളുടെ വീട്ടിൽ കിടക്ക പങ്കിടുന്നത് നേരിട്ട് കണ്ട് മുരളി കയ്യിൽ കിട്ടിയ ആയുധം കൊണ്ട് രണ്ടിനെയും കുത്തിപ്പരിക്കേൽപ്പിച്ചു സാവിത്രിയുടെ നില ഗുരുതരമാണെന്നാ പോലീസ് പറയുന്നത് ടീവിയിലേക്ക് നോക്കി ശിവരാമൻ സംസാരിക്കുന്നത് കേട്ട് ജാനകിയുടെ ഉള്ളം കാൽ വിയർക്കാൻ തുടങ്ങി . ‘
” ജാനകിയ്ക്ക് ടിവിയിലെ ആ ചൂടു പിടിച്ച വാർത്താ രംഗങ്ങൾ കാണുമ്പോൾ ശരിക്കും കണ്ണിന് ഒരു മങ്ങലേൽക്കുന്നത് പോലെ തോന്നി .
” എന്നാലും എൻ്റെ ജാനു ആ സാവിത്രിയൊക്കെ ഇത്തരക്കാരിയാണെന്ന് ഇതുവരെ അവളുടെ പെരുമാറ്റത്തിൽ നിന്ന് എനിക്ക് തോന്നിയില്ല ‘ എന്തായാലും ആ കുഞ്ഞുങ്ങളുടെ കാര്യമാ വല്യ കഷ്ടം ‘
ശിവരാമൻ ടിവിയിൽ നിന്ന് കണ്ണെടുക്കാതെ ജ്യൂസ് ഗ്ലാസുമായി നിൽക്കുന്ന ജാനകിയെ ഒന്ന് തിരിഞ്ഞു നോക്കി ‘
നീ ആ ഗ്ലാസ് ഇനിയും അവിടെ വച്ചില്ലേ ‘
അല്ല ഈ സമയം എന്താ സ്പെഷലായി ജ്യൂസ് ഒക്കെ ഞാൻ ചായയിപ്പോ കുടിച്ചതല്ലേയുള്ളു ‘
ഹ ഹ അത് പിന്നെ നല്ല ചൂടല്ലേ ശിവേട്ടാ അതാ ചേട്ടനെ ഒന്ന് തണുപ്പിക്കാൻ ജ്യൂസുമായി വന്നത് ‘
“ഹ ഹ അതേതായാലും നന്നായി അടുക്കളയിൽ കേറിയാൽ സാധാരണ ഒരു ഗ്ലാസ്സ് വെള്ളം പോലും എടുത്ത് തരാത്ത ആളാ ..
ഹ ഹ മോളെ ജാനകി മനുഷ്യൻ്റെ കാര്യം ഇത്രം ഉള്ളൂ ‘
എന്നാലും ആ സാവിത്രിക്ക് ഇതെന്തുപറ്റി ‘
എപ്പോഴും അമ്പലവും വഴിപാടുമായി നടന്നിരുന്ന പെണ്ണാ .
” മിണ്ടാ പൂച്ചയാ ഇപ്പത്തെ കാലത്ത് കലം ഉടയ്ക്കുന്നത്..
” ശിവരാമൻ ചിരിച്ചു കൊണ്ട് മിഴിച്ചു നിൽക്കുന്ന ജാനകിയുടെ കയ്യിലെ ജ്യൂസ് ഗ്ലാസ് വാങ്ങി സ്വൽപ്പം കുടിച്ചു ”
ഹ ഹ ഇതെന്ത് പറ്റി മധുരം ഇച്ചിരി കൂടിയല്ലോടി മോളെ .
” എൻ്റെ ഷുഗറിൻ്റെ കാര്യം നീ മറന്നോടി ‘
” അപ്പോഴാണ് ജാനകിക്ക് കാര്യം മനസ്സിലായത് തനിക്ക് ഒഴിച്ചു വച്ച ഗ്ലാസാണ് ശിവേട്ടന് കൊടുത്തതെന്ന് ‘
” ആഹ്ഹാ അത് സാരമില്ല ശിവേട്ടാ ഒരു ദിവസം ഇത്തിരി പഞ്ചാര കൂടിയെന്ന് കരുതി കുഴപ്പമില്ല ‘ ജാനകി തൻ്റെ ജാള്യത മറച്ച് വച്ച് കൊണ്ട് പറഞ്ഞൊപ്പിച്ചു ‘
” ജാനകിയുടെ മനസ്സ് മുഴുവൻ ബെഡ്റൂമിൽ തന്നെ കാത്ത് കിടക്കുന്ന സഹലിൻ്റെ മുഖമായിരുന്നു ആ ഒരു നിമിശത്തിൽ ‘
” ഹ ഹ എൻ്റെ ജാനു മോൾക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ എനിക്കെന്താ പ്രശ്നം ശിവരാമൻ ജാനകിയുടെ മുഖത്തേക്ക് ഇളം പുഞ്ചിരിയോടെ ഒന്ന് നോക്കി ‘ ഹ ഹ ഇതെന്ത് പറ്റി ജാനു പെട്ടൊക്കെ ഇപ്പോ കവിളിലാണോ വെയ്ക്കുന്നത് അതും പറഞ്ഞ് ശിവരാമൻ ജാനകിയെ നോക്കി പരിഹാസത്തോടെ പൊട്ടിച്ചിരിച്ചപ്പോഴാണ് ജാനകി വിരൽ കൊണ്ട് കവിളിൽ തടവിക്കൊണ്ട് അവളും കൂടെ ചിരിച്ചു ‘
” എൻ്റെ ശിവേട്ടാ ചൂട് കാരണം അടുക്കളയിൽ നിന്ന് മുഖം കഴുകിയപ്പോൾ കവിളിൽ വന്ന് ഒട്ടി നിന്നതാവും അതിനും കളിയാക്കുകയാണോ ജാനകി കൊച്ച് കുട്ടിയെപ്പോലെ ചിണുങ്ങിക്കൊണ്ട് പറഞ്ഞു ‘
